Saturday, December 14, 2019
  • Kesari e-Weekly
  • About Us
  • Contact Us
  • Editors
  • Advertise
  • Subscribe
  • Gallery
കേസരി വാരിക
Subscribe Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • കൂടുതൽ…
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ
No Result
View All Result
കേസരി വാരിക
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • കൂടുതൽ…
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ
No Result
View All Result
കേസരി വാരിക
No Result
View All Result
Home ബാലഗോകുലം

”പച്ചപപ്പരയ്ക്ക കൃമികടി മാറ്റും”

രാജമോഹന്‍ മാവേലിക്കര

Nov 15, 2019, 12:52 am IST
in ബാലഗോകുലം

പപ്പായ കഴിച്ചാല്‍ കൃമികടി മാറുമെന്നാണ് വിശ്വാസം. കളിയാക്കുവാനായി ”ഇവനു ഭയങ്കര കൃമികടിയാ അല്പം കപ്പരയ്ക്ക കൊടുക്കണേ” എന്നു പറയാറുണ്ട്. പപ്പായ ഇമൃശരമ ുമുമ്യമ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്നു. ലോകത്തെ ഒന്നാം നമ്പര്‍ ഫലമാണ് പപ്പായ. പപ്പര, കപ്പര, കര്‍മൂസ്, പപ്പരയ്ക്ക, കപ്പരയ്ക്ക, കപ്ലങ്ങ, ഓമയ്ക്ക എന്നീ പേരുകളില്‍ ഈ ഫലവൃക്ഷം അറിയപ്പെടുന്നു. മുഖകാന്തിയ്ക്കും ചര്‍മ്മ രോഗത്തിനും കീടനാശിനിയായും വയറുരോഗ പരിഹാരമായും ഔഷധ നിര്‍മ്മാണത്തിനും പപ്പായ ഉപയോഗിക്കുന്നു. മൂലക സമൃദ്ധവും രോഗപ്രതിരോധവും ഊര്‍ജ്ജദായകവുമായ പപ്പായ ലോകത്തിന്റെ ആദരവേറ്റു
വാങ്ങിയ വൃക്ഷമാണ്.

വിറ്റാമിന്‍ സി, എ, ബി. ഇ, കെ എന്നിവ പപ്പായയില്‍ അടങ്ങിയിരിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കുവാനും പ്രായമായതിന്റെ ലക്ഷണങ്ങളെ പ്രതിരോധിക്കുവാനും പപ്പായ നമ്മെ സഹായിക്കും. പ്രമേഹരോഗികള്‍ക്കും നിയന്ത്രിതതോതില്‍ പപ്പായ കഴിക്കാം. ശ്വാസകോശത്തെ ശക്തിപ്പെടുത്താനും, കൊളസ്‌ട്രോള്‍ കുറയ്ക്കാനും ആര്‍ട്ടറികളെ കൊളസ്‌ട്രോള്‍ വിമുക്തമാക്കുവാനും പപ്പായയ്ക്ക് കഴിവുണ്ട്. ശരീരഭാരത്തെ നിയന്ത്രിക്കുന്നു. കണ്ണ് രോഗം, പ്രമേഹം എന്നിവയെ കുറയ്ക്കുന്നു. ദഹനത്തെ വര്‍ദ്ധിപ്പിക്കുവാനും ആര്‍ത്തവ സമയത്തെ വേദന കുറക്കുവാനും പപ്പായ കഴിക്കുന്നത് ഗുണം ചെയ്യും. ക്യാന്‍സര്‍, ട്യൂമര്‍, തൊലി കട്ടിയാകല്‍ എന്നിവയ്ക്ക് കായ് ഫലപ്രദമാണ്. ലൈംഗീക രോഗങ്ങള്‍, ഗര്‍ഭാശയ രോഗങ്ങള്‍ എന്നിവയെ ഇത് പ്രതിരോധിക്കുന്നു.

പഴുത്ത പപ്പായയുടെ നീരെടുത്ത് മുഖത്ത് പുരട്ടിയാല്‍ മുഖക്കുരു മാറും. മഞ്ഞളും വേപ്പിലയും, പപ്പായയിലയും അരച്ച് മുട്ടയുടെ വെള്ളക്കരു ചേര്‍ത്ത് ഉറങ്ങുന്നതിന് മുമ്പ് മുഖത്തുപുരട്ടുക. രാവിലെ കരിക്കിന്‍ വെള്ളത്തിലോ കാടിവെള്ളത്തിലോ മുഖം കഴുകുക. പത്തു ദിവസം ഇത് തുടര്‍ച്ചയായി ചെയ്താല്‍ മുഖക്കുരു മാറി കിട്ടും. പച്ച പപ്പായയും മഞ്ഞളും സമം ചേര്‍ത്തരച്ച് മുഖത്തു പുരട്ടി അര മണിക്കൂറിന് ശേഷം കഴുകുക. ഇതാവര്‍ത്തിച്ചാല്‍ മുഖരോമം വളരാതിരിക്കുവാനും സ്ത്രീ സൗന്ദര്യ വര്‍ദ്ധനവിനും സഹാകയകമാകുന്നു. ആഹാര ശേഷം പഴുത്ത പപ്പായ കഴിച്ചാല്‍ മുലയൂട്ടുന്ന അമ്മമാരില്‍ മുലപ്പാല്‍ വര്‍ദ്ധനവുണ്ടാകും. പപ്പായനീരും ഗോമൂത്രവും ചാലിച്ച് പുരട്ടിയാല്‍ ശരീരത്തിലെ ചുണങ്ങുകള്‍ മാറുന്നതാണ്. പപ്പായയുടെ പുറംതൊലിയിലെ കറ പുരട്ടിയാല്‍ പുഴുക്കടി നിശ്ശേഷം മാറും.

നീലയും പച്ചയും മഞ്ഞയും കറുപ്പും ചുമന്നതും ഇടകലര്‍ന്ന നിറത്തിലുള്ളതുമായ പപ്പായകള്‍ ലഭ്യമാണ്. അത്യുല്പാദന ശേഷിയുള്ള പല ഇനങ്ങളേയും ഗവേഷകര്‍ ഉരുത്തിരിച്ചെടുത്തിട്ടുണ്ട്. വാഷിങ്ങ്ടണ്‍, ഹണിഡ്യു, കൂര്‍ഗ് ഹണിഡ്യു, സോളോ, പൂസാനല്‍ഹ, പൂസാജയന്റ്, പൂസാഡ്വാര്‍ഫ്, സൂര്യ എന്നിങ്ങനെ പല വലുപ്പത്തിലും ഗുണങ്ങളിലുമുള്ള പപ്പായ ഇനങ്ങള്‍ ഇന്ന് ഭാരതത്തില്‍ ലഭ്യമാണ്. ഫെബ്രുവരി മാസത്തില്‍ അരിപാകി തൈ ആ ക്കിയാല്‍, മെയ് – ജൂണ്‍ മാസത്തില്‍ ചെടികള്‍ തമ്മില്‍ 2 മീറ്റര്‍ ആകലത്തില്‍ നടുന്നതാണ് ഉത്തമം. പപ്പായയില്‍ ആണ്‍മരവും പെണ്‍മരവും ഉണ്ട്. തോട്ടങ്ങളില്‍ 10 പെണ്‍ മരങ്ങള്‍ക്ക് ഒരാണ്‍ മരം വളര്‍ത്താറുണ്ട്.

ഫലമായും കറിക്കൂട്ടുകള്‍ക്കും ഉപയോഗിക്കുന്നതുപോലെ ഔഷധ നിര്‍മ്മാണത്തിനും ഇത് ഉപയോഗിക്കുന്നു. പാകമാകാത്ത കായ്കളില്‍ വരയലുകള്‍ ഉണ്ടാക്കി ആ മുറിപ്പാടുകളില്‍ നിന്നും ഊറിവരുന്ന കറയെ ശുദ്ധമായ പാത്രത്തില്‍ ശേഖരിച്ച് ഉണക്കിയെടുക്കുന്നു. കേടുവരാതെയിരിക്കാന്‍ പൊട്ടാസ്യം മെറ്റാസള്‍ഫേറ്റ് ചേര്‍ത്താണ് കറ ഉണക്കുന്നത്. ഇത് പപ്പയിന്‍ എന്നറിയപ്പെടുന്നു. വിവിധ രോഗങ്ങള്‍ക്കുള്ള ഔഷധ നിര്‍മ്മാണത്തിന് പപ്പയിന്‍ ഉപയോഗിക്കുന്നു.

കീടരോഗങ്ങളെ ചെറുക്കുന്നതില്‍ പപ്പായ ചെടിക്ക് വളരെയധികം പ്രാധാന്യമാണുള്ളത്. അതിനായി 1 ലിറ്റര്‍ ഗോമൂത്രം, 300 ഗ്രാം ആര്യവേപ്പില, 200 ഗ്രാം ആത്തയില, 200 ഗ്രാം പപ്പായയില, 200 ഗ്രാം മാതളനാരകയില, 200 ഗ്രാം പേരയില എന്നിവ അരച്ചെടുത്ത് കലര്‍ത്തി നന്നായി തിളപ്പിക്കുക. കഷായം പാകമാക്കി 24 മണിക്കൂര്‍ വെച്ചിരുന്ന് അരിച്ചെടുത്ത് കുപ്പിയില്‍ സൂക്ഷിക്കുക. ഇതില്‍ 300 മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ചെടികളില്‍ തളിക്കുക. കായ്തുരപ്പന്‍ പുഴു, നീരൂറ്റിക്കുടിക്കുന്ന പ്രാണികള്‍, പഴം തുരക്കുന്ന പ്രാണികള്‍ എന്നിവയെ നിയന്ത്രിക്കുവാന്‍ ഈ ഗോയില സംയുക്തം
ഫലപ്രദമാണ്.

ഫംഗസ് രോഗങ്ങള്‍ക്കും പപ്പായ ഉത്തമമായ പ്രതിരോധം തീര്‍ക്കുന്നു. പൂപ്പല്‍ രോഗത്തെ ചെറുക്കുവാനായി 200 ഗ്രാം പപ്പായയിലയും 200 ഗ്രാം മുരിങ്ങയിലയും 400 മില്ലിലിറ്റര്‍ ഗോമൂത്രവുമായി ചേര്‍ത്ത് അരച്ചെടുക്കുക. ഇത് 24 മണിക്കൂര്‍ അടച്ച് വയ്ക്കുക. അതിനുശേഷം 10 ലിറ്റര്‍ വെള്ളവുമായി യോജിപ്പിച്ച് ശുദ്ധമായ തുണികൊണ്ട് അരിച്ച് ചെടികളുടെ ഇലകളില്‍ തളിക്കുക. ചെടികളിലെ പൂപ്പല്‍ രോഗത്തിന് ശമനമുണ്ടാകും. 50 ഗ്രാം പപ്പായയില ഒരു ലിറ്റര്‍ വെള്ളത്തില്‍ അരച്ച്‌ചേര്‍ത്ത് അരിച്ചെടുത്തു തളിച്ചാലും ഇലപ്പുഴുവിനെ നിയന്ത്രിക്കാവുന്നതാണ്.

നിരന്തരം പപ്പായ കഴിക്കുന്നവര്‍ക്ക് വിശപ്പില്ലായ്മയുണ്ടാകുകയില്ല. മരത്തിന് കട്ടി കുറവായതിനാല്‍ പപ്പായ മരം ഒടിഞ്ഞുവീഴാതെ സംരക്ഷിക്കണം. വളരെ ആകര്‍ഷകമായ അടുക്കുകളോടെയുള്ള ഇലകള്‍ ഉള്ളതിനാല്‍ ഉദ്യാന വിളയായും പപ്പായ കൃഷി ചെയ്തുവരുന്നു. കുട്ടികള്‍ കളിക്കുവാന്‍ പപ്പായയുടെ ഇലയും തണ്ടും ഉപയോഗിക്കാറുണ്ട്. തണ്ടുകള്‍ ഉണക്കി പെയിന്റടിച്ച് ചില കളിപ്പാട്ടങ്ങളില്‍ ഉപയോഗിക്കുന്നു. തേനിലിട്ടും നെയ്യ് പുരട്ടിയും പപ്പായ പല വിഭവങ്ങളായി നമ്മുടെ ആരോഗ്യത്തെ കാത്തുപോരുന്ന അമൂല്യ കനിയാണ്.

നിസ്സാരമെന്ന് പറഞ്ഞ് തള്ളുന്ന പപ്പായ അഥവാ ഓമ നാടിന്റെ നന്മയേയും ആരോഗ്യത്തേയും പരിപാലിക്കുന്നു. വിലയില്ലാതിരുന്നതും അശ്രദ്ധമായി വളര്‍ത്തിയിരുന്നതുമായ പപ്പായ ഇന്ന് ലോകജനതയുടെ കണ്ണിലുണ്ണിയാണ്. പപ്പായയുടെ നീരും കറയും ഫലവും ഇലയും വേരുമെല്ലാം ആഹാരമായും ഔഷധമായും നമ്മെ കാത്തുപോരുന്നു. കൊതുകുകള്‍ രോഗവാഹികളായി കേരളത്തില്‍ പെരുത്തപ്പോള്‍ ഓമയിലയിട്ട് പുകച്ച് കൊതുക് നിവാരണത്തിനും പപ്പായയെ പ്രയോജനപ്പെടുത്തുന്നു. അനന്തമായ വിപണന സാദ്ധ്യതയുള്ള ഒരു സസ്യമെന്ന നിലയ്ക്ക് ഇതിന്റെ കൃഷി വര്‍ദ്ധിപ്പിക്കേണ്ടതും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉല്പാദിപ്പിക്കേണ്ടതും ഈ നാടിന്റെ ആവശ്യകതയും അനിവാര്യവുമാണ്.

Tags: ബാലഗോകുലംപപ്പായ
Share35TweetSend
Previous Post

ഹസ്തമുദ്രയിലെ സുവിശേഷങ്ങള്‍

Next Post

'ആര്‍സിഇപി' കരാര്‍: ചതിക്കുഴി ചാടിക്കടന്ന് ഭാരതം

Related Posts

ബാലഗോകുലം

ചാണക്യന്‍ അഥവാ കൗടില്യന്‍

ബാലഗോകുലം

എന്റെ പപ്പി

ബാലഗോകുലം

വ്യാധ ഗീത

ബാലഗോകുലം

ബാല്യം

ബാലഗോകുലം

പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്താ കാര്യം

ബാലഗോകുലം

”ആദ്യം കയ്ക്കുംപിന്നെ മധുരിയ്ക്കും”

Next Post

'ആര്‍സിഇപി' കരാര്‍: ചതിക്കുഴി ചാടിക്കടന്ന് ഭാരതം

Discussion about this post

Latest

കമ്പപ്പുരയിലെ കളിതമാശകള്‍

മാപ്പ് പറയുമോ…മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാര്‍…?

ജിഹാദിന്റെ പിടിയിലമരുന്ന യുറോപ്പ്‌

പ്രപഞ്ചനിര്‍മ്മിതിയുടെ മാന്ത്രിക ചൂള

ചില അയോദ്ധ്യാനന്തര ചിന്തകള്‍

മനഃസാക്ഷി മരവിച്ച മനുഷ്യജന്മങ്ങള്‍

ധന്യത വറ്റിയ മലയാളനോവല്‍

ചാണക്യന്‍ അഥവാ കൗടില്യന്‍

കേരളത്തിലെ ചില ‘വാവകള്‍’

ഭാരതത്തിലെ ഏറ്റവും വലിയതുരങ്കം ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേരില്‍

Facebook Twitter Youtube

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 230444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

© Kesari Weekly - The National Weekly of Kerala

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • ഇ-വീക്കിലി
  • മുഖലേഖനം
  • ലേഖനം
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • പദാനുപദം
  • കഥ
  • കവിത
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • About Us
  • Contact Us
  • Editors
  • Advertise
  • Subscribe

© Kesari Weekly - The National Weekly of Kerala