Monday, January 18, 2021
  • Online Shop
  • Subscribe
  • e-Weekly
  • About Us
  • Editors
  • Contact Us
  • Advertise
  • Gallery
  • English News
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • Online Shop
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • Online Shop
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വെബ് സ്പെഷ്യൽ

അരക്കില്ലവും പുരോചനന്മാരും 

നിഖില്‍ ദാസ്

May 22, 2020, 12:50 am IST
153
SHARES
Share on FacebookTweetWhatsAppTelegram

തബ്ലിഗ് ഇ ജമാഅത്തെ എന്ന സംഘടനയെപ്പറ്റി കേരളത്തിലെ ഇസ്ലാം-ഇതര മതസ്ഥരിൽ ഭൂരിഭാഗവും കേട്ടു തുടങ്ങിയിട്ട് കഴിഞ്ഞ കുറച്ചു നാളുകളായിട്ടേ ഉണ്ടാകൂ. എന്നാൽ,യഥാർത്ഥത്തിൽ, നൂറിലധികം രാഷ്ട്രങ്ങളിൽ വേരുകളുള്ള ഒരു വൻ സംഘടനയാണ് തബ്ലിഗ് ഇ ജമാഅത്തെ. കൃത്യമായി പറഞ്ഞാൽ, ഏതു മതത്തിലാണെങ്കിലും മതപ്രചാരകരെ ഒരടി പുറകോട്ട് മാറി നിന്ന് ബഹുമാനിക്കുന്ന എല്ലാ സംസ്കാരങ്ങളുടെയും ദൗർബല്യം മുതലെടുത്ത് കൊണ്ട് തീവ്രവാദം പ്രചരിപ്പിക്കുന്ന ഒരു അസ്സൽ ജിഹാദി സംഘടന.

തബ്ലിഗ് ഇ ജമാഅത്തെ തീവ്രവാദ ബന്ധമുള്ള സംഘടനയാണെന്ന് തെളിയിക്കുന്ന കൃത്യമായ രേഖകൾ ജൂലിയൻ അസാന്ജിന്റെ വിക്കിലീക്സ് 2011 ലേ പുറത്തുവിട്ടിരുന്നു.ഈ സംഘടന, ഭീകരവാദികളെ  മതപുരോഹിതരുടെ വേഷമണിയിച്ചു വിസ കരസ്ഥമാക്കാനുള്ള അൽഖ്വയ്ദയുടെ മറയാണെന്നായിരുന്നു വിക്കിലീക്സ് രേഖകൾ.  രാജ്യത്തുണ്ടായ ഏറ്റവും വലിയ വൈറസ് വ്യാപനം സംശയത്തിന്റെ  നിഴലിലാകുമ്പോൾ പ്രതിരോധത്തിലാകുന്നത് ലോകം കണ്ട വളരെ ബൃഹത്തായൊരു മതമാണ്.

ഡൽഹി നിസാമുദ്ദീനിൽ, മർകസ് എന്ന  മത സമ്മേളനം സംഘടിപ്പിച്ച തബ്ലിഗ് ഇ ജമാഅത്തെ സംഘടനയുടെ തീവ്രവാദബന്ധത്തിലേക്ക് വരാം.പ്രസ്തുത സംഘടന, വർഷങ്ങൾക്ക് മുമ്പ് തന്നെ കുപ്രസിദ്ധ ഭീകരസംഘടനയായ അൽ ഖ്വയ്‌ദയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന പഴയ വിക്കിലീക്സ് റിപ്പോർട്ട് ഓർമ്മ വന്നതാണ് ഈ പോസ്റ്റിന്റെ ആധാരം.

ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തബ്ലിഗ് ഇ ജമാഅത്തെയുടെ മറവിൽ അൽഖ്വയ്ദ തീവ്രവാദികൾ ഇന്ത്യയിൽ എത്തിയതായും, ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലേക്ക് കടന്നതായുമുള്ള രേഖകൾ വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിലെ വിക്കിലീക്സ് പുറത്തുവിട്ടിരുന്നു. ഔട്ട്‌ലുക്ക് അടക്കമുള്ള നിരവധി ദേശീയ മാധ്യമങ്ങൾ ഇത് സ്ഥിരീകരിച്ചതുമാണ്. സൗദി അറേബ്യൻ സ്വദേശിയായ അബ്ദുൽ ബുഖാരിയെന്ന കുപ്രസിദ്ധ ജിഹാദി, തബ്ലിഗ് ഇ ജമാഅത്തെയുടെ സഹായത്തോടെയാണ് പാകിസ്താനിലേക്ക് കടന്നത്. മത പ്രവർത്തകരെ നിർബാധം കടത്തിവിടുന്ന എയർപോർട്ടുകൾ ഇത്തരക്കാരെ എക്കാലവും തുണച്ചിരുന്നുവെന്ന് ഇയാൾ ഗ്വാണ്ടനാമോ ജയിലിൽ കിടക്കുമ്പോൾ അമേരിക്കയുടെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.

തബ്ലിഗ് ഇ ജമാഅത്തെയുടെ തീവ്രവാദ ചരിത്രം ഇതുകൊണ്ട് തീരുന്നതല്ല. 2017ലെ ലണ്ടൻ ബ്രിഡ്ജ് അറ്റാക്കിലെ പ്രമുഖൻ യൂസഫ് സഗ്ബയ്ക്ക് ഈ സംഘടനയുമായി നേരിട്ട് ബന്ധം ഉണ്ടായിരുന്നു. 2005 ബ്രിട്ടനെ തന്നെ പിടിച്ചുകുലുക്കിയ ലണ്ടൻ ബോംബിങ്ങിലെ തീവ്രവാദികളുടെ തലവനായ മുഹമ്മദ് സിദ്ദീഖ് ഖാനും ഉറ്റ അനുയായി ഷെഹ്സാദ് തൻവീറും തബ്ലിഗ് ഇ ജമാഅത്തെയുമായി വളരെയടുത്ത  ബന്ധം പുലർത്തിയിരുന്നതായി ബ്രിട്ടീഷ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. എല്ലാത്തിനുമുപരി, 2003-ലെ ബ്രൂക്ക്ലിൻ ബ്രിഡ്ജ് തീവ്രവാദി ആക്രമണത്തിലെ ഓഹിയോ ട്രക്ക് ഡ്രൈവർ അയ്മൻ ഫാരിസ്, തബ്ലിഗ് ഇ ജമാഅത്തെയുടെ മതപ്രചാരകനെന്ന കപടനാട്യത്തിലാണ് തന്റെ ആക്രമണം ആസൂത്രണം ചെയ്തത്.

“ദ്യോതകമായ പ്രാധാന്യം വഹിക്കുന്നയളവിൽ ഇവിടെ ,അമേരിക്കയിൽ തബ്‌ലീഗി ജമാഅത്തെയുടെ സാന്നിധ്യമുണ്ട്.അവരിൽ പലരെയും അൽ ഖ്വയ്‌ദ തങ്ങളുടെ തീവ്രവാദപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്,ഇപ്പോഴും മുൻപേയും” എന്ന പ്രസ്താവന നടത്തിയത് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ  (FBI)   അന്താരാഷ്ട്ര തീവ്രവാദ വിഭാഗം ഡെപ്യുട്ടി ചീഫ് മൈക്കൽ.ജെ.ഹെംബാക് ആണ്.

2008 ജനുവരി 19 ന്, സ്‌പെയിനിലെ ബാഴ്സിലോണയിൽ,ഫ്ളാറ്റുകളിലും പള്ളികളിലുമായി  പോലീസ് നടത്തിയ ഒരു റെയ്‌ഡിൽ,ഭീകരവാദികൾക്കൊപ്പം നിരവധി ബോംബ് നിർമാണ സാമഗ്രികളും പിടിച്ചെടുത്തിരുന്നു.12 പാക്കിസ്ഥാനികളും,ഒരു ഇന്ത്യക്കാരനും ഒരു ബംഗ്ലാദേശിയുമടങ്ങുന്ന ആ 14 അംഗസംഘം തബ്ലീഗ് ഇ ജമാഅത്തെയുടെ പ്രവർത്തകരായിരുന്നു.സംഭവത്തെ തുടർന്ന് സ്പെയിൻ ആഭ്യന്തരമന്ത്രി ആൽഫ്രഡോ പെരെസ് റുബെൽകാബ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.”മതമൗലിക വാദത്തിന്റെ  ഒരു പടി അപ്പുറം കടന്നവർ” എന്നാണ് അദ്ദേഹം ഇവരെ വിശേഷിപ്പിച്ചത്.

ഏറ്റവും ഒടുവിൽ ഇവിടെ,നമ്മുടെ ഇന്ത്യയിൽ സംഭവിച്ചതെന്താണ്? രാജ്യം മുഴുവൻ കോവിഡ് രോഗ ഭീതിയിൽ പകച്ച് നിൽക്കുമ്പോഴായിരുന്നു എണ്ണായിരത്തിലധികം പേർ കൂടിച്ചേർന്ന ഡൽഹിയിലെ മതസമ്മേളനം.രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഇതിൽ പങ്കെടുക്കാനെത്തിയ നിരവധി ആളുകൾ കോവിഡ് രോഗബാധയേറ്റു മരിച്ചു.രാജ്യത്തുണ്ടായ ഏറ്റവും വലിയ വൈറസ് വ്യാപനമാണ് നിസാമുദ്ദീനിൽ നടന്നത്. കേരളത്തിൽ ആലപ്പുഴ ജില്ലയിൽ നിന്നും നിരവധി പേർ ഈ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയിരുന്നു. നിലവിൽ, സമ്മേളനത്തിൽ പങ്കെടുത്ത പലരും രാജ്യത്ത് പലയിടങ്ങളിലായി കോവിഡ് വൈറസ് ബാധിച്ചു മരിച്ചു കഴിഞ്ഞു. കേന്ദ്രസർക്കാരിനും ആരോഗ്യമേഖലയ്ക്കും  ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ സംഭവം കൊണ്ട് ഉയർത്തപ്പെട്ടിരിക്കുന്നത്.ആരൊക്കെ വന്നെന്നോ എവിടെയൊക്കെ പോയെന്നോ ഊഹക്കണക്കുകൾ പോലും പല സംസ്ഥാനങ്ങൾക്കുമില്ല.ഇതിന്റെ പ്രഹരശേഷി നമുക്ക് ഏതാണ്ടൊരു മാസത്തിനുള്ളിൽത്തന്നെ തിരിച്ചറിയാൻ സാധിക്കും.കാണാം,തടയാനാവില്ല.പരമാവധി നമുക്കതിനെ ആഘാതം കുറയ്ക്കാൻ സാധിച്ചേക്കും.
നിങ്ങൾ ആലോചിച്ചു നോക്കൂ, പ്രസിദ്ധ തീർത്ഥാടന കേന്ദ്രങ്ങളായ മക്ക, മദീന പോലും അടച്ചു, ആ നേരത്താണ് ഇവരുടെ കൂടിച്ചേരലെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവന നിങ്ങളിലെന്ത്‌  ചിന്തയാണ് അവശേഷിപ്പിക്കുന്നത്..?

ഡൽഹിയിലെ നിസാമുദ്ദീൻ മർക്കസ് മുഖ്യനായ മൗലാന സാദിന്റെ വോയിസ് ക്ലിപ്പ് പുറത്ത്  റിപ്പബ്ലിക് ചാനൽ പുറത്തുവിട്ടിരുന്നു.ലോക്ഡൗൺ ലംഘിക്കാൻ മുസ്‌ലിങ്ങളോട് ആഹ്വാനം ചെയ്യുന്നതാണ് ഓഡിയോ ക്ലിപ്പ്.ക്ലിപ്പിൽ തബ്‌ലീഗി ജമാഅത്ത് തലവനായ മൗലാന സാദ് പറയുന്നത്  ഇങ്ങനെയാണ്.

” 70,000 ത്തോളം പേരെ കൊന്നൊടുക്കുന്ന മഹാരോഗത്തിൽ നിന്നും നിങ്ങളെ രക്ഷിക്കാൻ ആർക്കെങ്കിലും സാധിക്കുമോ?  അത്രയും പേരെ മാലാഖയാക്കാൻ അല്ലാഹു നിശ്ചയിച്ചിട്ടുണ്ടെങ്കിൽ,  ആ വിധിക്കെതിരെ നിൽക്കാൻ ആർക്കും സാധിക്കില്ല. രോഗത്തിന്റെ പേരും പറഞ്ഞു ഭയമോ തൊട്ടുകൂടായ്മയോ പരത്തിയിട്ട് കാര്യമില്ല. സ്ത്രീകളും പുരുഷന്മാരും കുട്ടികളും മൃഗങ്ങളും എല്ലാവരും പുറത്തു വരട്ടെ. ഓർത്തോളൂ അല്ലാഹുവിന്റെയും പ്രകൃതിയുടെയും ഇഷ്ട്ടത്തിനെതിരെ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല.എല്ലാവരും പരസ്പരം കണ്ടു കഴിഞ്ഞാലോ,ഇടപഴകി കഴിഞ്ഞാലോ അസുഖം പടരുമെന്നു നിങ്ങളെന്തിന് വിശ്വസിക്കുന്നു.?

എല്ലാവരും പുറത്തുവരിക.ഇത് അല്ലാഹുവിന്റെ വചനം പ്രചരിപ്പിക്കാനുള്ള സമയമാണ്.നമ്മൾ മുസ്ലിങ്ങൾ ഒത്തുചേരുന്നത് തടയാനുള്ള അവിശ്വാസികളുടെ ഗൂഢാലോചനയാണ്. അസുഖത്തിന്റെ  പേരും മുൻകരുതലും പറഞ്ഞു നമ്മൾ മുസ്ലീങ്ങളുടെ മത മാർഗ്ഗങ്ങളെ തടയാനുള്ള വേലയാണ്.ഇതും വിശ്വസിച്ച് നമ്മൾ വീട്ടിൽ ഇരുന്നു കഴിഞ്ഞാൽ  രോഗം  മാറുമായിരിക്കും,പക്ഷേ, അതോടൊപ്പം നമ്മുടെ സാഹോദര്യവും അവസാനിക്കും.ഒരുമിച്ചിരിക്കരുത്,ഒരേ പാത്രത്തിൽ നിന്നും ആഹാരം കഴിക്കരുതെന്ന് പറയുന്നത് മുസ്ലിമിനെ മുസ്ലിമിൽ നിന്നും അകറ്റി തൊട്ടുകൂടായ്മ പരത്താനുള്ള ശ്രമമാണ്.”

ഒന്നും രണ്ടുമല്ല, പ്രാഥമിക റിപ്പോർട്ട് അനുസരിച്ച് 800 പേർ തമിഴ്നാട്ടിൽ നിന്നും മർക്കസിൽ പങ്കെടുക്കാൻ പോയിട്ടുണ്ട്. ഇതിൽ 50 പേർക്ക് കൊറോണ സ്ഥിരീകരിച്ചു കഴിഞ്ഞു. ഡൽഹിയിൽനിന്ന് പങ്കെടുത്തത് 400 പേരാണ്.

310 പേർ കേരളത്തിൽ നിന്നും ഈ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയിട്ടുണ്ടെന്നും ഇവർ ആരൊക്കെയാണെന്നും തിരിച്ചറിയാൻ സർക്കാരിന് സാധിച്ചുവെന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വൻവിജയമാണ്.ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിനെ സുരക്ഷാ ചുമതല ഏൽപ്പിച്ചത് തബ്ലിഗ് ഇ ജമാഅത്തെയുടെ തീവ്രവാദബന്ധം സർക്കാർ ഗൗരവമായി തന്നെ അന്വേഷിക്കുന്നുണ്ട് എന്നതിന്റെ നിശബ്ദമായ തെളിവാണ്.

ഇത് കണ്ട് നിശബ്ദരായി ലജ്ജിച്ചിരിക്കുന്ന പ്രസ്തുത മതക്കാരോട് എനിക്ക് പറയാനുള്ളത് ഇത്ര മാത്രമാണ്. മർക്കസിലെ സമ്മേളനത്തിൽ പങ്കെടുത്ത എണ്ണായിരം പേർക്കും കോവിഡിനെ പറ്റി ഒന്നും അറിയില്ലായിരുന്നുവെന്ന്  വിശ്വസിക്കാൻ മാത്രം മണ്ടന്മാരൊന്നുമല്ല ഇന്ത്യക്കാർ. കാസർഗോഡ് വിദേശത്തു നിന്നും വന്ന ശേഷം ക്വാറന്റൈനിലിരിക്കാതെ നാടുനീളെ രോഗം പരത്തിയവനും, തെരുവിലിറങ്ങി കൊറോണ പരത്താൻ ബാംഗ്ലൂരിൽ ആഹ്വാനംചെയ്ത യുവാവും, ബംഗാളികളെ ഭയപ്പെടുത്തി കൊണ്ട് വ്യാജ സന്ദേശം പ്രചരിപ്പിച്ചവരുമെല്ലാം ഒരൊറ്റ വിശ്വാസം പിന്തുടരുന്നുവെന്നത് മതി,  ഒരു രാഷ്ട്രം മുഴുവൻ ഒരു സമൂഹത്തിന് നേരെ വിരൽ ചൂണ്ടാൻ.

ഒരു വിഭാഗത്തിൽ കുറെ മണ്ടന്മാരുണ്ടെന്ന് വച്ച്  മറ്റുള്ളവർ ജീവനോടെ ഇരിക്കരുതെന്നുള്ള ഒരു സിദ്ധാന്തത്തെയും സമൂഹം ന്യായീകരിക്കില്ല, ശക്തമായ പ്രത്യാഘാതമുണ്ടാകും.കാരണം, ഒരുതരത്തിലും ഒരിക്കലുമതിനോട് പൊരുത്തപ്പെടാൻ മറ്റുള്ളവർ ബാധ്യസ്ഥരല്ല എന്നത് തന്നെ.പോരാത്തതിന് ഫാസിസ്റ്റ് എന്നുള്ള വിളി സമൂഹത്തിലെ വലിയൊരു വിഭാഗം ഇഷ്ടപ്പെട്ടു വരുന്നുമുണ്ട്.

അതിനാൽ, ഇനി നിങ്ങളുടെ ഊഴമാണ്.ഇത്തരക്കാരെ എതിർക്കുക,  നിങ്ങളുടെ കൂട്ടത്തിലുള്ള ഭ്രാന്തന്മാരെ ഒറ്റപ്പെടുത്തുക, നിയമത്തിനു മുന്നിൽ കൊണ്ടുവരിക. ഏറ്റവും ചുരുങ്ങിയ പക്ഷം, ഒറ്റ മതത്തിൽപ്പെട്ടതുകൊണ്ട് മാത്രം ഇമ്മാതിരി രാജ്യദ്രോഹങ്ങളെ ന്യായീകരിക്കാൻ വരാതിരിക്കുക.അവരുടെ ലക്ഷ്യമെന്താണെന്ന് നമുക്കറിയില്ല. പക്ഷേ,അവരുടെ  ആയുധത്തിന്റെ മുന നമ്മുടെ രാഷ്ട്രത്തിനു നേരെയാണ്.

Reference
https://worldview.stratfor.com/article/tablighi-jamaat-indirect-line-terrorismhttps://web.archive.org/web/20140303125526/https://www.nytimes.com/2003/07/14/us/a-muslim-missionary-group-draws-new-scrutiny-in-us.htmlhttps://www.outlookindia.com/newswire/story/al-qaeda-used-tablighi-jamaat-to-get-visas-wikileaks/721387

Tags: തബ്ലിഗ് ഇ ജമാഅത്തെ
Share153TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ശ്യാമരാധ

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം

നീതിദേവതയുടെ ലങ്കാ ദഹനം! ഹിന്ദുവിരുദ്ധ വർഗീയവാദികളുടെ ഉള്ളം പൊള്ളുന്നു

തിരഞ്ഞെടുപ്പ് പ്രക്രിയയിലെ അപചയങ്ങള്‍

തര്‍ക്കമന്ദിരം തകര്‍ന്നത് ആകസ്മികം

കവി

കേസരി പ്രചാര മാസം

  • കേസരി വാരിക ആജീവനാന്ത വരിസംഖ്യ (ഭാരതത്തില്‍) ₹20,000.00
  • കേസരി വാരിക വാര്‍ഷിക വരിസംഖ്യ (വിദേശത്ത്) ₹8,000.00
  • കേസരി വാരിക വാര്‍ഷിക വരിസംഖ്യ (ഭാരതത്തില്‍) ₹1,150.00

Latest

അപേക്ഷ ക്ഷണിക്കുന്നു

നീതി കിട്ടാത്ത ആത്മാവുകള്‍

സ്മൃതികുടീരങ്ങള്‍ക്കും അപ്പുറം ഒരാള്‍

സമരവഞ്ചനകള്‍

സ്മൃതിയും സ്മാരകങ്ങളും

പ്രിസൈഡിങ്ങ് ഓഫീസര്‍ആമയായിരിക്കണം, സഖാവേ!

ക്ഷേത്രം ധ്വംസിച്ചാല്‍ ഒരു കുഴപ്പവുമില്ല

കെ.എന്‍. സതീഷ്‌കുമാര്‍ കൃഷ്ണവിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു.

അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം 2025ല്‍ സജ്ജമാകും

സുഗതകുമാരി ടീച്ചറുടെ അനുസ്മരണം; ഫലവൃക്ഷത്തൈ നട്ട് പര്യാവരണ്‍ വിഭാഗ്

ഉപനിഷത് കാവ്യ താരാവലി പ്രധാനമന്ത്രി പ്രകാശനം ചെയ്തു

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • Contact Us
  • Subscribe
  • Online Shop
  • e-Weekly
  • Advertise
  • Privacy Policy
  • Terms & Conditions

© Kesari Weekly

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe
  • E-Weekly
  • Online shop
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • പദാനുപദം
  • കഥ
  • കവിത
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • More Links…
    • About Us
    • Editors
    • Contact Us
    • Advertise
    • Privacy Policy
    • Terms & Conditions

© Kesari Weekly