ന്യൂദല്‍ഹി : മുസ്ലീങ്ങളുടെ എല്ലാ അവകാശങ്ങളും ഇന്ത്യയില്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും യഥാര്‍ത്ഥത്തില്‍ ഇന്ത്യ മുസ്ലീങ്ങളുടെ സ്വര്‍ഗ്ഗമാണെന്നും കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യയിലെ സ്വതന്ത്ര ഇസ്ലാമിക മനുഷ്യാവകാശ സംഘടനയായ ഓര്‍ഗ നൈസേഷന്‍ ഓഫ് ഇസ്ലാ മിക് കോ-ഓപ്പറേഷന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ മുസ്ലീങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്ക ണമെന്നും ഇസ്ലാമോഫോബിയ മൂലം മുസ്ലിങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി എടുക്കണമെന്നും ആണ് കഴിഞ്ഞ ദിവസം ഒഐസി ട്വിറ്ററില്‍ കുറിച്ചത്. കൂടാതെ ഇന്ത്യയിലെ മാദ്ധ്യമങ്ങള്‍ മുസ്ലീങ്ങളെ താറടിച്ചു കാണിക്കുന്നു എന്നും ഒഐസി ട്വിറ്ററില്‍ പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുക്താര്‍ അബ്ബാസ് നഖ്‌വി മറുപടിയുമായി രംഗത്ത് വന്നത്.
മുസ്ലീങ്ങള്‍ക്ക് ഇന്ത്യ സ്വര്‍ഗ്ഗമാണ്. മുസ്ലീങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ എല്ലാ അവകാശങ്ങളും ഇന്ത്യയില്‍ സംരക്ഷിക്കപ്പെടുന്നുണ്ട്. മതപരമായ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം ഇന്ത്യയിലെ മുസ്ലീങ്ങള്‍ അനുഭവിക്കുന്നു ണ്ടെന്നും നഖ്‌വി വ്യക്തമാക്കി.
ഇന്ത്യയിലെ മുസ്ലീങ്ങള്‍ അഭിവൃദ്ധി നിറഞ്ഞവര്‍ ആണ്. സാമൂഹിക അന്തരീക്ഷം മലിനപ്പെടുത്താന്‍ ഉദ്ദേശിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇവരെ വഴിതെറ്റിക്കാന്‍ കഴിയി ല്ലെന്നും നഖ്‌വി കൂട്ടിച്ചേര്‍ത്തു.