ചരിത്രത്തില്‍ പിന്നിലേക്ക് നോക്കിയാല്‍, പല കാലങ്ങളിലായി മനുഷ്യരാശി പല അതിജീവനഭീഷണികളും നേരിട്ടിട്ടുണ്ട്. പതിനാലാം നൂറ്റാണ്ടില്‍ പടര്‍ന്നു പിടിച്ച പ്ലേഗ് ഇരുപത് കോടി ജനങ്ങളെയാണ് കൊന്നൊടുക്കിയത്.അന്ന് ലോകജനസംഖ്യ ഏതാണ്ട് അമ്പത് കോടി മാത്രമായിരുന്നു. മലമ്പനി, വസൂരി, ക്ഷയം എന്നിങ്ങനെ ഇടവിട്ടുള്ള കാലഘട്ടങ്ങളില്‍ മഹാമാരികള്‍ മനുഷ്യരാശിയെ നടുക്കിയിട്ടുണ്ട്. ഒട്ടുമിക്ക മഹാവ്യാധികളെയും മനുഷ്യന്റെ അന്വേഷണ, അതിജീവന തൃഷ്ണ കീഴടക്കുകയും ചെയ്തു. പ്ലേഗ് ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായി. വസൂരി, പോളിയോ, ക്ഷയം എന്നിവ പൂര്‍ണ്ണമായി കീഴടങ്ങിക്കഴിഞ്ഞു. പക്ഷേ മനുഷ്യനെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ വേണ്ട ചില ഭീഷണികള്‍ എന്നും പ്രകൃതിയുടെ കയ്യില്‍ ഉണ്ടാകും. ഒന്ന് കീഴടങ്ങുമ്പോള്‍ മറ്റൊന്ന് എന്ന രീതിയില്‍ അത് വന്നുകൊണ്ടേയിരിക്കും. എയിഡ്‌സ്, നിപ്പ, എബോള എന്നിവയൊക്കെ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ വന്ന, ഇന്നും പ്രതിവിധികളില്ലാത്ത ഭീഷണികളാണ്.
മാനവചരിത്രം ഏറ്റവും വേഗതയില്‍ ചലിച്ചത് ഇരുപതാം നൂറ്റാണ്ടിലാണ്. മനുഷ്യന്‍ അന്നുവരെ നേടിയതിന്റെ പലമടങ്ങു വികസനവും നേട്ടങ്ങളുമാണ് കടന്നുപോയ നൂറുവര്‍ഷങ്ങളില്‍ സ്വന്തമാക്കിയത്. ഇതെന്തുകൊണ്ട് എന്നത് കൗതുകകരവും അദ്ഭുതകരവുമാണ്.
അതിന്റെ കാരണമന്വേഷിച്ചു ചെന്നാല്‍ നാമെത്തിച്ചേരുക രണ്ടു ലോകമഹായുദ്ധങ്ങളിലാണ്. പ്രത്യേകിച്ച് 1939-45 വര്‍ഷങ്ങളില്‍ നടന്ന രണ്ടാം ലോകമഹായുദ്ധം.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ് ലോകക്രമം മുഴുവന്‍ മാനവികതയ്ക്ക് പ്രാധാന്യം നല്‍കാന്‍ തുടങ്ങിയത്. അധിനിവേശങ്ങള്‍, സാമ്രാജ്യത്വമോഹങ്ങള്‍, എല്ലാം വലിയൊരളവോളം അവസാനിച്ചു. റഷ്യപോലുള്ള വന്‍ രാജ്യങ്ങള്‍ക്കും ഫിജി പോലുള്ള കുഞ്ഞന്‍ രാജ്യങ്ങള്‍ക്കും അധിനിവേശഭീഷണിയില്ലാതെ സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിച്ചു നിലനില്‍ക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് ലോകം മാറിയത് രണ്ടാം ലോകമഹായുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ നല്‍കിയ പാഠങ്ങള്‍ പഠിച്ചതിലൂടെയാണ്.
യഥാര്‍ത്ഥ നേട്ടങ്ങള്‍ ശാസ്ത്രസാങ്കേതിക മേഖലയിലാണ് സംഭവിച്ചത്. വ്യോമയാനം, വൈദ്യശാസ്ത്രം, അണുശക്തി, ബഹിരാകാശം എന്നു തുടങ്ങി ഇരുപതാം നൂറ്റാണ്ടില്‍ മനുഷ്യരാശി കൈവരിച്ച മഹാവിജയങ്ങളെല്ലാം തുടങ്ങിയത് രണ്ടാം ലോകമഹായുദ്ധകാലത്ത് പ്രതിരോധ രംഗത്ത് നടന്ന ഭ്രാന്തുപിടിച്ച ഗവേഷണക്കാലത്താണ്.
പിന്നീട്, അമേരിക്കയും സോവിയറ്റ് യൂണിയനും ഇരുചേരികളിലായി നിരന്നു നടത്തിയ ശീതയുദ്ധക്കാലത്ത് നടന്ന ഗവേഷണങ്ങളാണ് മനുഷ്യനെ ചന്ദ്രനിലെത്തിച്ചത്; ശബ്ദവേഗത്തെ അതിലംഘിച്ച് യാത്രാവിമാനങ്ങള്‍ അലറിക്കുതിച്ചത്. ഈ ലോകം കൈക്കുമ്പിളില്‍ ഒതുക്കിയ ഇന്റര്‍നെറ്റ് പോലും പ്രതിരോധ ഗവേഷണങ്ങളില്‍ നിന്നും എണ്‍പതുകളുടെ അവസാനം ഉടലെടുത്തതാണ്.
അതായത്, യുദ്ധം കൊണ്ടുവരുന്നത് ദുരന്തം മാത്രമല്ല; ശാശ്വതമായ നേട്ടങ്ങള്‍ കൂടിയാണ് എന്ന സത്യം കൂടിയാണ് ഇതില്‍ നിന്നൊക്കെ നാം തിരിച്ചറിയേണ്ടത്. ഹിരോഷിമയിലും നാഗസാക്കിയിലും വീണ രണ്ടു അണുബോംബുകളുടെ ഭീകരതയാണ് പിന്നീടൊരിക്കലും ഒരു അണുബോംബ് പൊട്ടിക്കുന്നതില്‍ നിന്നും നിതാന്തവൈരികളെപ്പോലും പിന്തിരിപ്പിച്ചത്. യുദ്ധം നല്‍കിയ മാനവികതയുടെ മകുടോദാഹരണമാണത്.
ഇനിയൊരു ലോകയുദ്ധം ഉണ്ടാവുകയാണങ്കില്‍ സര്‍വ്വനാശം വിതക്കാന്‍ പോകുന്നത് പരമ്പരാഗത ആയുധങ്ങളോ ആണവായുധങ്ങളോ ആയിരിക്കില്ല പകരം രാസായുധങ്ങളും ജൈവായുധങ്ങളും ന്യൂട്രോണ്‍ ആയുധങ്ങളും ആയിരിക്കും എന്നത് അറുപതുകളില്‍ ഉണ്ടായ തിയറി ആണങ്കിലും പില്‍ക്കാല ചരിത്രം ഇതിന്റെ പ്രയോഗവല്‍ക്കരണത്തിന്റെ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
തൊണ്ണൂറുകള്‍ വരെ നീണ്ടുനിന്ന നാല് പതിറ്റാണ്ടിന്റെ ശീതയുദ്ധം, വന്‍ശക്തികളുടെ ആയുധപ്പുരകളില്‍ നിറച്ചുവെച്ച രാസായുധങ്ങളുടെ ഭയാനകമായ കണക്ക് ലോകമറിയുന്നത് പിന്നീടാണ്. രാസായുധങ്ങളുടെ ഭീകരത എത്രത്തോളമാണെന്ന് ഇറാന്‍-ഇറാക്ക് യുദ്ധവേളയില്‍ കണ്ടതാണ്. അന്ന് സ്വന്തം ജനതയായ കുര്‍ദുകള്‍ക്ക് മേല്‍ സദ്ദാം വര്‍ഷിച്ചത് ടണ്‍ കണക്കിന് രാസായുധങ്ങള്‍ ആണ്. രാസായുധങ്ങളുടെ പ്രത്യേകത, അവ കെട്ടിടങ്ങള്‍ക്കോ, സസ്യലതാദികള്‍ക്കോ, അടിസ്ഥാന സൗകര്യങ്ങള്‍ക്കോ ഒരു നാശവും ഉണ്ടാക്കില്ല. രാസായുധങ്ങള്‍ വമിപ്പിക്കുന്ന വിഷവാതകങ്ങള്‍ ശ്വസിച്ചും പൊള്ളിക്കരിഞ്ഞും മനുഷ്യരും മൃഗങ്ങളും ചത്തു വീഴും. അങ്ങനെ ജീവജാലങ്ങള്‍ ഒഴിഞ്ഞ പ്രദേശം കൈയ്യേറാന്‍ എളുപ്പവുമാകും. അങ്ങനെ അധിനിവേശത്തിന്റെ പുതിയ സാധ്യതകളാണ് രാസായുധങ്ങള്‍ നല്‍കുന്നത്. ഈ ഭീകരാവസ്ഥ തിരിച്ചറിഞ്ഞാണ് ആണവായുധങ്ങള്‍ക്കുപോലും കൊടുക്കാത്ത പ്രാധാന്യത്തോടെ ഐക്യരാഷ്ട്രസഭ രാസായുധങ്ങളുടെ നിര്‍മ്മാണവും ഉപയോഗവും നിരോധിച്ചത്. എങ്കിലും അപ്പോഴേക്കും വന്‍ ശക്തികളുടെ കയ്യില്‍ ഈ ഭൂമിയിലെ സര്‍വ്വ ജീവജാലങ്ങളെയും പലവട്ടം ശ്വാസം മുട്ടിച്ചു കൊല്ലാനുള്ളത്രയും ആയുധങ്ങള്‍ ഉണ്ടായിരുന്നു.
രാസായുധങ്ങളെക്കാള്‍ പലമടങ്ങ് സാങ്കേതിക തികവാര്‍ന്നതാണ് ജൈവായുധങ്ങള്‍. ഭൂമുഖത്ത് നിന്നും മണ്മറഞ്ഞ; മനുഷ്യന്‍ വിജയകരമായി ഉന്മൂലനം ചെയ്ത മഹാമാരികളുടെ വൈറസുകളെ ഗവേഷണ ആവശ്യങ്ങള്‍ക്കും വാക്‌സിന്‍ നിര്‍മ്മാണത്തിനും ഒക്കെയായി ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിര്‍ജ്ജീവമായി സൂക്ഷിച്ചിട്ടുണ്ട്. ബയോടെക്‌നോളജിയുടെ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് ഈ മേഖലയില്‍ നടക്കുന്നത് വന്‍ ഗവേഷണങ്ങള്‍ ആണ്.
ഇന്ന് ലോകത്തില്‍ ഏറ്റവുമധികം നടക്കുന്ന ഗവേഷണങ്ങളില്‍ ഒന്നാണ് ബയോ ടെക്‌നോളജി അഥവാ ജൈവസാങ്കേതികവിദ്യ. ഡിഎന്‍എ ഘടനകളുടെ തിരിച്ചും മറിച്ചുമുള്ള പരീക്ഷണങ്ങള്‍, ഒരു ജൈവകോശത്തില്‍ നിന്നും പൂര്‍ണ്ണ ജീവിയെ സൃഷ്ടിക്കുന്ന ക്ലോണിംഗ് തുടങ്ങി ഈ രംഗത്തെ ഗവേഷണങ്ങള്‍ പറഞ്ഞാല്‍ തീരാത്ത പോലെ ഉണ്ട്. ക്യാന്‍സര്‍, തീരാവ്യാധികള്‍ തുടങ്ങിയവയ്ക്കുള്ള ചികിത്സയ്ക്ക് വേണ്ടിയാണ് പ്രധാനമായും ഗവേഷണങ്ങള്‍ നടക്കുന്നത് എങ്കിലും ഇവയുടെ ദുരുപയോഗ സാധ്യതകളും വളരെയധികമാണ്. അതാണ്, ജൈവസാങ്കേതികതയിലെ നൈതികതയെക്കുറിച്ച് ലോകം മുഴുവനുമുള്ള സാംസ്‌കാരിക സമൂഹങ്ങള്‍ ആകുലപ്പെടുന്നത്..
ജൈവ പരിണാമദശയില്‍ ഒരു പൂര്‍ണ്ണ ജീവിയാകാന്‍ സാധിക്കാത്ത ഒരു കഷണം ഡിഎന്‍എ തന്മാത്രയാണ് വൈറസ്. വൈറസിന് വളരാനും പെരുകാനും ഒരു ജീവകോശം കൂടിയേ കഴിയൂ. ഇന്നുവരയുള്ള വൈറസ് അധിഷ്ഠിതമായ മഹാവ്യാധികളുടെ ചരിത്രം പരിശോധിച്ചാല്‍ അവയില്‍ ഒട്ടുമിക്കതും ഉത്ഭവിച്ചതും പടര്‍ന്നതും മറ്റു ജീവജാലങ്ങളില്‍ കൂടിയാണ്. പ്ലേഗിന് എലി, മലമ്പനിക്ക് കൊതുക്, എയിഡ്‌സ് ആഫ്രിക്കന്‍ കുരങ്ങുകളില്‍ നിന്ന്. അങ്ങനെ നോക്കുമ്പോള്‍ മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് മാത്രം പകരുന്ന, മനുഷ്യനെ മാത്രം ബാധിക്കുന്ന, കൊറോണ എന്ന മഹാവ്യാധിയുടെ ഉറവിടവും വ്യാപനവും വിരല്‍ ചൂണ്ടുന്നത് മനുഷ്യരാശിക്കെതിരെ തന്നയുള്ള ഒരു വലിയ ഗൂഢാലോചനയിലേക്കാണ്.
ഡിഎന്‍എ/ ആര്‍എന്‍എ ഘടനയില്‍ മാറ്റങ്ങള്‍ വരുത്തി, അതിനെ ഇഷ്ടമുള്ള രീതിയില്‍ പരിവര്‍ത്തനം ചെയ്യാവുന്ന അവസ്ഥയിലേക്ക് ജൈവ സാങ്കേതിക വിദ്യ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അതെങ്ങനെ പെരുമാറണം, എങ്ങനെ സംക്രമിക്കണം, എവിടെ ജീവിക്കണം എന്നൊക്കെ തീരുമാനിക്കാന്‍ കഴിയും എന്നത് ഈ കാലത്ത് ഒരു സയന്‍സ് ഫിക്ഷന്‍ ഭാവന എന്നതിനപ്പുറത്തേക്ക് യാഥാര്‍ത്ഥ്യത്തോട് അടുക്കുന്ന സൂചനകള്‍ പല രാജ്യങ്ങളില്‍ നിന്നും വരുന്നുണ്ട്. മാനവികതയോ മനുഷ്യസ്‌നേഹമോ, മനസ്സാക്ഷിയോ തൊട്ടുതീണ്ടാത്ത ഒരു രാജ്യത്തിന്റെ കയ്യില്‍ ഇതുപോലുള്ള കഴിവുകള്‍ കൂടിയുണ്ടെങ്കില്‍ അതെങ്ങനെയൊക്കെ പരിണമിക്കാം എന്നതിന്റെ ഒരു സാമ്പിള്‍ വെടിക്കെട്ടാണ് ഇപ്പോള്‍ കൊവിഡ് 19 ന്റെ രൂപത്തില്‍ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത് എന്ന് ന്യായമായും വിശ്വസിക്കാവുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
മുമ്പ് പറഞ്ഞപോലെ മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് മാത്രം പകരുന്ന ഈ വൈറസ് എങ്ങനെ ആദ്യമനുഷ്യനില്‍ സംക്രമിച്ചു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം.
എല്ലാവിധ നൈതികതകളെയും തീര്‍ത്തും അവഗണിക്കുന്ന ഒരു പ്രത്യേക വിഭാഗമാണ് ചൈനീസ് ജനത. പാമ്പിനെയും പഴുതാരയെയും എലിയെയും പൂച്ചയെയും പുല്‍ച്ചാടിയെയും എന്ന് വേണ്ട വെള്ളത്തിലും ഭൂമിയിലും ആകാശത്തിലുമുള്ള സമസ്ത ജീവികളെയും പച്ചക്കും ജീവനോടെയും പാതിവേവിച്ചും തിന്നുന്ന ചൈനയുടെ ചിത്രം എല്ലാ ദൃശ്യമാധ്യമങ്ങളിലും ലഭ്യമാണ്. ഈ ഒരു സംസ്‌കാരം അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും കാണാന്‍ കഴിയും. വധശിക്ഷകളുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ Death with thousand cuts എന്ന ശിക്ഷാരീതി നിലനിന്നിരുന്ന സമൂഹമാണത്. ലോകത്തെ എല്ലാ കമ്മ്യുണിസ്റ്റ് ഏകാധിപത്യങ്ങളും നാമാവശേഷമായെങ്കിലും ചൈനയില്‍ മാത്രം അത് ശക്തമായി നിലനില്‍ക്കുന്നത് കമ്മ്യൂണിസവും ആ സമൂഹത്തിന്റെ മാനവികതാവിരുദ്ധതയും തമ്മിലുള്ള അസാധാരണമായ മാനസിക ഐക്യം കൊണ്ടാണ്.

ലോകത്തിലിന്നു നടക്കുന്ന ഏറ്റവും മനുഷ്യത്വവിരുദ്ധമായ ഗവേഷണങ്ങളില്‍ ഏറിയ പങ്കും ചൈനയില്‍ ആണ്. കൃത്രിമബുദ്ധി, മനുഷ്യക്ലോണിംഗ് തുടങ്ങി മനുഷ്യവംശത്തിന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന വിധത്തിലാണ് ബയോടെക്‌നോളജിയുടെ സാധ്യതകള്‍ അവിടെ ദുരുപയോഗം ചെയ്യപ്പെടുന്നത്. പരീക്ഷണങ്ങള്‍ എെറയും നടക്കുന്നത് തടവുകാരിലാണ് എന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മ്മനിയില്‍ ഏറ്റവുമധികം മരുന്ന് പരീക്ഷണങ്ങളും കോസ്മറ്റിക് പരീക്ഷണങ്ങളും നടത്തിയത് ജൂത തടവുകാരിലായിരുന്നു എന്നത് ഇവിടെ ഓര്‍ക്കേണ്ടതാണ്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ വൈറോളജി ബാങ്കുകളില്‍ ഒന്നാണ് ചൈനയിലെ വുഹാനില്‍ ഉള്ളത്. ഏതാണ്ടെല്ലാ തരം വൈറസുകളുടെ സാമ്പിളുകളും അവിടെ സൂക്ഷിച്ചിരിക്കുന്നു. അതിലേതോ വൈറസിന് ജൈവിക മാറ്റം വരുത്തിയത് അറിഞ്ഞോ അറിയാതയോ ചോര്‍ന്നതാണ് കോവിഡ് 19 എന്ന് വന്മതില്‍ കടന്നുവരുന്ന വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ പറയുന്നു. നവംബര്‍ പകുതിയില്‍ അവിടെ സംഭവിച്ചു തുടങ്ങിയ വൈറസിന്റെ സാമൂഹ്യവ്യാപനം രണ്ടുമാസത്തോളം ചൈനാ സര്‍ക്കാര്‍ പുറത്തുവിടാതെ ഒളിപ്പിച്ചു. തന്റെ ആശുപത്രിയില്‍ ചികിത്സിക്കാന്‍ വന്ന രോഗികളില്‍ ഒരു പ്രത്യേക വൈറസ് ഉണ്ട് എന്ന് അറിയിച്ച ഡോ. ലീയെ സര്‍ക്കാര്‍ ശിക്ഷിക്കുകയാണുണ്ടായത്. ആ ഡോക്ടര്‍ പിന്നീട് ഇതേ അസുഖം വന്നു മരിച്ചു. വൈറസ് കാട്ടുതീ പോലെ പടരുമ്പോഴും വുഹാനില്‍ എല്ലാ വര്‍ഷവും നടക്കാറുള്ള ചൈനീസ് പുതുവര്‍ഷ ആഘോഷങ്ങള്‍ പൂര്‍വ്വാധികം ഭംഗിയായി നടത്താന്‍ ആണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. അപ്പോഴും കാര്യത്തിന്റെ ഗൗരവം അവര്‍ ലോകത്തിനെ പോയിട്ട് സ്വന്തം ജനങ്ങളെ പോലും അറിയിച്ചില്ല.

ഈ വൈറസ് വുഹാനിലെ ലാബില്‍ നിന്ന് തന്നെ പ്രസരിച്ചതാണ് എന്നതിന്റെ സൂചനകള്‍ ലാബ് അധികൃതരില്‍ നിന്ന് തന്നെ പുറത്തുവന്നിരുന്നു. ഈ വൈറസിന് കാരണം ഇന്റ്റര്‍മീഡിയേറ്റ് ഹോഴ്‌സ് ഷൂ ബാറ്റ് (Intermediate horseshoe bat) എന്ന വവ്വാല്‍ ആവാനാണ് സാധ്യത എന്നാണ് സൗത്ത് ചൈന യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി (South China University of Technology) പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നത്. പക്ഷേ ഈ വവ്വാലുകള്‍ വുഹാന്റെ ഏതാണ്ട് ആയിരം കിലോമീറ്റര്‍ ചുറ്റളവില്‍ കാണപ്പെടുന്ന ഇനമല്ല. എന്നാല്‍ വുഹാനിലെ രണ്ട് വൈറോളജി ലാബുകളില്‍ ഈ ഇനം വവ്വാലിനെ ഉപയോഗിച്ച് ഗവേഷണം നടക്കുന്നുണ്ട്.
വുഹാന്‍ സെനറ്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷനും (Wuhan- Center for Disease control and Prevention) മറ്റേത് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (Wuhan institute of Virology) എന്നീ ലാബുകള്‍ ആണത്. എന്നാല്‍ എന്താണാ പരീക്ഷണങ്ങള്‍ എന്നത് അതീവ രഹസ്യമാണ്. ചൈനയിലെ റിപ്പോര്‍ട്ട് പ്രകാരം ഈ വൈറസ് പടര്‍ന്നത് വുഹാനിലെ ഈ ലാബുകള്‍ക്കടുത്ത് സ്ഥിതിചെയ്യുന്ന വവ്വാലുകളെയും ഇഴജന്തുക്കളെയും ഒക്കെ വില്‍ക്കുന്ന മാര്‍ക്കറ്റില്‍ നിന്നാണ് എന്നാണ്. എന്നാല്‍ പതിവായി ആ മാര്‍ക്കറ്റില്‍ പോകുന്ന ആള്‍ക്കാരെ ഇന്റര്‍വ്യൂ ചെയ്തതില്‍ നിന്നും മനസ്സിലാക്കുന്നത് മേല്‍പ്പറഞ്ഞയിനം വവ്വാലുകളെ അവിടെ വില്‍ക്കുന്നില്ല എന്നാണ്. അപ്പോള്‍ ഇവിടെ മനസ്സിലാക്കാവുന്ന കാര്യം ഈ ലാബിലെ ഏതെങ്കിലും ശാസ്ത്രജ്ഞര്‍ക്ക് അവിടെനിന്നു പകര്‍ന്നു കിട്ടിയ വൈറസ് ആകാം സമൂഹത്തില്‍ പ്രസരിച്ചത് എന്നാണ്.

അവര്‍ ചെയ്ത ഏറ്റവും വലിയ ചതി ഇറ്റലിയോടാണ്. ഏതാണ്ട് ഒരു ലക്ഷത്തിലധികം ചൈനീസ് തൊഴിലാളികള്‍ ആണ് തുണിവ്യവസായത്തിന്റെ ഭാഗമായി ഇറ്റലിയില്‍ ഉള്ളത്. അതിലേറെയും വുഹാനില്‍ നിന്നുള്ളവരാണ്. ചൈനീസ് പുതുവത്സര ആഘോഷങ്ങള്‍ കഴിഞ്ഞു തിരിച്ചെത്തിയ ഈ തൊഴിലാളികള്‍ പിന്നീട് ചെയ്തത്, ഇറ്റലിയുടെ ടൂറിസം പ്രമോഷന്‍ മുദ്രാവാക്യമായ ‘ചൈനക്കാരനെ കെട്ടിപ്പിടിക്കുക (Hug the Chinese) ‘പരിപാടിയുമായി രംഗത്തിറങ്ങുക എന്നതായിരുന്നു. സൗഹൃദം പങ്കുവെക്കാന്‍ ആയിരക്കണക്കിന് ചൈനക്കാരെ കെട്ടിപ്പുണര്‍ന്ന ഓരോ ഇറ്റലിക്കാരനും രോഗവാഹകനായി. ഒരു മാസത്തിനകം ഇറ്റലി എന്ന പ്രമുഖ യൂറോപ്യന്‍ രാജ്യം അങ്ങനെ തന്നെ ശവങ്ങള്‍ കൊണ്ടു നിറഞ്ഞു.ഒരു സമൂഹം പൂര്‍ണ്ണമായും തടവിലായി.
വുഹാനില്‍ മരിച്ചവരുടെ ഔദ്യോഗിക സംഖ്യ 3500 ആണ്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ സംഖ്യ നല്പതിനായിരത്തില്‍ അധികമാണ്. മൂന്നു പ്രമുഖ ചൈനീസ് മൊബൈല്‍ കമ്പനികള്‍ പറയുന്നത്, കഴിഞ്ഞ ഒന്നരമാസമായി അവരുടെ ഒന്നരക്കോടി മൊബൈല്‍ കണക്ഷനുകള്‍ നിര്‍ജ്ജീവമാണ് എന്നാണ്. മൊബൈല്‍ ഇല്ലാതെ ജീവിക്കാനാവാത്ത ഒരു സമൂഹമാണ് ചൈനയിലേത്. അപ്പോള്‍ പ്രവര്‍ത്തനനിരതമായിരുന്ന ഒന്നരക്കോടി കണക്ഷനുകള്‍ക്ക് എന്തുപറ്റി എന്ന് കാലത്തിനു മാത്രമേ തെളിയിക്കാന്‍ കഴിയൂ. അവര്‍ കൂട്ടത്തോടെ മരിച്ചിട്ടുണ്ടാകം, കൂട്ടത്തോടെ സംസ്‌കരിച്ചിട്ടുണ്ടാകാം. ഒരു കാര്യം എന്തായാലും ഉറപ്പാണ്. രോഗികളുടെയും മരണത്തിന്റെയും എണ്ണത്തിന്റെ കാര്യത്തില്‍ ചൈന പുറത്തുവിടുന്ന കണക്കുകള്‍ക്ക് സത്യവുമായി പുലബന്ധം പോലുമില്ല. 1989 ലെ ടിയാനമെന്‍ കൂട്ടക്കൊലക്ക് ശേഷം അവര്‍ പറഞ്ഞത് നാല്പത് പേര്‍ മരിച്ചു എന്നാണ്. എത്ര ആയിരം ചെറുപ്പക്കാരുടെ മുകളിലൂെടയാണ് പട്ടാള ടാങ്കുകള്‍ കയറിയിറങ്ങിയത് എന്ന യാഥാര്‍ത്ഥ്യം ഇന്നും പുറം ലോകം അറിഞ്ഞിട്ടില്ല.
ചരിത്രത്തിന്റെ ചില ചാക്രികതകള്‍ അതിശയപ്പെടുത്തുന്നതാണ്. രണ്ടു ലോകമഹായുദ്ധങ്ങള്‍ക്ക് കാരണമായത് ജര്‍മ്മനിയുടെ വംശീയചിന്തയും അധിനിവേശ ത്വരയുമായിരുന്നു. രണ്ടാം ലോകയുദ്ധത്തിനു ശേഷം സഖ്യകക്ഷികള്‍ ഏറ്റവുമധികം ശ്രദ്ധിച്ചത് ഈ ജര്‍മ്മന്‍ മാനസികാവസ്ഥയെ ഇല്ലാതാക്കുന്നതിലാണ്. അതില്‍ ലോകം വിജയിക്കുകയും ചെയ്തു. അന്നത്തെ അച്ചുതണ്ടു ശക്തികളായിരുന്ന, ക്രൂരതക്കും മനുഷ്യത്വവിരുദ്ധതക്കും പേരുകേട്ട ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, ഇവ മൂന്നും ഇന്ന് ഏറ്റവും സൗമ്യമായ, വികസനോന്മുഖമായ സമൂഹങ്ങളാണ്..എന്നാല്‍ രണ്ടാം ലോകയുദ്ധത്തിനു ശേഷം പ്രത്യേകിച്ച് ശീതയുദ്ധത്തിന് ശേഷമുള്ള ലോകക്രമങ്ങളില്‍ പുതിയ ചില അച്ചുതണ്ടു ശക്തികള്‍ ലോകസമാധാനത്തിന് ഭീഷണിയായി ഉയര്‍ന്നുവന്നു. അതില്‍ പ്രധാനം വടക്കന്‍ കൊറിയ-ചൈന-പാകിസ്ഥാന്‍ കൂട്ടുകെട്ടാണ്. ആണവ ശക്തികളായ ഇവരുടെ സഖ്യത്തിന് പഴയ അച്ചുതണ്ടു ശക്തികളെക്കാള്‍ ആയിരക്കണക്കിന് മടങ്ങ് കരുത്തുണ്ട്. ഏറ്റവും പ്രധാനം ഇവരില്‍ രണ്ടെണ്ണവും ഭാരതത്തിന്റെ അയല്‍ക്കാരായ ശത്രുരാജ്യങ്ങളാണ് എന്നതാണ്. ജര്‍മ്മനിയും ഇറ്റലിയും ജപ്പാനും പരസ്പരം വിദൂരസ്ഥങ്ങളായ രാജ്യങ്ങള്‍ ആയിരുന്നെങ്കില്‍ പാകിസ്ഥാന്‍-ചൈന-ഉത്തരകൊറിയ എന്നിവ അയല്‍രാജ്യങ്ങളാണ്. വളരെ വ്യക്തമായ ഒരു കമ്മ്യൂണിസ്റ്റ്-ഇസ്ലാമിക ഭീകരവാദ കൂട്ടുകെട്ടാണിത്. ഈ രണ്ടു വിഭാഗത്തിനും മൂല്യബോധാമോ നൈതികതയോ തൊട്ടുതീണ്ടിയിട്ടില്ല എന്നതാണ് ലോകം ഭയപ്പെടേണ്ട ഏറ്റവും വലിയ ഒരു സത്യം.
ചൈനീസ് വ്യാധിയുടെ വ്യാപനം വിലയിരുത്തുമ്പോള്‍ കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുവരുന്നത് ചൈന എന്ന തെമ്മാടിരാജ്യത്തിന്റെ ക്രൂരത തന്നെയാണ്. ഇപ്പോള്‍ ഈ മഹാവ്യാധി ഏറ്റവുമധികം ഭീഷണിയുയര്‍ത്തിയിരിക്കുന്നത് യൂറോപ്പിനും അമേരിക്കക്കുമാണ്. കാര്യങ്ങള്‍ ദീര്‍ഘദര്‍ശനത്തോടെ കൈകാര്യം ചെയ്തത് കൊണ്ടും ഇപ്പോഴും അതീവ ജാഗ്രതയോടെ നേരിടുന്നത് കൊണ്ടും ഭാരതത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തില്‍ ആണ്.
ഇറ്റലിയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലുമുള്ള ചൈനീസ് തൊഴിലാളികളിലൂടെ ആദ്യം ഈ വ്യാധി യൂറോപ്പിലും അമേരിക്കയിലും പിന്നീട് ഇന്ത്യയിലും പരത്താന്‍ തന്നെയായിരുന്നു അവരുടെ പദ്ധതി എന്നുവേണം അനുമാനിക്കാന്‍. അങ്ങനെ സംഭവിച്ചിരുന്നു എങ്കില്‍ ഇതിന്റെ പിതൃത്വം പൂര്‍ണ്ണമായും പാശ്ചാത്യ രാജ്യങ്ങളുടെ മേല്‍ ആരോപിക്കാമായിരുന്നു. അവിടുത്തെ ശവക്കൂമ്പാരങ്ങളില്‍ നിന്നും തിന്നുകൊഴുക്കാനും അതുവഴി ലോക സര്‍വ്വാധിപത്യം നേടാനുമുള്ള ഗൂഢതന്ത്രം തന്നെയായിരുന്നു വന്മതിലിനു പിന്നില്‍ മെനഞ്ഞത്.
ചൈന ഇപ്പോള്‍ വന്‍തോതില്‍ മാസ്‌ക്കുകള്‍ ഉണ്ടാക്കി മില്യണുകള്‍ ഉണ്ടാക്കുന്നു. മെഡിക്കല്‍ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്നു. ലോകം മുഴുവന്‍ കോണ്‍ട്രാക്ടുകള്‍ക്ക് വേണ്ടി ഓടിനടക്കുകയാണ്. ഇപ്പോഴത്തെ നിവര്‍ത്തികേട്‌കൊണ്ട് ഇങ്ങനുള്ള ഇത്തരം ആവശ്യങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ ചൈനയെ ആശ്രയിക്കുന്നു. അവരുടെ കണക്കുകൂട്ടലുകള്‍ മുഴുവന്‍ തെറ്റിച്ച് ഭാരതം ചൈനാവ്യാധിയെ നിയന്ത്രിച്ചിരിക്കുന്നു.
ആസൂത്രണം എവിടെയോ അവര്‍ക്ക് കൈവിട്ടുപോയി. ആദ്യം ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്ന ഡോ ലീയുടെ നാവില്‍ അപ്പോള്‍ ഇരുന്നത് ദൈവം തന്നെ ആയിരുന്നു. അതിനു ആ ചെകുത്താന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ശിക്ഷിച്ചു. രണ്ടു മാസത്തിലധികം ചൈന ഈ മഹാവ്യാധി പടരുന്നത് സര്‍വ്വ ശക്തിയും ഉപയോഗിച്ച് മറച്ചുവെച്ചു. എത്രയൊക്കെ ചെയ്തിട്ടും, ഇറ്റലിയിലെ വ്യാപനത്തിന് മുമ്പ് ചൈനയില്‍ പടരുന്ന കാട്ടുതീയുടെ വാര്‍ത്ത ലോകമറിയുക തന്നെ ചെയ്തു.
ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന ഈ രോഗവ്യാപനം,ഭാവിയില്‍ സംഭവിച്ചേക്കാവുന്ന ഒരു ജൈവ യുദ്ധത്തിന്റെ ഡ്രസ്സ് റിഹേഴ്‌സല്‍ ആണ് എന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. ഒന്ന് സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ ചില കാര്യങ്ങള്‍ മനസ്സിലാകും. ചൈനയുടെ അയല്‍രാജ്യങ്ങളായ മംഗോളിയന്‍ വംശത്തിനു ആധിപത്യമുള്ള രാജ്യങ്ങള്‍. മംഗോളിയ, വിയറ്റ്‌നാം, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലല്ല ഈ രോഗം നാശം വിതച്ചത്. ചൈന കഴിഞ്ഞാല്‍ പിന്നെ, ഇറ്റലി, ഇറാന്‍, സ്‌പെയിന്‍, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും പിന്നെ അമേരിക്കയുമാണ് ഇതിന്റെ പിടിയില്‍ അമര്‍ന്നത്. ഈ ഭരണകൂടങ്ങളുടെ ലാഘവത്വം ഒരു വലിയ കാരണമാണ് എങ്കിലും ഈ വൈറസിന്റെ വ്യപനസാധ്യത കൂടുതലുള്ളത് യൂറോപ്യന്‍ ഉചഅ വഹിക്കുന്നവരിലാണ് എന്നുകൂടിയാണ് കാണുന്നത്. യൂറോപ്പിന് എതിരെയുള്ള വളരെ വ്യക്തമായ ഒരു DNA ജൈവ മാറ്റം (Mutation) വരുത്തിയ വൈറസാണ് ഈ നാശം വിതച്ചുകൊണ്ടിരിക്കുന്നത് എന്നാണ് നിലവിലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ നിരീക്ഷിക്കുന്നതില്‍ നിന്നും മനസ്സിലാകുന്നത്. ഒരുപരിധി വരെ ഭാരതത്തിനു ഈ മഹാവിപത്തിനെ തടഞ്ഞുനിര്‍ത്താന്‍ കഴിയുന്നതും ഈ ജൈവഘടകത്തിന്റെ പ്രത്യേകത കൊണ്ടാകാം, ശക്തനായ അയല്‍ക്കാരനില്‍ നിന്നും നേരിടുന്ന ഒരു ജൈവയുദ്ധഭീഷണിയെ നേരിടാന്‍ തയ്യാറെടുക്കണം എന്ന അന്തരിച്ച മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെ വാക്കുകള്‍ക്ക് പ്രസക്തിയേറുകയാണ്.
എന്തായാലും, വരുംകാല ലോകം ഏറ്റവും ഭയപ്പെടേണ്ടതും സൂക്ഷിക്കേണ്ടതും പൊരുതേണ്ടതും വന്മതിലിനപ്പുറം ചുരമാന്തുന്ന ചുവന്ന വ്യാളിയോടു തന്നെയാകും എന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ കാണുന്നതൊക്കെയും.