Wednesday, July 16, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

പിച്ചാവാരം – വശ്യതയാര്‍ന്ന പ്രകൃതിമനോഹാരിത

ഡോ.സന്തോഷ് മാത്യു

Print Edition: 11 October 2024

ലോകത്തിലെ രണ്ടാമത്തെ വലിയ കണ്ടല്‍ക്കാടാണ് പിച്ചാവാരം. പശ്ചിമബംഗാളിലും ബംഗ്ലാദേശിലുമായി പരന്നുകിടക്കുന്ന സുന്ദര്‍ബന്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ഈ കണ്ടല്‍ക്കാട് തമിഴ്‌നാട്ടിലെ കടല്ലൂര്‍ ജില്ലയിലാണ്. പ്രസിദ്ധമായ ചിദംബരം ക്ഷേത്രത്തില്‍ നിന്ന് കേവലം 12 കിലോമീറ്റര്‍ മാത്രം അകലെ. 2004ല്‍ സുനാമി ആഞ്ഞടിച്ചപ്പോള്‍ ഏറ്റവുമധികം നാശനഷ്ടങ്ങള്‍ ഉണ്ടായ പ്രദേശങ്ങളിലൊന്നാണ് കടല്ലൂര്‍. എന്നാല്‍ പിച്ചാവാരത്തും പരിസരത്തും ഇതിന്റെ ആഘാതം വളരെ കുറവായിരുന്നു. കാരണം മൂവായിരം ഏക്കറിലധികം പരന്നു കിടക്കുന്ന കണ്ടല്‍കാടിന്റെ സാന്നിധ്യം തന്നെ. ബംഗാള്‍ ഉള്‍ക്കടല്‍, വെള്ളാര്‍ മുതല്‍ കൊല്ലിഡാം വരെ കയറിക്കിടക്കുന്ന കായലും പരിസരങ്ങളുമാണ് പിച്ചാവാരം എന്ന പേരില്‍ അറിയപ്പെടുന്നത്.

പ്രകൃതി വിഭവങ്ങളുടെ അമൂല്യ കലവറ, അപൂര്‍വ പക്ഷി മൃഗാദികളുടെ വിഹാരകേന്ദ്രം എന്നിവ കൊണ്ട് ഏറെ മനോഹരമാണ് ഇവിടം. പ്രകൃതി സ്നേഹികളുടെ ദക്ഷിണേന്ത്യയിലെ പ്രധാന സഞ്ചാര കേന്ദ്രം കൂടിയാണ് പിച്ചാവാരം. ദക്ഷിണേന്ത്യന്‍ ഭാഷകളിലെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ ലൊക്കേഷന്‍ എന്ന നിലക്കാണ് പിച്ചാവാരം തുടക്കത്തില്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് വാരാന്ത്യങ്ങളില്‍ നൂറുകണക്കിന് വിനോദ സഞ്ചാരികളിലൂടെയാണ് ഇവിടുത്തെ മഹിമ ലോകമറിയുന്നത്. എംജിആര്‍, മോഹന്‍ലാല്‍ തുടങ്ങിയവരുടെ സിനിമകളിലൂടെ പിച്ചാവാരം നമുക്കും പരിചിതമാണ്.

ജലനിരപ്പിന്റെ കാര്യത്തില്‍ വളരെയൊന്നും ആഴമില്ലാത്ത ഇവിടുത്തെ സൗന്ദര്യം പൂര്‍ണമായി ആസ്വദിക്കണമെങ്കില്‍ ഇതിലൂടെയുള്ള ബോട്ട് യാത്ര അനുഭവിക്കണം. യന്ത്രബോട്ടുകളും പങ്കായ തോണികളും സഞ്ചാരികളെ കാത്ത് ഇവിടുണ്ട്. തൊട്ടടുത്ത കിള്ളൈ ഗ്രാമത്തിലാവട്ടെ മത്സ്യവിഭവങ്ങളുടെ വ്യത്യസ്ഥ രുചികള്‍ അറിയാം. ഉള്‍ക്കായലില്‍ നിന്ന് പിടിക്കുന്ന അപൂര്‍വ മത്സ്യങ്ങളുടെ വിഭവ സമൃദ്ധമായ രുചികള്‍ ഈ പ്രദേശത്തേക്ക് സഞ്ചാരികളെ വീണ്ടും വീണ്ടും അടുപ്പിക്കുന്ന ഘടകമാണ്.

1100 ഹെക്ടറുകളിലായി പരന്നു കിടക്കുന്ന ഈ കണ്ടല്‍ കാട്ടില്‍ നാലായിരത്തിലധികം ചെറു കനാലുകളുണ്ട്. ഉള്‍ കനാലുകളില്‍ കൂടിയുള്ള ബോട്ട് യാത്ര മനസ്സിനും ശരീരത്തിനും കുളിര്‍മയേകും. അപൂര്‍വ പക്ഷികളുടെ വിഹാരകേന്ദ്രമാണ് ഈ പ്രദേശം. 177 ഇനം പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പക്ഷി ഗവേഷകരുടെ ഇഷ്ട കേന്ദ്രമാണ്. ചെറിയ കനാലുകള്‍, ഉപ്പുകല്ലുകള്‍, ചുണ്ണാമ്പ് പാറകള്‍, ചതുപ്പ്, മണല്‍പ്പരപ്പ് എന്നിങ്ങനെ വൈവിധ്യമായ ഘടനകള്‍ ഉള്ളതാണ് ഈ പ്രദേശം. അപൂര്‍വ പക്ഷികള്‍ എത്തുന്നതിന്റെ കാരണവും മറ്റൊന്നല്ല. നീര്‍നായകളും അപൂര്‍വ ഉരഗങ്ങളും കൂട്ടത്തോടെ വസിക്കുന്നു. ലോകത്തിലെ ഏറ്റവും ആരോഗ്യമുള്ള കണ്ടല്‍ക്കാടുകള്‍ ആണ് പിച്ചാവാരത്തുള്ളത്.

മൂവായിരം ഏക്കറില്‍ 1700ലധികം ചെറുതുരുത്തുകള്‍, ജലനിരപ്പാവട്ടെ ശരാശരി നാല് മീറ്റര്‍ ആഴത്തില്‍ മാത്രവും. സ്വച്ഛസുന്ദരമായ പ്രദേശം, നഗര തിരക്കുകളില്‍ നിന്നകന്ന് സ്വച്ഛന്ദമായ അന്തരീക്ഷം തേടുന്നവര്‍ക്ക് കണ്ണിനും കാതിനും മനസ്സിനും കുളിര്‍മയേകുന്നതാണ് ഇവിടേക്കുള്ള യാത്ര.

എംജിആറിന്റെ ഇദയക്കനിയും മോഹന്‍ലാലിന്റെ മാന്ത്രികവും ശരത്കുമാറിന്റെ സൂര്യനും തുടങ്ങി പ്രശസ്തങ്ങളായ ഒട്ടേറെ സിനിമകളുടെ ലോക്കഷനാണ് ഈ പ്രദേശം. താമസസൗകര്യങ്ങള്‍ കുറവാണെന്നതാണ് വിനോദ സഞ്ചാരികള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. തൊട്ടടുത്തുള്ള ചിദംബരത്താണ് ധാരാളം ലോഡ്ജുകളും ഹോട്ടലുകളുമുള്ളത്.

വേലിയേറ്റ വേലിയിറക്ക സ്വാധീനമുള്ള മേഖലയില്‍ ലവണാംശമുള്ള മണ്ണില്‍ വളരുന്ന ചെടികളാണു കണ്ടലുകള്‍. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാനും വൈവിധ്യമാര്‍ന്ന ജീവികള്‍ക്കു വാസമൊരുക്കാനും കണ്ടലുകള്‍ക്കു സാധിക്കും. ലവണാംശത്തെയും ഡെല്‍റ്റകളുടെ വലുപ്പത്തെയും ഒക്കെ ആശ്രയിച്ചാണ് കണ്ടലിന്റെ വൈവിധ്യം. ലോകത്തെ ഏറ്റവും വലിയ കണ്ടല്‍ മേഖല ഗംഗ-ബ്രഹ്മപുത്ര നദികള്‍ കടലില്‍ ചേരുന്ന സുന്ദര്‍ബന്‍ ഡെല്‍റ്റ മേഖലയാണ്.

ലോകത്തുള്ള കണ്ടല്‍ ഇനങ്ങള്‍ ഏകദേശം 80 എണ്ണമാണ്. ഇന്ത്യയില്‍ കാണുന്നവ 54 ഇനങ്ങളാണ്. ലോകത്തെ കണ്ടല്‍ക്കാടുകളുടെ 2.7% ആണ് ഇന്ത്യയിലുള്ളത്. ഇന്ത്യയിലെ കണ്ടല്‍ വിസ്തൃതി 4975 ചതുരശ്ര കിലോമീറ്റര്‍ വരും. കടലില്‍ നിന്നുള്ള വേലിയേറ്റം, വേലിയിറക്കം, ചെളി, ഫലഭൂയിഷ്ഠമായ മണ്ണ്, നല്ല മഴ, ആര്‍ദ്രത കൂടിയ നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളാണ് കണ്ടല്‍ വളരാന്‍ അനുയോജ്യമായവ. അതിനാല്‍ ഭൂമധ്യ രേഖയോടു ചേര്‍ന്ന ഉഷ്ണ, ഉപോഷ്ണ മേഖലകളിലെ വളക്കൂറുള്ള എക്കല്‍ അടിയുന്ന നദീ അഴിമുഖങ്ങളിലാണു കൂടുതലും കണ്ടല്‍ വളരുക.

രാജ്യത്ത് മറ്റെല്ലായിടത്തും കണ്ടല്‍ക്കാടുകളുടെ വിസ്തൃതി കുറയുമ്പോള്‍, പിച്ചാവാരത്ത് കൂടുകയാണ്. 2015ലെ കണക്കനുസരിച്ച് 73 ഹെക്ടറില്‍ കൂടി നാട്ടുകാര്‍ കണ്ടല്‍ വെച്ചു പിടിപ്പിച്ചു. സുനാമി സമയത്ത് ഇരമ്പിവന്ന കടല്‍വെള്ളത്തെ തടഞ്ഞ പിച്ചാവാരം കണ്ടല്‍ക്കാട് നൂറുകണക്കിന് മനുഷ്യ ജീവനെയാണ് രക്ഷിച്ചത്. അതുകൊണ്ട് തന്നെയാണ് കാലാവസ്ഥാ വ്യതിയാനം തടയുന്നതിനായി പ്രവര്‍ത്തിക്കുന്ന യുഎന്‍ ഏജന്‍സി (യുഎന്‍എഫ്സിസി) പിച്ചാവാരത്തെ മാതൃകാ പ്രദേശമായി പ്രഖ്യാപിച്ചത്.

1750 മുതല്‍ 1940 വരെ ഇവിടം പരിപാലിച്ച തഞ്ചാവൂര്‍ രാജാക്കന്മാര്‍ വരും തലമുറക്ക് കാത്തുവെച്ച അപൂര്‍വ നിധി തന്നെയാണ് എന്തുകൊണ്ടും പിച്ചാവാരം.

Tags: പിച്ചാവാരം
ShareTweetSendShare

Related Posts

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

കൊട്ടിയൂരിലെ മഴമഹോത്സവം

ജനാധിപത്യ ധ്വംസനത്തിന് അമ്പതാണ്ട്

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

Shopping Cart

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies