Saturday, July 12, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖപ്രസംഗം

കേരളം പാകിസ്ഥാന്‍ പ്രവിശ്യയാകാതിരിക്കാന്‍

Print Edition: 10 January 2020

കേരള ചരിത്രത്തില്‍ 1921 ന് സവിശേഷമായ പ്രാധാന്യമുണ്ട്. ഇസ്ലാമിക ജിഹാദിന്റെ ഭീകരതയെന്തെന്ന് ഉത്തരമലബാറിലെ ഹിന്ദുക്കള്‍ നേരിട്ടറിഞ്ഞ വര്‍ഷമായിരുന്നു അത്. ഖിലാഫത്ത് സമരത്തിന്റെ മറവില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും പൂക്കോട്ടൂര്‍ തങ്ങളും ആലി മുസ്‌ലിയാരും അസംഘടിത ഹിന്ദുസമൂഹത്തിനുമേല്‍ കിരാതമായ ആക്രമണം അഴിച്ചുവിടുകയും വംശഹത്യയും ബലാത്സംഗങ്ങളും നിര്‍ബന്ധിത മതംമാറ്റങ്ങളും കൊള്ളയും കൊള്ളിവയ്പും നടത്തുകയു മൊക്കെ ചെയ്തതിന്റെ നൂറാം വാര്‍ഷികത്തിന് ഇനി ഒരു വര്‍ഷം മാത്രമെ ശേഷിക്കുന്നുള്ളു. ‘ഇരുപത്തൊന്നില്‍ ഊരിയവാളുകള്‍ അറബിക്കടലിലെറിഞ്ഞിട്ടില്ല’ എന്ന താക്കീതോടെ ഇസ്ലാമിക ഭീകരവാദികള്‍ ഈ അടുത്തകാലത്തായി കേരളത്തില്‍ വ്യാപകമായി പ്രകടനം നടത്തുമ്പോള്‍ കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഭീകരവാദികളുടെ മനുഷ്യാവകാശങ്ങളെയും മൗലികാവകാശങ്ങളെയും കുറിച്ച് വാചാലരാകുന്ന തിരക്കിലാണ്.

ഹരിത ഭീകരവാദം കേരളത്തെ ഒട്ടാകെ പാകിസ്ഥാന്റെ ഒരു പ്രവിശ്യയാക്കി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ അരിവാള്‍ ചുറ്റിക കൈപ്പത്തി സംഘം സംയുക്തമായി ഹിന്ദുവിരുദ്ധ, ദേശവിരുദ്ധ പ്രമേയങ്ങള്‍ പാസ്സാക്കി ജനങ്ങളെ വെല്ലുവിളിക്കുകയാണ്. പാകിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും മതപീഡനങ്ങള്‍ കൊണ്ട് പൊറുതിമുട്ടി ഭാരതത്തിലഭയം തേടിയിരിക്കുന്ന ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ക്കും മറ്റ് ചില ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കും പൗരത്വം നല്‍കുന്ന പൗരത്വനിയമഭേദഗതിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസ്- കമ്മ്യൂണിസ്റ്റ്-മുസ്ലീംസംഘടനകള്‍ ലോകത്തൊരിടത്തും ഹിന്ദുവിന് നീതികിട്ടിക്കൂടാ എന്ന് ശഠിയ്ക്കുന്നവരാണ്. പൗരത്വനിയമഭേദഗതി പാര്‍ലമെന്റ് പാസ്സാക്കുകയും രാഷ്ട്രപതി ഒപ്പിടുകയും ചെയ്തതോടെ നിയമമായി മാറിക്കഴിഞ്ഞു. ഇത് മുസ്ലീം വിരുദ്ധമാണ് എന്ന് വ്യാജ പ്രചരണം നടത്തി, നരേന്ദ്രമോദി നയിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിനെ കലാപങ്ങളിലൂടെ അട്ടിമറിയ്ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇത്തരം ദേശവിരുദ്ധ നീക്കങ്ങളുടെ എല്ലാം ബുദ്ധികേന്ദ്രം കേരളമായി മാറിയിരിക്കുന്നു. ജെ.എന്‍.യുവില്‍ മുഴങ്ങിക്കേട്ട ‘കാശ്മീര്‍ മാംഗേ ആസാദി’ വിളികള്‍ക്കൊപ്പം ‘കേരള്‍ മാംഗേ ആസാദി’ എന്ന് വിളിച്ചത് ഏറെ ഗൗരവമായി തന്നെയായിരുന്നു എന്ന് ഈയിടെ കേരളത്തിന്റെ തെരുവുകളില്‍ കേട്ട പല മുദ്രാവാക്യങ്ങളും സൂചിപ്പിക്കുന്നു. കാശ്മീരിന് ഭാരത യൂണിയനില്‍ നിന്നും സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെടുന്ന അതേ ഇസ്ലാമിക ശക്തികള്‍ കേരളത്തെയും ഭാരതത്തില്‍ നിന്നും അടര്‍ത്തിമാറ്റി പാകിസ്ഥാന്റെ മറ്റൊരു പ്രവിശ്യയാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്നു കരുതേണ്ടി വരും.

സംഘടിത മുസ്ലീം മതമൗലികവാദികളെ പ്രീണിപ്പിച്ച് കൂടെനിര്‍ത്താന്‍ കേരളത്തിലെ കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങള്‍ മത്സരിക്കുന്ന കാഴ്ച ഭയപ്പാടോടെയാണ് ഹിന്ദുസമൂഹം കാണുന്നത്. മുസ്ലീം ഭരണകൂടത്തിന്റെ മതപീഡനത്തില്‍ നിന്നും രക്ഷ തേടി എത്തിയ ഹിന്ദു സമൂഹത്തിന് ഭാരതം നീതി നല്‍കുന്നതിനെ എതിര്‍ത്തുകൊണ്ട് കേരള നിയമസഭയിലെ ബിജെപി എം.എല്‍.എ ഒഴികെയുള്ളവര്‍ ഒരുമിച്ച് പ്രമേയം പാസാക്കിയിരിക്കുകയാണ്. കേരള നിയമസഭ ഇതിനുമുമ്പ് പ്രത്യേക സമ്മേളനം ചേര്‍ന്ന് പ്രമേയം പാസ്സാക്കിയത് ഭാരതത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച അബ്ദുള്‍ നാസ്സര്‍ മദനി എന്ന കൊടും ഭീകരനുവേണ്ടിയായിരുന്നു. കേരളം അക്ഷരാര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ സഹായത്തോടും കോണ്‍ഗ്രസ്സിന്റെ പിന്‍തുണയോടും കൂടി വിഘടനവാദത്തിന്റെ പിടിയിലമര്‍ന്നു കഴിഞ്ഞിരിക്കുകയാണ്.

കണ്ണൂര്‍ സര്‍വ്വകലാശാല സംഘടിപ്പിച്ച ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സിന്റെ ഉദ്ഘാടനവേദിയില്‍ വച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആക്രമിക്കപ്പെട്ടതോടെ ദേശവിരുദ്ധ ശക്തികള്‍ കേരളത്തില്‍ അഴിഞ്ഞാടുന്ന അവസ്ഥ സംജാതമായിരിക്കുന്നു. ഭരണഘടനാപദവിയിലിരിക്കുന്ന ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ നിലവിലുള്ള എല്ലാ പ്രോട്ടോകോളുകളും ലംഘിക്കുകയും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് പരിപാടി അലങ്കോലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഇര്‍ഫാന്‍ ഹബീബ് എന്ന ഇടതു ജിഹാദി ചരിത്രകാരന്‍ ഗവര്‍ണറെ വേദിയിലെത്തി ആക്രമിക്കാന്‍ ശ്രമിച്ചിട്ട് കേരള ഗവണ്‍മെന്റ് ഇതുവരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല എന്നത് ഞെട്ടലോടെയേ കാണാന്‍ കഴിയു. ഗവര്‍ണര്‍ക്കുമുന്നെ പ്രസംഗിച്ച കെ.കെ. രാഗേഷ് എം.പിയും ഇര്‍ഫാന്‍ ഹബീബുമൊക്കെ ഭാരത ഭരണഘടനയെ തരംതാഴ്ത്തി ചിത്രീകരിച്ചപ്പോള്‍ ഭരണഘടനാ പദവിയിലിരിക്കുന്ന ഗവര്‍ണര്‍ തന്റെ പ്രസംഗവേളയില്‍ അത് ചോദ്യംചെയ്തു എന്നതാണ് അദ്ദേഹത്തെ ആക്രമിക്കാനും അപമാനിക്കാനും കാരണമായി പറയുന്നത്. സഭയില്‍ കുഴപ്പമുണ്ടാക്കിയ ജെ.എന്‍.യു, അലിഗഡ്, ജാമിയമിലിയ സര്‍വ്വകലാശാലകളിലെ പ്രതിനിധികളെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അവരെയെല്ലാം കമ്മ്യൂണിസ്റ്റ് നേതാക്കളെത്തി മോചിപ്പിക്കുന്ന കാഴ്ചയും കേരളം കണ്ടു. ഇതു സൂചിപ്പിക്കുന്നത് ഗവര്‍ണര്‍ക്കു നേരെ നടന്ന അക്രമം കമ്മ്യൂണിസ്റ്റ് – ജിഹാദി സംയുക്തസംരംഭമായിരുന്നു എന്നാണ്. ഇത്തരം ദേശവിരുദ്ധ കൂട്ടുകെട്ടിനോട് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പൂര്‍ണ്ണമായി ഐക്യപ്പെട്ടുകഴിഞ്ഞു എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കൈപ്പത്തിയിലും അരിവാള്‍ ചുറ്റികയിലും വോട്ട് ചെയ്ത ഹിന്ദുക്കള്‍ ഭാവി കേരളത്തില്‍ ജീവിക്കാന്‍ സുന്നത്ത് ചെയ്യേണ്ടിവന്നാലും അതിശയിക്കേണ്ടതില്ല. ഭാരത പാര്‍ലമെന്റിനേയും ഭരണഘടനയേയും വെല്ലുവിളിച്ചുകൊണ്ട് തെരുവില്‍ അഴിഞ്ഞാടാനും ഭാരത ത്തിനും ഹിന്ദുക്കള്‍ക്കുമെതിരെ ജിഹാദുനടത്താനും ഇസ്ലാമിക മൗലികവാദികള്‍ക്ക് പ്രേരണയും പ്രചോദനവും നല്‍കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സും വലിയ വിലകൊടുക്കേണ്ടിവരുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഹിന്ദുത്വവുമായി ഒത്തുതീര്‍പ്പില്ലാത്ത യുദ്ധമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇടതു സൈദ്ധാന്തികന്‍ തുടര്‍ച്ചയായി പ്രസംഗിച്ചിരുന്നെങ്കിലും ഹിന്ദുവംശഹത്യതന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അ വര്‍ തുറന്നു സമ്മതിച്ചിരിക്കുകയാണ് ഇപ്പോള്‍.

പൗരത്വനിയമഭേദഗതി പ്രതിഷേധത്തിന്റെ മറവില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്യൂരിയപ്പയെ കണ്ണൂരില്‍ ആക്രമിച്ചത് ഡിവൈഎഫ്‌ഐക്കാരും യൂത്തു കോണ്‍ഗ്രസ്സുകാരും ചേര്‍ന്നായിരുന്നു. തൊണ്ണൂറുകളില്‍ കാശ്മീരില്‍ നിലനിന്ന അതേ അവസ്ഥയാണ് ഇന്ന് കേരളത്തില്‍ ഉരുത്തിരിഞ്ഞിരിക്കുന്നത്. ഏറനാട്, വള്ളുവനാട് താലൂക്കുകളിലെ ഹിന്ദുക്കളെ വെട്ടിക്കൊന്ന് കിണറ്റില്‍ തള്ളിയ മൗലവിമാര്‍ക്കും അവരുടെ സ്ത്രീകളെ മാനഭംഗം ചെയ്ത തങ്ങള്‍മാര്‍ക്കും സ്വാതന്ത്ര്യസമരപെന്‍ഷന്‍ കൊടുത്ത കമ്മ്യൂണിസ്റ്റുകാര്‍ കേരളത്തിലെ ഹിന്ദുക്കള്‍ക്കുനേരെ പുതിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. ഭാരതത്തോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ഈ അഞ്ചാം പത്തികളെ ജനാധിപത്യത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ച് അടിച്ചമര്‍ത്തിയില്ലെങ്കില്‍ കേരളം അനതിവിദൂരഭാവിയില്‍ പാകിസ്ഥാന്റെ പ്രവിശ്യയായി മാറും. കേരളത്തിലെ ദേശീയ ബോധമുള്ള ജനങ്ങള്‍ ജാതിമതഭേദം മറന്ന് ചെറുത്തുനില്‍പ്പിന്റെ കോട്ട പണിയേണ്ട സമയമാണിത്.

Tags: ഇസ്ലാമിക സംഘടനജിഹാദ്ജിഹാദിമതമൗലികവാദിപാകിസ്ഥാന്‍കേരളം
Share84TweetSendShare

Related Posts

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ബഹുദൂരം താണ്ടുന്ന ഒരുചുവട്

താലിബാനിസം തലപൊക്കുമ്പോള്‍

മതം കെടുത്തുന്ന ലോകസമാധാനം

നയതന്ത്ര സിന്ദൂര്‍ തുടരുമ്പോള്‍….

പാകിസ്ഥാനിലേക്ക് നീളുന്ന പരവതാനികള്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies