Friday, December 8, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

  • Home
  • Subscribe
  • Buy Books
  • Kesari English
  • Subscriber Lounge
Home ലേഖനം

ആര്‍എസ്എസ്സില്‍ നിന്ന് ഐഎല്‍ഒയിലേക്ക്

കെ.പി. മുരളി

Print Edition: 8 May 2020

ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര സംഘടനയാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍-ഐഎല്‍ഒ. 187 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ഈ സംഘടനയുടെ വാര്‍ഷിക കോണ്‍ഫറന്‍സുകളില്‍ തൊഴിലാളി യൂണിയനുകളുടെയും തൊഴിലുടമകളുടെയും സര്‍ക്കാരുകളുടെയും പ്രതിനിധികളാണ് പങ്കെടുക്കുക. ലോകശ്രദ്ധയാകര്‍ഷിക്കുന്ന ഐഎല്‍ഒ കോണ്‍ഫറന്‍സുകളില്‍ തുടര്‍ച്ചയായി 10 വര്‍ഷം ഇന്ത്യയുടെ തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ചത് ഒരു മലയാളിയായിരുന്നു. ആര്‍എസ്എസ്സിലൂടെ ബിഎംഎസ്സിലെത്തുകയും, ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായി ഈ സംഘടനയെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്ത രാ.വേണുഗോപാലാണിത്.

കേരളത്തില്‍ ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനം ആരംഭിച്ച കോഴിക്കോട്ടുനിന്ന് സ്വയംസേവകനായതാണ് സംഘപരിവാറിലെ എല്ലാവരുടെയും പ്രിയങ്കരനായ വേണുവേട്ടന്‍. നാഗ്പൂരില്‍ നിന്ന് ആര്‍എസ്എസ് പ്രചാരകനായെത്തിയ ശങ്കര ശാസ്ത്രിയുടെ സ്വാധീനവലയത്തില്‍പ്പെട്ട് സ്വയംസേവകനായി മാറിയ വിദ്യാര്‍ത്ഥി.നിലമ്പൂര്‍ കോവിലകത്തെ ടി.എന്‍. മാര്‍ത്താണ്ഡവര്‍മയും ടി.എന്‍. ഭരതനുമായിരുന്നു സഹപാഠികള്‍. ഒരുമിച്ചു സ്വയംസേവകരായ മൂവരും പിന്നീട് പ്രചാരകന്മാരുമായിത്തീര്‍ന്നു.

വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം എന്തു ചെയ്യണമെന്ന കാര്യത്തില്‍ വേണുവേട്ടന് സംശയമുണ്ടായിരുന്നില്ല. ആര്‍എസ്എസ് പ്രചാരകനാവുക എന്നതല്ലാതെ മറ്റൊരു ചിന്തയും മനസ്സിലില്ലായിരുന്നു. പാലക്കാട്ടാണ് ആദ്യം പ്രചാരകനായെത്തിയത്. 1950 കളുടെ തുടക്കത്തില്‍ കോട്ടയത്ത് പ്രചാരകനായി. കണ്ണൂര്‍, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും പ്രചാരകനായ വേണുവേട്ടന് ഇടയ്ക്ക് കുറച്ചു കാലം അസുഖബാധിതനായി വിശ്രമിക്കേണ്ടി വന്നു. പിന്നീട് ‘കേസരി’ വാരികയുടെ പത്രാധിപരായി.

ആര്‍എസ്എസ്സില്‍നിന്ന് ഭാരതീയ ജനസംഘത്തിലെത്തിയ വേണുവേട്ടന്‍ രണ്ട് വര്‍ഷം മാത്രമാണ് രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിച്ചത്. 1966-67 കാലഘട്ടത്തിലായിരുന്നു ഇത്. സംഘപ്രചാരകനായിരിക്കെ ബിഎംഎസ് സ്ഥാപിച്ച ദത്തോപാന്ത് ഠേംഗ്ഡിയും കുറച്ചുകാലം ജനസംഘത്തില്‍ പ്രവര്‍ത്തിക്കുകയുണ്ടായല്ലോ. ഈ വഴിയേ സഞ്ചരിച്ച വേണുവേട്ടനും ബിഎംഎസ്സിലേക്ക് നിയോഗിക്കപ്പെട്ടു.

ട്രേഡ് യൂണിയനിസ്റ്റ് എന്നു പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് എന്നു കരുതിയിരുന്ന കാലത്താണ് വേണുവേട്ടന്‍ ഈ രംഗത്ത് രംഗപ്രവേശം ചെയ്യുന്നത്. ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ സമ്പൂര്‍ണ്ണാധിപത്യത്തിലായിരുന്നു എല്ലാ തൊഴില്‍ മേഖലയും. വര്‍ഗസമരത്തിന്റെ ഉപോല്‍പ്പന്നമായി ‘ലേബര്‍ മിലിറ്റന്‍സി’ നിലനിന്ന ഇക്കാലത്ത് ‘അദ്ധ്വാനം ആരാധനയാണ്’ എന്ന ബിഎംഎസ്സിന്റെ മുദ്രാവാക്യത്തിന് സ്വീകാര്യത ലഭിക്കുക ഏറെ ശ്രമകരമായിരുന്നു. മെയ് ദിനം സാര്‍വദേശീയ തൊഴിലാളി ദിനമായി ഇടതു – വലത് ട്രേഡ് യൂണിയനുകള്‍ ഒരേപോലെ ആചരിച്ചുവരുമ്പോഴാണ് വിശ്വകര്‍മ്മജയന്തി തൊഴില്‍ദിനമാക്കിയ ബിഎംഎസ്സിന് തികഞ്ഞ അപരിചിതത്വമാണ് തുടക്കത്തില്‍ തൊഴില്‍ മേഖലകളില്‍ അഭിമുഖീകരിക്കേണ്ടി വന്നത്. എന്നാല്‍ തീരാത്ത ആത്മവിശ്വാസവും തീവ്രമായ ആശയ പ്രതിബദ്ധതയും കൈമുതലാക്കി ഒറ്റയാള്‍ പട്ടാളത്തെപ്പോലെ വേണുവേട്ടന്‍ മുന്നേറുകയായിരുന്നു.

1967 മുതല്‍ മൂന്ന് പതിറ്റാണ്ട് കാലമാണ് വേണുവേട്ടന്‍ ബിഎംഎസ്സിന്റെ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്. ഇക്കാലയളവില്‍ രാജ്യത്ത് അംഗസംഖ്യയില്‍ ഒന്നാമത്തെ തൊഴിലാളി സംഘടനയായി ബിഎംഎസ് വളര്‍ന്നു. ഒപ്പം വേണുവേട്ടനും. 2003 ല്‍ ഔദ്യോഗികസ്ഥാനമൊഴിയുമ്പോള്‍ ദേശീയ ഉപാധ്യക്ഷനായിരുന്നു. ഇതിനിടെയാണ് ഐഎല്‍ഒയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പലതവണ പങ്കെടുത്തത്. ഒരു വര്‍ഷം ഐഎല്‍ഒ കോണ്‍ഫറന്‍സില്‍ ബിഎംഎസ്സിന്റെ തൊഴിലാളി സങ്കല്‍പം അവതരിപ്പിച്ച് തിരിച്ചെത്തിയപ്പോള്‍ ‘യു ഹാവ് ഡണ്‍ എ ഗ്രേറ്റ് ജോബ്’ എന്നാണ് വേണുവേട്ടനെ ഠേംഗ്ഡിജി പ്രശംസിച്ചത്. 1977-82 കാലയളവില്‍ ഠേംഗ്ഡിയായിരുന്നു ഐഎല്‍ഒയിലെ ഇന്ത്യയുടെ തൊഴിലാളി പ്രതിനിധി. ഇപ്പോഴത്തെ ബിഎംഎസ് ദേശീയാധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണനും പലതവണ ഐഎല്‍ഒ പ്രതിനിധിയായിട്ടുണ്ട്.

സംഘാടക മികവു മാത്രമല്ല, ബിഎംഎസ്സിന്റെ സ്വതന്ത്രവും വ്യതിരിക്തവുമായ ലക്ഷ്യത്തെക്കുറിച്ചും വേണുവേട്ടന് തെളിഞ്ഞ കാഴ്ചപ്പാടുണ്ട്. ”മറ്റ് തൊഴിലാളി സംഘടനകള്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷക സംഘടനകളായതിനാല്‍ അതത് രാഷ്ട്രീയ പാര്‍ട്ടികളുടെ ലക്ഷ്യങ്ങളാണ് അവയ്ക്കുള്ളത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തൊഴിലാളികളെ വിപ്ലവത്തിനുള്ള കരുക്കളായി മാത്രം കാണുന്നതുകൊണ്ട് അവരെ പൂര്‍ണ്ണമായും സംതൃപ്തരാക്കുന്നതിനു പകരം അവരില്‍ അസംതൃപ്തിയും വിപ്ലവ മനഃസ്ഥിതിയും സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ”ട്രേഡ് യൂണിയനുകളെ കമ്മ്യൂണിസത്തിനുള്ള സ്‌കൂളുകളായി കാണണ”മെന്ന് ലെനിനും, ”ദയവായി യഥാര്‍ത്ഥ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നടത്തരുതേ”യെന്ന് മാര്‍ക്‌സും ആഹ്വാനം ചെയ്തിട്ടുള്ളത് നാം ഓര്‍ക്കണം. കമ്മ്യൂണിസ്റ്റല്ലാത്ത, കോണ്‍ഗ്രസ്സിനെപ്പോലുള്ള സംഘടനകള്‍ തൊഴിലാളികളെ വെറും വോട്ടര്‍മാരായും ജാഥാ തൊഴിലാളികളായും കാണുമ്പോള്‍ മുസ്ലിംലീഗും ചില ക്രിസ്ത്യന്‍ സംഘടനകളും തൊഴിലാളികളെ മതാടിസ്ഥാനത്തിലാണ് കാണുന്നതും സംഘടിപ്പിക്കുന്നതും. തൊഴിലാളി പ്രവര്‍ത്തനത്തിലൂടെ രാഷ്‌ട്രോദ്ധാരണം എന്ന മഹത്തായ ലക്ഷ്യം ഭാരതീയ മസ്ദൂര്‍ സംഘത്തിന് മാത്രമാണുള്ളത്.” വേണുവേട്ടന്‍ നല്‍കുന്ന ഈ വിശദീകരണം വ്യക്തവും കൃത്യവുമാണ്.

എഴുപത്തിയെട്ടാമത്തെ വയസ്സിലാണ് വേണുവേട്ടന്‍ ബിഎംഎസ്സിന്റെ ഔദ്യോഗിക ചുമതലകള്‍ ഒഴിയുന്നത്. കേരളത്തില്‍ തിരിച്ചെത്തി എറണാകുളത്തെ ആര്‍എസ്എസ് ആസ്ഥാനമായ ‘മാധവനിവാസി’ല്‍ താമസമാക്കി. പക്ഷേ നവതിയിലും നവോന്മേഷത്തോടെ പ്രവര്‍ത്തിക്കുന്ന പ്രചാരകനെയാണ് സഹപ്രവര്‍ത്തകര്‍ കണ്ടത്. എല്ലാ ദിവസവും ബിഎംഎസ് ഓഫീസായ തൊഴിലാളി പഠനകേന്ദ്രം സന്ദര്‍ശിക്കും. കണ്ടുമുട്ടുന്നവരോട് സരസമായി സംസാരിച്ചും, പുസ്തകങ്ങളും പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളുമൊക്കെ സൂക്ഷ്മതയോടെ വായിച്ചും, നിരന്തരം വന്നുകൊണ്ടിരിക്കുന്ന കത്തുകള്‍ക്ക് മറുപടിയെഴുതിയും ദിനങ്ങള്‍ സജീവമാക്കി. കാലത്തിനൊപ്പം നടക്കുന്ന ഇത്തരം കര്‍മ്മയോഗികള്‍ നമുക്കിടയില്‍ അപൂര്‍വമായിരിക്കും.

Tags: രാ.വേണുട്രേഡ് യൂണിയനിസ്റ്റ്ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ഐഎല്‍ഒബി.എം.എസ്ആര്‍എസ്എസ്
Share239TweetSendShare

Related Posts

ആഗോള വിശപ്പ് സൂചിക 2023 ഒരു ഗൂഢാലോചനയോ?

മാവോയിസ്റ്റ് ഭീഷണി- കാലം തെറ്റിയ അപസ്വരങ്ങള്‍

അയ്യായിരം കോടിയുടെ സ്വത്ത് 50 ലക്ഷത്തിന് കയ്യടക്കിയ ഹെറാള്‍ഡ് മാജിക്‌

മതവിവേചനങ്ങള്‍ വിലക്കപ്പെടുമ്പോള്‍

ഖിലാഫത്തും ദേശീയതയും നേര്‍ക്കുനേര്‍

സനാതനഭാരതം അരവിന്ദദര്‍ശനത്തില്‍

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

ഹൃദയഭൂമിയിലെ വിജയകമലം

ശരണപാതയിലെ അശനിപാതങ്ങള്‍

പരിസ്ഥിതിസൗഹൃദ ശബരിമല തീര്‍ത്ഥാടനം

ആഗോള വിശപ്പ് സൂചിക 2023 ഒരു ഗൂഢാലോചനയോ?

ഗുരു വ്യാജ ഗാന്ധി രാഹുല്‍ ശിഷ്യന്‍ വ്യാജ ഐഡി കാര്‍ഡ് രാഹുല്‍!

മാവോയിസ്റ്റ് ഭീഷണി- കാലം തെറ്റിയ അപസ്വരങ്ങള്‍

ഹമാസിനു വേണ്ടി വിജയന്‍ സഖാവിന്റെ ഹദ്ദടി!

മണ്ണില്‍ കുരുത്ത കഥകള്‍

അയ്യായിരം കോടിയുടെ സ്വത്ത് 50 ലക്ഷത്തിന് കയ്യടക്കിയ ഹെറാള്‍ഡ് മാജിക്‌

മതവിവേചനങ്ങള്‍ വിലക്കപ്പെടുമ്പോള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies