കൊട്ടാരക്കര: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ക്കായി കേന്ദ്രസര്‍ക്കാരിന്റെ പി.എം.കെയര്‍ ഫണ്ടിലേക്ക് ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ടിയു) കൊല്ലം ജില്ലാ കമ്മിറ്റി ഒരു ലക്ഷം രൂപ നല്‍കി. ജില്ലാ പ്രസിഡന്റ് പാറങ്കോട് ബിജു, ട്രഷറര്‍ എ. അനില്‍കുമാര്‍ എന്നിവര്‍ ആദ്യ ഗഡുവായ ഒരുലക്ഷം രൂപയുടെ ചെക്ക് ശൈക്ഷിക് മഹാസംഘ് ദേശീയ സെക്രട്ടറി വി.എസ്. ഗോപകുമാറിന് കൈമാറി. ജില്ലയിലെ മുഴുവന്‍ എന്‍ടിയു അംഗങ്ങളും ഒരു ദിവസത്തെ വേതനം പി.എം കെയര്‍ ഫണ്ടിലേക്ക് നല്‍കുമെന്നും ബാക്കി തുക ഉടന്‍ തന്നെ കൈമാറുമെന്നും ജില്ലാ പ്രസിഡന്റ് പാറങ്കോട് ബിജു പറഞ്ഞു.