ദല്‍ഹി: കൊറോണക്കെതിരായ പോരാട്ടത്തില്‍ ജൂണ്‍, ജൂലായ് മാസങ്ങള്‍ നിര്‍ണ്ണായകമെന്ന് നീതി ആയോഗ്. നീതി ആയോഗ് അംഗം വി.കെ.പോളാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 24 മുതല്‍ രാജ്യം സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലാണ്. ഇതില്‍ ഏപ്രില്‍ 20 മുതല്‍ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ഈ ഇളവുകള്‍ രോഗ വ്യാപനത്തിന് കാരണമാകുമോ എന്നാണ് നീതി ആയോഗ് ആശങ്കപ്പെടുന്നത്. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൊറോണയെ പിടിച്ചുകെട്ടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇളവുകള്‍ പ്ര ഖ്യാപിച്ചാല്‍ ഈ പ്രതിരോധം അട്ടി മറിക്കപ്പെടുമോ എന്ന ആശങ്കയാണ് വിദഗ്ദ്ധര്‍ പങ്കു വെക്കുന്നത്.