കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ കൊറോണയെ പ്രതിരോധിക്കാന്‍ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കണ മെന്ന പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ലോക്ക് ഡൗണ്‍ കാലത്ത് ചെങ്ങമനാട് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിലെ കുട്ടികള്‍ക്കായി യോഗ ചലഞ്ച് സംഘടിപ്പിച്ചു. വിദ്യാലയം നിശ്ചയിക്കുന്ന യോഗാസനം ഒരോ ദിവസവും ചെയത് വാട്ട്‌സ്ആപ്പിലൂടെ അയച്ചുകൊടുത്ത്, മികച്ച പ്രകടനം കാഴ്ചവക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനവും ലഭിക്കും ഇതാണ് ചലഞ്ച്. ചലഞ്ചിന് നേതൃത്വം വഹി ക്കുന്നത് യോഗാധ്യാപിക മിനി ടീച്ചറാണ്, കൂടാതെ എല്ലാ വിഷയങ്ങളുടേയും ഓണ്‍ലൈന്‍ ക്ലാസ്സുകളും നടക്കുന്നു.
Comments