Tuesday, January 31, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

മാദ്ധ്യമരംഗത്തെ അധാര്‍മ്മിക സൂചനകള്‍

ജി.കെ. സുരേഷ് ബാബു

Print Edition: 22 May 2020

ഇന്ത്യന്‍ പത്രപ്രവര്‍ത്തനരംഗത്ത് പുതിയ പ്രതീകങ്ങളാണ് ദേശവിരുദ്ധ-ഇടത് ജിഹാദി മാധ്യമ പ്രവര്‍ത്തകര്‍. നിഷ്‌കളങ്കരും നിസ്വരും ജനാധിപത്യവാദികളും സത്യസന്ധരും ജനപക്ഷ പോരാളികളും എന്നൊക്കെ തോന്നും വിധം പ്രവര്‍ത്തിക്കുന്ന ഇവരില്‍ പലരും മാധ്യമപ്രവര്‍ത്തനത്തെ ചതിക്കുഴിയില്‍ വീഴ്ത്തി വില്പനയ്ക്ക് വെയ്ക്കുന്നവരാണ്. രാഷ്ട്രവിരുദ്ധ ശക്തികളുടെയും അര്‍ബന്‍ മാവോവാദികളുടെയും ജിഹാദി ഭീകരരുടെയും പണം പറ്റുന്ന കൂലിയെഴുത്തുകാരാണ് ഇവരില്‍ പലരും. ഇവര്‍ക്ക് ആരോടും പ്രതിബദ്ധതയില്ല. ഇവരുടെ പ്രതിബദ്ധത കിട്ടുന്ന പണത്തിനോട് മാത്രമാണ്. ഭാരതത്തിന്റെ തകര്‍ച്ചയും ഭാരതത്തെ നിരവധി രാഷ്ട്രങ്ങളാക്കി തകര്‍ത്തെറിയലുമാണ് ഇവരുടെ ലക്ഷ്യം. വ്യാജ വാര്‍ത്തകളും രാഷ്ട്ര വിരുദ്ധ വാര്‍ത്തകളും മാത്രമല്ല, ഈ നാടിന്റെ സ്വത്വത്തെയും ആത്മാഭിമാനത്തെയും തകര്‍ത്തെറിയുകയും ഭാരതത്തെ എവിടെയും ഇകഴ്ത്തിക്കാട്ടുകയും ഭാരതീയ മൂല്യങ്ങളെയും സങ്കല്പങ്ങളെയും അപമാനിക്കുകയുമാണ് ഇവരുടെ വഴി. ഭാരതീയമായതെല്ലാം മോശമാണെന്നും ഭാരതം എല്ലാവരുടെയും പിന്നിലാണെന്നും ഒരിക്കലും രക്ഷപ്പെടില്ലെന്നും പ്രചരിപ്പിക്കുന്നതില്‍ ഇവര്‍ ആശ്വാസം കൊള്ളുന്നു.

ഈ പത്രപ്രവര്‍ത്തക സമൂഹത്തിന്റെ ഏറ്റവും പുതിയ പ്രതീകമാണ് വിജശ്രീ നാടാര്‍. അമേരിക്കയിലെ ഇ-പത്രമായ ഇന്ത്യ ഒബ്‌സെര്‍വറിന്റെ ബ്യൂറോ ചീഫ് ആണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ ദിവസം ഇവര്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റില്‍ അവര്‍ എഴുതിയത് ഇന്ന് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുകയാണ്. നല്ല രീതിയിലല്ല, വിഷലിപ്തമായ ഒരു മനസ്സിന്റെ ഉടമ എന്ന നിലയില്‍ മൊത്തം പത്രപ്രവര്‍ത്തന രംഗത്തെയും അപമാനിക്കുന്ന പ്രതീകമായി വിജയലക്ഷ്മി നാടാര്‍ മാറിയിരിക്കുന്നു. ‘ലിപോമ (ഘശുീാമ)ശസ്ത്രക്രിയക്ക് ഏതാനും മാസം മുന്‍പ് വിധേയനായ മോട്ടോ ഷായ്ക്ക് പൂര്‍ണ്ണ തോതിലുള്ള കാന്‍സര്‍ വന്നുവെന്ന് തോന്നുന്നു. ജ്യോതിഷികള്‍ ഒക്‌ടോബര്‍ വരെ അദ്ദേഹത്തിന് മോശമായ ആരോഗ്യമായിരിക്കും എന്നാണ പറയുന്നത്. ഞാന്‍ കരുതുന്നത് ഇതോടെ അവസാനിക്കുമെന്നാണ്. ചില മരണങ്ങള്‍ അങ്ങനെയാണ്. സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്യേണ്ടതാണ്. പ്രത്യേകിച്ചും മാനവികതയുടെ ബൃഹത്തായ താല്പര്യങ്ങള്‍ക്കുവേണ്ടി.’ ഒരിക്കലും പത്രപ്രവര്‍ത്തകനായ ഒരാളിനും എഴുതാനും ഉപയോഗിക്കാനും പറ്റിയ ഭാഷയല്ല ശ്രീമതി നാടാര്‍ ഉപയോഗിച്ചത്. ഇന്ത്യയുടെ ആഭ്യന്തരമന്ത്രി മരിച്ചുവീഴുന്ന ദിവസം ലോകം ആഘോഷിക്കുന്ന ദിവസമായിരിക്കുമെന്നും അദ്ദേഹത്തിന് കാന്‍സര്‍ വരണമേ എന്നുമുള്ള അവരുടെ പ്രാര്‍ത്ഥന ലോകം മുഴുവന്‍ വെറുപ്പോടെ തന്നെയാണ് കണ്ടത്. ആഭ്യന്തരമന്ത്രിക്കുമപ്പുറം അദ്ദേഹം ഒരു മനുഷ്യനാണെന്നും ഒരു കുടുംബമുണ്ടെന്നും വിജയലക്ഷ്മി നാടാര്‍ കണ്ടില്ല, മനസ്സിലാക്കിയില്ല. ഒരു വ്യക്തിയും ശത്രുക്കള്‍ പോലും നശിക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഭാരതീയര്‍. ധര്‍മ്മനിഷ്ഠമാണ് നമ്മുടെ ജീവിതം. യുദ്ധം പോലും ധര്‍മ്മാനുസൃതമായിരുന്നു. രാഷ്ട്രീയ എതിരാളികള്‍ ഇല്ലാതാകണമെന്നും കൊല്ലപ്പെടണമെന്നും ആഗ്രഹിക്കുന്ന നീതിബോധം ഭാരതീയമല്ല. മാഷാ അള്ളാ ബോര്‍ഡുമായി വരുന്ന ഇന്നോവകളും വൈദേശിക കമ്യൂണിസ്റ്റ് സങ്കല്പത്തില്‍ മാത്രമുള്ളതാണ്. ഏതായാലും വിജയലക്ഷ്മി നാടാരുടെ ഫേസ്ബുക്ക് പോസ്റ്റോടെ ആയിരക്കണക്കിന് ആളുകളാണ് അമിത്ഷായുടെ ആരോഗ്യത്തിനും നന്മയ്ക്കും വേണ്ടി രംഗത്തിറങ്ങിയത്. മാത്രമല്ല, അവര്‍ ആരോഗ്യസ്ഥിതി അറിയാന്‍ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിച്ച് അന്വേഷിച്ചു. ഈ പ്രവാഹം കൂടിയപ്പോഴാണ് തന്റെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല എന്ന ഔദ്യോഗിക പ്രസ്താവന തന്നെ അമിത്ഷായുടെ ഓഫീസില്‍ നിന്ന് ഇറക്കിയത്.

വിജയലക്ഷ്മി നാടാര്‍ പ്രതിനിധാനം ചെയ്യുന്നത് ഭാരതത്തിലെ ഇടതുപക്ഷ ജിഹാദി രാഷ്ട്രവിരുദ്ധ മാധ്യമപ്രവര്‍ത്തകരെ തന്നെയാണ്. അവര്‍ കരുതുന്നത് അമിത്ഷായും നരേന്ദ്രമോദിയും ഇല്ലാതായാല്‍ ഭാരതത്തെ വെട്ടിമുറിക്കാനും കഷ്ണങ്ങളാക്കി മാറ്റാനും കഴിയുമെന്നാണ്. പക്ഷേ, അവര്‍ അറിയുന്നില്ല, അമിത്ഷായുടെ ആരോഗ്യവിവരം അന്വേഷിച്ച് ഫോണ്‍ വിളിച്ച ആയിരങ്ങളെ പോലെ ഇന്ത്യ മുഴുവന്‍ ഈ ഭാരതത്തിനുവേണ്ടി സ്വന്തം ജീവന്‍ ത്യജിക്കാന്‍ പോലും തയ്യാറായി നില്‍ക്കുന്ന പതിനായിരങ്ങള്‍ വേറെയുണ്ടെന്ന്. അമിത്ഷായും നരേന്ദ്രമോദിയും മാത്രമല്ല, അതേപോലെ ഈ രാഷ്ട്രത്തിനുവേണ്ടി സമര്‍പ്പിത ജീവിതവുമായി അധികാര രാഷ്ട്രീയത്തിന്റെ വഴിയിലേക്ക് വരാതെ ഋഷിതുല്യ ജീവിതം നയിക്കുന്നവര്‍ വേറെയുമുണ്ട്. ഇന്ത്യയെ ഇസ്ലാമികവത്കരിക്കാനും ക്രൈസ്തവവത്കരിക്കാനും മാവോവാദി-അരാജകത്വ-കമ്മ്യൂണിസ്റ്റ് സ്വര്‍ഗ്ഗമാക്കാനുമൊക്കെ ഹാഷിഷും നീലചടയനും ഇടുക്കി ഗോള്‍ഡും ഒക്കെയായി നടക്കുന്നവര്‍ക്ക് പ്രതിരോധത്തിന്റെ നിര ഉയര്‍ത്താന്‍ പ്രാണന്‍ നല്‍കുന്ന യുവത ഇവിടെ ശക്തമാണ്. അതുകൊണ്ടുതന്നെയാണ് എല്ലാ കുതന്ത്രങ്ങളെയും ദുഷ്പ്രചാരണങ്ങളെയും അതിജീവിച്ച് നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയത്. ഇപ്പോള്‍ ഒരുവിഭാഗം ന്യൂനപക്ഷങ്ങളെയെങ്കിലും തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. ഇന്നല്ലെങ്കില്‍ നാളെ അവരും ശരിയായ വഴിയിലേക്ക് വരും. ഈ രാഷ്ട്രത്തിനുവേണ്ടി, നമ്മുടെ നാടിന്റെ ഉത്കര്‍ഷത്തിനുവേണ്ടി ഡോ. എ പി ജെ അബ്ദുള്‍ കലാമിനെയും എം സി ഛഗ്ലയെയും പോലെ ജീവിതം സമര്‍പ്പിക്കുന്ന ഒരു ന്യൂനപക്ഷ വിഭാഗമെങ്കിലും ഇന്നും സജീവമാണ്.

വിജയലക്ഷ്മി നാടാര്‍ എഴുതിയ വരികള്‍ ധാര്‍മ്മികത ഇല്ലാത്തതാണെന്ന് കണ്ടറിഞ്ഞതുകൊണ്ടാണ് അവരുടെ വ്യക്തിജീവിതം ചികയേണ്ടിവന്നത്. അമേരിക്കയിലെ കേസുകള്‍ സംബന്ധിച്ച ജസ്റ്റിയ യു എസ് ലോ എന്ന ഓണ്‍ലൈന്‍ സൈറ്റില്‍ നാടാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയുടെ വിശദാംശങ്ങളുണ്ട് (നമ്പര്‍. 5-17-00537-സി യു). അവരുടെ ഭര്‍ത്താവായിരുന്ന ദിനകരന്‍ നാടാര്‍ക്ക് വിവാഹമോചനം നല്‍കിയ കോടതി ഉത്തരവിന് (കേസ് നമ്പര്‍. 469-56609-2013) എതിരെ അവര്‍ നല്‍കിയ അപ്പീലാണ് ഇത്. ഈ ഹര്‍ജിയില്‍ ഭര്‍ത്താവിന് വിവാഹമോചനം നല്‍കിയത് ശ്രീമതി വിജയലക്ഷ്മിയുടെ അവിഹിതബന്ധങ്ങള്‍ കാരണമാണെന്ന് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. രേഖാമൂലം ഇത് തെളിയിക്കപ്പെടുകയും ചെയ്തു. ഈ തരത്തിലുള്ള പശ്ചാത്തലം സൃഷ്ടിച്ചിട്ടുള്ള മാനസിക പ്രശ്‌നങ്ങളാകാം ഒരുപക്ഷേ, ഉത്തരവാദപ്പെട്ട ഭരണസ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ പോലും ആക്ഷേപിച്ചുകൊണ്ട് ഇങ്ങനെ എഴുതാന്‍ കാരണം. ഒരു പത്രപ്രവര്‍ത്തക എന്ന നിലയില്‍ സത്യത്തിനും വസ്തുതകള്‍ക്കും ധര്‍മ്മത്തിനും വേണ്ടി നിലകൊള്ളേണ്ട ഒരു പ്രൊഫഷനെ ഈ മാതിരി ദുരുപയോഗം ചെയ്യുന്ന ഇവരെ പോലുള്ളവരോട് സഹതാപം മാത്രമേയുള്ളൂ. താല്‍ക്കാലിക സാമ്പത്തികലാഭത്തിനു വേണ്ടി പത്രപ്രവര്‍ത്തനം വില്പനച്ചരക്കായി വെച്ചിട്ടുള്ള കുറെ പേരെങ്കിലും മാധ്യമലോകത്ത് സജീവമാകുന്നു എന്നത് സത്യത്തിന്റെ നിദര്‍ശനമാകേണ്ട ഈ പ്രൊഫഷനെ കുറിച്ച് ആശങ്കയുണര്‍ത്തുന്നു. രാജിക്കത്ത് പോക്കറ്റിലിട്ട് നടന്ന വി എം കൊറാത്തും ഇന്ദിരയുടെ അടിയന്തിരം എഴുതി ഏകാധിപത്യത്തെ വെല്ലുവിളിച്ചശേഷം മാനേജ്‌മെന്റിന്റെ മര്‍ക്കടമുഷ്ടിക്ക് മുന്നില്‍ കീഴടങ്ങാതെ പൊരുതി ജീവിച്ച പി രാജനും ആദര്‍ശത്തില്‍ അണുവിട വ്യതിചലിക്കാത്ത കെ രാമചന്ദ്രനും (ചൊവ്വര പരമേശ്വരന്റെ മകന്‍) അടക്കം സ്വദേശാഭിമാനി വരെയുള്ള പൂര്‍വ്വസൂരികളെ ഓര്‍ക്കുമ്പോള്‍ ഈ ചൈതന്യധാര വറ്റുകയാണോ എന്ന ആശങ്ക ഉയരുകയാണ്.

അമ്മിണി ശിവറാം

കഴിഞ്ഞദിവസം അന്തരിച്ച പ്രമുഖ പത്രപ്രവര്‍ത്തക അമ്മിണി ശിവറാമിനെ ഈ അവസരത്തില്‍ ഓര്‍ക്കാതിരുന്നാല്‍ അത് ഒരു തലമുറയോട് ചെയ്യുന്ന നന്ദികേടാവും. മൂവാറ്റുപുഴയിലെ യാഥാസ്ഥിക ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച അമ്മിണി മത്തായി ഒരുപക്ഷേ, കേരളത്തിലെ ശ്രദ്ധേയയായ ആദ്യ വനിതാ പത്രപ്രവര്‍ത്തകില്‍ ഒരാണ്. 1953 ലാണ് അവര്‍ മുംബൈ ഫ്രീ പ്രസ് ജേര്‍ണലില്‍ പത്രപ്രവര്‍ത്തകയായി എത്തിയത്. ബാല്‍ താക്കറെ, ടി ജെ എസ് ജോര്‍ജ്ജ്, പി കെ രവീന്ദ്രനാഥ് തുടങ്ങിയ പ്രമുഖരായിരുന്നു അന്നത്തെ സഹപ്രവര്‍ത്തകര്‍. ഫ്രീ പ്രസ് ജേര്‍ണലിന്റെ ഡയറക്ടര്‍ ഇന്‍ചാര്‍ജ്ജ് ആയിരുന്ന എ ബി നായരാണ് അവരെ അഭിമുഖം നടത്തി ജോലിക്ക് എടുത്തത്. വനിതാ പ്രശ്‌നങ്ങളും കുടുംബകാര്യങ്ങളും ഒക്കെ കോളങ്ങളിലൂടെ ഒപ്പിയെടുത്ത അവര്‍ പിന്നീട് ഫ്രീ പ്രസ് ജേര്‍ണലിലെ വനിതാ പേജിന്റെ ചുമതലക്കാരിയായി. സഹപ്രവര്‍ത്തകനും പിന്നീട് ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ ചീഫ് എഡിറ്ററുമായി വി ശിവറാമിന്റെ ജീവിതപങ്കാളിയായി. പിന്നീട് പത്രപ്രവര്‍ത്തനരംഗം വിട്ടു. ശിവറാമിന്റെ മരണശേഷം അഹമ്മദാബാദില്‍ മക്കള്‍ക്കൊപ്പം ജീവിക്കുകയായിരുന്ന അമ്മിണി ശിവറാം 88-ാമത്തെ വയസ്സില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് അന്തരിച്ചത്. ഭാരതീയ പത്രപ്രവര്‍ത്തനരംഗത്തും വനിതകളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിലും കാര്യമായ പങ്ക് അവര്‍ വഹിച്ചിട്ടുണ്ട്. ആദരാഞ്ജലികള്‍.

Tags: ഇടത്വിജയലക്ഷ്മി നാടാര്‍മാധ്യമപ്രവര്‍ത്തനംജിഹാദി
Share24TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

പെലെ-കാല്‍പന്തിന്റെ ചക്രവര്‍ത്തി

‘കമ്മ്യൂണിസ്റ്റ് നിന്ദയും ഹിന്ദു കമ്മ്യൂണിസവും

ഇന്ത്യയ്‌ക്കെതിരെ ബ്രിട്ടനൊപ്പം (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 17)

ചരിത്രം രചിച്ച കാശി-തമിഴ് സംഗമം

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • മൗനതപസ്വി - ടി. വിജയന്‍ ₹180
Follow @KesariWeekly

Latest

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies