Monday, July 13, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

ഒരു റഷ്യന്‍ യക്ഷിക്കഥ

രാമചന്ദ്രൻരാമചന്ദ്രൻ
27 March 2020

റഷ്യയില്‍ 1917 ലെ ‘മഹത്തായ ഒക്ടോബര്‍ വിപ്ലവം’ നടന്ന് വെറും ആറു മാസം കഴിഞ്ഞപ്പോള്‍, മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തിക റോസാ ലക്‌സംബര്‍ഗ്, ആ ‘വിപ്ലവ’ത്തിന്റെ അനന്തര ഫലങ്ങളെ പ്രവചന സ്വഭാവത്തോടെ  ഇങ്ങനെ ഇങ്ങനെ സമാഹരിച്ചു:

Google NewsAdd Kesari Weekly as a preferred source on Google

ഒന്ന്: പൊതുതിരഞ്ഞെടുപ്പും സ്വാതന്ത്ര്യവുമില്ലാത്ത ഒരു പൊതു ഭരണസംവിധാനം, ജീവിതം മരവിച്ച്, ഉദ്യോഗസ്ഥ സംവിധാനം മാത്രമായി തീരും.

രണ്ട്: ഊര്‍ജസ്വലരായ ചില നേതാക്കളുടെ കൈയില്‍ അധികാരം കുമിഞ്ഞുകൂടും. തൊഴിലാളി വര്‍ഗ്ഗത്തിലെ വരേണ്യ വിഭാഗം നേതാക്കളുടെ പ്രസംഗങ്ങള്‍ക്ക് കൈയടിക്കും; പ്രമേയങ്ങള്‍ ഏകകണ്ഠമായി പാസ്സാക്കും.

ADVERTISEMENT

മൂന്ന്: തൊഴിലാളി വര്‍ഗ്ഗസര്‍വാധിപത്യത്തിനു പകരം,ബൂര്‍ഷ്വാ ഏകാധിപത്യം വരും.ചോദ്യമില്ലാത്ത ഉന്മൂലനങ്ങള്‍ വഴി പൊതുജീവിതം നരകമാകും.

നാല്: ഒരു പാര്‍ട്ടിയുടെ അംഗങ്ങള്‍ക്കും അനുയായികള്‍ക്കും മാത്രമായിരിക്കും, സ്വാതന്ത്ര്യം.

ഇത്രയും’റഷ്യന്‍ വിപ്ലവം’ എന്ന പ്രബന്ധത്തില്‍ (1918) എഴുതിയ ശേഷമാണ്, റോസാ ലക്‌സംബര്‍ഗിന്റെ പ്രസിദ്ധമായ വാചകം വന്നത്: ‘സ്വാതന്ത്ര്യം എപ്പോഴും, വ്യത്യസ്തമായി ചിന്തിക്കുന്നവന് വേണ്ടി മാത്രമുള്ളതാണ്.’

പോളണ്ടിലെ ജൂതകുടുംബത്തില്‍ ജനിച്ച റോസ സൂറിച്ച് സര്‍വകലാശാലയില്‍ നിന്ന് തത്വചിന്തയില്‍ ഡോക്ടറേറ്റ് നേടുമ്പോള്‍, അവര്‍ ഒരപൂര്‍വ പ്രതിഭ ആയിരുന്നു. ഡോക്ടറേറ്റ് നേടിയവര്‍  സ്ത്രീകളില്‍ അധികം ഉണ്ടായിരുന്നില്ല. പോളണ്ട് അന്ന് റഷ്യയുടെ അധീനതയില്‍ ആയിരുന്നു. മാര്‍ക്‌സിസ്റ്റ് ചിന്താലോകത്ത് മൗലികതയുള്ള അപൂര്‍വം പേരില്‍ ഒരാളാണ്, റോസ.മാര്‍ക്‌സിന്റെ പല പിഴവുകളും അവര്‍ തിരുത്തിയിട്ടുണ്ട്. റോസയുടെ ‘റഷ്യന്‍ വിപ്ലവം’ അവരുടെ മരണശേഷം പ്രസിദ്ധീകരിച്ചതിന് അവരുടെ പങ്കാളി പോള്‍ ലെവിയെ മൂന്നാം കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷനില്‍ നിന്ന് പുറത്താക്കി.

1917 ഒക്ടോബറില്‍ നടന്നത് ‘മഹത്തായ വിപ്ലവം’ പോയിട്ട്, ഒരു വിപ്ലവമേ ആയിരുന്നില്ല; അതേസമയം ഫെബ്രുവരിയില്‍ നടന്നത് വിപ്ലവം ആയിരുന്നുവെന്നും റോസ കണ്ടു ( The Politics of Mass Strikes and Unions, Collected Works,Volume 2, Page 245).അതാണ് ശരിയെന്ന് നൂറു വര്‍ഷത്തിന് ശേഷം ലോകവും തിരിച്ചറിഞ്ഞിരിക്കുന്നു. ഒക്ടോബറില്‍ ലെനിന്റെ നേതൃത്വത്തില്‍ നടന്നത് ഒരു ഭരണകൂട അട്ടിമറി മാത്രമായിരുന്നു.

നമ്മുടെ കലണ്ടര്‍ പ്രകാരം 1917 മാര്‍ച്ച് എട്ടിന് നടന്നതാണ്, ഫെബ്രുവരി വിപ്ലവം. അലക്‌സാണ്ടര്‍ കെറന്‍സ്‌കിയുടെ നേതൃത്വത്തില്‍ നടന്ന ആ വിപ്ലവമാണ്, 400 വര്‍ഷത്തെ സാര്‍ ചക്രവര്‍ത്തി ഭരണത്തെ കടപുഴക്കിയത്. അത് നടക്കുമ്പോള്‍, ലെനിനോ ട്രോട്‌സ്‌കിയോ റഷ്യയില്‍ ഉണ്ടായിരുന്നില്ല. ഒന്നാം ലോകയുദ്ധത്തിന്റെ അസ്വസ്ഥതകള്‍ പെരുകിയിരുന്ന റഷ്യയിലെ തെരുവുകളില്‍, ഒരു നേരത്തെ റൊട്ടിക്ക് വേണ്ടിയായിരുന്നു, ആ വിപ്ലവം. റഷ്യ യുദ്ധത്തില്‍ പങ്കുകൊണ്ടത് തന്നെ, അപകടമായിരുന്നു. ജര്‍മനിയെപ്പോലെ റഷ്യയില്‍ വ്യവസായം വളര്‍ന്നിരുന്നില്ല. ജര്‍മനിയുടെ സൈനിക ശക്തിക്ക് മുന്നില്‍ റഷ്യന്‍ പട്ടാളത്തിന് പിടിച്ചു നില്‍ക്കാനാവുമായിരുന്നില്ല. നിക്കോളാസ് രണ്ടാമന്‍ ചക്രവര്‍ത്തി, പൊതുസഭയായ ദൂമ പിരിച്ചുവിട്ടു. മാര്‍ച്ച് എട്ടിന് പെട്രോഗ്രാഡിലെ തെരുവുകളില്‍ ആഹാരത്തിനായി ജനം ഇറങ്ങി. മാര്‍ച്ച് പത്തിന് തൊഴിലാളികളിലേക്കത് പടര്‍ന്നു. പൊലീസ് സ്റ്റേഷനുകള്‍ തകര്‍ത്തു. 1905 ലെ വിപ്ലവകാലത്തെന്ന പോലെ, ഫാക്ടറികള്‍, പെട്രോഗ്രാഡ് സോവിയറ്റിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുത്തു.അവര്‍ പ്രകടനക്കാരെ പിന്തുണച്ചു. സാര്‍ ചക്രവര്‍ത്തി സ്ഥാനത്യാഗം ചെയ്തു. കെറന്‍സ്‌കിയുടെ നേതൃത്വത്തില്‍ താല്‍ക്കാലിക ഭരണകൂടം നിലവില്‍ വന്നു. ഈ ജനകീയ ഭരണകൂടത്തെയാണ്, ലെനിന്‍ അട്ടിമറിച്ചത്. അത് വിപ്ലവം ആകുന്നതെങ്ങനെ?

ഗോര്‍ക്കിയും റോസാ ലക്‌സംബര്‍ഗും പറഞ്ഞ പോലെ,ലെനിന് റഷ്യ, ഒരു ഏകാധിപതിയുടെ പരീക്ഷണശാല മാത്രമായിരുന്നു. അത് മാര്‍ക്‌സിസത്തിന്റെ പരീക്ഷണശാലയേ ആയിരുന്നില്ല; മാര്‍ക്‌സിസമാകട്ടെ,നടപ്പാക്കാന്‍ കഴിയുന്ന ഒരു പ്രത്യയ ശാസ്ത്രവും അല്ല. റഷ്യയില്‍ 1905 ല്‍ നടന്ന ആദ്യ വിപ്ലവം തന്നെ ഒരു ഓര്‍ത്തഡോക്‌സ് വൈദികന്‍ നടത്തിയതാണ്.

നെചായേവ്: ഏതു മാര്‍ഗം വഴിയും, ഭീകരത കൊണ്ട് പോലും വിപ്ലവമാകാം എന്ന് ‘വിപ്ലവത്തിന്റെ അനുഷ്ഠാന വിധി’ (Catechism of Revolution) എന്ന പുസ്തകത്തില്‍ സിദ്ധാന്തിച്ചയാളാണ്, സെര്‍ജി നെചായേവ്. ഒരു സഖാവിനെ കൊന്ന് അയാള്‍ റഷ്യ വിട്ടു. ആദ്യ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലില്‍ നിന്ന് പുറത്താക്കപ്പെട്ടു. 20 വര്‍ഷം ശിക്ഷിക്കപ്പെട്ട് തടവില്‍ മരിച്ചു.

ഗോര്‍ക്കിയുടെ പ്രവചനം

കെറന്‍സ്‌കിയുടെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ അതിനു മുന്‍പ് പട്ടാളമേധാവി ജനറല്‍ ലാവര്‍ കോര്‍ണിലേവ് ശ്രമം നടത്തിയിരുന്നു. ആ സമയത്ത് കെറന്‍സ്‌കി, സ്വന്തം രക്ഷ ലാക്കാക്കി തൊഴിലാളികള്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്തു. ഇതാണ്, ലെനിന്റെ നേതൃത്വത്തിലുള്ള ബോള്‍ഷെവിക്കുകളുടെ കൈയില്‍ എത്തിയത്. ഫെബ്രുവരി വിപ്ലവം നടക്കുമ്പോള്‍ ലെനിന്‍ ഫിന്‍ലന്‍ഡിലായിരുന്നു. ബോള്‍ഷെവിക്കുകളുടെ അട്ടിമറി നടക്കുമ്പോള്‍, സൈന്യം കെറന്‍സ്‌കിയെ വിട്ട്, ലെനിനൊപ്പം ചേര്‍ന്നു. 20 മണിക്കൂര്‍ കൊണ്ട് കെറന്‍സ്‌കിയുടെ ഭരണകൂടം നിലംപൊത്തി.

അട്ടിമറി വേണോ എന്ന പ്രശ്‌നം ബോള്‍ഷെവിക്കുകളുടെ കേന്ദ്ര കമ്മറ്റിയില്‍ ലെനിന്‍ വോട്ടിനിട്ടു. 10 -2 ന് പ്രമേയം പാസ്സായി. എതിര്‍ത്ത് വോട്ടു ചെയ്തത്, സിനോവീവും കാമനേവും ആയിരുന്നു. അതിന്റെ പേരില്‍ ലെനിന്‍ അവരെ ആവര്‍ത്തിച്ചു ശകാരിച്ചുകൊണ്ടിരുന്നു.മരണക്കിടക്കയിലിരുന്ന് ലെനിന്‍ സ്റ്റാലിനെതിരെ പാര്‍ട്ടി കോണ്‍ഗ്രസ്സിന് എഴുതിയ കത്തുകളിലും ഇരുവരുടെയും പേരുകള്‍ കാണാം. ഇരുവരെയും പില്‍ക്കാലത്ത് സ്റ്റാലിന്‍ കൊന്നു.

