വിശ്വസംവാദകേന്ദ്രം ഏര്‍പ്പെടുത്തിയ മാധ്യമപുരസ്കാരം ജനം ടി.വി. ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ്ബാബുവിന് ആലപ്പുഴ പ്രസ്സ് ക്ലബ്ബില്‍ മെയ് 28ന് നടന്ന ചടങ്ങില്‍ ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ സമ്മാനിച്ചു . പതിനായിരം രൂപയും ഫലകവുമാണ് പുരസ്കാരം. ചടങ്ങില്‍ പ്രൊ. രാധാകൃഷ്ണപിള്ള അധ്യക്ഷനായിരുന്നു. വി.മഹേഷ്, സുഭാഷ് വി. മഹാദേവന് എന്നിവര്‍ പ്രസംഗിച്ചു.