Wednesday, July 2, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വെബ് സ്പെഷ്യൽ

മാറുന്ന ഗുജറാത്ത്, വളരുന്ന ഗുജറാത്ത്

വി രാജഗോപാലന്‍

Aug 14, 2020, 07:45 am IST

മുന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം അടുത്തിടെ ഗുജറാത്ത് സന്ദര്‍ശിക്കാനിടയായി . തിരുവനന്തപുരം ആസ്ഥാനമായ രാമതീര്‍ത്ഥ വിജ്ഞാന ട്രസ്റ്റ് സംഘടിപ്പിച്ച ഒരു തീര്ഥയാത്രയുടെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. സൂറത്ത് മുതല്‍ ജാംനഗര്‍ വരെ ഗുജറാത്തിലെ മിക്ക ജില്ലകളും അവിടങ്ങളിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളും സന്ദര്‍ശിച്ചു. സൂറത്തില്‍നിന്നു ബസ്സിലായിരുന്നു യാത്ര. അതുകൊണ്ടുതന്നെ റോഡിനിരുവശത്തേയും വിശദമായ കാഴ്ച സാധ്യമായി. ഗുജറാത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സര്‍വതല സ്പര്‍ശിയായ മാറ്റങ്ങളുടെ ഒരു പരിച്ഛേദം ആ യാത്രയിലൂടെ ഞാന്‍ കണ്ടു അനുഭവിച്ചു.

1987 – 88 കാലഘട്ടത്തിലാണ് ഞാന്‍ ഇതിനുമുന്‍പ് ഗുജറാത്ത് സന്ദര്ശിച്ചിരുന്നത്. ഞാന്‍ ജോലി ചെയ്തു വന്ന കേരളപത്രിക എന്ന സ്ഥാപനം പൂട്ടിപ്പോയതിനെത്തുടര്‍ന്നു നടത്തിയ ഒരു നാടുകാണല്‍ പര്യടനമായിരുന്നു അത്. സന്യാസ ഭ്രമം അന്ന് തലക്ക് പിടിച്ചിട്ടുമുണ്ടായിരുന്നു . കര്‍ണ്ണാടക, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിങ്ങനെ പല സംസ്ഥാനങ്ങളിലായി ഏതാണ്ട് ആറ് മാസക്കാലം ആ സഞ്ചാരം ദീര്‍ഘിച്ചു. പൊതു യാത്ര സംവിധാനങ്ങളെ ആശ്രയിച്ചും കുറച്ചൊക്കെ നടന്നും ആശ്രമങ്ങളില്‍ അന്തിയുറങ്ങിയും ആയിരുന്നു ആ യാത്ര. ആ യാത്രയില്‍ ഞാന്‍ കണ്ട ഗുജറാത്തിന്റെ ഓര്‍മ്മകള്‍ പുതിയ യാത്ര എന്നിലേക്ക് മടക്കിക്കൊണ്ടുവന്നു. ഞാനറിയാതെ ഒരു താരതമ്യം എന്നിലുണര്‍ന്നു. തികച്ചും അവിശ്വസനീയവും അമ്പരപ്പിക്കുന്നതുമായിരുന്നു രണ്ടു ഗുജറാത്തുകളും തമ്മിലുള്ള വ്യത്യാസം.

ആദ്യ സന്ദര്‍ശനത്തില്‍ ഞാന്‍ കണ്ടത് അഴുക്കും പൊടിയും പിടിച്ച, മുഷിഞ്ഞു നിര്‍ജീവമായ ഗുജറാത്തിനെയായിരുന്നു; ജനങ്ങളും അങ്ങനെതന്നെയായിരുന്നു. എന്നാല്‍ മാറുന്ന ഗുജറാത്തിന്റെ സ്വയം വിളിച്ചോതുന്ന അടയാളങ്ങളാണ് പുതിയ യാത്രയില്‍ എന്നെ ആകര്‍ഷിച്ചത് .

ചഒ 47, 48, 51, 947 സ്റ്റേറ്റ് ഹൈവേ- 71, നാഷണല്‍ എക്‌സ്പ്രസ്സ് ഹൈവേ – 1 എന്നിവയിലൂടെയൊക്കെ ഗുജറാത്തില്‍ തലങ്ങും വിലങ്ങും നടത്തിയ യാത്രില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞ മറ്റൊരു കാര്യം ഗുജറാത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ സര്‍വതല സ്പര്ശിയാണ് എന്നുള്ളതാണ്.

കാര്‍ഷികമേഖല :-

പാതയുടെ ഇരുവശങ്ങളിലും കണ്ണെത്താദൂരത്തു പരന്നുകിടക്കുന്ന കൃഷിയിടങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തുന്നതും നയനാനന്ദകരവുമാണ്. കഴിഞ്ഞ മുന്ന് വര്‍ഷമായി നാമമാത്രം മഴ ലഭിച്ച ഒരു സംസ്ഥാനമാണ് ഗുജറാത്ത്. പക്ഷെ കൃഷിക്ക് ആവശ്യമായത്ര വെള്ളം എല്ലായ്‌പ്പോഴും ലഭ്യമാണ് എന്നതാണ് നമ്മെ അതിശയിപ്പിക്കുന്നത്. നാല്പത്തിരണ്ടു നദികളുണ്ടായിട്ടും ജനങ്ങള്‍ക്ക് ആവശ്യത്തിന് കുടിവെള്ളം പോലും എത്തിക്കാന്‍ കഴിയാത്ത കേരളത്തിന്റെ ഇന്നത്തെ അവസ്ഥയാണ് ഇത് കണ്ടപ്പോള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തിയത്. കൃഷിയിലെ വൈവിധ്യമാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. 2001-ല്‍ ആദ്യ മോഡി ഗവണ്മെന്റ് അധികാരത്തില്‍ വന്നതിനുശേഷം ഗുജറാത്തില്‍ കാര്ഷികമേഖലയിലുണ്ടായ മാറ്റം അമ്പരപ്പിക്കുന്നതാണ്. ഏതാണ്ട് പത്തു ശതമാനം വളര്‍ച്ച കാര്‍ഷികമേഖലയില്‍ സ്ഥിരമായി നിലനിര്‍ത്താന്‍ ഗുജറാത്തിനു സാധിച്ചിട്ടുണ്ട്; ഇപ്പോഴും അത് തുടരുന്നു. ഗോതമ്പ്, ബജ്ര, നിലക്കടല, പരുത്തി, നെല്ല്, ചോളം, കടുക്, എള്ള്, ജീരകം, കരിമ്പ്, പട്ടാണിപ്പയര്‍, മല്ലി, പെരിഞ്ജീരകം, മുരിങ്ങ, ആവണക്ക് എന്നിങ്ങനെയുള്ള കാര്ഷികവിളകളും, മാങ്ങ, വാഴ, സപ്പോട്ട, നാരങ്ങാ, പേരക്ക, തക്കാളി, ഉരുളക്കിഴങ്ങു്, ഉള്ളി, വെളുത്തുള്ളി തുടങ്ങിയ ഹോര്‍ട്ടികോര്‍പ് വിളകളും ഇടകലര്‍ന്നുള്ള അതിവിശാലമായ കൃഷിയിടങ്ങള്‍ അത്യപൂര്‍വമായ ഒരു ദൃശ്യവിരുന്നാണ്.

ഇതിനൊക്കെ പുറമെ ഹെക്ടറുകള്‍ വ്യാപിച്ചു കിടക്കുന്ന നാളികേര കൃഷിയുമുണ്ട്. പത്തോ ഇരുപതോ വര്‍ഷത്തെ വളര്‍ച്ച മാത്രമുള്ള ഇത്തരം കൃഷിയിടങ്ങളില്‍നിന്ന് നല്ല വിളവ് ലഭിക്കുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. ഗുജറാത്തിലുടനീളം ഞങ്ങള്‍ സഞ്ചരിച്ച ഇടങ്ങളിലെല്ലാം ഒരു കരിക്കിന് 10 മുതല്‍ 20 രൂപവരെയാണ് വില. നാളികേരത്തിനാകട്ടെ 10 രൂപയും. ഗുജറാത്തില്‍ കൃഷി ഇന്നൊരു വ്യവസായം കൂടിയാണ്. കാര്‍ഷിക വ്യവസായ മേഖലയുടെ ശക്തി ഉല്‍പ്പന്ന വൈവിധ്യവും വിളവെടുപ്പ് രീതികളുടെ ചിട്ടപ്പെടുത്തലുമാണ്. ഗുജറാത്തില്‍ എട്ടു കാര്‍ഷിക കാലാവസ്ഥാ മേഖലകളുണ്ട്. കാര്‍ഷിക രംഗത്ത് വിപ്ലവകരമായ ഗവേഷണങ്ങള്‍ നാലു കാര്‍ഷിക സര്‍വ്വകലാശാലകളിലായി നടക്കുന്നു. പാട്ടക്കൃഷി സമ്പ്രദായത്തിന്റെ നൂതന സാധ്യതകളാണ് മറ്റൊന്ന്. കാര്ഷികോല്പന്നങ്ങളുടെ സംഭരണത്തിനും വിപണനത്തിനുമായി വിപുലവും, വികേന്ദ്രീകൃതവുമായ അടിസ്ഥാന സൗകര്യങ്ങളാണ് ഗുജറാത്തിലുള്ളത്. ഇവയോടനുബന്ധിച്ചു ഉല്‍പ്പന്നങ്ങളുടെ സംസ്‌കരണത്തിനും മൂല്യ വര്ധനയ്ക്കും സഹായകരമാവുന്ന ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളും, ഹൈ ടെക് കാര്‍ഷിക സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിനുള്ള സാധ്യതകളും കാര്‍ഷികമേഖലയുടെ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകള്‍ ചെറുതല്ല. പുതുതായി തുടങ്ങിയിട്ടുള്ള പെരിഷബിള്‍ കാര്‍ഗോ കോംപ്ലക്‌സ്, ബനാന പാക്ക് ഹൗസ്, തുറമുഖങ്ങളോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന, കാര്ഷികോല്പന്നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ലോജിസ്റ്റിക് ഹബ്ബുകള്‍, വേപ്പര്‍ ഹീറ്റ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ എന്നിവ കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങളുടെ സാധ്യത പതിന്മടങ്ങു വര്‍ധിപ്പിക്കുന്നു.

കാര്‍ഷികോല്‍പ്പാദന വളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഗുജറാത്താണ് – 10.7 %. ഗുജാറാത്തിലെ മൊത്തം ഭൂപ്രദേശമായ 196 ലക്ഷം ഹെക്ടറിന്റെ 65 ശതമാനവും ഇപ്പോള്‍ കൃഷിക്ക് ഉപയോഗിക്കപ്പെടുന്നു. ലോകത്തുതന്നെ ഈ രംഗത്ത് ഗുജറാത്തിന്റെ സ്ഥാനം മൂന്നാമതാണ്.

വ്യാവസായിക വളര്‍ച്ച :-

വ്യാവസായിക വളര്‍ച്ചയുടെ കാര്യത്തിലും ഗുജറാത്ത് ഇന്ത്യയ്ക്കും ലോകത്തിനുതന്നെയും മാതൃകയാണ്. യാ ത്രാസംഘത്തിന്റെ സഞ്ചാര പഥങ്ങളിലെല്ലാം ഗുജറാത്ത് കൈവരിച്ച, കൈവരിച്ചുകൊണ്ടിരിക്കുന്ന വ്യവസായ വളര്‍ച്ചയുടെ ഒട്ടേറെ മാതൃകകളും നിദര്ശനങ്ങളും കാണുവാനായി. ജുനഗഡില്‍നിന്നു വേരാവലിലേക്കുള്ള യാത്രയില്‍ ദേശീയ പാത 151 ന്റെ ഇരുവശങ്ങളിലുമായി വ്യവസായ പാര്‍ക്കുകളുടെയും സ്റ്റാര്‍ട്ട് അപ്പ് ഹബ്ബുകളുടെയും ഒരു നീണ്ട നിരതന്നെ കാണുവാനിടയായി. ഗുജറാത്തിലുടനീളം കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടെ മുപ്പതോളം പുതിയ വ്യവസായ പാര്‍ക്കുകള്‍ ജന്മം കൊണ്ടു; അവയൊക്കെ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. 2005 മുതല്‍ 2020 വരെ ഗുജറാത്തിന്റെ GSDP (Gross State Domestic Product) വളര്‍ച്ചാനിരക്ക് 13.53 % ആയിരുന്നു. സുസ്ഥിരമായ ഈ വളര്‍ച്ചാനിരക്ക് കൈവരിക്കാന്‍ ഗുജറാത്തിനു കഴിഞ്ഞത് ലക്ഷ്യബോധത്തോടെയുള്ള നയ രൂപീകരണവും അവയുടെ നടത്തിപ്പും കൊണ്ടാണ്. 2015-ലെ പുതിയ വ്യവസായ നയം, 2015-ലെ സൗരോര്‍ജ്ജ നയം, 2014-ലെ കഠ നയം, 2014-ലെ തന്നെ ഇ-ഗവേണന്‍സ് നയം എന്നിവകൊണ്ടാണ് ഇത് സാധ്യമായത്. 2020-ഓടെ, ഏടഉജ മൂന്നിരട്ടി വളര്‍ച്ച നേടണമെന്നാണ് ഗുജറാത്ത് ഗവണ്മെന്റ് ലക്ഷ്യമിടുന്നത്. ഇതിനായി ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, ടൂറിസം പ്രോത്സാഹിപ്പിക്കുക, സോളാര്‍-വിന്‍ഡ് എനര്‍ജി ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, ഗുജറാത്തിനെ ഒരു വിജ്ഞാന സമൂഹമായി വളര്‍ത്തി എടുക്കുക, വ്യവസായ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുക, വൃത്തിയുള്ളതും ഹരിതവുമായ നഗരങ്ങള്‍ സൃഷ്ടിക്കുക വഴി ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക, വ്യവസായ വളര്‍ച്ചയ്ക്ക് വേണ്ടി പ്രത്യേക വ്യവസായ മേഖലകളും , സാമ്പത്തിക മേഖലകളും സൃഷ്ട്ടിച്ചു നിക്ഷേപം ആകര്‍ഷിക്കുക എന്നിവ ലക്ഷ്യമിട്ട് ഒട്ടേറെ പദ്ധതികള്‍ ഗുജറാത്ത് ഗവണ്മെന്റ് നടപ്പാക്കി വരുന്നു.

