Tuesday, January 26, 2021
  • Online Shop
  • Subscribe
  • e-Weekly
  • About Us
  • Editors
  • Contact Us
  • Advertise
  • Gallery
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • Online Shop
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • Online Shop
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വെബ് സ്പെഷ്യൽ

ഭാരതത്തെ വിഭജിക്കല്‍ കമ്മ്യൂണിസ്റ്റ് അജണ്ട

ഗിരീഷ് മണ്ണാര്‍ക്കാട്

Oct 3, 2020, 03:08 pm IST

സ്വതന്ത്ര ഇന്ത്യയില്‍ നടപ്പിലാക്കാന്‍ പറ്റാതെ പോയ, വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ നേതാക്കളുടെ മനസ്സില്‍ ഉണ്ടായിരുന്ന സ്വപ്നങ്ങള്‍ ഇന്നും 73 വര്‍ഷങ്ങള്‍ക്ക് ശേഷവും അവസരം കിട്ടിയാല്‍ ഉപയോഗിക്കാം എന്ന ആഗ്രഹം ഉള്ളില്‍ സൂക്ഷിക്കുന്ന കമ്മ്യൂണിസ്റ്റ് ബുദ്ധിജീവി ചമയുന്നവരുടെ യഥാര്‍ത്ഥ മുഖം പുറത്തുകൊണ്ട് വന്ന സംഭവം ആണ് സി.പി.എം. അനുകൂല സംഘടനയായ “നവോദയ കള്‍ച്ചറല്‍ സെന്റര്‍ ഈസ്റ്റേണ്‍ പ്രൊവിന്‍സ്” എന്ന പ്രവാസി സംഘടനയുടെ വെബിനാറില്‍ കമ്മ്യൂണിസ്റ്റ് ചിന്തകന്‍ ഭാസുരേന്ദ്ര ബാബുവിന്റെ വെളിപ്പെടുത്തല്‍. അയാള്‍ പറയുന്നു. “ഭാരതത്തിന്റെ ഭൂപടം മാറ്റി വരയ്ക്കണം. ഇന്ത്യന്‍ യൂണിയനില്‍ നിന്ന് കേരളം വിട്ടു പോകുന്നതിനെപ്പറ്റി ആലോചിക്കേണ്ടി വരും” ഇത് നമുക്ക് കമ്മ്യൂണിസ്റ്റ് ചരിത്രത്തെ ഓര്‍മ്മിപ്പിക്കാന്‍ ഉള്ള അവസരമാണ്. അവരുടെ ആഗ്രഹങ്ങള്‍ എന്തായിരുന്നു എന്നും അവരുടെ നാടിനോടുള്ള കാഴ്ചപ്പാട് എന്താണെന്നും, ദേശീയതയോടുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് എന്താണെന്നും, അവര്‍ എങ്ങിനെയാണ് പുതിയ തലമുറക്ക് വിഘടന വാദത്തിന്റെ ആശയങ്ങള്‍ കൈമാറുന്നതെന്നും നമുക്ക് മനസ്സിലാക്കാന്‍ പറ്റിയ ഒരു കാര്യമാണ് ഈ സംഭവം.

വിഘടനവാദ ആശയം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അത്ര തന്നെ പഴക്കമുള്ളതാണ്. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരങ്ങളെ ഒറ്റിയ പാരമ്പര്യമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളത്. സ്വാതന്ത്ര്യത്തെ അംഗീകരിക്കാന്‍ തയ്യാറാവാത്ത കമ്മ്യൂണിസ്റ്റുകള്‍, ഇന്ത്യന്‍ യൂണിയനില്‍ ചെറു നാട്ടു രാജ്യങ്ങളെ ലയിപ്പിച്ചു ഭാരതമെന്ന ബൃഹത്തായ രാജ്യമെന്ന ആശയത്തെ തുരങ്കം വെച്ചവരാണ് അവര്‍. ഭാരതത്തെ 16 കഷണങ്ങള്‍ ആക്കണം എന്നായിരുന്നു അവരുടെ ആഗ്രഹം. അത് നടക്കാതെ വന്നപ്പോള്‍ ഭാരതത്തിന്റെ ഉരുക്ക് മനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഭാരതത്തിന്റെ വിസ്തൃതി ഓരോ ദിവസവും വര്‍ദ്ധിപ്പിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തത് സായുധ വിപ്ലവത്തിലേക്ക് അവരുടെ അണികളെ തിരിച്ചു വിടുകയാണ്.

