Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വെബ് സ്പെഷ്യൽ

ഏതു വൈറസിനേയും തോല്‍പ്പിക്കാന്‍ പ്രതിരോധശക്തി നേടൂ…….!

മോഹന്‍ വാസുദേവന്‍

Sep 14, 2020, 11:42 am IST

 

എപ്പോഴാണ് നാം കുറച്ചെങ്കിലും തിരുത്താറുള്ളത്? ശ്രദ്ധിച്ചാലറിയാം. മാദ്ധ്യമങ്ങള്‍ ശബ്ദമുയര്‍ത്തുമ്പോഴാണ്. അമര്‍ത്തിവച്ച വികാരങ്ങള്‍, തെറിയുടെ രൂപത്തിലെങ്കിലും പുറത്തുവരുമ്പോള്‍ മനസ്സിലെ അമര്‍ഷം കുറേയെങ്കിലും കെട്ടടങ്ങുന്നു.

കൊറോണ വൈറസിന്റെ കാലമാണിത്. മനുഷ്യരെ അകറ്റുകയും കൊഴിച്ചുവീഴ്ത്തിക്കൊണ്ടിരിക്കുകയുമാണ് ആ ലോകമഹാമാരി. ലോകത്തുള്ള മനുഷ്യരെല്ലാം ഒരു യുദ്ധമുഖത്താണ്. ഒരു ലോകമഹായുദ്ധം. വൈറസ് എന്നാല്‍ വിഷം എന്നാണ് ലത്തീന്‍ ഭാഷയിലര്‍ത്ഥം. വൈറസ് കോശത്തിനകത്തുവച്ച് പത്തായും നൂറായും ആയിരമായും പെരുകും.

വൈറസ്സുകളെല്ലാം മനുഷ്യരുടെ ശത്രുക്കളല്ല. മിത്രങ്ങളായ ചില വൈറസ്സുകളും ശരീരത്തില്‍ ജീവിക്കുന്നുണ്ട്. ചിലയിനം വൈറസ്സുകളുടേയും ബാക്ടീരിയകളുടേയും ആക്രമണത്തില്‍ നിന്ന് നമ്മെ രക്ഷപ്പെടുത്തുന്നത് ഈ വൈറസ്സുകളാണ്. അറുപത് ശതമാനത്തിലേറെ വൈറസ്സുകളെ ആദ്യമായി കണ്ടെത്തിയത് വടക്കേ അമേരിക്കയിലും യൂറോപ്പില്‍ നിന്നുമാണത്രേ. ഉമിനീരിലൂടെയും, വിസര്‍ജ്ജ്യങ്ങളിലൂടെയും നേരിട്ട് വൈറസുകള്‍ മനിഷ്യനിലെത്താം. അദൃശ്യരായ ഈ ജൈവകണങ്ങള്‍ക്ക് സ്വന്തമായി നിലനില്‍പ്പില്ല. മറ്റ് ജീവജാലങ്ങളുടെ ശരീരത്തില്‍ മാത്രമേ ഇവയ്ക്ക് ജീവിക്കാന്‍ കഴിയൂ.

വസൂരി വൈറസ്സുകളും മനുഷ്യരും തമ്മില്‍ നടന്ന 3000 വര്‍ഷത്തെ യുദ്ധത്തില്‍ മനുഷ്യര്‍ വിജയിച്ചു. കുത്തിവയ്പ്പ് മരുന്നായിരുന്നു (വാക്‌സിന്‍) പ്രയോഗിച്ച ആയുധം എന്ന് 1980-ല്‍ ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ) പ്രഖ്യാപിച്ചു.

കൊറോണ വൈറസ് ബാധ കാട്ടുതീ പോലെ വ്യാപിക്കുന്നു. മരണനിരക്ക് ശരാശരി 2 മുതല്‍ 7 ശതമാനം വരെയാണ്. 1980കളില്‍ എച്ച്.ഐ.വി വൈറസ് 32 ദശലക്ഷം മനുഷ്യജീവന്‍ അപഹരിച്ചു.
പക്ഷികളേയും മൃഗങ്ങളേയും അവയുടെ തനത് ആവാസകേന്ദ്രങ്ങളില്‍ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കണം. വന്യജീവി വിപണനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടണം. പക്ഷികളേയും വന്യമൃഗങ്ങളേയും ഓമനിച്ചുവളര്‍ത്തുന്ന രീതി ഉപേക്ഷിച്ചേ മതിയാകൂ. അവയ്ക്ക് അവയുടെ സ്വാഭാവിക ആവാസങ്ങളില്‍ ജീവിക്കാനുള്ള അവകാശം നല്‍കണം.

സമ്പത്തും അധികാരവും ആയുധശക്തിയുമെല്ലാം ഒരു സൂക്ഷ്മകണത്തിനുമുന്നില്‍ വിറച്ചുനില്‍ക്കുന്നതിന് ഇന്ന് ലോകം സാക്ഷിയാവുകയാണ്. രാജ്യാന്തര യാത്രകളുടെ അമിതവര്‍ദ്ധന ഏതു മഹാമാരിയും ലോകമാകെ വ്യാപിപ്പിക്കും. രാജ്യങ്ങള്‍ സ്വയംപര്യാപ്തത കൈവരിച്ചാല്‍ ഈ യാത്രകള്‍ കുറയ്ക്കാന്‍ കഴിയും. ധാന്യങ്ങളും പച്ചക്കറികളും പഴങ്ങളും ഓരോ നാടും വേണ്ടത്ര ഉല്‍പ്പാദിപ്പിക്കണം. ഇതിനുള്ള പദ്ധതികളും ഇച്ഛാശക്തിയും അനിവാര്യം.

2019 ഡിസംബര്‍ 31-നാണ് അജ്ഞാതമായ ഒരു രോഗത്തെക്കുറിച്ച് ചൈന ലോകത്തെ അറിയിച്ചത്. സാമൂഹിക അകലം പാലിക്കാനുള്ള നടപടികള്‍ കൃത്യമായി കൈക്കൊണ്ട രാജ്യങ്ങളില്‍ രോഗവ്യാപനം വലിയതോതില്‍ തടയാന്‍ കഴിഞ്ഞു. പല സുപ്രധാന തീരുമാനങ്ങളും നേതാക്കള്‍ക്ക് ഊഹങ്ങളുടെ പേരില്‍പ്പോലും എടുക്കേണ്ടിവരും. ലോക്ഡൗണും, സാമൂഹിക അകലവും ഒക്കെ പറയാന്‍ എളുപ്പമാണെങ്കിലും പ്രാവര്‍ത്തികമാക്കുക ദുഷ്‌ക്കരമാണ്. മനുഷ്യാവകാശങ്ങള്‍ക്ക് വലിയ വില കല്‍പ്പിക്കുന്ന ബ്രിട്ടന്‍ പോലുള്ള ലിബറല്‍ രാജ്യങ്ങള്‍ക്ക് പൗരന്മാരുടെ മേല്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുക പ്രയാസകരം. എന്നാല്‍ സര്‍ക്കാര്‍തലത്തിലുള്ള ഇടപെടലുകള്‍ തന്നെയാണ് ശക്തവും പ്രയോജനകരവും. സാങ്കതികമായി മികവുണ്ടെങ്കില്‍ പോലും കര്‍ശനവും ശക്തവുമായ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ പ്രായോഗികമാവില്ല.

ചിക്കന്‍ഗുനിയയുടെ അറ്റാക്‌റേറ്റ് ഏതാണ്ട് 33 ശതമാനമായിരുന്നു. അതിനെക്കാള്‍ കൂടുതലാണ് രക്തസമ്മര്‍ദ്ദത്തിന്റെ അറ്റാക്‌റേറ്റ്. സമ്മര്‍ദ്ദം നമ്മെ പിടിച്ചുലയ്ക്കുന്നില്ല. ലോകമാകെ ഒന്നരക്കോടിയിലധികം ഹൃദയാഘാതം മൂലം പ്രതിവര്‍ഷം ഇല്ലാതാകുന്നു. കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ ഉണ്ടായ ഹൃദ്രോഗ മരണങ്ങളുടെയത്ര ഉണ്ടാക്കാന്‍ ഒരു പകര്‍ച്ചവ്യാധിയ്ക്കും കഴിഞ്ഞിട്ടില്ല. എന്നിട്ടും ഹൃദ്രോഗം നമ്മുടെ പൊതുജീവിതം സ്തംഭിപ്പിക്കുന്നില്ല. എന്നാല്‍ പകര്‍ച്ചവ്യാധികളെ നാം ഭയപ്പെടുന്നു. അതിന്റെ വേഗത. പെട്ടെന്ന് മാനേജ് ചെയ്യാനുള്ള പരിചയമില്ലായ്മ. യാത്രയില്‍ അപകടം സംഭവിക്കാന്‍ സാദ്ധ്യത തോന്നിയാല്‍ വാഹനം നിര്‍ത്തിയിടണം. അതാണ് ലോക്ഡൗണ്‍.

പകര്‍ച്ചവ്യാധികള്‍ അവസാനിച്ചാലും, കൃഷിക്കാരും അവര്‍ സൃഷ്ടിക്കുന്ന ഉല്‍പ്പന്നങ്ങളും ഇല്ലാതെ മനുഷ്യര്‍ക്ക് ജീവിക്കാനാവില്ല. അതിനു കര്‍ഷകരെ നമ്മളും ഭരണകൂടങ്ങളും കൈയ്യഴിച്ചു സഹായിക്കണം. കൃഷിയ്ക്കുള്ള സാഹചര്യമൊരുക്കണം സര്‍ക്കാരുകള്‍. കൂടുതല്‍ ഡേറ്റകള്‍ ശേഖരിച്ചാലൊന്നും വിജയിക്കാനാവില്ല എന്ന സത്യമറിയണം. ഏതുരംഗത്തും നല്ല ലീഡര്‍ഷിപ്പ് അത്യാവശ്യം, നിസ്വാര്‍ത്ഥരായ സേവകരായി മാറണം. കേരളം ഹെല്‍ത്ത്‌കെയര്‍ ഹബ് ആകണം. കൃഷിയില്‍ വ്യവസായവും കൂട്ടിയിണക്കി ഇസ്രായേലിനെപ്പോലെയാകണം.

വ്യാജവാര്‍ത്തകള്‍ വല്ലാത്ത വിഭ്രാന്തി സൃഷ്ടിക്കുന്നു. അത് ഉള്ള പ്രതിരോധശക്തിയെക്കൂടി കുറയ്ക്കും. ധീരതയും ജാഗ്രതയുമാണ് വേണ്ടത്. അവ മാത്രമേ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കൂ. പിരിമുറുക്കം കുറച്ചാല്‍ പ്രതിരോധശക്തി കൂടും. നല്ല ഉറക്കം പ്രതിരോധശക്തി കൂട്ടും. ത്രിഫലചൂര്‍ണ്ണം പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കും. ദിവസം ഒരു നെല്ലിക്ക കഴിക്കണം. വെളുത്തുള്ളിയുടെ ഉപയോഗവും പ്രതിരോധിക്കാനുള്ള ശേഷി ഉയര്‍ത്തും. ചിറ്റമൃത് ആരോഗ്യപരിപാലനത്തിന് ഉത്തമം. ഇഞ്ചി ചതച്ചിട്ട് വെള്ളം കുടിക്കുന്നതും ഡീടോക്‌സിങ്ങിന് നല്ലത്. ഇളംവെയില്‍ കൊണ്ട് വ്യായാമം ചെയ്തു വിയര്‍ക്കണം. വൈറ്റമിന്‍-ഡി കിട്ടും. ചുക്ക്, കുരുമുളക്, മല്ലി, ജീരകം, ഉലുവ ഇവയിലേതെങ്കിലുമിട്ടു തിളപ്പിച്ച വെള്ളം കുടിക്കണം.

ശരീരവും, മനസ്സും സ്വയം ശക്തമായിത്തീരുന്ന അവസ്ഥയാണ് രോഗപ്രതിരോധശക്തി. എന്തില്‍ നിന്നു രക്ഷ നേടാനും ഇതത്യാവശ്യം!
എത്രയും വേഗം ഭയമകറ്റി സന്തോഷം വീണ്ടെടുക്കണം. ഒരു ലോക്ഡൗണും സന്തോഷമൊന്നും തരില്ല. എന്നാല്‍ അപകടനില തരണം ചെയ്യാന്‍ അതൊക്കെ അനിവാര്യം. എല്ലാം അക്ഷരംപ്രതി അനുസരിച്ച് സമൂഹത്തെ സഹായിക്കണം. പക്ഷേ എത്രനാള്‍ ബോറടിച്ച് കട്ടിലിലും കേസരയിലും മാറി മാറിക്കഴിയും? ആഘോഷങ്ങള്‍ ഒട്ടും വേണ്ടേ? ജീവിതാഹ്ലാദങ്ങള്‍ ഇല്ലാതെ വെറും ജീവന്‍ മാത്രം നിലനിന്നാല്‍ മതിയോ?

ഓസോണ്‍പാളിയിലെ വിള്ളല്‍ ഇപ്പോള്‍ സ്വയം അടഞ്ഞു എന്നതും, ഗംഗയുള്‍പ്പെടെ നദികള്‍ മാലിന്യമുക്തരാകാന്‍ തുടങ്ങിയെന്നതും മഹാകാര്യങ്ങള്‍ തന്നെയാണ്. ശുദ്ധവായു, ചെറുകിളികളുടെ ചിലമ്പല്‍, ജങ്കുഫുഡ്ഡുകള്‍ നശിപ്പിച്ച നാവിന്റെ രുചിമുകുളങ്ങളുടെ തിരിച്ചുവരവ്, ബന്ധങ്ങളുടെ ആഴവും വിലയും തിരിച്ചറിയല്‍-ഇതെല്ലാം മൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. കൂടുതല്‍ ബോധവാന്മാരാകണം. അഹങ്കാരത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കണം. അല്‍പ്പം പോലും വളരാനനുവദിക്കരുത്. എങ്കില്‍ മാത്രമേ ഇനി ഒരു വൈറസ് രോഗം നമ്മെ കീഴ്‌പ്പെടുത്താതിരിക്കൂ. ജാഗ്രത!

 

Share1TweetSendShare

Related Posts

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

പരിസ്ഥിതിദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies