Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖപ്രസംഗം

കലാപത്തിന്റെ മൂലധനം

Print Edition: 7 February 2020

പൗരത്വനിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചുകൊണ്ട് രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നടന്ന കലാപങ്ങള്‍ക്ക് വമ്പിച്ചതോതില്‍ സാമ്പത്തിക സഹായം ലഭിച്ചിരുന്നു എന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം. ചില ഇസ്ലാമിക ഭീകരസംഘടനകളുടെ അക്കൗണ്ടിലേക്ക് അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നും 120 കോടി രൂപ എത്തിച്ചേര്‍ന്നതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. ഏതാണ്ട് 73 അക്കൗണ്ടുകളിലൂടെ വന്ന ഈ പണം കലാപങ്ങള്‍ ആസൂത്രണം ചെയ്യാനും കലാപത്തെക്കുറിച്ച് ‘നല്ല വാര്‍ത്തകള്‍’ ചമയ്ക്കാനുമാണ് വിനിയോഗിച്ചിരിക്കുന്നത്. രാജ്യവിരുദ്ധ കലാപത്തെ ജനാധിപത്യപ്രക്ഷോഭമായി ചിത്രീകരിക്കാനുള്ള ചില മാധ്യമങ്ങളുടെ ഉത്‌സാഹം കാണുമ്പോള്‍ സംശയങ്ങള്‍ തോന്നുക സ്വാഭാവികമാണ്. പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഡിസംബര്‍ 4 മുതല്‍ ജനുവരി 6 വരെയുള്ള കാലയളവില്‍ ഒരു മുസ്ലിം ഭീകരസംഘടനയുടെ അക്കൗണ്ടില്‍ വന്ന പണവും അതിന്റെ പിന്‍വലിക്കലും വിനിയോഗിക്കലും എല്ലാം സമഗ്രമായി അന്വേഷിച്ചാല്‍ പൗരത്വ സമരാഭാസങ്ങളുടെ പ്രായോജകര്‍ ആരൊക്കെയാണെന്ന് കണ്ടെത്താം.

ചില മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളും അതിന്റെ നേതാക്കളും ഇന്ന് സംശയത്തിന്റെ നിഴലിലാണ്. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ദില്ലി ബ്രാഞ്ചില്‍ മാത്രം പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടിലേക്ക് 41.5 കോടി എത്തിയെന്നാണ് ലഭിക്കുന്ന വിവരം. കലാപം നടത്തിയതിന് ദില്ലിപോലീസ് അറസ്റ്റുചെയ്ത അബ്ദുള്‍ സമദിന് മാത്രം 3.1 ലക്ഷം രൂപ ലഭിച്ചു എന്നാണ് അറിയാന്‍ കഴിയുന്നത്.

കാശ്മീരില്‍ ഭാരതസൈന്യത്തിനെതിരെ കല്ലേറ് നടത്തുന്നവര്‍ക്ക് കൃത്യമായ ശമ്പളമുണ്ടായിരുന്നു എന്നത് ഇന്ന് പരസ്യമായ രഹസ്യമാണ്. അതേപോലെ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രവിരുദ്ധ, ഹിന്ദുവിരുദ്ധ കലാപങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അതിര്‍ത്തിക്കപ്പുറത്തുനിന്നും സാമ്പത്തിക സഹായം ലഭിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. മഹല്ല് കമ്മറ്റിക്ക് കത്തുകൊടുത്ത് കലാപത്തിന് ആളെക്കൂട്ടുന്ന കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍ക്ക് എത്ര ഒറ്റുപണം കിട്ടിയിരുന്നെന്നേ ഇനി അറിയാന്‍ ബാക്കിയുള്ളൂ.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ കേസിന് പോയത് കേരളത്തിലെ ഒരു കോണ്‍ഗ്രസ് എം.പിയും മുസ്ലിം ലീഗും ഒരുമിച്ചാണ്. കേസിന് ഹാജരായ കോണ്‍ഗ്രസ് നേതാവായ വക്കീല്‍ കപില്‍സിബലിന് മാത്രം 77ലക്ഷം രൂപയാണ് അക്കൗണ്ടിലേക്ക് ഇട്ടുകൊടുത്തിരിക്കുന്നത്. ഈ പണമൊക്കെ എവിടെ നിന്ന് വരുന്നു എന്ന് അന്വേഷിച്ചാല്‍ പല കോണ്‍ഗ്രസ് നേതാക്കളും രാജ്യദ്രോഹക്കുറ്റത്തിന് ജയിലിലാകും. അതുപോലെ കേരളത്തിലെ തെരുവിലരങ്ങേറിയ കമ്മ്യൂണിസ്റ്റുകളുടെ മനുഷ്യച്ചങ്ങലയുടെ പ്രായോജകരും ആരായിരുന്നു എന്ന് അന്വേഷണവിധേയമാക്കേണ്ടതാണ്. കാശ്മീര്‍ താഴ്‌വരയില്‍ ഒരുകാലത്ത് മുഴങ്ങിയിരുന്ന ആസാദി മുദ്രാവാക്യങ്ങളായിരുന്നു മനുഷ്യശൃംഖലയില്‍ അങ്ങോളമിങ്ങോളം മുഴങ്ങിയിരുന്നതെന്നും ശ്രദ്ധേയമാണ്.

കാശ്മീര്‍ വിഘടനവാദികളുടെ മുദ്രാവാക്യം മാത്രമല്ല പ്രവര്‍ത്തന ശൈലിയും പൗരത്വ ഭേദഗതി വിരുദ്ധ സമരക്കാര്‍ പുറത്തെടുത്ത് തുടങ്ങിയിട്ടുണ്ട്. ഈ സമരത്തിന്റെ ആത്യന്തിക ലക്ഷ്യം ജിഹാദാണ് എന്ന് മുസ്ലിം ഭൂരിപക്ഷമേഖലകളില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍ വ്യക്തമാക്കുന്നു. ജനാധിപത്യമൂല്യങ്ങള്‍, അഭിപ്രായസ്വാതന്ത്ര്യം, ഭക്ഷണസ്വാതന്ത്ര്യം എന്നൊക്കെ ഇതുവരെ ഉറക്കെ പറഞ്ഞിരുന്നവര്‍ തങ്ങള്‍ക്ക് മേല്‍ക്കൈ ഉള്ളിടങ്ങളില്‍ താലിബാന്‍ നിയമങ്ങള്‍ നടപ്പിലാക്കിത്തുടങ്ങിയിരിക്കുന്നു. കേരളത്തില്‍ പല സ്ഥലങ്ങളിലും ഇസ്ലാമിക സംഘടനകള്‍ ഇന്ന് ഹിന്ദുക്കള്‍ക്ക് സാമൂഹ്യ ബഹിഷ്‌ക്കരണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. പൗരത്വനിയമത്തെ അനുകൂലിച്ച് നടക്കുന്ന വിശദീകരണ യോഗങ്ങള്‍ ബഹിഷ്‌കരിക്കാനും വസ്തുതകള്‍ വ്യക്തമാക്കാന്‍ നടക്കുന്ന ഗൃഹസമ്പര്‍ക്കങ്ങള്‍ തടയാനും മുസ്ലിം ഭീകരസംഘടനകള്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. സംഘപരിവാര്‍ സംഘടകളുടെ നയവിശദീകരണം നടക്കുന്ന സ്ഥലങ്ങളില്‍ മിന്നല്‍ ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ചും വാഹനങ്ങള്‍ തടഞ്ഞും പരമാവധി പ്രകോപനങ്ങള്‍ സൃഷ്ടിക്കുവാന്‍ ഈ മുസ്ലിം സംഘടനകള്‍ ശ്രമിച്ചുവരുന്നു. തങ്ങള്‍ പറയുന്നതുമാത്രം ജനങ്ങള്‍ കേട്ടാല്‍ മതിയെന്ന താലിബാനിസ്‌ററ് തിട്ടൂരമാണ് കേരളത്തിലെ തെരുവുകളില്‍ ഇവര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. എന്നുമാത്രമല്ല സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന ജനജാഗ്രതാ സമ്മേളനങ്ങളെ ആക്രമിക്കാന്‍ വരെ ചില സ്ഥലങ്ങളില്‍ ശ്രമം നടത്തിയതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ആലുവായില്‍ ജനജാഗ്രതാ സമിതി നടത്തിയ സി.എ.എ. അനുകൂല പ്രകടനത്തിനു നേരെ ജിഹാദികള്‍ ഭീഷണി മുദ്രാവാക്യങ്ങളും അസഭ്യവര്‍ഷങ്ങളുമായി പാഞ്ഞടുത്തപ്പോള്‍ പോലീസ് കാഴ്ച്ചക്കാരായി നോക്കിനില്‍ക്കുകയാണ് ചെയ്തത്.

സംഘപരിവാര്‍ സംഘടനകള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം ആവശ്യമില്ലെന്ന താലിബാനിസ്റ്റ് നിലപാടിനെ കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റുകളും പിന്‍തുണയ്ക്കുന്നു എന്നതാണ് നിലവിലെ സ്ഥിതി. കാശ്മീര്‍ താഴ്‌വരയില്‍ ഹിന്ദു പണ്ഡിറ്റുകളെ കൂട്ട ബലാല്‍സംഗത്തിലൂടെയും വീട് കൈയേറ്റത്തിലൂടെയും കൂട്ടക്കൊലകളിലൂടെയും കടപുഴക്കിയതിന് സമാനമായ സാഹചര്യമാണ് കേരളത്തില്‍ രൂപപ്പെട്ടുവരുന്നത്. 1989കളില്‍ കാശ്മീര്‍ താഴ്‌വരയില്‍ കുടിവെള്ളവും ഭക്ഷണവും സഞ്ചാര സ്വാതന്ത്ര്യവും നിഷേധിച്ച് ഹിന്ദുക്കളെ പുകച്ച് പുറംതള്ളിയതുപോലെയാണ് മലപ്പുറം പോലുള്ള മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ താലിബാനിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ജനജാഗ്രതാ സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ മലപ്പുറത്ത് ചോക്കാട് പഞ്ചായത്തിലെ ഒരു സാധു ഹിന്ദു കച്ചവടക്കാരനെ മുസ്ലിങ്ങള്‍ ബഹിഷ്‌ക്കരിക്കുകയുണ്ടായി. വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ തന്നെ ബഹിഷ്‌ക്കരിക്കാന്‍ മുസ്ലിങ്ങള്‍ ആഹ്വാനം ചെയ്തതറിഞ്ഞ ആ സാധുമനുഷ്യന്‍ ഹൃദയംപൊട്ടി മരിച്ചു. പൗരത്വ നിയമഭേദഗതിയെ സംബന്ധിക്കുന്ന ലഘുലേഖകള്‍ വാങ്ങുകയും വായിക്കുകയും ചെയ്തതിന് മഞ്ചേരിയിലുള്ള മറ്റൊരു ഹിന്ദു വ്യാപാരിയെ മുസ്ലിങ്ങള്‍ ബഹിഷ്‌ക്കരിച്ചിരിക്കുകയാണ്. ഹില്‍റ്റണ്‍ എന്ന പേരില്‍ അയാള്‍ നടത്തിയിരുന്ന ഓഡിറ്റോറിയത്തിലെ പരിപാടികള്‍ ബഹിഷ്‌ക്കരിക്കാന്‍ മുസ്ലിം മൗലികവാദികള്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. മഞ്ചേരിയില്‍ തന്നെ നെല്ലിപ്പറമ്പില്‍ ഹിന്ദുവായ വ്യക്തി നടത്തുന്ന ഓട്ടോ വര്‍ക്ക്‌ഷോപ്പ് ബഹിഷ്‌കരിക്കുവാന്‍ മതമൗലികവാദികള്‍ ഉത്തരവിട്ടിരിക്കുകയാണ്. മലപ്പുറം ജില്ലയില്‍ ഹിന്ദു പിന്നാക്ക വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയിലേക്കുള്ള കുടിവെള്ളം വരെ തടഞ്ഞിരിക്കുകയാണ്. കരുവാരക്കുണ്ടില്‍ ബിജെപിക്കാരന്റെ ഭാര്യയായതിനാല്‍ നാളെ മുതല്‍ ജോലിക്ക് വരേണ്ടെന്നാണ് ജൗളിക്കട മുതലാളിയായ മുസ്ലിം കല്‍പ്പിച്ചിരിക്കുന്നത്.

പൗരത്വ അവകാശത്തെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും മത സ്വാതന്ത്ര്യത്തെക്കുറിച്ചും ഗിരിപ്രഭാഷണം നടത്തുന്ന ഒരു കോണ്‍ഗ്രസ്സുകാരനും കമ്മ്യൂണിസ്റ്റുകാരനും ഇത്തരം ഹിന്ദുവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ഇതുവരെ ശബ്ദിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കാരണം അവരുടെ ലിസ്റ്റില്‍ ഹിന്ദുക്കള്‍ മനുഷ്യരല്ലതന്നെ. പിന്നെങ്ങനെ അവര്‍ക്ക് മനുഷ്യാവകാശം വേണമെന്ന് പറയും? കേരളത്തിലെ ഇടതുജിഹാദി മാധ്യമ ഉടമകള്‍ക്കും ഹിന്ദുക്കള്‍ മനുഷ്യരല്ലാതായിട്ട് കാലങ്ങളേറെയായി. അതുകൊണ്ട് കുടിവെള്ളം നിഷേധിക്കപ്പെട്ട, തൊഴില്‍ നിഷേധിക്കപ്പെട്ട, സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഹിന്ദുവിനു വേണ്ടി ചാനല്‍ചര്‍ച്ചകളൊന്നും പ്രതീക്ഷിക്കാന്‍ വയ്യ. രാജ്യത്ത് കലാപങ്ങള്‍ ആസൂത്രണം ചെയ്യാന്‍ എത്തിയ 120 കോടി രൂപയുടെ പങ്ക് ആര്‍ക്കൊക്കെ കിട്ടിയെന്ന് ചില രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും മൗനത്തില്‍ നിന്നും വായിച്ചെടുക്കാവുന്നതേയുള്ളൂ. കലാപത്തിന്റെ മൂലധനം പങ്കിടുന്നവര്‍ കലാപകാരികള്‍ക്കെതിരെ ശബ്ദിക്കണമെന്ന് ശഠിക്കാന്‍ പാടില്ലല്ലോ.

Tags: പൗരത്വനിയമ ഭേദഗതിഇസ്ലാമിക ഭീകരസംഘടനസംഘപരിവാര്‍ഹിന്ദുജിഹാദി
Share27TweetSendShare

Related Posts

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ബഹുദൂരം താണ്ടുന്ന ഒരുചുവട്

താലിബാനിസം തലപൊക്കുമ്പോള്‍

മതം കെടുത്തുന്ന ലോകസമാധാനം

നയതന്ത്ര സിന്ദൂര്‍ തുടരുമ്പോള്‍….

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies