Tuesday, August 16, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

രാമായണത്തിലെ മാനേജ്‌മെന്റ് ചിന്തകള്‍

ഡോ. സി.വി.ജയമണി

Print Edition: 7 August 2020

നിരവധി തവണ ചര്‍ച്ച ചെയ്യുമ്പോഴെല്ലാം പുത്തന്‍ ആശയങ്ങള്‍ ലഭ്യമാകുന്നു എന്നതാണ് രാമായണ കാവ്യത്തിന്റെ പ്രത്യേകത. രാമന്റെ ജീവിതയാത്രയാണ് രാമായണത്തിന്റെ ഇതിവൃത്തം. പുരുഷോത്തമനായ രാമന്‍ ധര്‍മ്മബോധത്തിന്റെയും കര്‍മ്മധീരതയുടെയും പൂര്‍ണ്ണരൂപമാണ്. അദ്ദേഹത്തിന്റെ ജീവിതവും ജീവിതരീതികളും ധൈര്യവും വീര്യവും സൗന്ദര്യവും വ്യക്തിത്വവും വ്യക്തിപ്രഭാവവും (personal characters and personality) ധാര്‍മ്മിക ബോധവും ആധുനിക മാനേജ്‌മെന്റിന് അനുകരണീയമായ ഒരു മാതൃകയാണ്.

രാമന്റെ ജീവിതയാത്രയിലെ കഥാസന്ദര്‍ഭങ്ങളും, കാര്യവിചാരങ്ങളും, കാലങ്ങളോളം നമ്മെ പ്രചോദിപ്പിക്കാന്‍ പോരുന്നവയാണ്. ആധുനിക മനുഷ്യന്റെ ജീവിതവിജയത്തിന് പ്രയോജനപ്പെടുത്താവുന്ന ഒട്ടേറെ ജീവിതാനുഭവങ്ങള്‍ രാമന്റെ കഥ നമ്മോട് പറയുന്നു. ആധുനിക കാലത്ത്, സംഘര്‍ഷരഹിതവും സന്തോഷപൂര്‍ണ്ണവുമായ ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ രാമായണമാസത്തിലെ രാമായണ പാരായണം സാധാരണക്കാരെ സഹായിക്കുന്നതാണ്.

വാത്മീകി മഹര്‍ഷിയുടെ ആശ്രമത്തില്‍ വിരുന്നുവന്ന നാരദമുനിയുടെ നാവില്‍ നിന്നാണ് വാത്മീകി ആദ്യമായി രാമകഥ കേള്‍ക്കാനിടയായത്. വാത്മീകി നാരദനോട് ചോദിച്ചത്, ലോകത്തില്‍ ധൈര്യം, വീര്യം, ശ്രമം, സൗന്ദര്യം, പ്രൗഢി, സത്യനിഷ്ഠ, ക്ഷമ, ശീലഗുണം, അജയ്യത എന്നീ ഗുണങ്ങളടങ്ങിയ ഉത്തമ മനുഷ്യനെക്കുറിച്ചായിരുന്നു. ഇതിന് നാരദന്‍ പറഞ്ഞ മറുപടി അങ്ങനെ എല്ലാ ഗുണങ്ങളും ഒരു മനുഷ്യനില്‍ ഒത്തുചേരുക എന്നത് അസംഭവ്യമാണ് എന്നായിരുന്നു. എന്നാല്‍ ഏറെ ഗുണങ്ങള്‍ ഒത്തുചേരുന്ന ഒരു മനുഷ്യനെ തനിക്കറിയാം,അത് ദശരഥപുത്രനായ രാമനാണ് എന്നായിരുന്നു. അതിന് ശേഷം രാമകഥ മുഴുവനും നാരദന്‍ വാത്മീകിക്ക് വിസ്തരിച്ചു പറഞ്ഞു കൊടുക്കുന്നു.