കെറന്‍സ്‌കിയുടെ ഭരണകൂടത്തെ അട്ടിമറിക്കുകയല്ല, കെറന്‍സ്‌കിയുമായി സന്ധി ചെയ്യുകയായിരുന്നു വേണ്ടത് എന്നായിരുന്നു ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് എഴുത്തുകാരന്‍ മാക്‌സിം ഗോര്‍ക്കിയുടെ അഭിപ്രായം. ഇതിന്റെ പേരില്‍ ലെനിന്‍ ഗോര്‍ക്കിക്കെതിരെ പ്രസ്താവനയിറക്കി. ലെനിന്റെ നീക്കങ്ങള്‍ വിനാശകരമായിരിക്കുമെന്ന്, റോസാ ലക്‌സംബര്‍ഗിന് മുന്‍പേ ഗോര്‍ക്കി പ്രവചിച്ചു. ഒക്ടോബര്‍ അട്ടിമറി നടക്കുമ്പോള്‍ തന്നെ ലെനിന്റെ ഏകാധിപത്യ സ്വഭാവത്തെയും റഷ്യ കാണാനിരിക്കുന്ന ദുരന്തത്തെയും, സ്വന്തം പത്രമായ നൊവായ ഷിസനില്‍ ഗോര്‍ക്കി എഴുതിയ മുഖപ്രസംഗത്തില്‍ വരച്ചുകാട്ടി. ‘തൊഴിലാളി വര്‍ഗ്ഗത്തോട്’ എന്ന ശീര്‍ഷകത്തില്‍ വന്ന ആ മുഖപ്രസംഗത്തിന്റെ (1917 നവംബര്‍ 23) ചുരുക്കം ഇതാണ്:

ഒന്ന്: മാര്‍ക്‌സിന്റെ അല്ല,തീവ്രവാദിയായ നെചായേവിന്റെ സിദ്ധാന്തമാണ്, ലെനിന്‍ നടപ്പാക്കുന്നത്. ‘ഏതു റഷ്യക്കാരനെയും അപമാനിച്ച് നമ്മുടെ ഭാഗത്താക്കാം’ എന്നാണ് നെചയേവിന്റെ സിദ്ധാന്തം. തൊഴിലാളികളെക്കൊണ്ട് ലെനിന്‍ വംശഹത്യകളും കൂട്ടക്കൊലകളും ചെയ്യിക്കുന്നു.

രണ്ട്: ലെനിനും ട്രോട്‌സ്‌കിയും ജനാധിപത്യെത്ത കശാപ്പ് ചെയ്തു. റഷ്യയില്‍ അവര്‍ ദുരന്തം വിതയ്ക്കുന്നു. റഷ്യ ചോരക്കടല്‍ കൊണ്ട് വില നല്‍കേണ്ടിവരും.

മൂന്ന്: ഒരു നേതാവിന് വേണ്ട ധാര്‍മ്മിക നിലവാരം ലെനിന് ഇല്ല. വരേണ്യവര്‍ഗ്ഗത്തില്‍ പെട്ട അയാള്‍ക്ക് തൊഴിലാളികളോട് പുച്ഛമാണ്. റഷ്യയുടെ ദുരന്തം അയാള്‍ക്ക് പ്രശ്‌നമല്ല.

നാല്: ലെനിന്‍ വരട്ടുതത്വ വാദത്തിന്റെ അടിമയും അനുയായികള്‍ അയാളുടെ അടിമകളുമാണ്. അയാള്‍ക്ക് ജീവിതത്തിന്റെ സമഗ്രതയെപ്പറ്റി വിവരമില്ല. പുസ്തകം വായിച്ച് കലാപം നടത്തുകയാണ് അയാള്‍.

അഞ്ച്: രസതന്ത്രജ്ഞന്‍ ജഡവസ്തുക്കളെക്കൊണ്ട് പരീക്ഷണശാലയില്‍ കളിക്കുമ്പോള്‍, ലെനിന്‍ തൊഴിലാളികളെ വലിച്ചിഴച്ച്, വിപ്ലവത്തിന്റെ സ്വാഭാവിക വികാസത്തെ തടയുകയാണ്.

Rosa Luxemburg/ The Russian Revolution,Chapter 6/ The Problem of Dictatorship:

When all this is eliminated, what really remains? In place of the representative bodies created by general, popular elections, Lenin and Trotsky have laid down the soviets as the only true representation of political life in the land as a whole, life in the soviets must also become more and more crippled. Without general elections, without unrestricted freedom of press and assembly, without a free struggle of opinion, life dies out in every public institution, becomes a mere semblance of life, in which only the bureaucracy remains as the active element. Public life gradually falls asleep, a few dozen party leaders of inexhaustible energy and boundless experience direct and rule. Among them, in reality only a dozen outstanding heads do the leading and an elite of the working class is invited from time to time to meetings where they are to applaud the speeches of the leaders, and to approve proposed resolutions unanimously – at bottom, then, a clique affair – a dictatorship, to be sure, not the dictatorship of the proletariat but only the dictatorship of a handful of politicians, that is a dictatorship in the bourgeois sense, in the sense of the rule of the Jacobins (the postponement of the Soviet Congress from three-month periods to six-month periods!) Yes, we can go even further: such conditions must inevitably cause a brutalization of public life: attempted assassinations, shooting of hostages, etc. (Lenin’s speech on discipline and corruption.)

Tags: സെര്‍ജി നെചായേവ്റോസാ ലക്‌സംബര്‍ഗ്ഒക്ടോബര്‍ വിപ്ലവംലെനിന്‍LeninTrotskyRosa Luxemburgഗോര്‍ക്കിThe Russian Revolutionറോസാഒരു റഷ്യന്‍ യക്ഷിക്കഥറഷ്യഫെബ്രുവരി വിപ്ലവം
Share25TweetSendShare

Related Posts

പി. നാരായണക്കുറുപ്പ്- വാക്കില്‍ ജ്വലിച്ച മഹാജന്മം

പി. നാരായണക്കുറുപ്പ്- വാക്കില്‍ ജ്വലിച്ച മഹാജന്മം

കവിയുടെ കര്‍മ്മയജ്ഞം

കവിയുടെ കര്‍മ്മയജ്ഞം

കവി പത്മശ്രീ പി നാരായണക്കുറുപ്പ് അന്തരിച്ചു

പ്രതിഭ, സിദ്ധന്‍, ബുദ്ധന്‍

മോദിയും നെഹ്‌റുവും: ചരിത്രസ്രഷ്ടാവും നീര്‍ക്കുമിളയും

മോദിയും നെഹ്‌റുവും: ചരിത്രസ്രഷ്ടാവും നീര്‍ക്കുമിളയും

ഭോജ് ശാല വിധി: മറനീക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍

ഭോജ് ശാല വിധി: മറനീക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍

എഴുത്തച്ഛനും സാംസ്‌കാരിക ഏകതയും

എഴുത്തച്ഛനും സാംസ്‌കാരിക ഏകതയും

Shopping Cart

Latest

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ആകാശവാണി പ്രാദേശിക നിലയങ്ങളെ അവഗണിക്കരുത് : തപസ്യ

സാംസ്‌കാരിക സ്ഥാപനങ്ങളെ അമിത രാഷ്‌ട്രീയവല്‍ക്കരണത്തില്‍ നിന്ന് മുക്തമാക്കണം: തപസ്യ പ്രമേയം

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

കുടുംബത്തിനുള്ളില്‍ ആശയവിനിമയം വര്‍ധിപ്പിക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

കുടുംബത്തിനുള്ളില്‍ ആശയവിനിമയം വര്‍ധിപ്പിക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

കോണ്‍ഗ്രസ് സർക്കാർ പിന്തുടരുന്നത് ഇടതുസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍: മോഹിനി മോഹന്‍ മിശ്ര

കോണ്‍ഗ്രസ് സർക്കാർ പിന്തുടരുന്നത് ഇടതുസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍: മോഹിനി മോഹന്‍ മിശ്ര

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തണം: ബാലഗോകുലം

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തണം: ബാലഗോകുലം

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies