ന്യൂദല്‍ഹി: കുട്ടികളുടെ കാവ്യാസ്വാദന ശേഷി കൃഷ്ണഗാഥയില്‍ തുടങ്ങുന്നതാണെന്നും പണ്ട് സ്‌കൂളുകളില്‍ കൃഷ്ണഗാഥ പഠിപ്പിച്ചിരുന്നതായും ബാലാഗോകുലം മുന്‍ സംസ്ഥാന അധ്യക്ഷനും അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം കോര്‍ഡിനേറ്ററുമായ എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു. ദല്‍ഹിയിലെ മലയാളി കൂട്ടായ്മയായ നവോദയയുടെ ആഭിമുഖ്യത്തില്‍ നടന്ന ‘കൃഷ്ണഗാഥയുടെ ശീലുകള്‍ തേടി’ എന്ന ഓണ്‍ലൈന്‍ പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു എന്‍.ഹരീന്ദ്രന്‍ മാസ്റ്റര്‍.
നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളും വേണ്ടരീതിയില്‍ പഠിക്കാത്തതും മനസ്സിലാക്കാത്തതുമാണ് ഹിന്ദുക്കള്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് ചടങ്ങില്‍ മുഖ്യ അതിഥി ആയിരുന്ന ചലച്ചിത്ര സംവിധായകന്‍ വിജി തമ്പി അഭിപ്രായപ്പെട്ടു. നവോദയം പ്രസിഡന്റ് എം.പി ബാലകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ആര്‍ വിജയന്‍ ആമുഖ പ്രഭാഷണം നടത്തി. സീനിയര്‍ വൈസ് പ്രസിഡന്റ് എന്‍. പി. ഹരിസുതന്‍ സ്വാഗതവും കെ.വി രാമചന്ദ്രന്‍ കൃതജ്ഞതയും പറഞ്ഞു. എം.കെ.ജി പിള്ള, കെ.രഘുനാഥ്, ബാബു പണിക്കര്‍, ശ്രീകുമാര്‍ വരത്ര, പി.കെ സുരേഷ്, നന്ദകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ടി.കെ കുട്ടപ്പന്‍, ആര്‍.ആര്‍. നായര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ആശംസാ സന്ദേശം നല്‍കി.