ന്യൂദല്‍ഹി: മഹാരാഷ്ട്ര – ഗുജറാത്ത് അതിര്‍ത്തിയിലെ പാല്‍ഘര്‍ ജില്ലയിലെ കാസാ ഗ്രാമത്തില്‍ വച്ച് 2 സന്യാസി ശ്രേഷ്ഠന്‍മാരും അവരുടെ ഡ്രൈവറും അതിനിഷ്ഠൂരമായി കൊല്ലപ്പെട്ട സംഭവം അത്യന്തം ആശങ്കാജനകവും, അപലപനീയവുമാണെന്ന് നവോദയം കേന്ദ്ര നിര്‍വ്വാഹക സംഘം പ്രസ്താവിച്ചു.
നിരവധി പോലീസുകാരുടെ മുന്‍പില്‍ വച്ചു നടന്ന ഈ കൊലപാതകം തടയാന്‍ ശ്രമിക്കാതിരുന്ന മഹാരാഷ്ട്ര പോലീസിന്റെ നിഷ്‌ക്രിയത്വം സംശയാസ്പദമാണ്. അവിടെ ഉണ്ടായിരുന്ന ഗ്രാമവാസികളെ അനാവശ്യമായി പ്രകോപിതരാക്കുന്നതിന് പിന്നില്‍ ആരാണ് പ്രവര്‍ത്തി ച്ചത് എന്ന് കണ്ടെത്തണം. വടിയും കല്ലും മറ്റ് മാരകാ യുധങ്ങളും കൊണ്ട് മുപ്പതോളം പോലീസ് ഉദ്യോഗ സ്ഥരുടെ സാന്നിദ്ധ്യത്തില്‍ തന്നെ 2 സന്യാസിമാരെയും ഡ്രൈവറെയും നിഷ്ഠൂരമായി തല്ലിക്കൊന്നത് ആരുടെ നിര്‍ദ്ദേശപ്രകാരമാണ്? ആരൊക്കയാണ് ഈ കൊല പാതകങ്ങള്‍ക്ക് വഴി തെളിച്ച ഗൂഡലോചനകള്‍ക്ക് നേതൃത്വം കൊടുത്തത്? മുപ്പതോളം പോലീസ് ഉദ്യോസ്ഥര്‍ സ്ഥലത്തുണ്ടായിട്ടും ജനപ്രതിനിധികള്‍ കൊലപാതകത്തിന് മുമ്പില്‍ നിന്നിട്ടും ഈ അരുംകൊല എന്ത് കൊണ്ട് തടയപ്പെട്ടില്ല? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ മഹാരാഷ്ട്രസര്‍ക്കാരിന് ബാധ്യതയുണ്ട്. സന്ന്യാസി ശ്രേഷ്ഠരുടെ നിന്ദ്യമായ കൊലപാതക ത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും നവോദയം പ്രസിഡന്റ് എം.പി.ബാലകൃഷ്ണനും ജനറല്‍ സെക്രട്ടറി എം.ആര്‍.വിജയനും പ്രസ്താവനയില്‍ പറഞ്ഞു.