ആലുവ: മാധവ്ജിയുടെ ജന്മദിനത്തോടനുബന്ധിച്ച് ആലുവ തന്ത്ര വിദ്യാപീഠത്തിലെ മാധവ്ജിയുടെ സ്മൃതി മണ്ഡപത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന് പുഷ്പാര്‍ച്ചന നടത്തി തന്ത്ര വിദ്യാപീഠത്തിന്റെ നവീകരിച്ച സഭാമണ്ഡപം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മാധവ്ജിയുടെ ജീവിതത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ക്ഷേത്ര പരി സരത്ത് വൃക്ഷത്തൈകള്‍ നട്ടു. തുടര്‍ന്ന് നടന്ന അനു സ്മരണ സമ്മേളനത്തില്‍ തന്ത്ര വിദ്യാപീഠം വൈ.പ്രസി ഡന്റ് എം.പി.എസ്. ശര്‍മ്മ അദ്ധ്യക്ഷത വഹിച്ചു.
കേരള ക്ഷേത്രസംരക്ഷണ സമിതി ക്ഷേത്രഭദ്രതാ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത അര്‍ഹമായ പത്തു ക്ഷേത്രങ്ങള്‍ക്ക് ‘ദേവനൊരു കിഴി’ സമര്‍പ്പിച്ചു. തന്ത്ര വിദ്യാപീഠം ട്രഷറര്‍ ഹരി നാരായണന്, ജോ. സെക്രട്ടറി പി.എസ് മനോജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സെക്രട്ടറി ബാലമുരളി സ്വാഗതവും പ്രിന്‍സിപ്പാള്‍ ബാലകൃഷ്ണ ഭട്ട് കൃതഞ്ജതയും രേഖപ്പെടുത്തി.