പൂര്‍വ്വ സൈനിക സേവാ പരിഷത്ത് സംസ്ഥാന പ്രസിഡ ന്റായി ക്യാപ്റ്റന്‍ കെ.ഗോപകുമാറും വൈസ് പ്രസിഡന്റു മാരായി മേജര്‍ ധനപാലന്, വേലായുധന് കളരിക്കല്‍ എന്നിവരും ജനറല്‍ സെക്രട്ടറിയായി മധു വട്ടവിളയും ഖജാന്‍ജി യായി പി.പി.ശശിധരനും സംസ്ഥാന സംഘടനാസെക്രട്ടറിയായി കെ.സേതുമാധവനും തിരഞ്ഞെടുക്കപ്പെട്ടു. തൃശ്ശൂര്‍ പാറമേക്കാവില്‍ പുഷ്പാഞ്ജലി ഓഡിറ്റോറിയത്തില്‍ വെച്ച് ഡിസംബര്‍ 14, 15 തീയതികളിലായിരുന്നു സമ്മേളനം.