കൊച്ചി: ഓരോ ഗ്രാമത്തിലും ഹരിതഗൃഹം എന്നത് കാലത്തിന്റെ ആവശ്യമാണെന്ന് പര്യാവരണ്‍ സംരക്ഷണ്‍ ഗതിവിധി ദേശീയ സംയോജകന്‍ ഗോപാല്‍ ആര്യ. പഞ്ചഭൂതങ്ങള്‍ പ്രത്യക്ഷ ഈശ്വരസ്വരൂപങ്ങളാണ്. അവയെ ആരാധനാ മനോഭാവത്തോടെ സംരക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കാലടി ആദിശങ്കര ട്രെയിനിങ് കോളജ് ബിഎഡ് സെന്ററില്‍ പരിസ്ഥിതി സൗഹൃദ ജീവിതശൈലി എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിയുടെ നിലനില്‍പ്പിന് ജലം, വായു, ഊര്‍ജ്ജം, ആകാശം, വൃക്ഷം എന്നിവ അനിവാര്യമാണ്. ജീവന്റെ ആധാരമായ ഇവയെ മലിനമാകാതെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഓരോ പൗരനുമുണ്ട്. പരിസ്ഥിതി സംരക്ഷണം എന്നാല്‍ ജലം, മണ്ണ്, വനം, ജീവികള്‍, ജനങ്ങള്‍ ഇവയുടെ സംരക്ഷണമാണ്. ബോധവല്‍ക്കരണം, ജനങ്ങളെ ഒരുമിച്ച് ചെയ്യുന്ന പരിപാടികള്‍, ജീവിതശൈലിയെ അതിന് അനുകൂലമായി മാറ്റുക എന്നിവയിലൂടെ ഇത് സാധ്യമാക്കാനാകുമെന്ന് ഗോപാല്‍ ആര്യ ചൂണ്ടിക്കാട്ടി.
വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. പ്രസീത അധ്യക്ഷത വഹിച്ചു. പ്രൊഫ. രമ, പരിസ്ഥിതി സംരക്ഷണ സമിതി ദക്ഷിണ കേരള സംയോജക് എ.കെ. സനന്‍, എറണാകുളം വിഭാഗ് സംയോജക് പി.വി. സഞ്ജീവ് എന്നിവര്‍ പങ്കെടുത്തു. പരിസ്ഥിതി സൗഹൃദകേന്ദ്രമായ ആലുവ ചുണങ്ങം വേലിയിലുള്ള മിത്രധാം ഗോപാല്‍ ആര്യ സന്ദര്‍ശിച്ചു. ഡയറക്ടര്‍ ഫാ. ഡോ: ജോര്‍ജജ് പിട്ടാപ്പിള്ളിലുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രകൃതി സംരക്ഷകനും ഗാന്ധിയനുമായ ശ്രീമന്‍ നാരായണനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു. തുടര്‍ന്ന് മൂവാറ്റുപുഴ ആനിക്കാട് തിരുവംപ്ലാവില്‍ ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ക്ഷേത്ര ഭാരവാഹികള്‍ സ്വീകരിച്ചു.