വളരെ ഭംഗിയായി ആദരവോടെ സ്വന്തം ഗുരുനാഥനെക്കുറിച്ചെഴുതിയ സി.പി. നായരുടെ ലേഖനം (ഫെബ്രു. 14 ലക്കം) ആകാംക്ഷയോടെയാണ് വായിച്ചു തീര്‍ത്തത്. മലയാള സാഹിത്യലോകത്ത് എസ്.ഗുപ്തന്‍ നായര്‍ തലയെടുപ്പും ആഢ്യത്വവുമുള്ള ഒരു നിരൂപകനായിരുന്നു. വിമര്‍ശനം വളരെ പക്വതയോടെയും മാന്യതയോടെയുമാണ് അദ്ദേഹം കൈകാര്യം ചെയ്തത്. അത് വ്യക്തിപരമായ വിമര്‍ശനത്തിലേക്കോ നിന്ദയിലേക്കോ എത്തിയിരുന്നില്ല. ആശയത്തെ ആശയംകൊണ്ട് നേരിടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. വിഷയങ്ങളിലുള്ള അഗാധമായ അറിവ് ഗുപ്തന്‍ നായരെ ഋഷിതലത്തിലേക്കെത്തിച്ചിരുന്നു എന്നു പറഞ്ഞാല്‍ അതിശയോക്തിയാകുമെന്നു തോന്നുന്നില്ല. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമമര്‍പ്പിക്കുന്നു. ഇങ്ങനെയൊരു അനുസ്മരണം എഴുതിയതിന് സി.പി. നായര്‍ സാറിന് ആദരവ് അര്‍പ്പിക്കുന്നു.