ന്യൂദല്‍ഹി: അധഃസ്ഥിതവിഭാഗങ്ങളെന്ന് പറയുന്നവരെ ആത്മാഭിമാനമുള്ളവരാക്കി തീര് ക്കാനും അവകാശങ്ങള്‍ക്കായി പൊരുതാനും അവരെ പ്രാ പ്തരാക്കിയ മഹത് വ്യക്തിയാണ് ഡോ. ബാബാ സാഹേബ് അംബേദ്കര്‍ എന്ന് ആര്.എസ്.എസ്. സഹസര്‍കാര്യവാഹ് ഡോ.കൃഷ്ണഗോപാല്‍ പറഞ്ഞു. ഡോ. ബാബസാഹേബ് അംബേദ്കറിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഏപ്രില്‍ 14ന് ഭാരതീയ മസ്ദൂര്‍ സംഘവും ശിക്ഷാ സംസ്കൃതി ഉത്ഥാന്‍ ന്യാസും സംയുക്തമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ബാബാസാഹേബിന് ലോകോത്തര വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞു. അതുകൊണ്ടുതന്നെ ബാരിസ്റ്റര്‍ എന്ന നിലയില്‍ ധാരാളിത്തത്തോടെ ജീവിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ സമൂഹത്തിലെ അസമത്വത്തെ വേരോടെ പിഴുതെറിയാന്‍ അദ്ദേഹം തന്റെ ജീവിതം തന്നെ സമര്‍പ്പിച്ചു. ബാബാ സാഹേബ് നയിച്ച സമരത്തില്‍ ജാതി സമുദായ ഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളേയും ഒന്നിച്ചണിനിരത്താന്‍ സാധിച്ചു. രാഷ്ട്രത്തിന്റെ അടിമത്തത്തിന് കാരണം സമൂഹത്തിലെ വിഭാഗീയതയാണെന്ന് അദ്ദേഹം പറയുമായിരുന്നു. ആ വിഭാഗീയത ഇന്നും നിലനില്‍ക്കുന്നതിനാല്‍ അത് ഇല്ലാതാക്കാന്‍ പരിശ്രമിക്കേണ്ടത് നമ്മുടെ ഒരുമിച്ചുള്ള കര്‍ത്തവ്യമാണെന്ന് ഡോ.കൃഷ്ണഗോപാല്‍ പറഞ്ഞു.