1947 ഡിസംബറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയില്‍ നെഹ്‌റു ഗവണ്‍മെന്റിന്റെ സായുധ സമരത്തിലൂടെ പുറത്താക്കണം എന്ന പ്രമേയത്തിലൂടെ അഖിലേന്ത്യാ ജനറല്‍സെക്രട്ടറിയായ ബി.ടി,. രണദിവെ ആഹ്വാനം ചെയ്തു. അതിനെ പൂര്‍ണ്ണ മനസ്സോടെ അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയിലെ ഭൂരിപക്ഷം അളുകളും അനുകൂലിച്ചു. 1948 ഫെബ്രുവരി , മാര്‍ച്ച് മാസങ്ങളില്‍ കല്‍ക്കത്തയില്‍ വെച്ച് നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രണ്ടാമത്തെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ രണദിവെ സായുധ സമരത്തിലൂടെ ഇന്ത്യയുടെ അധികാരം പിടിക്കാന്‍ വീണ്ടും ആഹ്വാനം ചെയ്തു. അതിനെ തുടര്‍ന്ന് കമ്മ്യൂണിസ്റ്റുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ തോതില്‍ ആക്രമണങ്ങള്‍ നടത്തി. അതിനെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അടിച്ചൊതുക്കി. കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ജയിലഴിക്കുള്ളില്‍ ആയി. ഇതിനെ തുടര്‍ന്ന് നില്‍ക്കകള്ളി ഇല്ലാതെ അവര്‍ക്ക് ജനങ്ങളുടെ ഇടയില്‍നിന്ന് പ്രതീക്ഷിച്ച പിന്തുണ ഇല്ലെന്നു മനസ്സിലാക്കി സായുധ സമരത്തെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. സായുധ വിപ്ലവം വേണോ അതോ ജനാധിപത്യ പ്രക്രിയയിലേക്ക് കടക്കണോ എന്നൊരു പ്രതിസന്ധി കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇടയില്‍ ഉണ്ടായി. അതില്‍ ഒരുവിഭാഗം ആയുധത്തിലൂടെ അധികാരം എന്ന വിപ്ലവം പേറി പാര്‍ട്ടി വിട്ട് പോയി. ബാക്കി ഉള്ളവര്‍ മനസ്സില്‍ ഈ ആഗ്രഹം ഉണ്ടെങ്കിലും അത് പ്രാവര്‍ത്തികമാക്കുക എളുപ്പമല്ലെന്ന് ഉറപ്പുള്ളതുകൊണ്ട് ഇന്ത്യന്‍ ജനാധിപത്യത്തെ അംഗീകരിച്ചു തെരെഞ്ഞെടുപ്പ് പ്രക്രിയകളില്‍ പങ്കാളികളാവാന്‍ തുടങ്ങി. എന്നാല്‍ മറുവിഭാഗം സ്ലീപ്പര്‍ സെല്ലുകളായി എന്നും ഇവരോടൊപ്പം ഉണ്ടായിരുന്നു. ആദ്യകാലത്ത് ജന്മിത്വത്തിനെതിരെ എന്ന പേരില്‍ കേരളത്തിലടക്കം നക്‌സലൈറ്റ് സംഘടനകളായി ഇവര്‍ പ്രവര്‍ത്തിച്ചു. കൊള്ളയും കൊലയും നിയമ സംവിധാനങ്ങളെ ഇല്ലായ്മ ചെയ്തും അവരുടെ പ്രവര്‍ത്തനം ഭാരതത്തിന്റെ പലഭാഗത്തും നടന്നു. അതിനെം ജനങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് മനസ്സിലാക്കി അവര്‍ മാളങ്ങളിലേക്ക് ഒതുങ്ങി. അപ്പോഴും ഈ സ്വപ്നം അവരെ വിട്ട് പോയില്ല.

വര്‍ഷങ്ങള്‍ക്ക്‌ശേഷം കമ്മ്യൂണിസ്റ്റ് ചൈന 1962ല്‍ ഭാരതത്തെ ആക്രമിക്കുന്നു., ഇന്ത്യ, ചൈന യുദ്ധം 1962 ഒക്‌ടോബര്‍ 20-നു തുടങ്ങി 21 നവംബറില്‍ അവസാനിച്ചു. ഈ യുദ്ധ സമയത്ത് വീണ്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഉള്ളില്‍ പഴയ ആഗ്രഹം വീണ്ടും ഉണര്‍ന്നു തുടങ്ങി. അവര്‍ ചൈനക്ക് അനുകൂല നിലപാട് എടുത്തു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരുതിയത് ചൈന ഇന്ത്യയെ കീഴ്‌പ്പെടുത്തുമെന്നും ഇവിടെ കമ്മ്യൂണിസ്റ്റ് ഭരണം വരും എന്നും ആയിരുന്നു. അത് സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോള്‍ പൂര്‍ണ്ണമായും ഭാരതത്തെ ഭരിക്കാന്‍ കിട്ടിയില്ലെങ്കിലും കമ്മ്യൂണിസ്റ്റ് സ്വാധീനം ഉള്ള പ്രദേശങ്ങള്‍ കൂട്ടി ചേര്‍ത്ത് ചൈനയുടെ സഹായത്തോടെ ഒരു ചൈന ഇടനാഴി ചൈന മുതല്‍ ബംഗാള്‍ വരെ രൂപീകരിക്കാമെന്ന് അവര്‍ സ്വപ്നം കണ്ടു. അതിനുവേണ്ടി ഇന്ത്യന്‍ വിരുദ്ധ ചൈന അനുകൂല നിലപാട് അവര്‍ കൈകൊണ്ടു. യുദ്ധം അവസാനിച്ചു എങ്കിലും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളുടെ സ്വപ്നം ഇന്നും അത് തന്നെയാണ്. അതില്‍ ഒരു മാറ്റവും അവര്‍ വരുത്തിയിട്ട് ഇല്ലെന്ന് അടുത്ത കാലത്ത് വരെ ചൈനയോടുള്ള അവരുടെ സമീപനങ്ങള്‍ കാണുമ്പോള്‍ നമുക്ക് മനസ്സിലാവും.

ചൈന യുദ്ധത്തിന് ശേഷം ഇന്ത്യയിലെ വിഘടന വാദികള്‍ ഇസ്ലാമിക തീവ്രവാദ, വിഘടന വാദി ഗ്രൂപ്പുകളുമായി സംയോജിച്ചു ഭാരത്തിനു എതിരെ നീക്കം തുടങ്ങി. അവര്‍ മാവോയുടെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ പ്രവര്‍ത്തിച്ചു. ഒരു രണ്ടാം സായുധ സമരം ആയിട്ട് അവര്‍ വീണ്ടും പഴയ സ്വീപ്പര്‍ സെല്ലുകളുടെ സഹായത്തോടെ ഇന്ത്യന്‍ ഭരണത്തെ അട്ടിമറിക്കാന്‍ അത്യാധുനിക ആയുധങ്ങള്‍ ചൈനയില്‍നിന്നും പാക്കിസ്ഥാനില്‍ നിന്നും നേടി ഭാരതത്തിനെതിരെ അവര്‍ യുദ്ധം പ്രഖ്യാപിച്ചു. ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടലുകള്‍ നടന്നു. കോണ്‍ഗ്രസ്സ് ഭരണകാലത്ത് നൂറുകണക്കിന് ഇന്ത്യന്‍ പട്ടാളക്കാരെ അവര്‍ കൊന്നൊടുക്കി. കോണ്‍ഗ്രസ്സ് ഭരണകര്‍ത്താക്കളുടെ നട്ടെല്ലില്ലായ്മയും, പ്രീണന രാഷ്ട്രീയവും ഇന്ത്യന്‍ മണ്ണില്‍ മവോയിസ്റ്റുകള്‍ക്കും വിഘടനവാദികള്‍ക്കും, ഇസ്ലാമിക തീവ്രവാദികള്‍ക്കും വളരാന്‍ ഉള്ള സാഹചര്യം ഒരുക്കി. അവര്‍ ഭാരതത്തിന്റെ മുക്കിലും മൂലയിലും അവരുടെ പ്രവര്‍ത്തനം എത്തിച്ചു. അതില്‍ അവരെ സഹായിച്ചത് ഭാരതത്തെ വിഘടിപ്പിക്കണം എന്ന ആശയവും പേറി ജീവിക്കുന്ന പഴയ നക്‌സല്‍ സ്ലീപ്പര്‍ സെല്ലുകളാണ്.

അവര്‍ നഗര മാവോയിസ്റ്റുകള്‍ (അര്‍ബന്‍ നക്‌സലുകള്‍) ആക്കി കുറെ പഴയകാല നക്‌സലുകളെ മാറ്റി എടുത്തു. അതില്‍ നേരത്തെ പറഞ്ഞ ഭാ സുരേന്ദ്ര ബാബു എന്ന പഴയകാല നക്‌സലും ഉള്‍പ്പെടും എന്നതാണ് ഞാന്‍ ഈ പറഞ്ഞതിന്റെ പരമാര്‍ത്ഥം. അറിയാതെ നാക്ക് പിഴവായി ഇതിനെ കണ്ടുകൂടാ. തെരെഞ്ഞെടുപ്പുകളിലൂടെ ഭാരതത്തെ ഇനി കീഴ്‌പ്പെടുത്താന്‍ സാധിക്കാത്ത വണ്ണം തകര്‍ന്ന് തരിപ്പണമായി ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍, എന്നാലും അവസാനതരി എന്ന നിലക്ക് കേരളത്തെ ഇന്ത്യില്‍നിന്ന് വേര്‍പ്പെടുത്താനുള്ള അവരുടെ ആഗ്രഹവും മോഹങ്ങളും ആണ് ഇയാളുടെ നാവിലൂടെ പുറത്തു വന്നത്. ഈ പരിപാടിയില്‍ കാനഡയില്‍ ഇരുന്നു പിണറായി വിജനും കൂട്ടര്‍ക്കും വിടുപണി ചെയ്യുന്ന കമ്മ്യൂണിസ്റ്റ് സഹയാത്രിക സുനിത ദേവദാസ്, ഒപ്പം കേരളത്തിലെ കമ്മ്യൂണിസ്റ്റ് യുവജന വിഭാഗം സംസ്ഥാന സെക്രട്ടറി സജീഷ്, മറ്റൊരു സംസ്ഥാന നേതാവ് ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ഭാ സുരേന്ദ്ര ബാബുവിന്റെ അബ്വാനത്തെ തലകുലുക്കി സമ്മതിക്കുകയാണ് അവര്‍ ചെയ്തത്.

വിഘടനവാദികള്‍ക്ക് സായുധ വിപ്ലവത്തിലൂടെ തോക്കിന്‍ കുഴലിലൂടെ അധികാരം പിടിക്കാന്‍ സാധിച്ചില്ലെങ്കിലും അതിനു വേണ്ട അടിത്തറ തയ്യാറാക്കാന്‍ മാരീചന്മാരായി ഭാരതത്തില്‍ അവര്‍ പ്രവര്‍ത്തിച്ചു. അവര്‍ക്ക് പലപ്പോഴും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ മുഖം ആയിരുന്നു. അവര്‍ ഭാരതത്തിലെ അറിയപ്പെടുന്ന സാഹിത്യകാരന്മാര്‍ ആയിരുന്നു. കോളേജ് അദ്ധ്യാപികമാരും അദ്ധ്യാപകരും ആയിരുന്നു. അവര്‍ ഭാരതത്തിന്റെ ദേശീയത എന്നും തള്ളി പറഞ്ഞു. സംഘ പരിവാറിനെ എതിര്‍ക്കുന്നു എന്ന വ്യാജേന അവര്‍ ഇന്ത്യന്‍ സംസ്‌കാരത്തെ ദേശീയതയെ, ഭരണഘടനയെ, ഭരണഘടനാ സ്ഥാപനങ്ങളെ, ഹിന്ദുത്വത്തെ, ഭാരതീയ പൈതൃകങ്ങളെ, സംസ്‌കൃതിയെ, ക്ഷേത്രങ്ങളെ, ആരാധന, വിശ്വാസ പ്രമാണങ്ങളെ, കുടുംബ സങ്കല്‍പ്പങ്ങളെ എല്ലാം എതിര്‍ത്തു. ഇതിനു അവരെ സഹായിച്ചത് ഇവിടുത്തെ വിപ്ലവ മേനി നടിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആണ്. മാവോയിസ്റ്റ് വിഘടനവാദി സ്ലീപ്പര്‍ സെല്ലുകള്‍ക്ക് വെള്ളവും വളവും നല്‍കി വളര്‍ത്തിയത് അര്‍ബന്‍ നക്‌സലുകള്‍ ആണെങ്കില്‍ അവര്‍ക്ക് പരസ്യ പിന്തുണ കൊടുത്തത് ഇവിടുത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടമാണ്. സി.പി.എം. എന്നും സി.പി.ഐ. എന്നും രണ്ടായിട്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നത് എങ്കിലും കേരളത്തില്‍ കോളേജുകളില്‍ ഇസ്ലാമിക തീവ്രവാദഗ്രൂപ്പുകള്‍ക്കും, മാവോയിസ്റ്റ് അനുകൂല ഗ്രൂപ്പുകള്‍ക്കും എല്ലാ സഹായ.വും ചെയ്തത് സി.പി.എം. നേതൃത്വത്തില്‍ ആണെങ്കില്‍ ദേശീയതലത്തില്‍ അതിനു എല്ലാ സഹാ.യവും പിന്തുണയും നല്‍കിയത് സി.പി.ഐ. ആണ്. രാജ്യ തലസ്ഥാനത്ത് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന രാജ്യദ്രോഹ, വിഘടനവാദി ശ്ബദങ്ങള്‍ക്ക് മൈക്ക് കെട്ടി കൊടുത്തത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആണ്. അതില്‍ സി.പി.ഐ. മുന്‍പന്തിയില്‍ ആയിരുന്നു. സി.പി.ഐ നേതാവ് ഡി. രാജയുടെയും ആനി രാജയുടെയും മകള്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചതിനു രാജ്യദ്രോഹ കേസ് നേരിടുന്നു.

കേരളത്തില്‍ മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍ അവര്‍ക്ക് വേണ്ടി രംഗത്ത് വന്നത് കേരളത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ മുഖംമൂടി അണിഞ്ഞ വിഘടനവാദികള്‍ക്ക് ഒപ്പം സി.പി.ഐ. നേതാക്കള്‍ ഉണ്ടായിരുന്നു എന്നത് മാത്രം മതി അവരുടെ കൂര്‍ എവിടെ എന്ന് തെളിയിക്കാന്‍. കേരളത്തിലെ കാടുകളില്‍ മാവോയിസ്റ്റുകള്‍ സുരക്ഷിത താവളങ്ങള്‍ കണ്ടെത്തി അവരുടെ പ്രവര്‍ത്തനം നടത്തുമ്പോള്‍ കേരളത്തിലെ വനം വകുപ്പ് കൈകാര്യം ചെയ്തിരുന്ന മുന്‍ മന്ത്രിയും സി.പി.ഐ. നേതാവും ആയ ബിനോട് വിശ്വമാണ് മാവോയിസ്റ്റുകള്‍ക്ക് വേണ്ടി വാദിക്കാന്‍ മുന്‍പന്തിയില്‍ എന്നതും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്. ഇദ്ദേഹത്തിന്റെ മാവോയിസ്റ്റ് അനുകൂല നിലപാട് വനംവകുപ്പ് കൈകാര്യം ചെയ്തിരുന്നപ്പോള്‍ അവര്‍ക്ക് വേണ്ട സഹായങ്ങള്‍ കാടുകളില്‍ ഒരുക്കി എന്ന് സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല. ഇതേ ബിനോയ് വിശ്വം മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകളുടെ വിവാഹം നടത്തി കൊടുക്കാനും ചെന്നിരുന്നു എന്നതും ഇവരുടെ കൂര്‍ എവിടെ എന്ന് തെളിയിക്കുന്ന ഒന്നാണ്.

കേരളത്തെ ഇസ്ലാമിക രാജ്യമാക്കാന്‍ നടക്കുന്ന തിവ്രവാദികള്‍ക്ക് വളക്കൂറുള്ള മണ്ണായി മാറ്റി എടുത്തതും കമ്മ്യൂണിസ്റ്റ് വിഘടനവാദികളും ഇസ്ലാമിക തൂവ്രവാദികളും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ്. കേരളത്തില്‍നിന്നും കടകട ലേക്ക് ആളുകളെ തീവ്രവാദ ശക്തികള്‍ക്ക് റിക്രൂട്ട് ചെയ്തുകൊണ്ട് പോയതും കമ്മ്യൂണിസ്റ്റ് കോട്ടകളില്‍ നിന്നാണ് എന്നത് ഇവര്‍ തമ്മില്‍ ഉള്ള ബന്ധത്തെ തുറന്ന് കാണിക്കുന്നു. ഇന്ത്യയില്‍ കടകട സാന്നിദ്ധ്യം ഉണ്ടെന്ന് വിദേശ രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയത് കമ്മ്യൂണിസ്റ്റ് കേരളത്തില്‍ ആണെന്നതും ഗൗരവത്തില്‍ കാണേണ്ടതുണ്ട്.

ഭാരതത്തിന്റെ തെരുവുകളില്‍ നടത്തിയ പൗരത്വം രജിസ്റ്ററിനു എതിരെ നടന്ന സമരങ്ങള്‍ക്ക് ഇസ്ലാമിക തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയത് ഉള്‍പ്പെടെ ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്ന ഈ സാഹതര്യത്തില്‍, കേരളത്തിലെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സംശയനിഴലില്‍ ആണ്. ഒപ്പം സിമി നേതാവും ഇപ്പോള്‍ പിണറായി മന്ത്രിസഭയില്‍ അംഗവും ആയ കെ.ടി. ജലീല്‍ ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്തു എന്നും സ്വര്‍ണ്ണ കള്ളക്കടത്തിലൂടെ സാമ്പത്തിക അട്ടിമറിക്കു കൂട്ട്‌നിന്നും എന്നും തുടങ്ങിയ കാര്യങ്ങള്‍ ഓരോന്നായി പുറത്തു വരുമ്പോള്‍ ആണ് സ്വതന്ത്രരാജ്യം ആവാന്‍ കമ്മ്യൂണിസ്റ്റ് ബുദ്ധി ജീവിയുടെ ആഹ്വാനം. ഇതെല്ലാം പരസ്പരം ബന്ധപ്പെട്ടു നില്‍ക്കുന്നു എന്നതും ഗൗരവത്തില്‍ കാണേണ്ടതുണ്ട്. ഭാരതത്തില്‍ സാമ്പത്തിക അട്ടിമറി നടത്തി, തീവ്രവാദികള്‍ക്കു വേണ്ടി നിലപാട് എടുക്കുകയും, അവര്‍ക്ക് വേണ്ട പിന്തുണ എല്ലാ അര്‍ത്ഥത്തിലും നല്‍കുകയും ചെയ്യുന്ന ഈ കൂട്ടരെ കല്‍തുറങ്കില്‍ അടക്കാനും, ദേശീയതക്ക് തുരങ്കം വെക്കുന്ന വിഘടനവാദി ഗ്രൂപ്പുകളെ ഇല്ലായ്മ ചെയ്യാനും പരസ്യമായി അവരുടെ പൊയ്മുഖം തുറന്നു കാട്ടാനും ദേശസ്‌നേഹികള്‍ മുന്നോട്ട് വരേണ്ടതുണ്ട്.

ഈ പരശുരാമ ക്ഷേത്രം ദി ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്നും ഭാരതത്തിന്റെ അഭിഭാജ്യ ഘടകമായി നിലനിര്‍ത്താന്‍ വിഘടനവാദി, ചൈന സ്‌നേഹികളുടെ കൈയ്യില്‍നിന്ന് കേരളത്തെ മോചിപ്പിക്കാന്‍ ദേശീയ ശക്തികള്‍ അതിന്റെ സകല ഊര്‍ജ്ജവും എടുത്ത് പ്രവര്‍ത്തിക്കാന്‍ തയ്യാറാവണം.

(ബി.എം.എസ്സ് സംസ്ഥാന ഓഫീസ് സെക്രട്ടറിയാണ് ലേഖകൻ )

Tags: CPMchinacommunistpakistan
Share183TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ശ്യാമരാധ

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം

നീതിദേവതയുടെ ലങ്കാ ദഹനം! ഹിന്ദുവിരുദ്ധ വർഗീയവാദികളുടെ ഉള്ളം പൊള്ളുന്നു

തിരഞ്ഞെടുപ്പ് പ്രക്രിയയിലെ അപചയങ്ങള്‍

തര്‍ക്കമന്ദിരം തകര്‍ന്നത് ആകസ്മികം

കവി

Latest

രാമക്ഷേത്ര നിര്‍മ്മാണത്തില്‍ പങ്കാളിയാവുക

വര്‍ഗ്ഗരാഷ്ട്രീയം വര്‍ഗ്ഗീയ രാഷ്ട്രീയത്തിന് വഴി മാറുമ്പോള്‍

ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ വഴിത്തിരിവ്

‘ഒരു ഇന്ത്യ, ഒരു തിരഞ്ഞെടുപ്പ് ‘: ദേശീയ സംവാദം വേണം

അന്ന് രാജേന്ദ്രപ്രസാദ് ;ഇന്ന് രാംനാഥ് കോവിന്ദ്

ട്രമ്പിന്റെ തകര്‍ച്ചയും ബി.ജെ.പിയുടെ വിജയവും

രാമക്ഷേത്ര നിര്‍മ്മാണത്തിനായി ധനശേഖരണയജ്ഞം ആരംഭിച്ചു

ചൈനയുടെ ആക്രമണത്തിനെതിരെ ഗുരുജിയുടെ മുന്നറിയിപ്പ്

‘370-ാം വകുപ്പോ? ഞങ്ങള്‍ക്കുവേണ്ട’

പൊരുള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • Contact Us
  • Subscribe
  • Online Shop
  • e-Weekly
  • Advertise
  • Privacy Policy
  • Terms & Conditions

© Kesari Weekly

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Log In
  • Subscribe
  • E-Weekly
  • Online shop
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • പദാനുപദം
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • More Links…
    • About Us
    • Editors
    • Contact Us
    • Advertise
    • Privacy Policy
    • Terms & Conditions

© Kesari Weekly