കോഴിക്കോട്: കോവിഡിനെ മറയാക്കിയുള്ള സിപിഎം കൊള്ള അനുവദിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. സ്പ്രിങ്ക്ളര്‍ കരാര്‍ റദ്ദാക്കുക, അഴിമതിക്കാരെ തുറുങ്കിലടയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതീകാത്മകസമരം ബിജെപി കോഴിക്കോട് ജില്ലാകമ്മറ്റി ഓഫീസിന് മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് ജനങ്ങളുടെ വിവരങ്ങള്‍ വിറ്റ് പണമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇതിനോട് ഒരിക്കലും യോജിക്കാനാവില്ല. അഴിമതിക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഇടപാടില്‍ ഒപ്പുവെച്ചത്. നിയമവിരുദ്ധമാണിത്.