കോട്ടയം: മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ രണ്ട് സന്യാസിമാര്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് മാര്‍ഗദര്‍ശകമണ്ഡല്‍ സംസ്ഥാന രക്ഷാധികാരി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ സന്യാസിമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വ്യാപകമായി നടന്ന കരിദിനാചരണം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി. സംഭവത്തിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടി നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ ജന.സെക്രട്ടറി നട്ടാശേരി രാജേഷ്, സി.കൃഷ്ണകുമാര്‍, സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ അഞ്ച് താലൂക്കിലായി 50 കേന്ദ്രങ്ങളില്‍ കറുത്ത കൊടി ഉയര്‍ത്തി. കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് കരിദിനമാചരിച്ചത്. പ്രവര്‍ത്തകര്‍ വീടുകളിലും കറുത്ത കൊടി ഉയര്‍ത്തി കരിദിനമാചരിച്ചു. വിവിധ സ്ഥലങ്ങളില്‍ സംസ്ഥാന ജന.സെക്രട്ടറി ഇ.എസ്.ബിജു, മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി ബിന്ദു മോഹന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആര്‍.ശിവരാജന്‍, പി.എസ്.പ്രസാദ്, ജില്ലാ പ്രസിഡന്റ് വി.മുരളീധരന്‍, വര്‍ക്കിംഗ് പ്രസിഡന്റ് ടി.ഹരിലാല്‍, കെ.പി.ഗോപിദാസ്, പി.എസ്.സജു, അനില്‍ മാനമ്പിള്ളി, ജയമോന്‍, എസ്.അപ്പു, കൃഷ്ണന്‍കുട്ടി പണിക്കര്‍, അരവിന്ദാക്ഷന്‍ നായര്‍, അനിതാ ജനാര്‍ദ്ദനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.