ചേളന്നൂര്‍: ചരിത്ര ഉദ്ഖനനത്തില്‍ ക്ഷേത്രമാണെന്ന് കണ്ടെത്തിയ ബാബറി മസ്ജിദ് ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്ത് പകരം പള്ളി നിര്‍മ്മിച്ച് കൊടു ത്ത് അയോദ്ധ്യ പ്രശ്‌നം പരിഹരിക്കണമെന്ന് പത്മശ്രീ പുരസ്‌കാര ജേതാവും അയോദ്ധ്യ ഉദ്ഖനനസംഘത്തില്‍ അംഗവുമായിരുന്ന കെ.കെ. മുഹമ്മദ് പറഞ്ഞു.
അയോദ്ധ്യ വിവാദമല്ലാതിരുന്ന 1974 കാലത്ത് ഡോ.ബി.ബി. ലാലിന്റെ നേതൃത്വത്തില്‍ ഞാനുള്‍പ്പെട്ട ഗവേഷക സംഘം ഇത് മഹാക്ഷേത്രമാണെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് പ്രശ്‌നം വഷളാക്കിയത് ഇടതുചരിത്രകാരന്മാരും അവരുടെ പത്രങ്ങളുടെ ദുഷ്പ്രചരണവുമാണ്. കമ്മ്യൂണിസ്റ്റ് അജണ്ട പ്രകാരം രണ്ടാമതും ഉദ്ഖനനം നടത്തിയപ്പോള്‍ പഴയ 12 തൂണിനുപകരം 50 തൂണുകളും (പ്രണാളി, ഓവുചാല്‍), 250 ശിലാഫലകങ്ങള്‍ എന്നിവയും കണ്ടെടുത്തു. മുസ്ലിങ്ങള്‍ക്ക് മെക്കപോലെയാണ് ഹിന്ദുക്കള്‍ക്ക് അയോദ്ധ്യയെന്നും മുഹമ്മദ് പറഞ്ഞു. ഖലീഫ, സഖാഫി, ഔലിയക്കാള്‍ എന്നിങ്ങനെയുള്ള യാതൊരു ബന്ധവും ഇതിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പ്രശ്‌നം വഷളാക്കിയ ഇടതു കാപട്യം ജനം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെ ആദരിച്ച് മെയ് 12ന് ചേളന്നൂര്‍ കോരായി ധന്വന്തരി ക്ഷേത്രം ഏര്‍പ്പെടുത്തിയ ധന്വന്തരി പുരസ്‌കാരം കെ.കെ. മുഹമ്മദ് മുന്‍ പി.എസ്.സി. ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണനില്‍ നിന്ന് ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു.