അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ മിസ്സൈലേറ്റ് ഒരു ഇറാനിയന്‍ ഭീകരന്‍ മരിച്ചതോടെ കേരളത്തിലെ മാധ്യമങ്ങള്‍ മത്സരിച്ച് ഇറാന്റെ സ്തുതിഗീതങ്ങള്‍ പാടുകയാണല്ലോ. ഇറാന്‍ ഭീകരന്റെ ടാര്‍ഗറ്റില്‍ ഇന്ത്യയും ഉള്‍പ്പെട്ടിരുന്നുവെന്ന് ട്രംപ് പറഞ്ഞപ്പോള്‍ എന്തൊരു പുച്ഛത്തോടെയാണ് ആ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ വന്ന ഒരു ഇറാനിയന്‍ ഭീകരന്‍ എന്തൊക്കെ നാശങ്ങളാണ് ഈ രാജ്യത്തിന് വരുത്തിവച്ചതെന്ന് ഭാരതത്തിന്റെ ചരിത്രം പഠിച്ച് ഇറാന്റെ സ്തുതിപാഠകര്‍ അറിയണം.
നാദെര്‍ഷാ എന്നാണ് ആ ചരിത്രഭീകരന്റെ പേര്. മതത്തിന്റെ പേരില്‍ ഒരുകോടി എഴുപതുലക്ഷം മനുഷ്യരെ കശാപ്പുചെയ്ത തിമൂര്‍ ആയിരുന്നു നാദെര്‍ഷായുടെ ആദര്‍ശപുരുഷന്‍. തടവുകാരെ ജീവനോടെ തൊലി പൊളിക്കുക, മനുഷ്യരെ തല മുതല്‍ താഴെവരെ ഈര്‍ച്ചവാള്‍കൊണ്ട് അറുത്ത് രണ്ടു പിളര്‍പ്പാക്കുക, കീഴടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളെ ഒരാളെപ്പോലും അവശേഷിക്കാതെ കൊന്ന് സംസ്‌കരിക്കാന്‍ ആളില്ലാതെ ശവങ്ങള്‍ ചീഞ്ഞളിയാന്‍ ഇടയാക്കുക തുടങ്ങി തിമൂറിന്റെ എല്ലാ നടപടികളും നാദെര്‍ഷാ എന്ന ഇറാനിയന്‍ ഭരണാധികാരി ചെയ്തുകൊണ്ടിരുന്നു. ഇറാനു ചുറ്റും കിടക്കുന്ന രാജ്യങ്ങളോരോന്നും നാദെര്‍ഷായുടെ പൈശാചിക പടയോട്ടത്തില്‍ തകര്‍ന്നു വീണു. ഇറാക്ക്, സിറിയ, ടര്‍ക്കി, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, മൊറോക്കോ, കസാഖിസ്ഥാന്‍ എന്നീ രാജ്യങ്ങളൊക്കെ കൊടുംക്രൂരതകൊണ്ടു കീഴടക്കി. നാദെര്‍ഷാ മനുഷ്യനല്ല പിശാചിന്റെ അവതാരമാണെന്നു വിശ്വസിച്ചുകൊണ്ട് സൈന്യങ്ങള്‍ അയാളെ എതിര്‍ക്കാതെ മരുഭൂമിയിലേയ്ക്ക് പലായനം ചെയ്തു.
ഒടുവില്‍ സമ്പത്തു കുന്നുകൂടിക്കിടക്കുന്ന ഇന്ത്യയിലേക്ക് ഇയാളുടെ ശ്രദ്ധ തിരിഞ്ഞു. പക്ഷേ ഇവിടെയെത്താന്‍ ഖൈബര്‍ മലനിരകള്‍ കടക്കണം. ആയിരം മൈല്‍ നീളവും 200 മൈല്‍ വീതിയുമുള്ള ഖൈബര്‍ പര്‍വ്വതമേഖല കടക്കണമെങ്കില്‍ അമാനുഷികശക്തി തന്നെ വേണം. അതിന് നാദെര്‍ഷാ തിരഞ്ഞെടുത്തത് അറേബ്യന്‍ മരുഭൂമികളിലെ കൊടും ഭീകരഗോത്രങ്ങളില്‍ നിന്നുള്ള കിരാതന്മാരെയാണ്. മരുഭൂമിയിലെ കൊടുംചൂടില്‍ മനുഷ്യത്വത്തിന്റെ കണിക പോലും വറ്റിപ്പോയ രാക്ഷസന്മാര്‍ ലക്ഷക്കണക്കിന് നാദെര്‍ഷാക്കു പിന്നില്‍ അണിനിരന്നു. നാദെര്‍ഷാ അവര്‍ക്ക് വാഗ്ദാനം ചെയ്തത് സമ്പത്തു കുമിഞ്ഞു കൂടുന്ന ഇന്ത്യയില്‍ എമ്പാടും കൊള്ള ചെയ്യാനും ഹിന്ദുരാജ്യമായ ഇന്ത്യയിലെ സ്ത്രീകളെ യഥേഷ്ടം പിച്ചിചീന്താനും ഉള്ള സ്വാതന്ത്ര്യമാണ്. ഈ വാഗ്ദാനങ്ങളില്‍ മയങ്ങി ഭീകരരൂപികളായ കിരാതമനുഷ്യര്‍ ഖൈബര്‍ ചുരത്തിലൂടെ ഞെങ്ങി ഞെരുങ്ങി കടന്നുവന്നു. വിശന്നും ദാഹിച്ചും വെയില്‍കൊണ്ടു തളര്‍ന്നും അനേകം പേര്‍ വഴിയില്‍ മരിച്ചു. അവരെ വഴിയില്‍ ഉപേക്ഷിച്ച് അവശേഷിച്ചവര്‍ തള്ളിക്കയറി വന്നു. ഗസ്‌നി, കാബൂള്‍, പേഷവാര്‍, സിന്ധ്, ലാഹോര്‍ അങ്ങനെ ഇന്ത്യന്‍ പ്രദേശങ്ങള്‍ ഒന്നൊന്നായി നാദെര്‍ഷായുടെ കിരാത സൈന്യം കീഴടക്കി. മരുഭൂമിയല്ലാതെ മറ്റൊന്നും കണ്ടിട്ടില്ലാത്ത ഈ സൈന്യം പഞ്ചാബിലെ നദികളും സസ്യകോമളമായ ഭൂപ്രകൃതിയും സുന്ദരികളായ പെണ്‍കൊടിമാരെയും കണ്ട് ഭ്രാന്തന്മാരായി മാറി. മനുഷ്യരാശിയോടും പ്രകൃതിയോടും എന്തെല്ലാം ക്രൂരതകള്‍ ചെയ്യാമോ അതെല്ലാം ചെയ്തുകൊണ്ട് ചെന്നായക്കൂട്ടം ദല്‍ഹിയിലെത്തി. 30000 മനുഷ്യരാണ് അവിടെ നാദെര്‍ഷായുടെ വാളിനിരയായത്. ഭവനങ്ങള്‍ ഒന്നും അവശേഷിക്കാതെ കത്തിച്ചുകളഞ്ഞു. 10000 എണ്ണം വരുന്ന ഹിന്ദുസ്ത്രീകളെയും കുട്ടികളെയും അടിമകളായി ബന്ധിച്ചു. സ്വന്തം മതവിശ്വാസികളെ അവര്‍ അടിമകളാക്കുകയില്ല. ബന്ധിക്കപ്പെട്ട ഈ അടിമകള്‍ ഇറാനിലെ അടിമച്ചന്തകളില്‍ ലേലം ചെയ്യപ്പെട്ടു. സ്ത്രീകള്‍ എത്തിച്ചേര്‍ന്നത് വേശ്യാലയങ്ങളിലാണ്. ആണ്‍കുട്ടികളെ വൃഷണം മുറിച്ചുമാറ്റി ഷണ്ഡന്മാരാക്കി അന്തഃപുരങ്ങള്‍ക്കു കാവല്‍ നില്ക്കാന്‍ നിയോഗിച്ചു. നാദെര്‍ഷാ ദല്‍ഹിയില്‍ നിന്നു കൊള്ള ചെയ്ത മുതല്‍ 700 ആനകള്‍ക്കും 4000 ഒട്ടകങ്ങള്‍ക്കും 12000 കുതിരകള്‍ക്കും മുകളില്‍ കയറ്റിയാണ് കൊണ്ടുപോയത്.
നാദെര്‍ഷാ ആരെയും വിശ്വസിച്ചില്ല. ആരോടും കനിവുകാട്ടിയതുമില്ല. ഒരിക്കല്‍ നാദെര്‍ഷായുടെ ജീവനെടുക്കാന്‍ ആരോ സംഘടിത ആക്രമണം നടത്തി. ഈ ആക്രമണത്തിനു പിന്നില്‍ സ്വന്തം മകന്‍ റെസാ ആണെന്ന് നാദെര്‍ഷാ കരുതി. മകനെ തടവുകാരനാക്കി. മകന്റെ ഇരു കണ്ണുകളും ചൂഴ്‌ന്നെടുത്ത് ഒരു താലത്തില്‍ ആക്കി കൊണ്ടുവരാന്‍ നാദെര്‍ഷാ കല്പിച്ചു. ദര്‍ബാറില്‍ വച്ചുതന്നെ ഉത്തരവു നടപ്പിലാക്കി. സ്വന്തം മകന്റെ പിടക്കുന്ന കണ്ണുകള്‍ കണ്ട് നാദെര്‍ഷാക്കു ഭ്രാന്തിളകി. “ഞാന്‍ എന്തൊരു പിതാവാണ്?” അയാള്‍ വിലപിച്ചു. തുടര്‍ന്നു അടുത്ത കല്പന വന്നു. ‘ഈ കാഴ്ച കണ്ടുകൊണ്ടു ദര്‍ബ്ബാറിലിരുന്ന എല്ലാവരെയും കൊന്നു കളയുക.’
വൈകാതെ ഉടലില്‍നിന്നു വേര്‍പെട്ട അനേകം തലകള്‍ ദര്‍ബ്ബാര്‍ ഹാളില്‍ ഉരുണ്ടുനടന്നു.
അളവില്ലാത്ത സമ്പത്തും അളവില്ലാത്ത അധികാരവും ഒപ്പം അജ്ഞതയും ഇയാളെ ഭീകരതയുടെ പര്യായമാക്കി. സ്വന്തം ഇരകളുടെ തലയോട്ടികള്‍ കൊണ്ട് മതിലുകളും ഗോപുരങ്ങളും രാജ്യത്തെമ്പാടും പണിതുവച്ച് അയാള്‍ എങ്ങും ഭീതി വിതറി.
ഒടുവില്‍ എന്തുസംഭവിച്ചു? സ്വന്തം പട്ടാളത്തലവന്മാരും മരുമക്കളും എല്ലാം ചേര്‍ന്ന 15 പേര്‍ ഇയാളുടെ ഉറക്കറയില്‍ അതിക്രമിച്ചുകയറി. ആകസ്മികമായ ആക്രമണമായിരുന്നിട്ടുകൂടി വെട്ടുകൊണ്ടു വീഴുന്നതിനുമുമ്പ് നാദെര്‍ഷാ മൂന്നു പേരെ വധിച്ചു. ഒടുവില്‍ അയാളും വീണു. നാദെര്‍ഷായുടെ രാജ്യവും സമ്പത്തും ഇവരെല്ലാം ചേര്‍ന്ന് വീതിച്ചെടുത്തു. വൈകാതെ അവ ഓരോന്നും നശിച്ചു.
ഇറാനു സ്തുതി പാടുന്നവര്‍ ഓര്‍ക്കുക; നാദെര്‍ഷായും അയാളുടെ കിരാത സൈന്യങ്ങളും അവര്‍ കടന്നുപോയ ഇടങ്ങളിലെല്ലാം നിക്ഷേപിച്ച വിത്തുകള്‍ പാമ്പിന്‍കുഞ്ഞുങ്ങളായി പിറവിയെടുത്ത് നമുക്കുചുറ്റും നിഴലുകളില്‍ പതുങ്ങിക്കിടപ്പുണ്ട്. അവര്‍ അവസരം കാത്തു കിടക്കുകയാണ്. നമ്മുടെ രാജ്യത്തെ സ്‌നേഹിക്കുന്നവര്‍ ഈ വസ്തുത വിസ്മരിക്കരുത്. നാദര്‍ഷായെപ്പോലും നാണിപ്പിക്കുന്ന ഭീകരന്മാരാണ് ഐ.എസ്.ഐ.എസ്സും ബിന്‍ലാദനുമെല്ലാം. ഇറാന്റെ കൊല്ലപ്പെട്ട സൈനികമേധാവി സുലൈമാനിയുടെ ചരിത്രവും വ്യത്യസ്തമല്ല.
1698 ലാണ് നാദെര്‍ഷായുടെ ജനനം. 1736 ല്‍ ഇറാനിലെ രാജാവായി. 1747 വരെ 11 വര്‍ഷക്കാലം മാത്രമേ രാജഭോഗങ്ങള്‍ അനുഭവിക്കാന്‍ ഭാഗ്യം സിദ്ധിച്ചുള്ളൂ. ഭാരതചരിത്രത്തില്‍ ഒരിക്കലും ഉണങ്ങാത്ത ചോരക്കറകള്‍ വീഴ്ത്തിയ ആക്രമണം നടത്തിയത് 1738 ല്‍ ആണ്.