ന്യൂദല്‍ഹി: പുരോഗതിയുടെ പാതയില്‍ മുന്നേറുന്ന ആധുനികയുവസമൂഹത്തിന് വിവേകാനന്ദദര്‍ശനങ്ങള്‍ ഉത്തമൗഷധമാണെന്ന് യുവമോര്‍ച്ച കേരള സംസ്ഥാന ഉപാധ്യക്ഷന്‍ സന്ദീപ് വാര്യര്‍ അഭിപ്രായപ്പെട്ടു. സംസ്‌കാരമില്ലാത്ത വിദ്യാഭ്യാസപുരോഗതി സുഗന്ധമില്ലാത്ത മുരുക്കിന്‍പൂവുപോലെയാണെന്നും, സ്വന്തം സംസ്‌കാരത്തെക്കുറിച്ചും, നാടിനെക്കുറിച്ചും അഭിമാനമില്ലാത്ത ജനത ഗുണത്തേക്കാളേറെ ദോഷകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാലഗോകുലം ദല്‍ഹി സംസ്ഥാന സമിതിയുടെ കീഴിലുള്ള വിവേകയുവജാഗ്രത സംഘടിപ്പിച്ച യുവസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബാലഗോകുലം സംസ്ഥാന രക്ഷാധികാരി ബാബു പണിക്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സുബ്രഹ്മണ്യം, ജനറല്‍ സെക്രട്ടറി പി.കെ. സുരേഷ്, സെക്രട്ടറി ഇന്ദുശേഖരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സംസ്ഥാന കോഡിനേറ്റര്‍ ബിനോയ് ബി. ശ്രീധരന്‍ സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി വിക്രമന്‍ പിള്ള നന്ദിയും രേഖപ്പെടുത്തി.