ഗുരുവായൂരപ്പനെ കൊളളയടിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ എന്ന മുഖപ്രസംഗം (കേസരി, മെയ് 8) വായിച്ചു. നമ്മുടെ വരുമാനമുള്ള ആരാധനാലയങ്ങളുടെയെല്ലാം നിയന്ത്രണം രാഷ്ട്രീയക്കാരുടെ കൈകളിലാണ്. അധികാരം കിട്ടാന്‍ വേണ്ടി പിന്തുണക്കുന്നവരെ പ്രീണിപ്പിക്കാനാണ് ദേവസ്വം ബോര്‍ഡുകളും അതിലെ സ്ഥാനങ്ങളും. വരുമാനമുള്ള ക്ഷേത്രങ്ങള്‍ മാത്രം മതി അവര്‍ക്ക്. എന്നിട്ട് അവര്‍ പ്രചരിപ്പിക്കുന്നതാവട്ടെ ഈ വരുമാനം മറ്റു ക്ഷേത്രങ്ങള്‍ക്ക് വീതിച്ചു നല്‍കുകയാണെന്നും. അത് വിശ്വസിക്കുന്ന കുറെ ജനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. സ്വതന്ത്രമായി ഒന്ന് ചിന്തിച്ചാല്‍ അതെല്ലാം ശുദ്ധ അസംബന്ധമാണെന്ന് മനസ്സിലാവും. നിത്യചെലവുകള്‍ക്ക് പോലും വരുമാനമില്ലാത്ത ഒരുപാട് ക്ഷേത്രങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഉദാഹരണത്തിന് മലപ്പുറം ജില്ലയിലെ നാലമ്പലങ്ങള്‍. ശ്രീരാമ, ലക്ഷ്മണ, ഭരത, ശത്രുഘ്‌ന ക്ഷേത്രങ്ങള്‍. അവ അറിയപ്പെടാതിരുന്ന കാലത്ത് ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന അവസ്ഥയിലായിരുന്നു. ഇപ്പോള്‍ അവയുടെ അവസ്ഥ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. നമ്മള്‍ ചിന്തിക്കേണ്ടത് നമ്മുടെ ക്ഷേത്രങ്ങള്‍ക്ക് എന്തുകൊണ്ട് ഇങ്ങനെ ഒരു ശോചനീയാവസ്ഥ വന്നു എന്നാണ്. മറ്റുള്ള മതങ്ങള്‍ക്കും ഒരുപാട് ആരാധനാലയങ്ങളുണ്ട്. അതിന്റെ ചെലവുകള്‍ക്കും മറ്റുമുള്ള പണം നല്‍കുന്നത് അതിന്റെ കീഴിലുള്ള അംഗങ്ങളാണ്. സ്വന്തം നാട്ടിലുള്ള ആരാധനാലയത്തിന്റെ കാര്യം കഴിഞ്ഞേ അവര്‍ മറ്റുള്ളിടത്തേക്കു ശ്രദ്ധിക്കുകയുള്ളു. അതിനാല്‍ അവര്‍ക്ക് ഇങ്ങനെയൊരു പ്രശ്‌നം വരുന്നില്ല. എന്നാല്‍ ഹിന്ദുക്കളോ? അടുത്തുള്ള ക്ഷേത്രങ്ങളില്‍ പോവാതെ പേരും പ്രശസ്തിയുമുള്ള ദൂരസ്ഥലങ്ങളിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനവും വഴിപാടും നടത്തുന്നു. ഫലമോ ചില ക്ഷേത്രങ്ങള്‍ ദരിദ്രമാവുന്നു. ചില സ്ഥലങ്ങളില്‍ വരുമാനം വര്‍ദ്ധിക്കുന്നു. അത് രാഷ്ട്രീയക്കാര്‍ക്ക് വരുമാനമാര്‍ഗ്ഗമാവുന്നു. വരുമാനമുള്ള ക്ഷേത്രങ്ങള്‍ മാത്രമാണല്ലോ ദേവസ്വം ബോര്‍ഡ് പിടിച്ചെടുക്കുന്നത്. വരുമാനമുള്ള ക്ഷേത്രങ്ങളില്‍ മാത്രമാണ് അവരുടെ കണ്ണ് എന്നതിന് നല്ല ഒരു ഉദാഹരമാണ് ഗുരുവായൂരിലെ പാര്‍ത്ഥസാരഥി ക്ഷേത്രം എതിര്‍പ്പുകള്‍ വകവെക്കാതെ ബലം പ്രയോഗിച്ചു പിടിച്ചെടുത്ത സംഭവം.
ഈ ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലേക്ക് പോവാനുള്ള പ്രധാന കാരണക്കാരും നമ്മള്‍ തന്നെയാണ്. രാമപുരം ശ്രീരാമ ക്ഷേത്രത്തിലെ ഒരു ജീവനക്കാരന്‍ പറഞ്ഞതാണ്. നല്ല വരുമാനമുള്ള ഒരു അമ്പലം ഉണ്ടെങ്കില്‍ അതിലെ ഇടതുപക്ഷ ചായ്‌വുള്ള ഏതെങ്കിലും ജീവനക്കാരനെ സ്വാധീനിച്ച് അയാളെക്കൊണ്ട് ഇവിടെ അഴിമതിയാണ്, ഭരണം ശരിയല്ല എന്നൊക്കെ പറഞ്ഞു പരാതി കൊടുപ്പിക്കും. തുടര്‍ന്ന് അത് ബോര്‍ഡ് ഏറ്റെടുക്കും. പിന്നെ ഇഷ്ടം പോലെ രാഷ്ട്രീയക്കാര്‍ക്ക് കൈയിട്ടു വാരാമല്ലോ. അവരുടെ ശിങ്കിടികള്‍ക്ക് ജോലി കൊടുക്കുകയും ആവാം.
ഈയടുത്ത കാലത്തു ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്താന്‍ ഇടയായി. അന്ന് അവിടെ കൃഷ്ണനാട്ടം കളി ഉണ്ടായിരുന്നു. കൃഷ്ണാവതാരം ആയിരുന്നു കഥ. അവരുടെ മുമ്പില്‍ കാണിക്ക ഇടുന്നതിനായി ഒരു ഉരുളിയില്‍ ചുവന്ന പട്ട് വിരിച്ചു വെച്ചിട്ടുണ്ടായിരുന്നു. കളി കഴിഞ്ഞപ്പോള്‍ ഭക്തരെല്ലാം ദക്ഷിണ അതില്‍ ഇട്ടു. കളിക്കാര്‍ക്കു നല്‍കുന്ന ദക്ഷിണ എന്ന മനോഭാവത്തിലായിരിക്കുമല്ലോ ഭക്തര്‍ അങ്ങനെ ചെയ്തിട്ടുണ്ടാവുക. അല്ലെങ്കില്‍ അത് ഭണ്ഡാരത്തില്‍ ഇടുകയോ വഴിപാട് നടത്തുകയോ ചെയ്താല്‍ മതിയല്ലോ. എല്ലാവരും പോയതിനു ശേഷം ഒരു ക്ഷേത്രം ജീവനക്കാരന്‍ വന്ന് അതെല്ലാം ഒരു ഭണ്ഡാരത്തില്‍ നിക്ഷേപിക്കുന്നത് കണ്ടു. അതും ബോര്‍ഡിന് അവകാശപ്പെട്ടതാണ് എന്നല്ലേ അതിനര്‍ത്ഥം. അതുപോലെ കാടാമ്പുഴയിലും. മുട്ടറുക്കാന്‍ വരുന്ന ഭക്തര്‍ പൂജാരിക്ക് ദക്ഷിണ കൊടുക്കാന്‍ പാടില്ല എന്ന് നിര്‍ദ്ദേശമുണ്ട്. അഥവാ ആരെങ്കിലും അറിയാതെ കൊടുത്താല്‍ അത് അപ്പോള്‍ തന്നെ ഭണ്ഡാരത്തിലേക്കിടാന്‍ അവിടെ ആളുണ്ട്.
ശബരിമലയില്‍ എന്താണ് സംഭവിച്ചത് എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. ചില രാഷ്ട്രീയ ദല്ലാളന്മാര്‍ അവരുടെ അധികാരം ദുര്‍വിനിയോഗം നടത്തി അവിടെ പലതും ചെയ്തു. എന്നിട്ട് അവര്‍ക്കു കഴിഞ്ഞതോ രണ്ട് സ്ത്രീകളെ (?) ഇരുളിന്റെ മറവില്‍ ശബരിമലയില്‍ കയറ്റാന്‍ മാത്രം. അതിനുവേണ്ടി അവര്‍ പാഴാക്കിയത് സര്‍ക്കാരിന് കിട്ടേണ്ടതായ കോടികളാണ്. ആ വാസ്തവം അവര്‍ക്ക് മനസ്സിലാവാന്‍ ഒരു മണ്ഡലകാലം കഴിയേണ്ടിവന്നു.
അതിനാല്‍ ഹിന്ദുക്കള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമായിരിക്കുന്നു. അല്ലെങ്കില്‍ നമ്മുടെ അവസ്ഥ ഇനിയും പരിതാപകരമാവും. അതിനായി നമ്മള്‍ ആദ്യമായി ചെയ്യേണ്ടത് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ കാണിക്കയോ സംഭാവനയോ നല്‍കില്ല, വഴിപാടുകള്‍ നടത്തില്ല എന്ന ഉറച്ച ഒരു തീരുമാനം എടുക്കുകയാണ്. വരുമാനം നിലയ്ക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ക്ക് ക്ഷേത്രങ്ങളോടുള്ള താല്പര്യം കുറയും. അങ്ങനെ നമുക്ക് നമ്മുടെ ക്ഷേത്രങ്ങളെ രാഷ്ട്രീയവിമുക്തമാക്കാം.
ഇ-മെയില്‍ :ബിജു ടി.വി.മണ്ണാര്‍ക്കാട്