പാലക്കാട്: ജനുവരി 26 ഭാരതീയ കിസാന്‍ സംഘ് ഭാരതമാതാ പൂജാദിനമായി ആഘോഷിക്കുന്നു. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് കര്‍ഷകര്‍ക്ക് ദേശീയ താല്‍പര്യ സന്ദേശം നല്‍കുകയെന്ന ലക്ഷ്യം വെച്ചാണ് ചടങ്ങ്. 1979ല്‍ രാജസ്ഥാനിലെ കോട്ടയിലാണ് ഭാരതീയ കിസാന്‍ സംഘ് സ്ഥാപിതമായത്. ദത്തോപന്ത് ഠേംഗ്ഡിജിയായിരുന്നു സ്ഥാപകന്‍. അദ്ദേഹത്തിന്റെ ജന്മശതാബ്ദി വര്‍ഷം കൂടിയാണിത്.