ഒരിക്കല്‍ വാത്മീകി ശിഷ്യന്മാരുമൊത്ത് തമസാനദിയില്‍ കുളിക്കാന്‍ പോവുകയായിരുന്നു. വഴിമദ്ധ്യേ വാത്മീകി ഒരു വേടന്‍ ക്രൗഞ്ചമിഥുനങ്ങളിലൊന്നിലെ അമ്പെയ്ത് വീഴ്ത്തുന്നത് കാണാനിടയായി. ആണ്‍കിളിയുടെ ദാരുണമരണവും പെണ്‍പക്ഷിയുടെ ദീനരോദനവും വിലാപവും മഹര്‍ഷിയുടെ കരളലിയിപ്പിക്കുന്നു. മഹര്‍ഷിയുടെ ഉള്ളില്‍ ഉറഞ്ഞുകൂടിയ വിലാപം കാവ്യരൂപമായി പുറത്തുവന്നു എന്നാണ് കഥ.
”മാ നിഷാദ പ്രതിഷ്ഠാംത്വ
മഗമഃ ശാശ്വതീ സമാഃ
യത്ക്രൗഞ്ചമിഥുനാദേക
മവധീഃ കാമമോഹിതം”എന്ന ശ്ലോകമാണ് മഹാകാവ്യ പ്രവാഹത്തിന്റെ ഉറവിടമായത്. ഈസമയത്ത് ബ്രഹ്മാവ് പ്രത്യക്ഷനായി, അണമുറിയാത്ത ഈ കാരുണ്യഭാവത്തില്‍ ശ്രീരാമചന്ദ്രന്റെ ജീവിതകഥ കാവ്യമായി രചിക്കുവാന്‍ ഉപദേശിക്കുകയാണുണ്ടായത്. ഇരുപത്തിനാലായിരം ശ്ലോകങ്ങള്‍ കൊണ്ടാണ് വാത്മീകി രാമകഥ കാവ്യരൂപത്തില്‍ ചിട്ടപ്പെടുത്തിയത്. അഞ്ഞൂറ് അദ്ധ്യായങ്ങളിലായി ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം,ആരണ്യകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴ് കാണ്ഡങ്ങളിലായാണ് രാമകഥ വാത്മീകി വ്യക്തമാക്കുന്നത്.

എഴുത്തച്ഛന്‍ എന്ന് പൊതുവെ അറിയപ്പെടുന്ന തുഞ്ചത്ത് രാമാനുജാചാര്യര്‍ എന്ന സംസ്‌കൃത പണ്ഡിതന്‍ പതിനേഴാം നൂറ്റാണ്ടില്‍ രചിച്ച അദ്ധ്യാത്മരാമായണം കിളിപ്പാട്ടാണ് രാമായണ രചനയില്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടത്. മലയാളഭാഷയുടെ മാധുര്യവും ഭാഷാചരിത്രവും വ്യക്തമാക്കുന്നതാണ് മലയാളത്തിലെ മഹാകാവ്യമായ ഈ കൃതി. കര്‍ക്കിടക മാസം ഹിന്ദുകുടുംബങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു ചടങ്ങാണ് രാമായണ പാരായണം. ഇതിന് മലയാളികള്‍ അവലംബിക്കുന്നത് എഴുത്തച്ഛന്റെ കിളിപ്പാട്ടിനെയാണ്. പാര്‍വതീ പരമേശ്വരന്മാരുടെ സംഭാഷണമദ്ധ്യേ ബ്രഹ്മാവ് കേള്‍ക്കാനിടയായ രാമകഥ അദ്ദേഹം നാരദനെ ധരിപ്പിച്ചതായാണ് തുളസീദാസന്റെ രാമചരിത മാനസം വ്യക്തമാക്കുന്നത്.

നമ്മുടെ വേദേതിഹാസങ്ങളിലെല്ലാം ഭരണ സംവിധാനത്തെക്കുറിച്ചും ഭരണനിര്‍വ്വഹണത്തെക്കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ ലഭ്യമാണ്. അവയില്‍ പ്രധാനപ്പെട്ടതാണ് രാമായണവും മഹാഭാരതവും ഭഗവദ്ഗീതയും. നാരായണ ഭക്തനായ പ്രഹഌദന്‍ ഈശ്വരവിശ്വാസിയല്ലാത്ത സ്വന്തം പിതാവിനെ ബോധ്യപ്പെടുത്തുന്നത്, തൂണിലും തുരുമ്പിലും ഈശ്വരനുണ്ടെന്നാണ്. അതുപോലെ കഴിവിന്റെയും കര്‍മ്മശേഷിയുടെയും ശാസ്ത്രമായ മാനേജ്‌മെന്റ് മാനവരാശിയെ ഉദ്ദേശിച്ചെഴുതിയ എല്ലാ തത്വസംഹിതകളിലും ലഭ്യമാണ്. രാമായണത്തിലും മഹാഭാരതത്തിലും ഇതര ഗ്രന്ഥങ്ങളിലും ഇവ ലഭ്യമാണ്. രാമായണത്തിലെ ബാലകാണ്ഡം മുതല്‍ ഉത്തരകാണ്ഡം വരെ നീളുന്ന അഞ്ഞൂറ് അദ്ധ്യായങ്ങളിലെ ആയിരക്കണക്കിന് ശ്ലോകങ്ങളില്‍ മാനേജ്‌മെന്റിന് പ്രയോജനപ്പെടുത്താവുന്ന അറിവുകള്‍ നിരവധിയാണ്.

കൂട്ടായ്മയുടെ ശാസ്ത്രം
കൂട്ടായ്മയുടെ ശാസ്ത്രമാണ് അഥവാ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ശാസ്ത്രമാണ് മാനേജ്‌മെന്റ്. ഒരേ ലക്ഷ്യത്തില്‍ കേന്ദ്രീകരിച്ചുള്ള മികച്ച പ്രവര്‍ത്തനത്തിന്റെ ശാസ്ത്രമായിട്ടാണ് മാനേജ്‌മെന്റ് അറിയപ്പെടുന്നത്. ഐകമത്യം മഹാബലം എന്നതാണ് അതിന്റെ ആപ്തവാക്യം. Functional Managementന്റെ പിതാവായി അറിയപ്പെടുന്ന ഹെന്റി ഫയോളി(Henry Fayol)ന്റെ പതിനാല് തത്വങ്ങളില്‍ (Fourteen Principles) പ്രധാനപ്പെട്ടതാണ് Espirit de Corpse അഥവാ Unity of Strength എന്ന ഈ ആപ്തവാക്യം മാനേജ്‌മെന്റായാലും, മാനുഷിക പ്രവര്‍ത്തനമായാലും മനുഷ്യകൂട്ടായ്മയാണ് വിജയത്തെ സഹായിക്കുന്നത്. അതുകൊണ്ട് തന്നെ മാനേജ്‌മെന്റ് മനുഷ്യകൂട്ടായ്മയായി ഇന്നും അറിയപ്പെടുന്നു. ഈ കൂട്ടായ്മയുടെ വിജയത്തിന് മാനേജ്‌മെന്റ് കൂടെ കൊണ്ടു നടക്കുന്നത് അഞ്ച് കര്‍മ്മ പദ്ധതികളാണ്. (Five Functions). Planning (ആസൂത്രണം), Organising (സംഘാടനം), Directing (കാര്യനിര്‍വഹണം), Leading (നേതൃത്വം) and Coordinating (ഏകോപനം) എന്നിവയാണ് ആ പഞ്ച പ്രവര്‍ത്തനങ്ങള്‍. പരസ്പരവിശ്വാസം ജീവിതവിജയത്തിനും കൂട്ടായ്മയുടെ വിജയത്തിനും അത്യാവശ്യമാണ്. കൂടെയുള്ളവരെ വിശ്വസിക്കുകയും അവരെ പരമാവധി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് ശ്രീരാമന്റെ സ്വഭാവ സവിശേഷതയായിരുന്നു. സാധാരണക്കാരായ ജനങ്ങളെയും, വനവാസികളെയും, ഗോത്രവര്‍ഗ്ഗക്കാരെയും, വാനരവര്‍ഗ്ഗത്തെയും ചേര്‍ത്ത് പിടിച്ചാണ് ഭഗവാന്‍ സ്വര്‍ണ്ണമയിയായ ലങ്കയുടെ അധിപനായ, ദശമുഖനെ എതിരിട്ടത് എന്നത് ഏറെ ശ്രദ്ധേയമാണ്. എതിരാളികളുടെ ശക്തിദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കി ഐക്യത്തോടെ തന്റെ അണികളെ യുദ്ധസജ്ജരാക്കിയ രാമന്റെ മിടുക്ക് ആധുനിക മാനേജ്‌മെന്റിന് പാഠമാകേണ്ടതാണ്.

സാധാരണ മനുഷ്യനെ അസാധാരണ കഴിവിന്റെ ഉടമകളാക്കുന്ന മികവിന്റെ ശാസ്ത്രം കൂടിയാണ് മാനേജ്‌മെന്റ്. പുരുഷനെ പുരുഷോത്തമനാക്കുന്ന ഈ ശാസ്ത്രത്തിന് രാമായണത്തില്‍ നിന്നും മഹാഭാരതത്തില്‍ നിന്നും ഏറെ ഉള്‍ക്കൊള്ളാനുണ്ട്. അതിന്റെ ഭാഗമായിട്ടാണ് വിശ്വഭാരതി കേന്ദ്രസര്‍വകലാശാല, ‘യത്ര വിശ്വം ഭവത്യേക നീഡം’ എന്ന ശ്ലോക ശകലവും, ഐഐഎം കോഴിക്കോട്, ‘യോഗഃ കര്‍മ്മസു കൗശല’ എന്ന ഗീതാശ്ലോകവും, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍, ‘യോഗക്ഷേമം വഹാമ്യഹം’ എന്ന ശ്ലോകവും സ്വന്തം ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്നത്. ഉറച്ച മനസ്സിന്റെ ഉടമകളെയാണ് മാനേജ്‌മെന്റിനാവശ്യം. അവര്‍ക്ക് മാത്രമെ ഉത്തമമായ തീരുമാനങ്ങള്‍ എടുക്കാനും പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനും സാധിക്കുകയുള്ളൂ. ഇത്തരം കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും കാര്യവിചാരങ്ങളും കൊണ്ട് സമൃദ്ധമായ രാമായണം ആധുനിക മാനേജ്‌മെന്റിന് ഒരു മുതല്‍ക്കൂട്ടാണ്.

ലക്ഷ്യമാണ് പ്രധാനം
ആധുനിക മാനേജ്‌മെന്റിന്റെ പിതാവായി അറിയപ്പെടുന്ന പീറ്റര്‍ ഡ്രക്കര്‍ പറയുന്നത് മാനേജ്‌മെന്റില്‍ ലക്ഷ്യം ആണ് പ്രധാനം എന്നതാണ്. അദ്ദേഹത്തിന്റെ പഠനത്തിന്റെ പേര് തന്നെ Management by Objective എന്നാണ്. അതുകൊണ്ടാണ് മാനേജ്‌മെന്റ് ഒരു Goal directed activity ആയി അറിയപ്പെടുന്നത്. “If there is no goal no road will help you in the voyage”” എന്നത് മാനേജ്‌മെന്റിലെ ഒരു പഴമൊഴിയാണ്. ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കാവുന്ന ഒരു സന്ദേശമാണ് കഠോപനിഷത്തിലെ പ്രധാനപ്പെട്ട ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാന്‍ നിബോധത എന്ന ശ്ലോകം. Arise awake stop not till the goal is reached എന്ന് നമുക്കതിനെ പരിഭാഷപ്പെടുത്താവുന്നതാണ്. രാമായണത്തില്‍ ശ്രീരാമചന്ദ്രന്‍ ഊന്നല്‍ നല്‍കുന്നതും ധര്‍മ്മനിഷ്ഠയോടെയുള്ള കര്‍മ്മത്തെക്കുറിച്ചും മാര്‍ഗ്ഗത്തെക്കുറിച്ചും എത്തിച്ചേരേണ്ടുന്ന ലക്ഷ്യത്തെക്കുറിച്ചുമാണ്. രാമന്റെ ഓരോരോ ദൗത്യത്തിലും അണികള്‍ക്കും അനുയായികള്‍ക്കും വ്യക്തമായ നിര്‍ദ്ദേശങ്ങളും കൃത്യമായ ലക്ഷ്യവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. Clarity of objective and Unity of command- എന്നത് മാനേജ്‌മെന്റിലും പ്രാധാന്യമര്‍ഹിക്കുന്നു. ഓരോ ദൗത്യത്തിലും കറങ്ങുന്ന ചക്രത്തിനുള്ളിലിരിക്കുന്ന പക്ഷിയുടെ കണ്ണിലെ കൃഷ്ണമണിയുടെ ഉള്ളിലേക്കുള്ള ഉന്നമാണ് പ്രധാനം. ഈ ഏകാഗ്രത നമുക്ക് കാത്തുസുക്ഷിക്കാന്‍ സാധിക്കണം. ധൈര്യവും സ്ഥൈര്യവും വീര്യവും സ്ഥിതപ്രജ്ഞഭാവവും നമ്മുടെ പുണ്യപുരാണങ്ങളില്‍ ഏറെ പ്രതിപാദിക്കപ്പെട്ട വിഷയങ്ങളാണ്. പ്രതിബന്ധങ്ങളുടെ മുന്നില്‍ മുട്ട് മടക്കാത്ത ഒരുപാട് കഥാപാത്രങ്ങള്‍ കൊണ്ട് സമൃദ്ധമാണ് നമ്മുടെ പുരാണങ്ങളും പഞ്ചതന്ത്ര കഥകളും. പ്രതിബന്ധങ്ങളില്‍ പതറാത്ത മനസ്സിന്റെ ഉടമകളായാണ് പരിശീലനത്തിലൂടെ ഓരോ വ്യക്തിയെയും മാനേജ്‌മെന്റ് വളര്‍ത്തിയെടുക്കുന്നത്. അര്‍ജ്ജുന വിഷാദരോഗം പിടിപെടാതെ, പ്രതിസന്ധി ഘട്ടങ്ങളില്‍ വര്‍ദ്ധിത വീര്യം പകര്‍ന്ന് നല്‍കാന്‍ മാനേജ്‌മെന്റ് പരിശ്രമിക്കുന്നു. ഇത്തരം നിരവധി സന്ദര്‍ഭങ്ങള്‍ രാമായണത്തില്‍ നമുക്ക് കാണാവുന്നതാണ്.

രാമന്റെ ധര്‍മ്മബോധം
രാമന്റെ ഉയര്‍ന്ന ധാര്‍മ്മികബോധം നമുക്ക് മാനേജ്‌മെന്റില്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ദശരഥ പുത്രന്റെ പുത്രധര്‍മ്മവും, പതീധര്‍മ്മവും, രാജധര്‍മ്മവും, എല്ലാ വിഭാഗക്കാരെയും ഏകോപിപ്പിച്ചു ഏകലക്ഷ്യത്തിലേയ്ക്ക് നയിക്കാനുള്ള അനിതര സാധാരണമായ കഴിവും പുത്രധര്‍മ്മവും പതീധര്‍മ്മവും രാജധര്‍മ്മവും എല്ലാ വിഭാഗക്കാരെയും ഏകോപിപ്പിച്ചു ഏകലക്ഷ്യത്തിലേയ്ക്ക് നയിക്കാനുള്ള അനിതര സാധാരണമായ കഴിവും Leadership quality) എല്ലാ വിഭാഗം ആള്‍ക്കാരുമായി ഇടപഴകാനും വ്യക്തിബന്ധം സ്ഥാപിക്കാനുമുള്ള വിശേഷമായ കഴിവും (Relationship Manager) എടുത്തു പറയാവുന്നതാണ്.

മന്ത്രിയായാലും, മാനേജ്‌മെന്റ് വിദഗ്ദ്ധനായാലും കാര്യങ്ങള്‍ മനസ്സിലാക്കാനും അത് മറ്റുള്ളവരുമായി ആശയവിനിമയം നടത്താനുമുള്ള കഴിവ് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ അത്യാവശ്യമാണ് (Communication). ഈ കാര്യത്തില്‍ ഹനുമാന്റെ കഴിവ് അത്യപൂര്‍വ്വമാണെന്ന് രാമായണത്തിലെ നിരവധി കഥാസന്ദര്‍ഭങ്ങള്‍ വ്യക്തമാക്കുന്നു. സീതയെ കണ്ടുമുട്ടുന്നതിനും തന്റെ ആരാധനാമൂര്‍ത്തിയായ രാമന്‍ നല്‍കിയ രഹസ്യ കോഡുകള്‍ ഉപയോഗിച്ചും സവിശേഷ സന്ദര്‍ഭങ്ങള്‍ ഓര്‍മ്മിപ്പിച്ചും സീതയെ കാര്യങ്ങള്‍ മനസ്സിലാക്കിപ്പിക്കാനും തന്റെ സന്ദര്‍ശനോദ്ദേശ്യം വ്യക്തമാക്കാനും ഈ കഴിവുകള്‍ ഹനുമാനെ ഏറെ സഹായിച്ചു.

മാനേജ്‌മെന്റില്‍ വ്യക്തമാക്കുന്ന മോട്ടിവേഷന്‍ എന്ന പ്രവൃത്തിയുടെ മകുടോദാഹരണമായി നില്‍ക്കുന്നു സീതാന്വേഷണസമയത്തെ ഹനുമാന്‍ – ജാംബവാന്‍ സംവാദം. ഒന്നും ചെയ്യാനാകാതെ കടല്‍ത്തീരത്ത് മൗഢ്യനായിരിക്കുന്ന ഹനുമാനെ ഉത്തേജിതനാക്കാന്‍ സ്വന്തം പിതാവിനെക്കുറിച്ചും, പാരമ്പര്യത്തെക്കുറിച്ചും, പൂര്‍വചെയ്തികളെക്കുറിച്ചും ഓര്‍മ്മിപ്പിക്കുകയാണ് ജാംബവാന്‍ ചെയ്തത്. പിറന്നയുടനെ സൂര്യഗോളം പഴമാണെന്ന് കരുതി ആകാശത്തേയ്ക്ക് കുതിച്ചുയര്‍ന്ന കൊച്ചു ഹനുമാന്റെ കഴിവിനെ ഓര്‍മ്മിപ്പിക്കാനാണ് ജാംബവാന്‍ ഈ അവസരത്തെ ഉപയോഗിച്ചത്. അവസരങ്ങള്‍ സാധ്യതയായി മാറ്റാനാണ് ജാംബവാന്‍ ഉപദേശിച്ചത്.

ഉറങ്ങിക്കിടക്കുന്ന ഊര്‍ജ്ജത്തെ ഉത്തേജിപ്പിക്കാന്‍ ഇത്തരം വിദ്യകള്‍ നാം പ്രയോഗിക്കേണ്ടിവരും. ആരും നിസ്സാരക്കാരല്ല എല്ലാവരിലും അറിവും കഴിവും അന്തര്‍ലീനമാണ്. അവസരത്തിനൊത്ത് അത് അറിഞ്ഞ് പ്രയോഗിക്കുകയാണാവശ്യം. ഇവിടെയാണ് രാമായണത്തിലെ അണ്ണാറക്കണ്ണനും തന്നാലായത് എന്ന വാചകം അന്വര്‍ത്ഥമാകുന്നത്. ശാരീരിക ശക്തിയുടെയും ബുദ്ധിശക്തിയുടെയും ഈശ്വരാനുഗ്രഹത്തിന്റെയും കാര്യത്തില്‍ എല്ലാവരും സമന്മാരാണ്. എന്നാല്‍ സ്വന്തം കഴിവുകള്‍ സന്ദര്‍ഭത്തിനനുസരിച്ചു വിനിയോഗിക്കുന്ന കാര്യത്തിലാണ് നാം വ്യത്യസ്തരാകുന്നത്. There is no difference in absolute power only in its application എന്നാണ് നാം പറയാറ്. സ്വര്‍ണ്ണമയിയായ ലങ്കയിലേക്ക് സഞ്ചരിക്കാന്‍ സേതുബന്ധനം അനിവാര്യമായ സന്ദര്‍ഭത്തില്‍ ലഭ്യമായ മനുഷ്യവിഭവവും വസ്തുക്കളും സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് രാമനും കൂട്ടുകാരും ചരിത്രശേഷിപ്പായി മാറിയ രാമസേതു സത്യമാക്കി മാറ്റിയത്.

മൊത്തത്തില്‍ രാമന്റെ അയനം എന്ന രാമായണം മാനവികതയ്ക്കും മാനേജ്‌മെന്റിനും നല്‍കുന്നത് വിലമതിക്കാനാവാത്ത അറിവാണ്, ചിരപുരാതനവും നിത്യനൂതനങ്ങളുമായ പാഠങ്ങളാണ്. ഉയര്‍ന്ന ധാര്‍മ്മികതയ്ക്കും രാജധര്‍മ്മത്തിനും സല്‍ഭരണത്തിനും കൃത്യനിര്‍വഹണത്തിനും ഒപ്പം മികച്ച വ്യക്തിജീവിതത്തിനും ഉത്തമ മാതൃകയാണ് രാമായണം.

Tags: രാമായണംമാനേജ്‌മെന്റ്
Share8TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

കോര്‍പ്പറേഷനുകളിലെ അഴിമതി ഗാഥകള്‍

നല്ല മുസ്ലീങ്ങള്‍ ഇനിയും മാറിനില്‍ക്കരുത്

അഥീര്‍: ലക്ഷണമൊത്ത മാഫിയ തലവന്‍

കര്‍ക്കിടക ഓര്‍മ്മകള്‍

കണ്ണനു നിവേദിച്ച പൂന്തേന്‍

രാമായണത്തിലെ രസ-നീരസങ്ങള്‍

Kesari Shop

  • വിവേകപീഠം - വിശേഷാൽ പതിപ്പ് 2020 ₹100.00
  • വിവേകപീഠം വിശേഷാൽ പതിപ്പ് (PDF eBook) ₹100.00 ₹50.00
  • കേസരി വാര്‍ഷിക വരിസംഖ്യ ഓണപ്പതിപ്പ് ഇല്ലാതെ ₹1,000.00
Follow @KesariWeekly

Latest

ആഴക്കടലിലെ യുദ്ധമുനമ്പുകള്‍

അരവിന്ദദര്‍ശനവും ദേശീയ വിദ്യാഭ്യാസനയവും

രാഷ്ട്രാനുകൂലമായ അരവിന്ദായനം

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

ഭാരതത്തിന്റേത് ലോകത്തിന് വിദ്യപകര്‍ന്ന പാരമ്പര്യം: ജേക്കബ് പുന്നൂസ്

സഹകരണം വിഴുങ്ങികള്‍

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

തിലകന്റെ ‘കേസരി’യുടെ ജന്മഗൃഹത്തില്‍

കോര്‍പ്പറേഷനുകളിലെ അഴിമതി ഗാഥകള്‍

നല്ല മുസ്ലീങ്ങള്‍ ഇനിയും മാറിനില്‍ക്കരുത്

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies