”ആരാണ് പാപ്പയെ (മുത്തച്ഛനെ) വെടിവെച്ചത്.” ‘വയര്‍’ എന്ന ഓണ്‍ലൈന്‍ ചാനലുകാരന്റെ ചോദ്യം. മൂന്നുവയസ്സുള്ള, എട്ടുംപൊട്ടുംതിരിയാത്ത കുട്ടിയുടെ ‘തത്തമ്മേ പൂച്ച പൂച്ച’ മറുപടി ഉടനെ വന്നു. ‘പോലീസ്’. ആരാണ് വെടിവെയ്പിനിടയില്‍ മൃതദേഹത്തിനു മീതെ കയറിയിരുന്നു കരയുന്ന തന്നെ രക്ഷിച്ചതെന്നോ, ചോക്കലൈറ്റു നല്‍കി സമാശ്വസിപ്പിച്ചതെന്നോ, വീട്ടുകാരുടെ അടുത്തെത്തിച്ചതെന്നോ ചോദ്യമില്ല. അതു ചോദിക്കേണ്ടകാര്യം മാധ്യമക്കാരനില്ലല്ലോ? ജമ്മുകാശ്മീരിലെ സോപ്പാറില്‍ പള്ളിയില്‍ ഒളിച്ചിരുന്ന മുസ്ലീം ഭീകരര്‍ സി.ആര്‍.പി.എഫ് വാഹനത്തിനു നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്നുള്ള വെടിവെയ്പ് സമയത്ത് അതുവഴിപോയ കാറിലെ യാത്രക്കാരന്‍ ബഷീര്‍ അഹമ്മദ് ഇറങ്ങി ഓടി. അയാള്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചു. രക്തത്തില്‍ കുളിച്ചു കിടക്കുന്ന അദ്ദേഹത്തിന്റെ നെഞ്ചത്ത് ഇരിക്കുകയായിരുന്നു പേരക്കുട്ടി. അവനെ കൈകാട്ടിവിളിച്ച് രക്ഷിച്ച് രക്ഷിതാക്കളുടെ അരികിലെത്തിച്ചത് സി.ആര്‍.പി.എഫുകാരാണ്. ഈ വാര്‍ത്തയും ചിത്രവും മാധ്യമങ്ങളിലൂടെ പുറത്തുവന്നത് ഇസ്ലാമിസ്റ്റുകള്‍ ക്കും പാകിസ്ഥാനും സഹിച്ചില്ല. ഈ ചിത്രത്തിന് പുലിസ്റ്റര്‍ സ മ്മാനം നല്‍കണമെന്ന അഭിപ്രായം കൂടി ഉയര്‍ന്നതോടെ അവര്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതായി. തങ്ങളുടെ കാവല്‍പട്ടികളെ അവര്‍ ഇളക്കിവിട്ടു. ഇതിന്റെ ഭാഗമായി, ഇക്കൂട്ടരുടെ എച്ചിലുണ്ണുന്നവര്‍ എന്നു ആരോപണമുള്ള ‘വയര്‍’ ഓണ്‍ലൈന്‍ മീഡിയ ആണ് മൈക്കുമായി കുട്ടിയോടു ചോദ്യം ചോദിച്ചത്. അതിനു മുമ്പുതന്നെ കുട്ടിയുടെ രക്ഷിതാക്കള്‍ കൊലപാതകക്കുറ്റം പോലീസിനുമേല്‍ ചാര്‍ത്തിയിരുന്നു. കാരണം അവിടെ ജീവിക്കണമെങ്കില്‍ ഭീകരന്മാര്‍ പറയുന്നതുപോലെ കേള്‍ക്കണം.
അങ്ങനെ കേള്‍ക്കാന്‍ തയ്യാറില്ലാത്ത ആളായിരുന്നു ബന്ദിപ്പോരിലെ വസിംബാരി. അദ്ദേഹം ബി.ജെ.പി.യുടെ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. കഴിഞ്ഞ ദിവസം അദ്ദേഹത്തെയും അച്ഛനെയും സഹോദരനെയും ലഷ്‌കര്‍ ഭീകരര്‍ അവരുടെ കടയ്ക്കു മുമ്പില്‍ വെടിവെച്ചുകൊന്നു. വസീമിന്റെ കുടുംബത്തോട് ആരാണ് വസീമിനെ കൊന്നത് എന്ന് ചോദിക്കാന്‍ ഒരു ‘മതേതര’ മാധ്യമക്കാരനെയും കണ്ടില്ല. ഭാരത സൈനികന്റെയും പോലീസിന്റെയും പ്രതിച്ഛായ തകര്‍ക്കാന്‍ മുസ്ലീംഭീകരരോട് അച്ചാരം വാങ്ങിയവര്‍ എന്തിന് വസീമിന്റെ കുടുംബത്തിന്റെ കണ്ണീരുകാണണം?