അയോധ്യ: അയോധ്യയില്‍ വിശാലമായ ഒരു ക്ഷേത്രം ഉണ്ടായിരുന്നു എന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ക്ഷേ ത്ര പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ ഖനനത്തിലാണ് പണ്ടുകാലത്ത് വിശാലമായ ഒരു ക്ഷേത്രം നിലനിന്നിരുന്നുവെന്നും അത് തകര്‍ത്താണ് ബാബറി മസ്ജിദ് പണിതതെന്നുമുള്ളതിന് കൂ ടുതല്‍ തെളിവുകള്‍ ലഭിച്ചത്. അഞ്ചടി ഉയരമുള്ള ശിവലിംഗവും നിരവധി തകര്‍ന്ന വിഗ്രഹങ്ങളുമാണ് ഖനനത്തില്‍ കണ്ടെത്തിയത്. പകുതി തകര്‍ന്ന ദേവീദേവന്‍മാരുടെ വിഗ്രഹങ്ങളും കരിങ്കല്ലില്‍ കൊത്തിയുണ്ടാക്കിയ ഏഴു തൂണുകളും ചെങ്കല്ലിലുള്ള ആറു തൂണുകളുമാണ് ലഭിച്ചത്.
പുരാവസ്തു വിദഗ്ദ്ധരുടെ കണ്ടെത്തലുകള്‍ക്ക് കൂടുതല്‍ ശക്തിപകരുന്നതാണ് ഇപ്പോള്‍ കിട്ടിയിട്ടുള്ള അവശിഷ്ടങ്ങള്‍. 2019 നവംബര്‍ 9ന് സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് ക്ഷേത്രനിര്‍മ്മാണത്തിനുള്ള അവസരമുണ്ടായത്. തുടര്‍ന്ന് വിശ്വഹിന്ദുപരിഷത്ത് അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറിയായിരുന്ന ചമ്പത്ത് റായിയെ ജനറല്‍ സെക്രട്ടറി ആക്കിക്കൊണ്ട് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് രൂപീകരിക്കുകയും പ്രവര്‍ത്തനം ആരംഭിക്കുകയുമായിരുന്നു.
ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ മുന്‍ റീജിയണല്‍ ഡയറക്ടറായിരുന്ന മലയാളി കൂടിയായ കെ.കെ. മുഹമ്മദിന്റെ, അയോദ്ധ്യയില്‍ വിശാലമായ ക്ഷേത്രമുണ്ടായിരുന്നു എന്ന കണ്ടെത്തലുകള്‍ ക്ഷേത്രനിര്‍മ്മാണത്തിന് അനുകൂല വിധിയുണ്ടാകാന്‍ ഏറെ സഹായകമായിരുന്നു.