Wednesday, July 2, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

പാല്‍ഘറിലെ സന്യാസിമാരുടെ കൊലപാതക കേസ് സി ബി ഐ അന്വേഷിക്കണം : കെ.ബി ഉത്തംകുമാര്‍

Aug 14, 2020, 07:29 am IST

മുംബൈ : മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ ദാനു താലൂക്കിലുള്ള ഗഡ്ചിഞ്ചലെ ഗ്രാമത്തില്‍ വച്ച് രണ്ട് സന്യാസിശ്രേഷ്ഠന്‍മാരും ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറും അതിനിഷ്ഠൂരമായി കൊലചെയ്യപ്പെട്ട കേസ് സി ബി ഐ അന്വേഷിക്കണമെന്ന് ബി ജെ പി വസായ് റോഡ് മണ്ഡലം അദ്ധ്യക്ഷനും പ്രതീക്ഷ ട്രസ്റ്റ് ചെയര്‍മാനുമായ കെ.ബി.ഉത്തംകുമാര്‍ ആവശ്യപ്പെട്ടു .ഈ കേസിന്റെ അന്വേഷണം ഉദ്ദവ് താക്കറെ സര്‍ക്കാര്‍ അട്ടിമറിച്ച് കോടതിയില്‍ തെറ്റായ കുറ്റപത്രം സമര്‍പ്പിച്ചതിന്റെ വെളിച്ചത്തിലാണ് അദ്ദേഹം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത് .ദാനു സെഷന്‍സ് കോടതിയില്‍ ഇന്നലെ ആണ് 126 പ്രതികള്‍ക്ക് എതിരെ കുറ്റപത്രം സമര്‍പ്പിച്ചത് . എന്നാല്‍ കൊലപാതകങ്ങളിലേക്ക് നയിച്ച യഥാര്‍ത്ഥ കാരണങ്ങള്‍ ആയ മതവിദ്വേഷവും രാഷ്ട്രീയ വിദ്വേഷവും രേഖപ്പെടുത്താതെ തെറ്റായ കാരണങ്ങള്‍ രേഖപ്പെടുത്തിയുമുള്ള കുറ്റപത്രം ആണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത് .അതു പോലെ ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പ്രേരകശക്തികളായി പ്രവര്‍ത്തിച്ചവരെ കേസില്‍ പ്രതികള്‍ ആക്കിയിട്ടുമില്ല .

പോലീസിന്റെ സാന്നിദ്ധ്യത്തില്‍ ഏതാണ്ട് അഞ്ച് മണിക്കൂറോളം സമയം നീണ്ട സംഘര്‍ഷത്തിനിടയില്‍ മതപരിവര്‍ത്തന ലോബിയുടെ പ്രേരണയാല്‍ ഗ്രാമവാസികളായ നൂറോളം വരുന്ന സി പി എം, എന്‍ സി പി പ്രവര്‍ത്തകര്‍ കരുതികൂട്ടി നടത്തിയ കൂട്ടകൊലപാതകം ആയിരുന്നു ഇത് .എന്നാല്‍ മോഷ്ടാക്കള്‍ എന്നും കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരെന്നുമുള്ള ഊഹാപോഹങ്ങള്‍ മൂലം ഉണ്ടായ തെറ്റിദ്ധാരണയാല്‍ കരുതി കൂട്ടിയല്ലാതെ പെട്ടെന്ന് ഉണ്ടായ വിക്ഷോഭത്താല്‍ ഗ്രാമവാസികള്‍ നടത്തിയ കൊലപാതകങ്ങള്‍ ആണെന്നാണ് ഈ കേസിനെ പറ്റി കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഉന്നതതലത്തില്‍ നടത്തിയ ഗുഢാലോചനയുടെ ഫലമായി ഉദ്ദവ് താക്കറെ സര്‍ക്കാര്‍ ഈ കേസ് അന്വേഷണം അട്ടിമറിച്ചത് മൂലമാണ് യാഥാര്‍ത്ഥ്യത്തെ മറച്ചു വച്ചു കൊണ്ട് തെറ്റായ കാരണത്തെ എഴുതി ചേര്‍ത്ത കുറ്റപത്രം പോലീസിന് കോടതിയില്‍ സമര്‍പ്പിക്കാന്‍ ഇടയായത് . പ്രധാനമായും ഈ സംഭവത്തില്‍ ഉള്‍പ്പെട്ട ക്രിസ്ത്യന്‍ മതപരിവര്‍ത്തന ലോബിയെയും അവരുടെ പ്രേരണയാല്‍ ഈ കൂട്ട കൊലപാതകത്തിന് നേതൃത്വം നല്കിയ എന്‍ സി പി യുടെ ജില്ല പഞ്ചായത്ത് അംഗമായ കാശിനാഥ് ചൗധരിയെയും രണ്ട് സി പി എം ഗ്രാമ പഞ്ചായത്ത് അംഗങ്ങളെയും സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസുകാരെയും കേസില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ വേണ്ടി ആണ് കുറ്റപത്രത്തില്‍ ഇങ്ങനെ ഒരു അട്ടിമറി നടത്തിയിരിക്കുന്നതെന്നും യഥാര്‍ത്ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാന്‍ സി ബി ഐ അന്വേഷണം മാത്രമാണ് പോംവഴിയെന്നും അദ്ദേഹം പറഞ്ഞു .

കേസന്വേഷണത്തിന്റെ തുടക്കം മുതല്‍ തന്നെ പോലീസ് ഈ കേസിന്റെ അന്വേഷണം തെറ്റായ ദിശയിലേക്ക് തിരിച്ചുവിടാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തിയിരുന്നു. സംഭവം നടന്ന് ഏതാനും ദിവസത്തിന് ശേഷം എന്‍ സി പി നേതാവും മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് മന്ത്രിയുമായ അനില്‍ ദേശ്മുഖ് സംഭവസ്ഥലം സന്ദര്‍ശിച്ച വേളയില്‍ മാദ്ധ്യമങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു .അന്നവിടെ നിന്ന് തുടങ്ങിയതാണ് ഈ കേസന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢാലോചന .പിന്നീട് കേസന്വേഷണം മന്ദഗതിയില്‍ ആക്കി .കോവിഡ് വ്യാപനം ഉണ്ടായതിനാല്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് കാര്യമായ പ്രതിഷേധം ഉണ്ടാകില്ലെന്ന് മനസിലാക്കിയാണ് കേസന്വേഷണം സര്‍ക്കാര്‍ മന്ദഗതിയില്‍ ആക്കിയത്. എന്നാല്‍ ലോക മനസാക്ഷിയെ ഞെട്ടിച്ച ഈ കൊലപാതകങ്ങള്‍ക്കെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് എങ്ങുനിന്നും ഉണ്ടായത് .തുടര്‍ന്ന് ഗത്യന്തരമില്ലാതെ സര്‍ക്കാര്‍ കേസന്വേഷണം മഹാരാഷ്ട്ര സിഐഡിക്ക് വിട്ടു .തുടര്‍ അന്വേഷണം നടത്തിയ സി ഐ ഡിയും സംഭവത്തെ പറ്റി കൂടുതല്‍ ആഴത്തില്‍ അന്വേഷണം നടത്താതെ സംഭവത്തില്‍ പങ്കെടുത്തവരെന്ന് കരുതുന്ന ഗ്രാമവാസികളായ 126 പേര്‍ക്കെതിരെ കേസ് എടുക്കുകയും അതിന്‍ പ്രകാരം കുറ്റപത്രം സമര്‍പ്പിക്കുകയും ആണ് ചെയ്തത് . ആരുടെയൊക്കെയോ നിര്‍ദ്ദേശം അനുസരിച്ച് അവര്‍ കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണവും പ്രേരകശക്തികളായ പ്രതികളെയും കുറ്റപത്രത്തില്‍ നിന്ന് ബോധപൂര്‍വ്വം ഒഴിവാക്കി . അതു കൊണ്ട് തന്നെ ഈ കേസില്‍ നീതിപൂര്‍വ്വകമായ അന്വേഷണം നടന്നിട്ടില്ലെന്നും സിബിഐ അന്വേഷണത്തിലൂടെ മാത്രമേ യഥാര്‍ത്ഥ കുറ്റവാളികളും കുറ്റങ്ങളും നിയമത്തിന് മുമ്പില്‍ എത്തുകയുള്ളു എന്നും കെ.ബി ഉത്തംകുമാര്‍ പറഞ്ഞു .

പാല്‍ഘര്‍ ജില്ലയിലെ ദാനു നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശം താരതമ്യേന സി പി എം നും എന്‍ സി പി ക്കും ശക്തിയുള്ള സ്ഥലമാണ് .ആദിവാസി ഭുരിപക്ഷ മേഖലയായ ഇവിടെ നിന്ന് വര്‍ഷങ്ങളോളം സി പി എം സ്ഥാനാര്‍ത്ഥിയാണ് എം എല്‍ എ ആയി ജയിച്ചു വന്നിരുന്നത് .ഇതിന് വിരുദ്ധമായി 2014. ല്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായ പാസ്‌ക്കല്‍ ധനാരെ ഇവിടെ നിന്ന് ജയിച്ചു .അതിന് മുമ്പ് തന്നെ ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തിയിരുന്ന സി പി എം ഇതോടു കൂടി കൂടുതല്‍ ആക്രമണങ്ങള്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് നേരെ നടത്തി .2019 ല്‍ ബി ജെ പി യെ തോല്പ്പിക്കാന്‍ വേണ്ടി കോണ്‍ഗ്രസും എന്‍ സി പിയും മറ്റ് ചില പ്രാദേശി പാര്‍ട്ടികളും സി പി എം ന് പിന്തുണ നല്കിയതിനെ തുടര്‍ന്ന് സി പി എം സ്ഥാനാര്‍ത്ഥി ഇവിടെ വീണ്ടും വിജയിച്ചു .ഇതോടുകൂടി സംഘ പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് നേരെയുള്ള സി പി എം ആക്രമണം വര്‍ദ്ധിച്ചു .അതു പോലെ ഈ മേഖലയില്‍ ഒരു വ്യാജ എന്‍ ജി ഒ യുടെ നേതൃത്വത്തില്‍ ക്രിസ്ത്യന്‍ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട് .ഇവരും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കെതിരെ ഗൂഢമായി പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു .സ്വാഭാവികമായും രാഷ്ട്രീയ വിദ്വേഷത്തിന്റെയും മതവിദ്വേഷത്തിന്റെയും പേരില്‍ സി പി എം പാര്‍ട്ടിയും ക്രിസ്ത്യന്‍ മതപരിവര്‍ത്തന ലോബിയും ഒന്നിച്ച് ചേര്‍ന്ന് ബി ജെ പി പ്രവര്‍ത്തകര്‍ക്ക് നേരെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി .ക്രിസ്ത്യന്‍ മതപരിവര്‍ത്തന ലോബി ഇതിനായി പണവും ലഹരി വസ്തുക്കളും ഇവിടത്തെ ആദിവാസികളായ സി പി എം കാര്‍ക്ക് നല്കി തുടങ്ങി .ഇതിന്റെ ഫലമായി നിരവധി അക്രമസംഭവങ്ങള്‍ നടന്നുകൊണ്ടിരുന്ന പ്രദേശമാണ് ഇവിടം .

2020 ഏപ്രില്‍ 16 ന് ആണ് ജുനാ അഖാഡയിലെ സന്യാസിശ്രേഷ്ഠന്‍മാരായ സുശീല്‍ ഗിരി മഹാരാജും കല്പവൃക്ഷ ഗിരി മഹാരാജും ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറായ നീലേഷ് തേല്‍ഗനേയും ഗഡ്ചിഞ്ചലേ ഗ്രാമത്തില്‍ വച്ച് കൊലചെയ്യപ്പെടുന്നത് .മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നും ഗുജറാത്തിലെ സൂറത്തിലേക്ക് പോവുകയായിരുന്നു ഇവര്‍ .ഇവരുടെ പരമ്പരയില്‍പ്പെട്ട ഒരു സന്യാസിശ്രേഷ്ഠന്റെ സമാധി ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു യാത്ര .എന്നാല്‍ മഹാരാഷ്ട്ര ഗുജറാത്ത് അതിര്‍ത്തി അടച്ചിരുന്നതിനാല്‍ ഇവര്‍ക്ക് യാത്ര തുടരാനായില്ല .അതിര്‍ത്തി ചെക്‌പോസ്റ്റില്‍ വച്ച് ചെക്‌പോസ്റ്റിന് അടുത്തുള്ള ഗഡ്ചിഞ്ചലെ ഗ്രാമത്തിലെ ഊടുവഴിയിലൂടെ പോയാല്‍ ഗുജറാത്തില്‍ പ്രവേശിക്കാമെന്ന് ഇവരെ ആരോ ധരിപ്പിച്ചു . ഇതെ തുടര്‍ന്നാണ് ഇവര്‍ ഗഡ്ചിഞ്ചലെ ഗ്രാമത്തില്‍ പ്രവേശിക്കുന്നത് .യഥാര്‍ത്ഥത്തില്‍ ഈ ഊടുവഴിയും സര്‍ക്കാര്‍ അടച്ചിരുന്നു .ഇതറിയാതെയാണ് ഇവര്‍ ഗ്രാമത്തില്‍ പ്രവേശിച്ചത് .ഇവര്‍ ഗ്രാമത്തില്‍ കൂടി യാത്ര പോകുന്നത് ചില സി പി എം , എന്‍ സി പി പ്രവര്‍ത്തകര്‍ കണ്ടു .അവര്‍ വിവരം നേതാക്കളെയും ക്രിസ്ത്യന്‍ മതപരിവര്‍ത്തന ലോബിയുടെ നേതൃത്വത്തെയും അറിയിച്ചു .വഴി അടച്ചിരിക്കുന്നതിനാല്‍ തിരികെ വരുമെന്ന് അറിയാമായിരുന്ന സി പി എം , എന്‍ സി പി പ്രവര്‍ത്തകരായ ഗ്രാമവാസികള്‍ കല്ലും കമ്പും കമ്പിവടികളുമായി ഗ്രാമവഴിയില്‍ കാത്തിരുന്നു .തുടര്‍ന്ന് ഈ വഴിയില്‍ കൂടിയും യാത്ര തുടരാനാകില്ലെന്ന് മനസിലാക്കിയ സന്യാസിമാര്‍ തിരികെ എത്തിയപ്പോള്‍ ഇവിടെ തടിച്ച് കൂടിയവര്‍ ഇവരെ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു . തുടര്‍ന്ന് സ്ഥലത്തെത്തിയ സര്‍ പഞ്ച് ഇവരെ സമീപത്തുള്ള ഫോറസ്റ്റ് ഓഫീസില്‍ ആക്കുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു .

ഇതിനിടയില്‍ പ്രവര്‍ത്തകര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ സി പി എം , എന്‍ സി പി നേതാക്കള്‍ക്ക് ഇവര്‍ മോഷ്ടാക്കളോ കുട്ടികളെ പിടുത്തക്കാരോ അല്ലെന്നും സന്യാസിമാരാണെന്ന് മനസിലാകുകയും ചെയ്തു .എന്നാല്‍ രാഷ്ട്രീയ വിദ്വേഷത്തിന്റെയും മതവിദ്വേഷത്തിന്റെയും പേരില്‍ സന്യാസിശ്രേഷ്ഠന്‍മാരെ ആക്രമിക്കാനും കൊലപ്പെടുത്താനും പ്രവര്‍ത്തകരെ പ്രേരിപ്പിക്കുകയും ആക്രമണത്തിന് നേതൃത്വം നല്കുകയും ചെയ്തു ഈ നേതാക്കള്‍ .പോലീസില്‍ വിവരം അറിയിച്ചിട്ടും യഥാസമയം അവര്‍ സ്ഥലത്തെത്തിയില്ല .അപ്പോഴേക്കും ജനക്കൂട്ടം കൂടുതല്‍ അക്രമോത്സുകരായി കഴിഞ്ഞിരുന്നു .പോലീസ് എത്തിയപ്പോഴാകട്ടെ വിവരങ്ങള്‍ മനസിലാക്കി ജനക്കൂട്ടത്തെ പിരിച്ച് വിട്ട് സന്യാസിമാരെ അവിടുന്ന് രക്ഷിക്കാനല്ല ശ്രമിച്ചത് .മറിച്ച് അക്രമോത്സുകരായ ജനക്കൂട്ടത്തിനിടയിലേക്ക് സന്യാസിമാരെ കൂട്ടിക്കൊണ്ട് വരികയാണ് പോലീസ് ചെയ്തത് .തുടര്‍ന്ന് പോലീസ് സാന്നിദ്ധ്യത്തില്‍ തന്നെ ജനക്കൂട്ടം സന്യാസിമാരെയും അവരുടെ ഡ്രൈവറെയും നിഷ്ഠൂരമായി തല്ലിക്കൊല്ലുകയാണ് ചെയ്തത് .ഇവരില്‍ ചിലര്‍ ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിക്കുകയും അപ്പോള്‍ തന്നെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു .ഇതാണ് യഥാര്‍ത്ഥത്തില്‍ നടന്ന തെന്ന് കെ.ബി ഉത്തംകുമാര്‍ പറഞ്ഞു .ഇങ്ങനെ മതവിദ്വേഷത്തിന്റെയും രാഷ്ട്രീയ വിദ്വേഷത്തിന്റെയും പേരില്‍ കരുതിക്കൂട്ടി നടത്തിയ കൂട്ട കൊലപാതക കേസ് ആണ് ഉദ്ദവ് താക്കറെയുടെ പോലീസ് അട്ടിമറിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത് .പോലീസിനെ ആക്രമിച്ചു എന്ന പേരില്‍ മറ്റൊരു കുറ്റപത്രം കൂടി ഈ പ്രതികളുടെ പേരില്‍ സമര്‍പ്പിച്ചിട്ടുണ്ട് .ഇത് പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടാനും സംഭവസ്ഥലത്ത് അന്നേരം ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാനുമുള്ള ഒരു തന്ത്രം മാത്രം ആണ് .

ഗഡ്ചിഞ്ചലെ എന്ന കുഗ്രാമത്തില്‍ നടന്ന ഈ കൂട്ടകൊല പുറംലോകം പെട്ടന്നറിഞ്ഞില്ല . അറിഞ്ഞപ്പോള്‍ തന്നെ മോഷ്ടാക്കള്‍ എന്ന് തെറ്റിദ്ധരിച്ച് കൊലപ്പെടുത്തി എന്ന് പ്രചരിപ്പിക്കുവാനായിരുന്നു ചില മാദ്ധ്യമങ്ങള്‍ക്ക് താല്പര്യം .എന്നാല്‍ ചില ദേശീയ മാദ്ധ്യമങ്ങള്‍ ഈ സംഭവത്തെപ്പറ്റിയുള്ള യഥാര്‍ത്ഥ വസ്തുത പുറത്ത് കൊണ്ട് വന്നിരുന്നു .ഭൂരിപക്ഷ മലയാള മാദ്ധ്യമങ്ങളും സി പി എം – ഇറ്റാലിയന്‍ കൂട്ടുകെട്ടിനെ പ്രീതിപ്പെടുത്താന്‍ മോഷ്ടാക്കളെ ഗ്രാമവാസികള്‍ തല്ലിക്കൊന്നു എന്ന വാര്‍ത്തയാണ് പ്രചരിപ്പിച്ചത് . തുടര്‍ന്ന് താന്‍ രണ്ട് തവണ സംഭവസ്ഥലം സന്ദര്‍ശിച്ച് ശരിയായ വസ്തുതകള്‍ മനസിലാക്കി ഈ സംഭവം ചില മലയാള മാദ്ധ്യമങ്ങളിലൂടെ റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് കേരളം ഈ സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കിയതെന്ന് കെ.ബി ഉത്തംകുമാര്‍ പറഞ്ഞു .ആദ്യ സന്ദര്‍ശനത്തില്‍ സര്‍പഞ്ചിനോടും ഫോറസ്റ്റ് ഉദ്യോഗസ്ഥരോടും ചില ഗ്രാമവാസികളോടും അഭിമുഖം നടത്തി അതിന്റെ ദൃശ്യങ്ങള്‍ പുറം ലോകത്ത് എത്തിച്ച് യഥാര്‍ത്ഥ സംഭവം മലയാളികളെ അറിയിച്ചു .രണ്ടാമത് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് പ്രവീണ്‍ ധരേക്കറോട് ഒപ്പം സംഭവസ്ഥലം സന്ദര്‍ശിച്ചും ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് സംസാരിച്ചും ഉള്ള റിപ്പോര്‍ട്ട് ചില മലയാളമാദ്ധ്യമങ്ങളില്‍ കൂടി പ്രസിദ്ധീകരിച്ച് ഈ സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുത ഒരിക്കല്‍ കൂടി ആധികാരികമായി ജനങ്ങളെ അറിയിച്ചു . ഈ രണ്ട് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നില്ലായിരുന്നുവെങ്കില്‍ മാമാ മാദ്ധ്യമങ്ങള്‍ പ്രചരിപ്പിച്ച നുണ മലയാളികള്‍ വിശ്വസിക്കുമായിരുന്നു .

കൂടെ ഭരിക്കുന്നവരെയും ഇറ്റാലിയന്‍ ലോബിയെയും പ്രീതിപ്പെടുത്താന്‍ വേണ്ടി ഹിന്ദു സമൂഹത്തിനും സത്യത്തിനും നേരെ ഉദ്ദവ് താക്കറെ സര്‍ക്കാര്‍ നടത്തിയ ഈ തെറ്റായ നടപടിക്ക് എതിരെ ഹിന്ദു സമൂഹം ഒന്നടങ്കം പ്രതികരിക്കണമെന്നും ഇല്ലെങ്കില്‍ വരും നാളുകളിലും ഹിന്ദു സമൂഹത്തിന് നേരെ ഇത്തരം ഹീനകൃത്യങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു .

Tags: പാല്‍ഘര്‍
Share137TweetSendShare

Related Posts

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies