തിരുവനന്തപുരം: പരിസ്ഥിതി ദിന ത്തിന്റെ ഭാഗമായി സേവാഭാരതിയുടെ ഗ്രാമവൈഭവം പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വ്വഹിച്ചു.
രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ സേവാഭാരതി സംസ്ഥാന അദ്ധ്യ ക്ഷന്‍ ഡോ.എസ്.എല്‍.പ്രസന്നമൂര്‍ ത്തി ഫലവൃക്ഷത്തൈ നല്‍കിയാണ് തുടക്കം കുറിച്ചത്. തദവസരത്തില്‍ സേവാഭാരതി സംസ്ഥാന സെക്രട്ടറി ഡി.വിജയന്‍, തിരുവനന്തപുരം ജില്ല പ്രസിഡന്റ് ഡോ. രഞ്ജിത്ത് ഹരി എന്നിവര്‍ സന്നിഹിതരായിരുന്നു.
പരിസ്ഥിതി ദിനം മുതല്‍ കര്‍ഷക ദിനം വരെ (ജൂണ്‍ 5 മുതല്‍ ആഗസ്റ്റ് 17) നടക്കുന്ന ഗ്രാമവൈഭവം പദ്ധതി യില്‍ ഒരുലക്ഷം പ്രവര്‍ത്തകര്‍ ഒരു കോടി ഫല വൃക്ഷ തൈകളാണ് നട്ട് പരിപാലിക്കുന്നത്.
രാജ്ഭവന്‍ വളപ്പില്‍ നടുന്നതിലേ ക്കായി സപ്പോട്ട വൃക്ഷത്തൈ ഡോ.എസ്.എല്‍.പ്രസന്നമൂര്‍ത്തി ഗവര്‍ണര്‍ക്ക് നല്‍കുകയുണ്ടായി.