സംസ്ഥാനത്തിനുള്ളില്‍ ഒരു മേജര്‍ തുറമുഖമുള്‍പ്പെടെ 48 തുറമുഖങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഒരു അന്താരാഷ്ട്ര വിമാനത്താവളമുള്‍പ്പെടെ 17 വിമാനത്താവളങ്ങളും ഉണ്ട്. 20 പ്രത്ത്യേക സാമ്പത്തിക മേഖലകളും, 8 പ്രത്ത്യേക നിക്ഷേപ മേഖലകളും, 202 വ്യവസായ എസ്റ്റേറ്റുകളും ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്നു. ദല്‍ഹി-മുംബൈ വ്യവസായ ഇടനാഴിയുടെ 38 ശതമാനവും ഗുജറാത്തിലാണ്.

ജാംനഗര്‍ ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം റിഫൈനിംഗ് ഹബ്ബാണ്. വജ്ര വ്യവസായത്തില്‍ ലോകത്തിന്റെ 72% വിഹിതവും ഗുജറാത്തിന്റേതാണ്. ഡെനിം ജീന്‍സിന്റെ ലോകത്തെ മൂന്നാമത്തെ വലിയ ഉല്‍പ്പാദകരാണ് ഗുജറാത്ത്.

ഗുജറാത്തിന്റെ വ്യാവസായിക വളര്‍ച്ചയുടെ ആണിക്കല്ലുകള്‍ ഓയില്‍ & ഗ്യാസ് ഇന്‍ഡസ്ടറി, തുറമുഖങ്ങളും ചരക്ക് ഗതാഗതവും, മരുന്നുല്‍പ്പാദനവും വിപണനവും, ജെംസ് & ജൂവലറി, ടെക്സ്റ്റൈല്‍സ്, ഭക്ഷ്യ സംസ്‌കരണം, ടൂറിസം, റീറ്റെയ്ല്‍ വ്യാപാരം, കഠ എന്നിവയാണ്. ഈ മേഖലകളിലെല്ലാം സമഗ്രവും സംതുലിതവുമായ വികസനമാണ് ഇപ്പോള്‍ നടന്നു വരുന്നത്. 1994-95 ല്‍ ഗുജറാത്തിന്റെ വ്യാവസായിക ഉല്‍പ്പാദനം 84,808 കോടി രൂപയുടേതായിരുന്നു; 2014-15 ആയപ്പോള്‍ ഇത് 12,70,125 കോടി രൂപയായി വര്‍ധിച്ചു; അതായതു 15 ഇരട്ടി വര്‍ധന. ഇതേ കാലയളവില്‍ വൈദ്യുതി ഉല്‍പ്പാദനം അഞ്ചു മടങ്ങു വര്‍ധിച്ചു 30,394 മെഗാവാട്ട് ആയി. കഴിഞ്ഞ സാമ്പത്തിക വര്ഷം മാത്രം ഗുജറാത്തില്‍ 22,610 കോടിയുടെ വിദേശ നിക്ഷേപം ഉണ്ടായി. 2016-17 ആയപ്പോള്‍ മുന്‍വര്‍ഷത്തേക്കാള്‍ ഇരട്ടി വിദേശ നിക്ഷേപം ലഭിച്ചു – 3.36 ദശലക്ഷം ഡോളര്‍. വിവിധ മേഘലകളിലുണ്ടായ ഉല്‍പ്പാദന വര്‍ധനവും ഗണ്യമാണ്. മെഷിനറി സെക്ടറിലെ ഉല്‍പ്പാദനം രണ്ടു ദശാബ്ദത്തിനിടെ 47% വര്‍ധിച്ചു. ഡയറി മേഖലയില്‍ 23 ശതമാനവും, ഫാര്‍മസ്യുട്ടിക്കല്‍സ് മേഖലയില്‍ 12 ശതമാനവും, കെമിക്കല്‍സ് മേഖലയില്‍ 8 ശതമാനവും, ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ 7 ശതമാനവും ഉല്‍പ്പാദന വര്‍ധനവുണ്ടായി.

സമഗ്രമായ വ്യവസായ വളര്‍ച്ചയുടെ ഗുണഫലമായി കയറ്റുമതി രംഗത്തും ഗുജറാത്ത് ഇന്ന് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ്. ആവണക്കെണ്ണ, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, നിലക്കടല, രാസവസ്തുക്കള്‍, രാസവളങ്ങള്‍, പരുത്തി വസ്ത്രങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ ഗുജറാത്ത് ഇന്ത്യയില്‍ ഒന്നാമതാണ്.

അടിസ്ഥാന സൗകര്യ വികസനം :-

ഗുജറാത്തില്‍ വിവിധ ഇടങ്ങളില്‍ ഞങ്ങള്‍ നടത്തിയ റോഡ് യാത്രകളിലെല്ലാം പാതയോരങ്ങളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കണ്ടിരുന്നു. രണ്ടുവരിപ്പാത നാലുവരിപ്പാതയായി വികസിപ്പിക്കുന്നു, നാലുവരിപ്പാത ആറും എട്ടും വരിയായി വികസിപ്പിക്കുന്നു, നഗരപ്രദേശങ്ങളില്‍ ഫ്ളൈഓവറുകളും അടിപ്പാതകളും നിര്‍മ്മിക്കുന്നു; എവിടെ നോക്കിയാലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ്. 1995 ല്‍ രൂപീകൃതമായ ഗുജറാത്ത് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് ബോര്‍ഡാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ദേശീയ പാതാ വികസനവും, ദേശീയ എക്‌സ്പ്രസ് പാതാ വികസനവും വേറെയും നടക്കുന്നു. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പാതയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടന്നു വരുന്നു.

ഗുജാറാത്തിലെ ദ്വീപുകള്‍ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള ഒരു പദ്ധതിയും സൂറത്തിലെ സ്വപ്നനഗരി വികസിപ്പിക്കുന്നതിനുള്ള പദ്ധതിയും ദ്വാരക, ആലിയബറ്റ്, സിയാല്‍ബെറ്റു ദ്വീപുകള്‍ ബന്ധിപ്പിക്കുന്ന മറ്റൊരു പദ്ധതി, വഡോദരയില്‍ നോളേജ് സിറ്റി സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ ദ്രുതഗതിയില്‍ നടന്നു വരുന്നു. പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ എട്ടു പുതിയ റോഡുകളുടെ വികസനത്തിന് ഗുജറാത്ത് സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലക്ഷ്യമിടുന്നു.

ഗുജറാത്തില്‍ ഇപ്പോള്‍ 93 കിലോമീറ്റര്‍ നാഷണല്‍ എക്‌സ്‌പ്രെസ്സ്വേയും, 5060 കിലോമീറ്റര്‍ നാഷണല്‍ ഹൈവേയും ഗതാഗതയോഗ്യമായിട്ടുണ്ട്. ഗതാഗതയോഗ്യമായ സ്റ്റേറ്റ് ഹൈവേ 16,615 കിലോമീറ്ററാണ്. പ്രധാനപ്പെട്ട ഡിസ്ട്രിക്ട് റോഡുകളുടെ നീളം 20,466 കിലോമീറ്ററും മറ്റു ഡിസ്ട്രിക്ട് റോഡുകള്‍ 10,226 കിലോമീറ്ററുമാണ്. ഗതാഗതയോഗ്യമായ ഗ്രാമീണ റോഡുകള്‍ 26,098 കിലോമീറ്ററും, പദ്ധതിയേതര റോഡുകള്‍ 33,002 കിലോമീറ്ററുമാണ്. ഗതാഗതയോഗ്യമായ റോഡുകളുടെ മൊത്തം ദൈര്‍ഘ്യം 1,11,560 കിലോമീറ്ററാണ്. ഗുജാറാത്തിലെ ഗ്രാമീണ റോഡുകളുടെ ദൈര്‍ഘ്യം സംസ്ഥാനത്തെ മൊത്തം റോഡ് ദൈര്‍ഘ്യത്തിന്റെ 85% വരും. സംസ്ഥാനത്തെ 17,843 ഗ്രാമങ്ങള്‍ക്ക് റോഡ് ഗതാഗത സൗകര്യമൊരുക്കാന്‍ ഗുജറാത്ത് ഗവണ്മെന്റിനു കഴിഞ്ഞിട്ടുണ്ട്. റോഡുകള്‍ നിര്‍മ്മിക്കാന്‍ മാത്രമല്ല, അവ നിലനിര്‍ത്താനും നിതാന്ത ജാഗ്രത പുലര്‍ത്തുന്നു. ഗ്രാമങ്ങളിലൂടെയുള്ള യാത്രകള്‍ക്കിടയില്‍ വളരെ അപൂര്‍വമായി മാത്രമേ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞുള്ളു.

ഗാന്ധിനഗര്‍, വഡോദര, ജാംനഗര്‍, സുരേന്ദ്രനഗര്‍, ദ്വാരക, എന്നീ നഗരങ്ങളെ ആസൂത്രിത നഗരങ്ങളായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഒട്ടേറെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലകളിലെല്ലാം ദ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ട്. ഇവയുടെയൊക്കെ പൂര്‍ത്തീകരണത്തോടെ 2025 ആകുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സംസ്ഥാനമായി ഗുജറാത്ത് മാറിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഭാവനാപൂര്‍ണമായ പത്തു പദ്ധതികളാണ് ഗുജറാത്തിന്റെ സമഗ്രമായ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. സര്‍ദാര്‍ സരോവര്‍ ഡാം, ഗിഫ്ട്‌സിറ്റി, സോളാര്‍ പാര്‍ക്ക്, നര്‍മദാ കനാല്‍, രണ്ടാം നര്‍മദാ പാലം, ഏകതാപ്രതിമ, വരാച്ച ഫ്ളൈവേ, അഹമ്മദാബാദ് ആഞഠട , നാഷണല്‍ എക്‌സ്‌പ്രെസ്സ്വേ-1, സേക്രഡ് ആര്‍ക്കിടെക്ചര്‍ എന്നിവയാണവ.

നര്‍മദാ നദിയില്‍ 163 മീറ്റര്‍ പൊക്കത്തില്‍ നിര്‍മിച്ച സര്‍ദാര്‍ സരോവര്‍ ഡാമാണ് ഗുജറാത്തിന്റെ കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ക്ക് കാരണമായത്. അതിനോടനുബന്ധിച്ചുള്ള നര്‍മദാ ജലസേചന കനാല്‍ കര്‍ഷകര്‍ക്ക് വലിയ അനുഗ്രഹമായി. 19000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നര്‍മദാ കനാല്‍ ശ്രുംഖല ഗുജറാത്തിന്റെ മണ്ണിലുടനീളം ജീവജലമെത്തിച്ചു; വന്പിച്ച കാര്‍ഷിക വിപ്ലവത്തിന് അത് വഴിയൊരുക്കി.

വൈദ്യുതി ഉല്‍പ്പാദന രംഗത്തു വലിയ ഒരു കാല്‍വെപ്പായിരുന്നു ഗുജറാത്ത് സോളാര്‍ പാര്‍ക്ക്. ചരംഗ ഗ്രാമത്തില്‍ 2000 ഹെക്ടര്‍ പ്രദേശത്താണ് സോളാര്‍ പാര്‍ക്ക് സ്ഥാപിച്ചിട്ടുള്ളത്. സ്മാര്‍ട്ട് ഗ്രിഡ് ടെക്‌നോളജി ഉപയോഗിച്ച് നിര്‍മ്മിക്കപ്പെട്ട ലോകത്തെ ഏറ്റവും വലിയ സോളാര്‍ ഫീല്‍ഡാണിത്; വൈദ്യുതി ഉല്‍പ്പാദനശേഷിയുടെ അടിസ്ഥാനത്തില്‍ ലോകത്തെ രണ്ടാമത്തേതും. അഹമ്മദാബാദിനും ഗാന്ധിനഗറിനുമിടയ്ക്ക് നിര്‍മാണം പുരോഗമിച്ചു വരുന്ന ഒരു പദ്ധതിയാണ് ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക് സിറ്റി (GIFT ). സ്‌പെഷ്യല്‍ ഇക്കണോമിക് സോണുകള്‍, ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പുകള്‍, സോഫ്റ്റ്വെയര്‍ ടെക്‌നോളജി പാര്‍ക്കുകള്‍, ഷോപ്പിംഗ് മാളുകള്‍, എന്റര്‍ടൈന്‍മെന്റ് മാളുകള്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്നതാണ് ഏകഎഠ സിറ്റി. 29 നിലകളുള്ള രണ്ടു ടവരുകളുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായി. ഗുജാറാത്തിലെ ഏറ്റവും പൊക്കം കൂടിയ കെട്ടിടമാണ് ഇത്.

NH-8ല്‍ സതേശ്വറില്‍ നിര്‍മ്മിക്കപ്പെട്ട 6 കിലോമീറ്റര്‍ നീളമുള്ള പാലമാണ് രണ്ടാം നര്‍മദാ പാലം. അഹമ്മദാബാദ്-വഡോദര-മുംബൈ സെക്ഷനിലാണിത്. ബറൂച്ചിലെ ഒന്നാം നര്‍മദാ പാലത്തേക്കാള്‍ അല്‍പ്പം നീളം കുറഞ്ഞതാണിത്.

നര്‍മദാ ഡാമിന് അഭിമുഖമായി സാധുബറ്റില്‍ നിര്‍മ്മിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയാണ് ഏകതാ പ്രതിമ. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ് ഇത് – 182 മീറ്റര്‍. വിന്ധ്യാ-സത്പുര പര്‍വത നിരകള്‍ക്കിടയ്ക്ക് നര്‍മദാ തീരത്താണ് ഈ പ്രതിമ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഈ പ്രതിമ വിനോദ സഞ്ചാര മേഖലയ്ക്ക് ഗണ്യമായ വരുമാനം നേടിക്കൊടുക്കുന്നു.

കിഴക്കന്‍ എക്‌സ്‌പ്രെസ്സ്വേയാണ് വരാച്ച ഫ്ളൈവേ എന്നറിയപ്പെടുന്നത്. സൂറത് നഗരത്തിലാണിത്. ഗുജാറാത്തിലെ ഏറ്റവും നീളം കൂടിയ ഫ്ളൈവേ ആണിത്. ബഹുനിലകളുള്ള ലോകത്തെ അപൂര്‍വം ചില ഫ്ളൈവേകളിലൊന്നാണ് വരാച്ച ഫ്ളൈവേ.

അഹമ്മദാബാദിലെ പൊതു, ദ്രുത ഗതാഗത സംവിധാനമാണ് അഹമ്മദാബാദ് BRTS . Jenmarg എന്നും ഇത് അറിയപ്പെടുന്നു. 12 ലൈനുകളില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന ഈ ഗതാഗത സംവിധാനം അങ്ങേയറ്റം ജനപ്രിയമാണ്.

അഹമ്മദാബാദ്-വഡോദര എക്‌സ്‌പ്രെസ്സ്വേ ആണ് NE1 എന്നറിയപ്പെടുന്നത്. മഹാത്മാഗാന്ധി എക്‌സ്‌പ്രെസ്സ്വേ-1 എന്നും ഇത് അറിയപ്പെടുന്നു. ഈ പാതയില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും, കാലികള്‍ക്കും പ്രവേശനമില്ല. ധാരാളം അടിപ്പാതകളും ഓവര്‍ ബ്രിഡ്ജുകളുമുണ്ട് ഈ പാതയില്‍.NE1 വൈകാതെ ആറുവരി പാതയായി വികസിപ്പിക്കും.

ക്ഷേത്രങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും പേരുകേട്ടതാണ് ഗുജറാത്ത്. നിര്‍മാണ മികവിന്റെ പ്രതീകങ്ങളാണ് ഇവയില്‍ പലതും. ഗാന്ധിനഗറിലെ അക്ഷര്‍ധാം ക്ഷേത്രം, സോമനാഥക്ഷേത്രം, അംബാജി ക്ഷേത്രം, ദ്വാരകാധീശ ക്ഷേത്രം, പാലിത്തനാ ക്ഷേത്രം, ഹൂതിസിംഗ് ജൈന ക്ഷേത്രം, ലാഖ്പത് സാഹിബ്, സിദി സയ്ദ് മോസ്‌ക്, സെന്റ് പോള്‍ ചര്‍ച്, മൊധേര സൂര്യ ക്ഷേത്രം, എന്നിവ വികസിപ്പിച്ചു ബൃഹത്തായ ഒരു തീര്‍ത്ഥാടന ശ്രുംഖലയ്ക്ക് രൂപം നല്‍കി. അണമുറിയാത്ത തീര്‍ത്ഥാടന പ്രവാഹത്തിലൂടെ അപൂര്‍വമായ വരുമാന നേട്ടമാണ് ഗുജറാത്തിലുണ്ടാവുന്നതു

സാമൂഹിക ജീവിതം :-
ഗുജറാത്തില്‍ കഴിഞ്ഞ രണ്ടു മുന്ന് ദശകത്തിനിടെ ഉണ്ടായ സര്‍വതലസ്പര്‍ശിയായ വികസനത്തിന്റെ പ്രതിഫലനം അവിടത്തെ സാമൂഹിക ജീവിതത്തിലും ദൃശ്യമാണ്. ഉത്സാഹശീലരും കഠിനാധ്വാനികളുമാണ് ജനങ്ങള്‍. ഒട്ടേറെ പുരോഗമനമുണ്ടായിട്ടും അവരുടെ ജീവിത ശൈലിയില്‍ പ്രകടമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല, പ്രത്യേകിച്ച് ഗ്രാമീണ മേഖലകളില്‍. അഹമ്മദാബാദ്, ഗാന്ധിനഗര്‍, വഡോദര, സൂറത്ത് തുടങ്ങിയ വന്‍കിട നഗരങ്ങളിലെല്ലാം മുമ്പത്തേതില്‍നിന്നു വ്യത്യസ്തമായി ജീവിതം കൂടുതല്‍ ചടുലവും വര്‍ണാഭവുമായിട്ടുണ്ട്. മറ്റെല്ലായിടത്തുമെന്നപോലെ നഗര ജീവിതം മിക്കവാറും ഫ്‌ലാറ്റുകളില്‍ ഒതുങ്ങുന്നു. ഇപ്പോള്‍ ജല ദൗര്‍ലഭ്യമൊന്നും നിലവിലില്ലെങ്കിലും മുമ്പത്തെപോലെതന്നെ ഗുജറാത്തികള്‍ക്ക് കുളി ഒരു ശീലമല്ല. കനാലുകളും കുളങ്ങളുമൊക്കെ ഇപ്പോള്‍ ജലസമൃദ്ധമാണ്. നഗരങ്ങളിലും ഏറെക്കുറെ ഗ്രാമങ്ങളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കാന്‍ സാധിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലകളില്‍ സാധാരണക്കാര്‍ ഇപ്പോഴും ആഴ്ചയിലൊന്നോ രണ്ടോ ദിവസമേ കുളിക്കുകയുള്ളു.

ഗുജറാത്തിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണ്. നമുക്ക് അപരിചിതമായ ഒരു ജീവിത ശൈലിയാണ് അവര്‍ക്കുള്ളത്. ഹിന്ദുമതവും വിശ്വാസങ്ങളും ആചാരങ്ങളും ദൈവവുമായി അഭേദ്യമായി കെട്ടുപിണഞ്ഞതാണ് ഗുജറാത്തിലെ ജീവിതം. എവിടെ നോക്കിയാലും ക്ഷേത്രങ്ങളാണ്. ക്ഷേത്രങ്ങളോടെ ചേര്‍ന്ന് ഒരാശ്രമം, അതിനോടനുബന്ധിച്ചു ഒരതിഥിമന്ദിരം, കുറെ പശുക്കള്‍, അവയെ പരിപാലിക്കാന്‍ കുറച്ചാളുകള്‍, ആശ്രമവുമായി ബന്ധപ്പെട്ട കുറെ ജീവിതങ്ങള്‍; ഇതാണവിടത്തെ പതിവ് കാഴ്ച. സ്ഥലഭേദമെന്യേ ഗുജറാത്തില്‍ ഏറെക്കുറെ എല്ലായിടത്തും ഇങ്ങനെത്തന്നെയാണ്. ഹിന്ദുയിസം എന്താണെന്നു സംശയത്തിനിടയില്ലാത്തവിധം ഗുജറാത്തിലെ ജീവിത വ്യവസ്ഥ നമ്മെ ബോധ്യപ്പെടുത്തുന്നു.

ഗുജറാത്തിലെ ജനസംഖ്യയില്‍ ന്യുനപക്ഷമായ ജൈനരും പാഴ്‌സികളുമാണ് ഗുജറാത്തിന്റെ സമ്പദ് ഘടനയെ നിയന്ത്രിക്കുന്നത്. വ്യാപാര, വ്യവസായ മേഖലകളിലും ഗവണ്മെന്റ് സംവിധാനത്തിലുമൊക്കെ ഇക്കൂട്ടര്‍ക്ക് ഒരു മേല്‍ക്കൈ ഉണ്ട്. പക്ഷെ ഭൂരിപക്ഷമായ ഹിന്ദു ജനവിഭാഗത്തിന്റെ താത്പ്പര്യങ്ങളെ സംരക്ഷിക്കാന്‍ അവര്‍ പ്രതിബദ്ധരാണ്. ഹിന്ദു ജനവിഭാഗങ്ങളിലധികവും ഇടത്തരക്കാരും സാധാരണക്കാരുമാണ്. കൃഷി, ചെറുകിട വ്യവസായം, കാലിവളര്‍ത്തല്‍, റീറ്റെയ്ല്‍ വിപണനം, സര്‍ക്കാര്‍ ജീവനം എന്നിവയൊക്കെയാണ് അവരുടെ ഉപജീവന മാര്‍ഗ്ഗങ്ങള്‍. കൊട്ടാരസദൃശമായ വലിയ വീടുകള്‍ വെക്കുന്ന ശീലം ഗുജറാത്തികള്‍ക്കില്ല. വ്യക്തിജീവിതത്തില്‍ ആര്‍ഭാടം നന്നേ കുറവ്. നാലോ അഞ്ചോ മുറികള്‍ മാത്രമുള്ള ഓല മേഞ്ഞതോ ഷീറ്റിട്ടതോ ആയ ചെറിയ വീടുകള്‍. കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ നന്നേ കുറവ്. വീടുകളോടനുബന്ധിച്ചു അമ്പതോ നൂറോ പശുക്കളെ പോറ്റുന്ന കാലിത്തൊഴുത്തുകള്‍, ആട്ടിന്‍പുരകള്‍; ഇതൊക്കെയാണ് ഒരു ശരാശരി ഗ്രാമീണ ഗുജറാത്തി ഭവനം. മുന്നും നാലും ഏക്കര്‍ ഭൂമി ഇത്തരക്കാര്‍ക്ക് സ്വന്തമായി ഉണ്ടാവും. ഭൂരഹിത കര്‍ഷകര്‍ നന്നേ കുറവാണിവിടെ.

നല്ല സമ്പാദ്യ ശീലമുള്ളവരാണ് ഗുജറാത്തികള്‍. കൃഷിയില്‍നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം അവര്‍ ക്ഷേത്രങ്ങള്‍ക്കും മറ്റൊരു ഭാഗം ആശ്രമങ്ങള്‍ക്കും നല്‍കുന്നു. ബാക്കിയുള്ളതില്‍ തങ്ങള്‍ക്കാവശ്യമുള്ളതു മാറ്റിവെച്ചു മിച്ചമുള്ളതു വില്‍ക്കുന്നു. ഓരോ കൊയ്ത്ത് സീസണ്‍ കഴിയുമ്പോഴും കുറഞ്ഞത് നാലഞ്ച് ലക്ഷം രൂപ അവര്‍ക്കു ലാഭം ഉണ്ടാവും. ബാങ്കിലിടുന്ന സ്വഭാവം സാധാരണക്കാര്‍ക്ക് കുറവാണ്. അവര്‍ തങ്ങളുടെ സമ്പാദ്യം ഭൂമിയായോ സ്വര്‍ണ്ണമായോ കരു താനാണ് ഇഷ്ടപ്പെടുന്നത്. സാധാരണ കുടുംബങ്ങളിലെല്ലാം ധാരാളം സ്വര്‍ണശേഖരമുണ്ടാവും. മലയാളിയുടെ കാഴ്ചയ്ക്ക് ദരിദ്രവാസി എന്ന് തോന്നുവര്‍പോലും ലക്ഷപ്രഭുക്കളായിരിക്കും.

ദ്വാരകയില്‍നിന്നു ജാംനഗറിലേക്കുള്ള യാത്രമധ്യേ സീതാവാടി എന്ന സ്ഥലത്തു ഞങ്ങള്‍ ഒരു ആശ്രമത്തില്‍വെച്ചാണ് ഉച്ചഭക്ഷണം കഴിച്ചത്. പാലക്കാട് വെള്ളിനേഴി സ്വദേശി അച്യുതാനന്ദ സ്വാമികളാണ് അവിടത്തെ മഠാധിപതി. പന്തളംകാരിയായ ഒരു അമ്മയും ഉണ്ട്. പിന്നെ തദ്ദേശീയരായ കുറച്ചുപേരും. മാതൃഭൂമി മുന്‍ പത്രാധിപര്‍ നാരായണ മേനോന്റെ മകനാണ് അച്യുതാനന്ദ സ്വാമികള്‍. നാല്‍പ്പതിലേറെ വര്‍ഷമായി അദ്ദേഹം ദ്വാരകയിലായിരുന്നു. നാട്ടുകാര്‍ക്കിടയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനവും ആത്മീയ പ്രവര്‍ത്തനവും സ്ത്രീശാക്തീകരണ പ്രവര്‍ത്തനവുമൊക്കെ നടത്തി വരികയാണ് അദ്ദേഹം. സാധാരണ ജനങ്ങളുമായി വളരെ അടുത്തിടപഴകുന്ന അദ്ദേഹത്തിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ഗുജറാത്തിലെ ജനങ്ങള്‍ ഇപ്പോള്‍ ഏറെ സന്തുഷ്ടരാണ്. അവരുടെ ജീവിതം സമൃദ്ധമാണ്.

ഇന്ത്യയില്‍ മറ്റെവിടെയുമെന്നപോലെ ഗുജറാത്തിലും മതവും ജാതിയും ഉപജാതിയും ഒക്കെയുണ്ട്. ഒരുപക്ഷെ അതൊക്കെ കര്‍ക്കശമായി പാലിക്കുന്നതില്‍ അവര്‍ ജാഗരൂകരുമാണ്. പക്ഷെ കേരളത്തിലേതുപോലെ മതവും ജാതിയും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിട്ടില്ല എന്നതുകൊണ്ട് അതിന്റെ പേരിലുള്ള സംഘര്ഷങ്ങളൊന്നും അവിടെ തീരെ ഇല്ല. ജാതി മത ഭേദമെന്യേ ഗുജറാത്തികള്‍ ശാന്തശീലരും സമാധാനപ്രിയരുമാണ്. ഹിന്ദു സമൂഹത്തിലെന്നപോലെ മുസ്ലിം സമുദായത്തിലുമുണ്ട് അനവധി ജാതികളും ഉപജാതികളും അതിന്റെ വേര്‍തിരിവുകളും. ഗുജറാത്തി സമൂഹം ജാതി മത വ്യത്യാസങ്ങള്‍ക്കനുസരിച്ചു പ്രത്ത്യേകം പ്രത്ത്യേകം ഘടകങ്ങളായി നിലനില്‍ക്കുന്നതാണ്. അവരുടെയൊക്കെ ആവാസ വ്യവസ്ഥകള്‍പോലും വ്യതിരിക്തമായി അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. പരസ്പരമുള്ള കടന്നുകയറ്റങ്ങള്‍ക്കോ കൈയേറ്റങ്ങള്‍ക്കോ ആരും മുതിരാറില്ല. അതുകൊണ്ടുതന്നെ സംഘര്ഷരഹിതമാണ് ഗുജറാത്തിലെ സാമൂഹിക ജീവിതം.

സബ് മോദി ഹൈ :-
ഗ്രാമീണരായ സാധാരണ ജനങ്ങള്‍ക്ക് കാര്യമായ രാഷ്ട്രീയബോധമൊന്നുമില്ല. എന്നാല്‍ ചുറ്റുപാടുകളെക്കുറിച്ചും ജീവിതാവസ്ഥകളെക്കുറിച്ചും അവര്‍ക്ക് നല്ല ബോധ്യവുമുണ്ട്. സോമനാഥിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ഓട്ടോറിക്ഷകളിലാണ് ഞങ്ങള്‍ സഞ്ചരിച്ചത്. ഒരു ഓട്ടോറിക്ഷയില്‍ പത്തുപേരെ വരെ കയറ്റും. നാലു ഓട്ടോകളിലായിട്ടായിരുന്നു ഞങ്ങള്‍ സഞ്ചരിച്ചത്. ആസിഫ് മുഹമ്മദ് എന്നൊരാളായിരുന്നു ഞാന്‍ സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവര്‍. അയാള്‍ക്കടുത്താണ് ഞാന്‍ ഇരുന്നത്. യാത്രക്കിടെ നഗരത്തെക്കുറിച്ചും അവിടത്തെ ജീവിതത്തെക്കുറിച്ചും ഒരുപാടു കാര്യങ്ങള്‍ ഞാന്‍ അയാളോട് ചോദിച്ചു. നിങ്ങളുടെ മുഖ്യമന്ത്രി ആരാണ് എന്ന ചോദ്യത്തിന് പെട്ടെന്ന് മറുപടി പറയാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. വിജയ് രൂപാണിയല്ലേ മുഖ്യമന്ത്രി എന്ന് ഞാന്‍ അയാളോട് അങ്ങോട്ട് ചോദിച്ചു; എങ്ങനെയുണ്ട് ഭരണം എന്നൊരു ഉപചോദ്യവും. അതിനയാള്‍ പറഞ്ഞ മറുപടി എന്നെ അത്ഭുതപ്പെടുത്തി – ‘യഹാം സബ് മോഡി ഹൈ; മോഡി സബ് ദേതാ ഹൈ’.

ശരിയാണ്; ഗുജറാത്തികള്‍ക്കു എല്ലാം മോദിയാണ്. എല്ലാം തരുന്നത് മോദിയാണ്. മുഖ്യമന്ത്രി ആരായാലും അവര്‍ക്കൊരു പ്രശ്‌നമല്ല. ഗുജറാത്തിലെ സാധാരണക്കാര്‍ക്ക്, ഒരുപക്ഷെ ബഹുഭൂരിപക്ഷത്തിനും, നരേന്ദ്ര മോഡിയിലുള്ള വിശ്വാസം ബോധ്യപ്പെടുന്ന ഒരുപാടനുഭവങ്ങള്‍ ഈ യാത്രയില്‍ എനിക്കുണ്ടായി.

വേരാവലിലെ ഒരു ചായക്കടയില്‍ അതിരാവിലെ ചായതേടി ഞാന്‍ എത്തിയപ്പോള്‍ അവിടെ നാലഞ്ചുപേരുടെ ഒരു കൂട്ടമുണ്ടായിരുന്നു. ഞാന്‍ അവിടെച്ചെന്നു ഒരു സക്കര്‍ബിനാ ചായ് ആവശ്യപ്പെട്ടു. ചായ ഉണ്ടാക്കിത്തരാനുള്ള സമയത്തിനിടയില്‍ അവിടെനിന്നവരോട് സൗഹൃദസംഭാഷണത്തിലേര്‍പ്പെട്ടു. വൃദ്ധനായ ഒരാള്‍ക്ക് എവിടെനിന്നാണ് ഞാന്‍ എന്ന് അറിയണം. കേരളത്തില്‍നിന്നാണ് എന്നറിയിച്ചിപ്പോള്‍ ഒട്ടും സങ്കോചമില്ലാതെ അയാള്‍ ചോദിച്ചു, ‘ആപ് ഹിന്ദു ഹൈ? ‘ അതെ എന്ന് മറുപടി കേട്ടപ്പോള്‍ മറ്റുള്ളവരും സംഭാഷണത്തില്‍ സജീവമായി പങ്കെടുത്തു. ഹിന്ദിയും ഗുജറാത്തിയുമല്ലാത്ത ഭാഷയിലായി അവര്‍ പറഞ്ഞതൊന്നും എനിക്ക് പൂര്‍ണ്ണമായി മനസ്സിലായില്ല. എങ്കിലും അവരുടെ ഹിന്ദുത്വ അഭിമാനവും മോദിയോടുള്ള ആരാധനയും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല.

ഗുജറാത്തിലുടനീളം സഞ്ചരിക്കുന്നതിനിടയില്‍ വളരെ കുറച്ചു ഭിക്ഷക്കാരെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. കണ്ട ഭിക്ഷക്കാരിലൊരാള്‍ പോലും ഗുജറാത്തിയായിരുന്നില്ലെന്നത് എന്നെ അത്ഭുതപ്പെടുത്തി. ദ്വാരകയിലെ രുഗ്മിണീ ക്ഷേത്രപരിസരത്തു സന്യാസിവേഷം കെട്ടിയ ഇരുനൂറോളം ഭിക്ഷാടകരുണ്ടായിരുന്നു. അവരിലധികവും തമിഴ്‌നാട്, ആന്ധ്ര സ്വദേശികളായിരുന്നു. ഒന്നോ രണ്ടോ മലയാളികളെയും കാണാതിരുന്നില്ല. എന്തായാലും അവരാരും നിവര്‍ത്തിയില്ലാത്തതുകൊണ്ട് ഭിക്ഷാടനം നടത്തുന്നവരായിരുന്നില്ല, ഭിക്ഷാടനം തൊഴിലാക്കിയവരായിരുന്നു.

ഗുജറാത്തിലെ മാറ്റങ്ങളുടെ സദ്ഫലങ്ങള്‍ അനുഭവിക്കുന്നതില്‍ പ്രധാനികള്‍ സ്ത്രീകളും കുട്ടികളുമാണ്. ഗുജറാത്തി സമൂഹത്തില്‍ സ്ത്രീകളുടെ അന്തസ്സ് ഉയര്‍ന്നതിന്റെ ഒട്ടേറെ സാക്ഷ്യങ്ങള്‍ നേരില്കാണാന്‍ എനിക്ക് അവസരം ഉണ്ടായി. പൊതുവെ സ്ത്രീകളെ ബഹുമാനിക്കുന്ന സമൂഹമാണ് ഗുജറാത്തിലേതു. വിവിധ സ്ത്രീശാക്തീകരണ പദ്ധതികളിലൂടെ സ്ത്രീകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതോടെ കുടുംബത്തിലും സമൂഹത്തിലും അവരുടെ സ്ഥാനം കുറേക്കൂടെ മെച്ചപ്പെട്ടു. ബേട്ടി പഠാവോ ബേട്ടി ബചാവോ എന്ന പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതി ഗുജറാത്തില്‍ വളരെ നല്ല ഫലങ്ങള്‍ ഉളവാക്കിയിട്ടുണ്ട്. 2014 നു ശേഷം സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ എണ്ണത്തില്‍ 50 ശതമാനത്തിലേറെ വര്‍ധന ഉണ്ടായിട്ടുണ്ട്. ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം 15 ശതമാനത്തിലധികം വര്‍ധിച്ചു. ബിരുദ പഠനം പൂര്‍ത്തിയാക്കുന്നവരുടെ എണ്ണവും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.

ഗുജറാത്ത് മാറുകയാണ്; സമഗ്രമാണ് മാറ്റം. മാറ്റം ഇവിടെ ഒരു അനസ്യുതമായ പ്രക്രിയയാണ്. നുണപ്രചരണങ്ങളില്‍ കെട്ടിപ്പൊക്കിയതല്ല ഗുജറാത്തിന്റെ വികസനം. നമുക്ക് നേരില്‍ കണ്ടു അനുഭവിക്കാവുന്ന യാഥാര്‍ഥ്യമാണത്. ഗുജറാത്ത് മോഡല്‍ വികസനം ത്രസിപ്പിക്കുന്ന ഒരു യാഥാര്‍ഥ്യമാണ്. പ്രഡിഡശത്തിന്റെയും ജനങ്ങളുടെയും പ്രത്ത്യേകതകളും ആവശ്യങ്ങളും അറിഞ്ഞുള്ള, സ്ഥായിയായ വികസന മാതൃകയാണത്. ഇന്റുപ്പാപ്പാനൊരാനേണ്ടാര്‍ന്നു എന്ന മട്ടിലുള്ള കേരളം മോഡല്‍ പഴംപുരാണമല്ല അത്. നാടിനെയും നാട്ടാരെയും സ്‌നേഹിക്കുന്ന, ലക്ഷ്യബോധവും ഭാവനയുമുള്ള ഒരു ഭരണാധികാരിക്ക് എന്തൊക്കെ ചെയ്യാനാവുമെന്നതിനു വ്യക്തമായ ഉദാഹരണമാണ് ഗുജറാത്തിന്റെ വികസന യാഥാര്‍ഥ്യം.

ഈ യാത്ര സംഘടിപ്പിച്ച രാമതീര്‍ത്ഥ വിജ്ഞാന്‍ ട്രസ്റ്റിനെക്കുറിച്ചു രണ്ടുവാക്ക് പറയുന്നത് ഉചിതമായിരിക്കുമെന്നു തോന്നുന്നു. കഴിഞ്ഞ കുറെ കാലമായി എല്ലാ വര്‍ഷവും ഭാരതത്തിനുള്ളില്‍ നാലോ അഞ്ചോ തീര്ഥയാത്രകള്‍ ഇവര്‍ സംഘടിപ്പിക്കാറുണ്ട്. വെറും യാത്രകളെന്നതിലുപരി ഭാരതത്തിന്റെ പൈതൃകത്തെയും സംസ്‌കാരത്തെയും കുറിച്ച് സഞ്ചാരികളെ ബോധ്യപ്പെടുത്തുക എന്നൊരു വലിയ ദൗത്യം കൂടി അവര്‍ നിര്‍വഹിക്കുന്നുണ്ട്. സഹോദരങ്ങളായ പ്രതാപനും പ്രകാശുമാണ് മുഖ്യ സംഘാടകര്‍. യാത്രികരില്‍ ഹിന്ദുത്വ അവബോധവും അഭിമാനവും പ്രോജ്വലിപ്പിക്കാനും അവര്‍ നിസ്വാര്‍ത്ഥമായി പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നു.

Share32TweetSendShare

Related Posts

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

പരിസ്ഥിതിദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

വലിയച്ഛന്റെ ബോബൻ കെയിസ്

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies