Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കഥ

‘ചൊവ്വാദോഷം’

രവീന്ദ്രവര്‍മ്മ അംബാനിലയം

Print Edition: 13 December 2019

സ്ത്രീജാതകത്തില്‍ ലഗ്നാല്‍ ഏഴാം ഭാവത്തില്‍ ചൊവ്വ നില്‍ക്കുന്നു. പുരുഷജാതകം ശുദ്ധമാണല്ലോ? പിന്നെ എങ്ങനെയാണ് ഇത് ചേര്‍ക്കുക. പത്തില്‍ ഏഴ് പൊരുത്തം ദര്‍ശിച്ചാലും ചൊവ്വയുടെ അപഹാരം തള്ളാനാവില്ലല്ലോ. പൊരുത്തം നോക്കാന്‍ കൊടുത്ത ജാതകം തിരിച്ച് തന്ന് ജ്യോത്സ്യര്‍ തീര്‍ത്തും പറഞ്ഞു. ‘പറ്റില്ല, ഈ ജാതകങ്ങള്‍ തമ്മില്‍ ചേര്‍ക്കാന്‍ പറ്റില്ല. ചൊവ്വ നീചരാശിയല്ലെങ്കിലും ഭാവം നല്ലതല്ല.’ ഫലം വൈധവ്യം വരെയാകാം. ഒരു കാര്യം ചെയ്യുക ജാതകക്കാരിയോട് മംഗലഗൗരീവൃതം നോക്കാന്‍ പറയുക. ചൊവ്വാ ദോഷനിവാരണത്തിനും ഇഷ്ട വിവാഹലബ്ധിക്കും സാമ്പത്തിക ഭദ്രതയ്ക്കും ചിങ്ങമാസത്തില്‍ മംഗലഗൗരീവൃതം അനുഷ്ഠിച്ചാല്‍ ഗുണകരമാണ്. ചിങ്ങമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ചയാണ് ഇതിന് ഉത്തമമെന്ന് ആചാര്യമതം. തിങ്കളാഴ്ച വൃതം ഉത്തമഭര്‍ത്താവിനെ കിട്ടാനാണെങ്കില്‍ മംഗലഗൗരീവൃതം ചൊവ്വയുടെ അപഹാരത്തിനും നല്ലതത്രേ. പാര്‍വ്വതീ ദേവിയുടെ പ്രീതിയ്ക്കായിട്ടാണ് പൂജ നടത്തുക.

സാമാന്യത്തിലധികം തിരക്കുണ്ടായതിനാല്‍ മറ്റ് ചോദ്യങ്ങള്‍ ചോദിക്കാതെ ദക്ഷിണ നല്‍കി ജാതകം തിരിച്ചുവാങ്ങി ഞാന്‍ ഇറങ്ങി നടന്നു.

പതിനെട്ടാമത്തെ ജാതകമാണ്. ചേച്ചിയ്ക്ക് വയസ്സ് 29 കഴിഞ്ഞു. പോസ്റ്റ്ഗ്രാജുവേഷന്‍ കഴിഞ്ഞ് ടെസ്റ്റുകള്‍ എഴുതുവാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. അതും ശരിയാകുന്നില്ല. കുടുംബസ്വത്ത് ആവശ്യത്തിന് ഉണ്ട്. കാണാനും തരക്കേടില്ല. പക്ഷേ ജാതകവശാല്‍ രോഹിണി നാളിലെ ചൊവ്വയുടെ അപഹാരം തടസ്സമായി നില്‍ക്കുന്നു. പ്രതീക്ഷിച്ചതുപോലെ അമ്മ പടിപ്പുരവാതില്‍ക്കല്‍ തന്നെയുണ്ട്. എന്തായി പോയ കാര്യം? ജ്യോത്സ്യര്‍ എന്തുപറഞ്ഞു? കണ്ടയുടനെ ചോദ്യം വന്നു. അമ്മയുടെ മുഖത്ത് നോക്കാതെ ഞാന്‍ പറഞ്ഞു. ‘ചേരില്ല’ അമ്മയുടെ മുഖം കാര്‍മേഘാവൃതമാകുന്നത് ഞാന്‍ ശ്രദ്ധിച്ചു. അച്ഛന്റെ മരണശേഷം അമ്മ അങ്ങനെയാണ്. അധികം മിണ്ടാട്ടമില്ല. സന്തോഷം നടിക്കുന്നുവെങ്കിലും ഉള്ളുനിറയെ സങ്കടമായിരുന്നെന്ന് എനിക്കറിയാം.

സര്‍ക്കാര്‍ സര്‍വ്വീസിലായിരുന്നു അച്ഛന് ജോലി. അല്ലലില്ലാതെ കാര്യങ്ങള്‍ കഴിഞ്ഞു പോന്നിരുന്നു. തുറന്ന മനസ്സും സൗഹൃദപ്രകൃതവുമായിരുന്ന അച്ഛന് നാട്ടില്‍ പരക്കെ ചെറിയ അംഗീകാരം ലഭിച്ചിരുന്നു. അസുഖകളൊന്നുതന്നെ അച്ഛനെ അലട്ടിയിരുന്നില്ല. പതിവുപോലെ അച്ഛന്‍ ഓഫീസിലേക്കും ഞങ്ങള്‍ സ്‌കൂളിലേക്കും യാത്രയായി. വൈകിട്ട് സ്‌കൂള്‍ വിട്ട് വന്നപ്പോള്‍ മുറ്റം നിറയെ ആള്‍ക്കാര്‍. ആരും ഒന്നും മിണ്ടുന്നില്ല. എല്ലാവരുടെയും മുഖത്ത് ദുഃഖലക്ഷണമുണ്ട്. ഓടി അമ്മയുടെ അടുത്തേക്ക് ചെന്നു. അച്ഛന് എന്തോ അസുഖമാണെന്ന് മാത്രം പറഞ്ഞു. അമ്മയും കരയുന്നുണ്ടായിരുന്നു. ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന എനിക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായില്ല. സന്ധ്യയ്ക്ക് ഒരു ആംബുലന്‍സ് വന്നപ്പോഴാണ് അച്ഛന്റെ മരണം എന്ന യാഥാര്‍ത്ഥ്യം അമ്മയും ഞങ്ങളും അറിയുന്നത്. അറ്റായ്ക്ക് ആയിരുന്നത്രേ. ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല എന്ന് ഓഫീസില്‍ നിന്നും വന്നവര്‍ പറയുന്നത് കേട്ടു. ഉറക്കെ കരയുകയും ചിതകെട്ട് അടങ്ങുന്നത് കണ്ട് അറിയുകയും കര്‍മ്മവും ക്രിയകളും യഥാവിധി ചെയ്യുകയും ചെയ്തിട്ടും അച്ഛന്റെ മരണമെന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ എനിക്ക് വര്‍ഷങ്ങള്‍ വേണ്ടിവന്നു. സ്വപ്‌നങ്ങളില്‍ നിറപുഞ്ചരിയും കൈനിറയെ മധുരപലഹാരങ്ങളുമായി അച്ഛന്‍ എന്റെ അടുത്ത് വന്നുകൊണ്ടിരുന്നു. പരുപരുത്ത ജീവിതയാത്രയുടെ നടുക്കടലില്‍ ഒറ്റപ്പെട്ടുപോയ അമ്മയുടെ നിസ്സഹായവസ്ഥ ഓര്‍ക്കുമ്പോള്‍ അറിയാതെ ഇന്നും കണ്ണുകള്‍ ഈറനണിയാറുണ്ട്.

 

അച്ഛന്റെ പെന്‍ഷന്‍ കൊണ്ട് നാലുവശവും കൂട്ടിമുട്ടിക്കാന്‍ അമ്മ നന്നെ പാടുപെട്ടിരുന്നു. മൂത്തചേച്ചിയുടെ വിവാഹവും, ഞങ്ങള്‍ മൂന്നുപേരുടെ പഠിത്തവും കൂടി നല്ല സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു അമ്മ. കൂടാതെ ക്യാന്‍സര്‍ എന്ന മാരക രോഗവും അമ്മയെ മാനസികമായി തളര്‍ത്തിയിരുന്നു. ഈ പെടാപ്പാടിനിടയില്‍ അല്പം വസ്തു വിറ്റിട്ടാണെങ്കിലും രണ്ടാമത്തെ ചേച്ചിയുടെ വിവാഹം കൂടി നടത്തി കാണണമെന്ന് അമ്മ അതീവമായി ആഗ്രഹിച്ചിരുന്നു. അപ്പോഴാണ് വരുന്ന വിവാഹാലോചനകള്‍ ചൊവ്വാദോഷത്തിന്റെ പേരില്‍ മുടങ്ങുന്നത്. ചേച്ചിക്കും നല്ല വിഷമമുണ്ട്. പക്ഷെ ആരോട് പറയാന്‍? ജാതക പൊരുത്തം വേണ്ടാ എന്ന് നമ്മള്‍ വിചാരിച്ചാലും വരന്റെ ആള്‍ക്കാര്‍ അത് സമ്മതിക്കാറില്ല. എത്ര പുരോഗമന ആശയങ്ങള്‍ വാരിവിതറി പ്രസംഗിക്കുന്നവരും സ്വന്തം കാര്യം വരുമ്പോള്‍ സ്വാര്‍ത്ഥരാകും. അതാണ് ലോകം. അതാണ് ജീവിതം. ചാരവശാല്‍ ഗ്രഹനിലയില്‍ ചൊവ്വായോടൊപ്പം ലഗ്നത്തില്‍ ശനിയുടെ ഭാവവുമുണ്ടത്രേ. കണ്ടകശനിയും ഏഴരശനിയും ഒന്നായി ബാധിച്ചിരിക്കുന്നു. അഷ്ടമത്തിലെ വ്യാഴം ദൈവാധീനക്കുറവ് കാണിക്കുന്നു. നാലില്‍ രാഹുവും പത്തില്‍ കേതുവിന്റെ സ്ഥാനവും നല്ലതല്ല. സ്ത്രീപുരുഷ ജാതകങ്ങളില്‍ ഏകനക്ഷത്രജാതകവും വര്‍ജ്യം. പല ഉദാഹരണങ്ങള്‍ നിരത്തി ഓരോരോ ജ്യോത്സ്യന്മാര്‍ പറഞ്ഞത് ഞാന്‍ ഓര്‍ത്തെടുത്തു. അമ്മയുടെ ശരീരത്തില്‍ പടര്‍ന്ന് വ്യാപിച്ച അര്‍ബ്ബുദ രോഗത്തിന് മനസ്സിന്റെ വിഷമങ്ങള്‍ മനസ്സിലാക്കാനായില്ല. അത് കടുത്ത വാശിയില്‍ ശരീരമാകെ പടര്‍ന്ന് പിടിച്ചുകൊണ്ടിരുന്നു. ആയുര്‍വ്വേദവും അലോപ്പൊതിയും മാറി മാറി പരീക്ഷിച്ചു നോക്കി. റേഡിയേഷനും കീമോയും ശത്രുപക്ഷത്ത് നിന്ന് യുദ്ധം ചെയ്തിട്ടും വേദനയ്‌ക്കോ, രോഗത്തിനോ കുറവുണ്ടായില്ല. പെന്‍ഷന്റെ അവസാന രൂപയും ബില്ല് എഴുതി അമ്മ അരങ്ങൊഴിഞ്ഞു. അവസാന നിമിഷം കണ്ണീരോടെ നാക്കെടുക്കാതെ വാചാലമായി കണ്ണുകള്‍ കൊണ്ട് എന്നോട് അമ്മ അനേകം കാര്യങ്ങള്‍ പറഞ്ഞു. മൂത്തചേച്ചിയുടെ വിവാഹ ബാദ്ധ്യതയും രണ്ടാമത്തെ ചേച്ചിയുടെ വിവാഹവും അനുജന്റെ പഠിപ്പും മറ്റ് കുടുംബകാര്യങ്ങളും ഒക്കെ…… ഒക്കെ. മരണസമയത്ത് അടുത്തിരുന്ന എന്റെ കൈകളിലെപ്പിടുത്തം ഒന്നുമുറുകി അയയുന്നത് ഞാന്‍ തൊട്ടറിഞ്ഞു. പിന്നീട് അമ്മയുടെ കണ്ണില്‍ നിന്നും ചുടുകണ്ണുനീര്‍ ധാരധാരയായി ഒഴുകിവന്നു. നിശബ്ദം. എല്ലാം ശാന്തം. ഒരു പിടി ചാമ്പലായി ഒരു ഓര്‍മ്മയായി.

 

 

 

ബാദ്ധ്യതയില്‍ കുടുങ്ങിയ കുടുംബത്തിന് മറുകര എത്താന്‍ അല്പം വിദേശവാസം വേണ്ടിവന്നു. സൗദിയില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കി നാട്ടില്‍ വരുമ്പോള്‍ ചിന്ത ഒന്നുമാത്രമായിരുന്നു ചേച്ചിയുടെ വിവാഹം. 31 വയസ്സായ ചേച്ചിക്ക് അനുയോജ്യമായ ആലോചനകള്‍ ഒന്നും കിട്ടിയില്ല പത്രപരസ്യങ്ങള്‍ കൊടുത്തുനോക്കി. പലതും പണ്ടത്തെപ്പോലെ ജാതകക്കുരുക്കില്‍പ്പെട്ടു നിന്നുപോയി. ആയിടയ്ക്കാണ് ഒരു വിവാഹസ്ഥലത്ത് വെച്ച് കുട്ടനമ്മാവനെ കാണുന്നത്. അമ്മാവന്‍ നീണ്ടകാലത്തെ അദ്ധ്യാപക വൃത്തിയ്ക്ക് ശേഷം ജ്യോതിഷത്തില്‍ മഹോപാദ്ധ്യായ ബിരുദമൊക്കെയെടുത്ത് ജാതകപൊരുത്തങ്ങളുടെ പഠനത്തില്‍ കൂടുതല്‍ സമയം കണ്ടെത്തി കൊണ്ടിരിക്കുകയായിരുന്നു. അമ്മാവന് എല്ലാവരും അനിയന്മാരാണ്. എന്നെയും അനിയന്‍ എന്നാണ് വിളിക്കുന്നത്. അനിയാ, എന്തായി ചേച്ചിയുടെ വിവാഹകാര്യങ്ങള്‍? ആലോചന വല്ലതും ഉണ്ടോ? അമ്മാവന്‍ ചോദിച്ചു. ചൊവ്വാദോഷത്തിന്റെ കാര്യവും ആലോചനകള്‍ മുടങ്ങിയതും ഞാന്‍ സൂചിപ്പിച്ചു. ആലോചനകള്‍ ഒന്നും നിലവിലില്ല എന്നും പറഞ്ഞു. നീ അവളുടെ ജാതകം കൊണ്ട് ഞായറാഴ്ച അങ്ങോട്ട് വാ, ഞാനൊന്ന് നോക്കട്ടെ. അമ്മാവന്‍ പറഞ്ഞു. ഊണ് കഴിഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു. ഞായറാഴ്ച പറഞ്ഞതുപോലെ ഞാന്‍ ചേച്ചിയെക്കൂട്ടി കൊല്ലത്ത് അമ്മാവന്റെ വീട്ടിലെത്തി. നിരവധി പേര്‍ അദ്ദേഹത്തെ കാണാന്‍ എത്തിയിരുന്നു. ഞങ്ങള്‍ പടിഞ്ഞാറെ വശത്തുകൂടി അകത്തേക്ക് കയറി. അടുക്കളയില്‍ പോയി അമ്മാവിയോട് കഥകള്‍ പറഞ്ഞിരുന്നു. ഉച്ചയ്ക്ക് ആള്‍ത്തിരക്കൊഴിഞ്ഞപ്പോള്‍ തലക്കുറിവാങ്ങി അമ്മാവന്‍ പരിശോധിച്ചു. ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞ് ഉറക്കെയുള്ള ചിരികേട്ടാണ് പൂമുഖത്തേക്ക് ചെന്നത്. അനിയാ നിന്നോട് ആരാ പറഞ്ഞത് ഈ ജാതകത്തില്‍ ചൊവ്വാദോഷമുണ്ടെന്ന്.

ഞാന്‍ അറിയാവുന്ന രണ്ടുമൂന്ന് ജ്യോത്സ്യന്മാരുടെ പേരുകള്‍ പറഞ്ഞു. ഇത്തരക്കാരാണ് നമ്മുടെ പൈതൃകത്തെ നശിപ്പിക്കുന്നത്. ദേഷ്യം അടക്കി അമ്മാവന്‍ പറഞ്ഞു. മുറിവൈദ്യവും മുറിക്കണക്കും അപകടം വലിച്ചുവെയ്ക്കും. ഇന്നിപ്പോള്‍ വാസ്തുശാസ്ത്രത്തിനും ജ്യോതിഷത്തിനും ആയുര്‍വേദത്തിനും പറ്റിയിരിക്കുന്നത് ഇതാണ്. അറിവിന്റെ സൂര്യതേജസ്സാണ് നമ്മുടെ ഈ അറിവുകള്‍. അല്‍പജ്ഞാനികള്‍ സാമ്പത്തിക ലാഭത്തിനായി ഇവയെ നശിപ്പിക്കുമ്പോള്‍ നമ്മുടെ പൈതൃകവും സംസ്‌കാരവും മാത്രമല്ല എത്ര കുടുംബങ്ങളെയാണ് കണ്ണീരിലാക്കുന്നത്. അമ്മാവന്‍ ആത്മരോഷത്തോടെ പറഞ്ഞു.

യഥാര്‍ത്ഥ അറിവ് നേടാതെയുള്ള ചികിത്സ രോഗിയുടെ മരണത്തിലേ കലാശിക്കൂ. അതുപോലെ ശാസ്ത്രങ്ങളെ യഥാവിധി ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത് വിപരീതഫലം ഉണ്ടാക്കും. നോക്കൂ, ഈ ജാതകത്തില്‍ ലഗ്നത്തിന്റെ ഏഴാം ഭാവത്തില്‍ ചൊവ്വയുണ്ട് എന്നുള്ളത് സത്യം. എന്നാല്‍ അതുകൊണ്ട് ചോവ്വാദോഷം എന്ന് പൂര്‍ണ്ണമായി പറയുവാന്‍ പറ്റില്ല. സാധാരണ അങ്ങനെ ഗണിക്കുമെങ്കിലും മറ്റ് ഗ്രഹപകര്‍ച്ചകളും ദൃഷ്ടിദോഷങ്ങളും കണക്കിലെടുക്കണം. ജ്യോതിഷം കണക്കാണ്. കണക്ക് അറിഞ്ഞ് കൂട്ടിയാല്‍ കണക്കാകും. അല്ലെങ്കില്‍ കണക്കാ. അമ്മാവന്‍ പറഞ്ഞു. ‘ഒരു മുറിയില്‍ വെട്ടം വരാന്‍ ആ മുറിയില്‍ തന്നെ വിളക്ക് വയ്ക്കണമെന്നില്ല, അടുത്ത മുറിയില്‍ കൊളുത്തിയാലും വെളിച്ചം കിട്ടും. ഭാര്യ കുളിക്കുന്ന കുളിമുറിയില്‍ ഭര്‍ത്താവ് നില്‍ക്കുന്നതില്‍ എന്താ തെറ്റ്? ചിരി തുടര്‍ന്ന് കൊണ്ട് അമ്മാവന്‍ കൂട്ടിച്ചേര്‍ത്തു. പറഞ്ഞത് പൂര്‍ണ്ണമായി മനസ്സിലായില്ലെങ്കിലും ചേച്ചിയുടെ ജാതകത്തില്‍ ദോഷമില്ലെന്ന് കണ്ടപ്പോള്‍ സന്തോഷമായി. അടുത്തു വന്ന ഒരു ജാതകം അമ്മാവനെ കൊണ്ട് തന്നെ പൊരുത്തം കുറിപ്പിച്ചു. പത്തില്‍ അഞ്ച് പൊരുത്തത്തില്‍ മദ്ധ്യമത്തില്‍ ജാതകം ചേര്‍ക്കാം എന്ന് തലക്കുറി തന്നു. വിവാഹം നടന്നു.

ഇന്ന് ഭര്‍ത്താവും മക്കളും കൊച്ചുമക്കളുമായി ചേച്ചി സന്തോഷത്തോടെ ഇരിക്കുന്നത് കാണുമ്പോള്‍ മനസ്സില്‍ സന്തോഷവും അഭിമാനവും ഉണ്ടെങ്കിലും വിവാഹം നടന്ന് കാണാന്‍ കൊതിച്ചിരുന്ന അമ്മയ്ക്ക് ചേച്ചിയുടെ ജാതകത്തില്‍ ഇല്ലാത്ത ചൊവ്വയുടെ പേരില്‍ വിവാഹം കാണാതെ കണ്ണീരോടെ മരിക്കേണ്ടി വന്നത് മനസ്സില്‍ ഒരു നൊമ്പരമായി ഇന്നും അവശേഷിക്കുന്നു.

Tags: 'ചൊവ്വാദോഷംകഥ
Share3TweetSendShare

Related Posts

മെക്കാളെയുടെ തന്ത്രങ്ങള്‍ (വീര വേലായുധന്‍ തമ്പി 6)

വര: ഗുരീഷ് മൂഴിപ്പാടം

പാപനാശിനി

വര: ഗിരീഷ്‌ മൂഴിപ്പാടം

തമ്പിക്കെതിരെ ഗൂഢാലോചന ( വീര വേലായുധന്‍ തമ്പി 5)

ആത്മസംഘർഷത്തിലായ ബാലരാമവർമ്മ (വീര വേലായുധന്‍ തമ്പി 4)

താളം

ഒരു വൈറല്‍ ആത്മഹത്യ

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies