ഗുജറാത്ത് കലാപം സംബന്ധിച്ച് ജസ്റ്റിസ് ജി. ടി.നാനാവതി കമ്മീഷന്‍ സമര്‍പ്പിച്ച ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം അഗ്‌നിശുദ്ധി വരുത്തിയ അനുഭവമാണ് നല്‍കുന്നത്. 2014 -ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് നല്‍കിയിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമാണ് അത് നിയമസഭയില്‍ വെച്ചത്. ഗുജറാത്തില്‍ 2002 -ല്‍ നടന്ന ഗോധ്ര തീവെപ്പ്, പിന്നീടുണ്ടായ കലാപം, അക്രമങ്ങള്‍ എന്നിവ സംബന്ധിച്ചാണ് ജസ്റ്റിസ് നാനാവതി, ജസ്റ്റിസ് കെ.ജി ഷാ എന്നിവരടങ്ങിയ കമ്മീഷന്‍ അന്വേഷണം നടത്തിയത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പേ ജസ്റ്റിസ് ഷാ അന്തരിച്ചതിനാല്‍ ജസ്റ്റിസ് അക്ഷയ് എം.മേത്ത ആ ചുമതലയിലേക്ക് നിയുക്തനായി. അവരാണ് അവസാനം റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഇവിടെ ഏറെ ശ്രദ്ധേയമായി തോന്നിയത്. 2014- ല്‍ ഈ റിപ്പോര്‍ട്ട് ഗുജറാത്ത് സര്‍ക്കാരിന് ലഭിച്ചുവെങ്കിലും, അതില്‍ നരേന്ദ്ര മോദിയെ പൂര്‍ണ്ണമായും കുറ്റവിമുക്തനാക്കി എങ്കിലും, അത് പുറത്തുവിടാന്‍ (നിയമസഭയില്‍ വെക്കാന്‍) സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ വെച്ച് താമസിപ്പിച്ചു എന്നതാണ്. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഒരര്‍ത്ഥത്തില്‍ നരേന്ദ്ര മോദിക്ക് അനുകൂലമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗുജറാത്ത് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്കുള്ള അംഗീകാരമാണ്. എന്നിട്ടും അത് വിളിച്ചുപറയേണ്ടതില്ല എന്ന് എന്തുകൊണ്ടാവാം മോദി അടക്കം തീരുമാനിച്ചത്? എന്തെല്ലാം ആക്ഷേപങ്ങളാണ് ഗുജറാത്ത് കലാപത്തിന്റെ പേരില്‍ നരേന്ദ്ര മോദി കേള്‍ക്കാനിടയായത് എന്നതോര്‍ക്കുമ്പോഴാണ് ഈ തിരക്കില്ലായ്മയില്‍ അതിശയം തോന്നുക. ഇപ്പോള്‍ പോലും അത് നിയമസഭയില്‍ വെച്ചത്, മോദിവിരുദ്ധപക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള ഗുജറാത്തിലെ ചില മുന്‍ പോലീസ് ഓഫീസര്‍മാര്‍ ഹൈക്കോടതിയില്‍ പോയി ഉത്തരവ് വാങ്ങിയതുകൊണ്ടാണ് എന്നതുമോര്‍ക്കുക.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്താണ് ഗോധ്ര സംഭവമുണ്ടാവുന്നത്. അയോദ്ധ്യയില്‍ നിന്ന് മടങ്ങുകയായിരുന്ന ശ്രീരാമ ഭക്തരെ, കര്‍സേവകരെ, സബര്‍മതി എക്‌സ്പ്രസില്‍ അഗ്‌നിക്കിരയാക്കുകയായിരുന്നു. അത് രാജ്യം മുന്‍പ് കണ്ടിട്ടില്ലാത്തത്ര ക്രൂരമായ നരഹത്യയായിരുന്നുവല്ലോ. ഗോധ്ര റെയില്‍വേ സ്റ്റേഷനിലാണ് ആ മൃഗീയ കൂട്ടക്കൊല അരങ്ങേറിയത്. സബര്‍മതി എക്‌സ്പ്രസിലെ എസ് -7 കോച്ച് അഗ്‌നിയിലമരുന്ന ചിത്രം അന്ന് രാജ്യം മുഴുവന്‍ ഹൃദയത്തിലേറ്റിയതാണ്. ട്രെയിനില്‍ ഉള്ളത് കര്‍സേവകരാണ്, രാമ ഭക്തരാണ് എന്നറിഞ്ഞുകൊണ്ട് തീ വെക്കുകയായിരുന്നു. ആ കൂട്ടക്കൊലക്ക് പിന്നിലുണ്ടായിരുന്നത് ചില മതന്യൂനപക്ഷ വിഭാഗക്കാരാണ് എന്നതും നാം കണ്ടു. അതും ജസ്റ്റിസ് നാനാവതി കമ്മീഷന്‍ അന്വേഷിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ ആ സംഭവമാണ് ഗുജറാത്തിനെ ആളിക്കത്തിച്ചത്. ഹിന്ദുക്കളെ ആക്രമിച്ചതിനെതിരെ, കൊന്നൊടുക്കിയതിനെതിരെ, നാടെങ്ങും പ്രതിഷേധമിരമ്പി. അത് ചിലയിടങ്ങളില്‍ സ്‌ഫോടനാത്മകമായി. അതാണ് പിന്നീട് വലിയ ഒരു കലാപത്തിലേക്ക് സംസ്ഥാനത്തെ നയിച്ചത്. ഇത്തരം വര്‍ഗീയ കലാപങ്ങള്‍ ഗുജറാത്തില്‍ പുതിയതായിരുന്നില്ല. മുന്‍പും അനവധി ഉണ്ടായിട്ടുണ്ട്. എന്നാല്‍ 2002- ലെ പ്രത്യേകത, ആക്രമണം, കലാപം ഉണ്ടായപ്പോള്‍ തന്നെ പോലീസ് രംഗത്ത് സജീവമായുണ്ടായിരുന്നു. 24 മണിക്കൂറിനകം സൈന്യവും രംഗത്തെത്തി. അതുകൊണ്ട് അക്രമം ആര് നടത്തിയാലും നടപടി എന്ന അവസ്ഥ ആദ്യനാള്‍ മുതല്‍ അവിടെ കാണാനായിരുന്നു. ഇത് നാനാവതി കമ്മീഷന്‍ ശരിവെച്ചിട്ടുണ്ട്. ഇവിടെ ആരുടെയെങ്കിലും ഭാഗത്തുനിന്ന് എന്തെങ്കിലും വിധത്തിലുള്ള ഗൂഢാലോചനയോ മറ്റോ ഉണ്ടായതായി കമ്മീഷന്‍ കണ്ടെത്തിയില്ല. അത്തരം ആരോപണങ്ങളില്‍ കഴമ്പില്ല എന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. ഗോധ്ര സംഭവത്തെത്തുടര്‍ന്ന് സ്വാഭാവികമായി ഉടലെടുത്ത പ്രതിഷേധം ഈ നിലയിലേക്കായി എന്നതാണ് കമ്മീഷന്‍ പറയുന്നത്.
മറ്റൊന്ന്, നരേന്ദ്ര മോദിയും മറ്റ് മന്ത്രിമാരും വിവിധ സംഘടനകളും കലാപത്തില്‍ എന്ത് പങ്കാണ് വഹിച്ചത് എന്നതിലും വ്യക്തത വന്നിരിക്കുന്നു എന്നതാണ് ഈ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പ്രത്യേകത. നരേന്ദ്ര മോദി ഘാതകനാണ്, ആര്‍.എസ്.എസ്സും വി.എച്ച്.പിയും ബജ്‌രംഗ് ദളുമൊക്കെ കലാപത്തിന് നേതൃത്വം കൊടുക്കാനുണ്ടായിരുന്നു, കുറെ സംസ്ഥാന മന്ത്രിമാര്‍ തെരുവിലിറങ്ങി അക്രമത്തിന് പ്രചോദനമേകി എന്നും മറ്റും അക്കാലം മുതല്‍ ബി.ജെ.പി വിരുദ്ധ ശക്തികള്‍ പ്രചരിപ്പിച്ചിരുന്നുവല്ലോ. അതൊക്കെ അസംബന്ധമാണ് എന്ന് കമ്മീഷന്‍ സാക്ഷ്യപ്പെടുത്തുന്നു എന്നതാണ് പ്രധാനം. മുഖ്യമന്ത്രി എന്ന നിലക്ക് മോദി സ്വീകരിച്ച നടപടികള്‍ തൃപ്തികരമായിരുന്നു; കാര്യങ്ങള്‍ യഥാസമയം മനസ്സിലാക്കി വേണ്ടവിധം നടപടികള്‍ സ്വീകരിച്ചിരുന്നു എന്നും സാക്ഷ്യപ്പെടുത്തുന്നു.
മുസ്ലിം സമുദായക്കാര്‍ ആക്രമിക്കപ്പെട്ടു. അതേസമയം ഹിന്ദുക്കളും ആക്രമണത്തിന് വിധേയമായി. മരണ മടഞ്ഞവരില്‍ ഔദ്യോഗിക കണക്ക് പ്രകാരം 790 മുസ്ലിങ്ങള്‍ ഉള്ളപ്പോള്‍ 254 ഹിന്ദുക്കളും ഉള്‍പ്പെട്ടിരുന്നു. ഇത് അക്രമങ്ങളിലും പോലീസ് വെടിവെപ്പിലുമൊക്കെ മരിച്ചവരാണ്. എന്താണത് കാണിക്കുന്നത്? മുസ്ലിങ്ങളെ മാത്രം ആക്രമിക്കുകയായിരുന്നു, വംശീയ കലാപമാണ് എന്നൊക്കെയുള്ള ആക്ഷേപങ്ങള്‍ രാഷ്ട്രീയപ്രേരിതമാണ് എന്നതല്ലേ ഈ സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നത്? പലയിടത്തും സാമൂഹ്യ വിരുദ്ധ ശക്തികള്‍ നിയമം കയ്യിലെടുത്തതും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ നരേന്ദ്ര മോദിക്കും ബിജെപിക്കും സംഘ പ്രസ്ഥാനങ്ങള്‍ക്കും എതിരെ നിക്ഷിപ്ത താല്‍പര്യക്കാര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഓരോന്നും നിരാകരിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.
ഇവിടെ നാം ഓര്‍ക്കേണ്ടത്, സുപ്രീം കോടതി നിര്‍ദ്ദേശിച്ചതുപ്രകാരം നടന്ന അന്വേഷണത്തില്‍ നേരത്തെ നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. സിബിഐ മുന്‍ ഡയറക്ടര്‍ ആര്‍കെ രാഘവനാണ് ആ പ്രത്യേകാന്വേഷണ സംഘത്തിന് (എസ്‌ഐടി) നേതൃത്വം നല്‍കിയിരുന്നത്. സുപ്രീം കോടതിക്കാണ് അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അത്യുന്നത നീതിപീഠമാണ് ആ അന്വേഷണങ്ങള്‍ നിരീക്ഷിച്ചിരുന്നത്. ഗുജറാത്തിലെ നരേന്ദ്ര മോദി ഭരണകൂടത്തിന് എന്തെങ്കിലും തെറ്റ് സംഭവിച്ചു എന്ന് എസ്‌ഐടി കണ്ടെത്തിയില്ല. അതാണ് കോടതി ശരിവെച്ചത്. ഈ കോടതി നടപടിക്കെതിരെ ഗുജറാത്ത് കലാപം സംബന്ധിച്ച് ജസ്റ്റിസ് ജി. ടി.നാനാവതി കമ്മീഷന്‍ സമര്‍പ്പിച്ച ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം അഗ്‌നിശുദ്ധി വരുത്തിയ അനുഭവമാണ് നല്‍കുന്നത്. 2014 -ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് നല്‍കിയിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമാണ് അത് നിയമസഭയില്‍ വെച്ചത്. ഗുജറാത്തില്‍ 2002 -ല്‍ നടന്ന ഗോധ്ര തീവെപ്പ്, പിന്നീടുണ്ടായ കലാപം, അക്രമങ്ങള്‍ എന്നിവ സംബന്ധിച്ചാണ് ജസ്റ്റിസ് നാനാവതി, ജസ്റ്റിസ് കെ.ജി ഷാ എന്നിവരടങ്ങിയ കമ്മീഷന്‍ അന്വേഷണം നടത്തിയത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പേ ജസ്റ്റിസ് ഷാ അന്തരിച്ചതിനാല്‍ ജസ്റ്റിസ് അക്ഷയ് എം.മേത്ത ആ ചുമതലയിലേക്ക് നിയുക്തനായി. അവരാണ് അവസാനം റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഇവിടെ ഏറെ ശ്രദ്ധേയമായി തോന്നിയത്. 2014- ല്‍ ഈ റിപ്പോര്‍ട്ട് ഗുജറാത്ത് സര്‍ക്കാരിന് ലഭിച്ചുവെങ്കിലും, അതില്‍ നരേന്ദ്ര മോദിയെ പൂര്‍ണ്ണമായും കുറ്റവിമുക്തനാക്കി എങ്കിലും, അത് പുറത്തുവിടാന്‍ (നിയമസഭയില്‍ വെക്കാന്‍) സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ വെച്ച് താമസിപ്പിച്ചു എന്നതാണ്. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഒരര്‍ത്ഥത്തില്‍ നരേന്ദ്ര മോദിക്ക് അനുകൂലമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗുജറാത്ത് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്കുള്ള അംഗീകാരമാണ്. എന്നിട്ടും അത് വിളിച്ചുപറയേണ്ടതില്ല എന്ന് എന്തുകൊണ്ടാവാം മോദി അടക്കം തീരുമാനിച്ചത്? എന്തെല്ലാം ആക്ഷേപങ്ങളാണ് ഗുജറാത്ത് കലാപത്തിന്റെ പേരില്‍ നരേന്ദ്ര മോദി കേള്‍ക്കാനിടയായത് എന്നതോര്‍ക്കുമ്പോഴാണ് ഈ തിരക്കില്ലായ്മയില്‍ അതിശയം തോന്നുക. ഇപ്പോള്‍ പോലും അത് നിയമസഭയില്‍ വെച്ചത്, മോദിവിരുദ്ധപക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള ഗുജറാത്തിലെ ചില മുന്‍ പോലീസ് ഓഫീസര്‍മാര്‍ ഹൈക്കോടതിയില്‍ പോയി ഉത്തരവ് വാങ്ങിയതുകൊണ്ടാണ് എന്നതുമോര്‍ക്കുക.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്താണ് ഗോധ്ര സംഭവമുണ്ടാവുന്നത്. അയോദ്ധ്യയില്‍ നിന്ന് മടങ്ങുകയായിരുന്ന ശ്രീരാമ ഭക്തരെ, കര്‍സേവകരെ, സബര്‍മതി എക്‌സ്പ്രസില്‍ അഗ്‌നിക്കിരയാക്കുകയായിരുന്നു. അത് രാജ്യം മുന്‍പ് കണ്ടിട്ടില്ലാത്തത്ര ക്രൂരമായ നരഹത്യയായിരുന്നുവല്ലോ. ഗോധ്ര റെയില്‍വേ സ്റ്റേഷനിലാണ് ആ മൃഗീയ കൂട്ടക്കൊല അരങ്ങേറിയത്. സബര്‍മതി എക്‌സ്പ്രസിലെ എസ് -7 കോച്ച് അഗ്‌നിയിലമരുന്ന ചിത്രം അന്ന് രാജ്യം മുഴുവന്‍ ഹൃദയത്തിലേറ്റിയതാണ്. ട്രെയിനില്‍ ഉള്ളത് കര്‍സേവകരാണ്, രാമ ഭക്തരാണ് എന്നറിഞ്ഞുകൊണ്ട് തീ വെക്കുകയായിരുന്നു. ആ കൂട്ടക്കൊലക്ക് പിന്നിലുണ്ടായിരുന്നത് ചില മതന്യൂനപക്ഷ വിഭാഗക്കാരാണ് എന്നതും നാം കണ്ടു. അതും ജസ്റ്റിസ് നാനാവതി കമ്മീഷന്‍ അന്വേഷിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ ആ സംഭവമാണ് ഗുജറാത്തിനെ ആളിക്കത്തിച്ചത്. ഹിന്ദുക്കളെ ആക്രമിച്ചതിനെതിരെ, കൊന്നൊടുക്കിയതിനെതിരെ, നാടെങ്ങും പ്രതിഷേധമിരമ്പി. അത് ചിലയിടങ്ങളില്‍ സ്‌ഫോടനാത്മകമായി. അതാണ് പിന്നീട് വലിയ ഒരു കലാപത്തിലേക്ക് സംസ്ഥാനത്തെ നയിച്ചത്. ഇത്തരം വര്‍ഗീയ കലാപങ്ങള്‍ ഗുജറാത്തില്‍ പുതിയതായിരുന്നില്ല. മുന്‍പും അനവധി ഉണ്ടായിട്ടുണ്ട്. എന്നാല്‍ 2002- ലെ പ്രത്യേകത, ആക്രമണം, കലാപം ഉണ്ടായപ്പോള്‍ തന്നെ പോലീസ് രംഗത്ത് സജീവമായുണ്ടായിരുന്നു. 24 മണിക്കൂറിനകം സൈന്യവും രംഗത്തെത്തി. അതുകൊണ്ട് അക്രമം ആര് നടത്തിയാലും നടപടി എന്ന അവസ്ഥ ആദ്യനാള്‍ മുതല്‍ അവിടെ കാണാനായിരുന്നു. ഇത് നാനാവതി കമ്മീഷന്‍ ശരിവെച്ചിട്ടുണ്ട്. ഇവിടെ ആരുടെയെങ്കിലും ഭാഗത്തുനിന്ന് എന്തെങ്കിലും വിധത്തിലുള്ള ഗൂഢാലോചനയോ മറ്റോ ഉണ്ടായതായി കമ്മീഷന്‍ കണ്ടെത്തിയില്ല. അത്തരം ആരോപണങ്ങളില്‍ കഴമ്പില്ല എന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. ഗോധ്ര സംഭവത്തെത്തുടര്‍ന്ന് സ്വാഭാവികമായി ഉടലെടുത്ത പ്രതിഷേധം ഈ നിലയിലേക്കായി എന്നതാണ് കമ്മീഷന്‍ പറയുന്നത്.
മറ്റൊന്ന്, നരേന്ദ്ര മോദിയും മറ്റ് മന്ത്രിമാരും വിവിധ സംഘടനകളും കലാപത്തില്‍ എന്ത് പങ്കാണ് വഹിച്ചത് എന്നതിലും വ്യക്തത വന്നിരിക്കുന്നു എന്നതാണ് ഈ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പ്രത്യേകത. നരേന്ദ്ര മോദി ഘാതകനാണ്, ആര്‍.എസ്.എസ്സും വി.എച്ച്.പിയും ബജ്‌രംഗ് ദളുമൊക്കെ കലാപത്തിന് നേതൃത്വം കൊടുക്കാനുണ്ടായിരുന്നു, കുറെ സംസ്ഥാന മന്ത്രിമാര്‍ തെരുവിലിറങ്ങി അക്രമത്തിന് പ്രചോദനമേകി എന്നും മറ്റും അക്കാലം മുതല്‍ ബി.ജെ.പി വിരുദ്ധ ശക്തികള്‍ പ്രചരിപ്പിച്ചിരുന്നുവല്ലോ. അതൊക്കെ അസംബന്ധമാണ് എന്ന് കമ്മീഷന്‍ സാക്ഷ്യപ്പെടുത്തുന്നു എന്നതാണ് പ്രധാനം. മുഖ്യമന്ത്രി എന്ന നിലക്ക് മോദി സ്വീകരിച്ച നടപടികള്‍ തൃപ്തികരമായിരുന്നു; കാര്യങ്ങള്‍ യഥാസമയം മനസ്സിലാക്കി വേണ്ടവിധം നടപടികള്‍ സ്വീകരിച്ചിരുന്നു എന്നും സാക്ഷ്യപ്പെടുത്തുന്നു.
മുസ്ലിം സമുദായക്കാര്‍ ആക്രമിക്കപ്പെട്ടു. അതേസമയം ഹിന്ദുക്കളും ആക്രമണത്തിന് വിധേയമായി. മരണ മടഞ്ഞവരില്‍ ഔദ്യോഗിക കണക്ക് പ്രകാരം 790 മുസ്ലിങ്ങള്‍ ഉള്ളപ്പോള്‍ 254 ഹിന്ദുക്കളും ഉള്‍പ്പെട്ടിരുന്നു. ഇത് അക്രമങ്ങളിലും പോലീസ് വെടിവെപ്പിലുമൊക്കെ മരിച്ചവരാണ്. എന്താണത് കാണിക്കുന്നത്? മുസ്ലിങ്ങളെ മാത്രം ആക്രമിക്കുകയായിരുന്നു, വംശീയ കലാപമാണ് എന്നൊക്കെയുള്ള ആക്ഷേപങ്ങള്‍ രാഷ്ട്രീയപ്രേരിതമാണ് എന്നതല്ലേ ഈ സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നത്? പലയിടത്തും സാമൂഹ്യ വിരുദ്ധ ശക്തികള്‍ നിയമം കയ്യിലെടുത്തതും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ നരേന്ദ്ര മോദിക്കും ബിജെപിക്കും സംഘ പ്രസ്ഥാനങ്ങള്‍ക്കും എതിരെ നിക്ഷിപ്ത താല്‍പര്യക്കാര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഓരോന്നും നിരാകരിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.
ഇവിടെ നാം ഓര്‍ക്കേണ്ടത്, സുപ്രീം കോടതി നിര്‍ദ്ദേശിച്ചതുപ്രകാരം നടന്ന അന്വേഷണത്തില്‍ നേരത്തെ നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. സിബിഐ മുന്‍ ഡയറക്ടര്‍ ആര്‍കെ രാഘവനാണ് ആ പ്രത്യേകാന്വേഷണ സംഘത്തിന് (എസ്‌ഐടി) നേതൃത്വം നല്‍കിയിരുന്നത്. സുപ്രീം കോടതിക്കാണ് അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അത്യുന്നത നീതിപീഠമാണ് ആ അന്വേഷണങ്ങള്‍ നിരീക്ഷിച്ചിരുന്നത്. ഗുജറാത്തിലെ നരേന്ദ്ര മോദി ഭരണകൂടത്തിന് എന്തെങ്കിലും തെറ്റ് സംഭവിച്ചു എന്ന് എസ്‌ഐടി കണ്ടെത്തിയില്ല. അതാണ് കോടതി ശരിവെച്ചത്. ഈ കോടതി നടപടിക്കെതിരെ