Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖപ്രസംഗം

ജിഹാദികള്‍ക്ക് കുടപിടിക്കുന്നവര്‍

Print Edition: 27 December 2019

പാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകരിക്കുകയും രാഷ്ട്രപതി ഒപ്പിടുകയും ചെയ്തതോടെ നിയമമായി മാറിയ 2019ലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ തെരുവിലിറങ്ങുന്നത് അനുകൂല സാഹചര്യമുപയോഗിച്ച് സ്വന്തം ഒളിയജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നവരാണ്. ഭാരതത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിയുടെയും അവകാശത്തെ ഹനിക്കാത്തതും രാജ്യതാല്പര്യത്തിനു നിരക്കുന്നതുമായ ഈ ഭേദഗതിയുടെ പേരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചും നിയമത്തിനെതിരെ ജനങ്ങളില്‍ ആശങ്ക പരത്തിയും സങ്കുചിത നേട്ടങ്ങള്‍ കൊയ്യാമെന്നാണ് ഇവര്‍ വ്യാമോഹിക്കുന്നത്. ഏതുവിധേനയും നരേന്ദ്രമോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരെല്ലാം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരികയാണ്. അതേ സമയം പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലം സൂക്ഷ്മമായി പഠിച്ച പ്രമുഖ വ്യക്തികളും മാധ്യമ പ്രവര്‍ത്തകരുമെല്ലാം ഈ ഭേദഗതിയുടെ പിന്നിലുള്ള മനുഷ്യത്വത്തിലധിഷ്ഠിതമായ ചേതോവികാരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്.

വിഭജനത്തോളം പഴക്കമുള്ള അഭയാര്‍ത്ഥി പ്രശ്‌നത്തെ അതിന്റെ സമഗ്രതയില്‍ തന്നെ വേണം വീക്ഷിക്കാന്‍. സ്വാതന്ത്ര്യത്തിനുശേഷം വന്‍തോതില്‍ കൂട്ടക്കൊലകളും അഭയാര്‍ത്ഥി പ്രവാഹവുമുണ്ടായ സന്ദര്‍ഭത്തില്‍ തന്നെ പാകിസ്ഥാനിലുള്‍പ്പെട്ട ഇസ്ലാമികേതര വിഭാഗങ്ങളുടെ ഭാവിയില്‍ രാജ്യമെങ്ങും ആശങ്ക പരന്നതാണ്. അതിന്റെ ഫലമായാണ് ആറു ദിവസത്തെ നീണ്ട ചര്‍ച്ചകള്‍ക്കുശേഷം 1950 ഏപ്രില്‍ 8ന് ദല്‍ഹിയില്‍ വെച്ച് ഭാരത പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പാകിസ്ഥാന്‍ പ്രധാനമന്ത്രി ലിയാഖത്ത് അലിഖാനും ചേര്‍ന്ന് ഒരു കരാറില്‍ ഒപ്പിട്ടത്. ഇതുപ്രകാരം ഇരുരാജ്യങ്ങളിലെയും ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവരുടെ ക്ഷേമത്തിനാവശ്യമായ നടപടികള്‍ അതാതു സര്‍ക്കാരുകള്‍ സ്വീകരിക്കേണ്ടതാണ്. എന്നാല്‍ കരാറിനുശേഷവും പാകിസ്ഥാനില്‍ ന്യൂനപക്ഷമായിരുന്ന ഹിന്ദുക്കളുള്‍പ്പെടെയുള്ള മതവിഭാഗങ്ങള്‍ക്ക് നീതിയോ മനുഷ്യാവകാശമോ ലഭിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഭാരതത്തിനകത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് എല്ലാവിധ ആനുകൂല്യങ്ങളും പ്രത്യേക പരിഗണനയും ലഭിച്ചപ്പോള്‍ പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ നിഷ്‌ക്കരുണം ആട്ടിയോടിക്കുകയായിരുന്നു. ആഭ്യന്തര മന്ത്രി അമിത്ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ജനസംഖ്യാപരമായ കണക്കുകളില്‍ നിന്നുതന്നെ ഈ വിഭാഗത്തില്‍ പെട്ടവരുടെ ദയനീയാവസ്ഥ മനസ്സിലാകുന്നതാണ്. സ്വാതന്ത്ര്യാനന്തരം ഇസ്ലാമിക റിപ്പബ്ലിക്കായിത്തീര്‍ന്ന പാകിസ്ഥാനില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരുടെ ജനസംഖ്യ 33 ശതമാനമായിരുന്നത് 2011 ആയപ്പോഴേക്കും 3.7 ശതമാനമായി കുറഞ്ഞു. അതേസമയം 1947ല്‍ പിന്നീട് ബംഗ്ലാദേശായിത്തീര്‍ന്ന കിഴക്കന്‍ പാകിസ്ഥാനില്‍ 22 ശതമാനം ന്യൂനപക്ഷവിഭാഗത്തില്‍ പെട്ടവരുണ്ടായിരുന്നത് 2011ല്‍ 8.7 ശതമാനമായി കുറഞ്ഞു. വന്‍തോതില്‍ കൂട്ടക്കൊലകളും മതംമാറ്റങ്ങളും പീഡനങ്ങളും ഉണ്ടായതിന്റെ ഫലമായി ഭാരതത്തിലേക്ക് അഭയാര്‍ത്ഥികളായി വന്നവരാണ് ഈ വിഭാഗത്തില്‍ പെട്ടവരില്‍ അധികവും.

അഭയാര്‍ത്ഥികളായി ഭാരതത്തിലേക്കു വന്നവര്‍ക്ക് പൗരത്വ പദവി നല്‍കണമെന്ന ആവശ്യത്തിന് ദശകങ്ങളുടെ പഴക്കമുണ്ട്. 1947 നവംബര്‍ 25ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തന്നെ ഈ ആവശ്യമുന്നയിച്ച് പ്രമേയം പാസാക്കിയിരുന്നു. രാജ്യസഭയില്‍ 2003ല്‍ മന്‍മോഹന്‍സിംഗ് നടത്തിയ പ്രസംഗത്തിലും ഈ ആവശ്യം ഉന്നയിച്ചിരുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്ന കാര്യത്തില്‍ ഉദാരസമീപനം പുലര്‍ത്തണമെന്നാണ് 2012 മെയ് 22ന് അന്നത്തെ സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രധാനമന്ത്രിയ്‌ക്കെഴുതിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ദശകങ്ങളോളം അധികാരത്തിലിരുന്ന കോണ്‍ഗ്രസ് നടപ്പാക്കാന്‍ തയ്യാറാകാതിരുന്ന ന്യായമായ ഈ ആവശ്യമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിയമമാക്കിയിരിക്കുന്നത്. ഇതുപ്രകാരം 2014 ഡിസംബര്‍ 31ന് മുമ്പ് അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഭാരതത്തിലേക്കു വന്നവര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാന്‍ ഇവിടെ താമസിക്കേണ്ട കാലപരിധി പതിനൊന്നു വര്‍ഷത്തില്‍ നിന്ന് അഞ്ചുവര്‍ഷമായി കുറച്ചിട്ടുണ്ട്. ഹിന്ദു, ജൈന, ബുദ്ധ, പാഴ്‌സി, സിക്ക്, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതില്‍ മുസ്ലിം വിഭാഗത്തെ ഉള്‍പ്പെടുത്തിയില്ല എന്നതിന്റെ പേരിലാണ് ഇപ്പോള്‍ ജിഹാദികളും അവരെ പിന്തുണക്കുന്നവരും തെരുവിലിറങ്ങുന്നത്. മേല്പറഞ്ഞ രാജ്യങ്ങളില്‍ ബഹുഭൂരിപക്ഷവും മുസ്ലീങ്ങളാണെന്നു മാത്രമല്ല അവര്‍ ഒരു തരത്തിലുമുള്ള വിവേചനവും അനുഭവിക്കുന്നുമില്ല. അതുകൊണ്ടുതന്നെ സാമ്പത്തിക താല്പര്യങ്ങളുടെ പേരില്‍ ഭാരതത്തിലേക്കു കുടിയേറിയ മുസ്ലീങ്ങളെ അഭയാര്‍ത്ഥികളായി കാണാ നും പറ്റില്ല. ദേശീയ പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങളും ഈ ഭേദഗതിയുമായി കൂട്ടിക്കുഴച്ചാണ് ചിലര്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. ഭാരതത്തില്‍ ജീവിക്കുന്ന ആരും തന്നെ ദേശീയ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടാതെ പോകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇതിനകം വ്യക്തമാക്കിയതാണ്.

പൗരത്വ നിയമഭേദഗതിയുടെ മറവില്‍ കേരളത്തിലുടനീളം അക്രമങ്ങള്‍ അഴിച്ചുവിടാനുള്ള ശ്രമം ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയപ്പോള്‍ എരിതീയില്‍ എണ്ണ ഒഴിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വലത് മുന്നണിയും സി.പി.എം. നേതൃത്വത്തിലുള്ള ഇടതു മുന്നണിയും തയ്യാറായത്. ന്യൂനപക്ഷപ്രീണനത്തിനുവേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറുള്ള ഇരുമുന്നണികളും ജിഹാദികള്‍ക്ക് കുടപിടിക്കുന്നവരായി മാറി. ഒരു വിഭാഗം തീവ്രവാദികള്‍ പ്രഖ്യാപിച്ച ഹര്‍ത്താലിന് നിശ്ശബ്ദമായി പിന്തുണ നല്‍കിക്കൊണ്ട് ഇവര്‍ സംസ്ഥാന വ്യാപകമായി നടന്ന അക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു. സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും ഒന്നിച്ചുള്ള പ്രക്ഷോഭത്തിനെതിരെ കെ.പി.സി.സി. പ്രസിഡന്റ്് പോലും പ്രസ്താവന ഇറക്കിയത് ജിഹാദികളോടുള്ള സ്‌നേഹപ്രകടനത്തിന്റെ പേരില്‍ ആര്‍ക്കാണ് അധികം നേട്ടം കൊയ്യാനാവുക എന്ന ചിന്തയുടെ അടിസ്ഥാനത്തിലായിരുന്നു. കോഴിക്കോട് കോര്‍പ്പറേഷനില്‍ ഇരുമുന്നണികളും ഒന്നിച്ചാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം കൊണ്ടുവന്നത്. പാലക്കാട് മുന്‍സിപ്പല്‍ കൗണ്‍സിലില്‍ പൗരത്വ നിയമത്തിനെതിരെ കൊണ്ടുവന്ന പ്രമേയത്തെ എതിര്‍ത്ത ബി.ജെ.പി. അംഗങ്ങളെ സി.പി.എം, കോണ്‍ഗ്രസ് അംഗങ്ങള്‍ കയ്യേറ്റം ചെയ്തു. നഗരസഭാധ്യക്ഷയെ കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി.

തീവ്രവാദി സംഘടനകള്‍ നടത്തിയ പ്രക്ഷോഭ പരിപാടികളില്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെയും ഡി.വൈ.എഫ്.ഐയുടെയും ശക്തമായ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി ഇതിനകം വ്യക്തമായിട്ടുണ്ട്. ‘1921ലെ വാള്‍ അറബിക്കടലില്‍ താഴ്ത്തിയിട്ടില്ല’ എന്ന ഒരു തീവ്രവാദി നേതാവിന്റെ പ്രസംഗം പോലും സംസ്ഥാനത്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ജാമിയ മില്ലിയയില്‍ 2 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു എന്ന വ്യാജസന്ദേശം പ്രചരിപ്പിച്ച് ഡിസം.15ന് അര്‍ദ്ധരാത്രി രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ ഡി.വൈ.എഫ്.ഐയും കെ.എസ്.യുവും തയ്യാറായി. ഇതിനെ തുടര്‍ന്നാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ മയ്യത്ത് നമസ്‌കാരം നടത്താന്‍ തീവ്രവാദ സംഘടനകള്‍ തയ്യാറായത്. അതേസമയം ജിഹാദികളെ പ്രീണിപ്പിക്കുന്നതിനുവേണ്ടി എസ്.എഫ്.ഐക്കാര്‍ തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലെ മൂന്ന് എ.ബി.വി.പി. വിദ്യാര്‍ത്ഥികളെ ക്രൂരമായി ആക്രമിച്ച് പരിക്കേല്പിക്കുകയുണ്ടായി. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കോളേജില്‍ സെമിനാര്‍ സംഘടിപ്പിച്ചതിന്റെ പേരിലാണ് ഇവരെ ക്ലാസില്‍ നിന്ന് വലിച്ചിറക്കി വളഞ്ഞിട്ട് അക്രമിച്ചത്. പൗരത്വനിയമത്തിന്റെ പേരില്‍ കലാപമഴിച്ചുവിടാന്‍ ശ്രമിക്കുന്ന ജിഹാദികളെയും അവര്‍ക്കു കുടപിടിക്കുന്ന ഇടത്-വലതു മുന്നണികളെയും ജനങ്ങള്‍ തിരിച്ചറിയുമെന്നത് തീര്‍ച്ചയാണ്.

Tags: NRCഅഭയാര്‍ത്ഥിജിഹാദിപൗരത്വ നിയമഭേദഗതിസി.പി.എംDYFIതീവ്രവാദിJamia Milliaകോണ്‍ഗ്രസ്BJPപൗരത്വംCABCAA
Share102TweetSendShare

Related Posts

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ബഹുദൂരം താണ്ടുന്ന ഒരുചുവട്

താലിബാനിസം തലപൊക്കുമ്പോള്‍

മതം കെടുത്തുന്ന ലോകസമാധാനം

നയതന്ത്ര സിന്ദൂര്‍ തുടരുമ്പോള്‍….

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies