”മൂന്ന് മാസത്തെ മതപഠനത്തിനായി ഞാന്‍ മദ്രസയില്‍ എത്തിയ വിവരം ഇതിനിടയില്‍ വീട്ടില്‍ അറിഞ്ഞു. ഇരുപത്തിയഞ്ചാമത്തെ ദിവസമായിരുന്നു അത്. വീട്ടില്‍ നിന്ന് വിളി വന്നു. അമ്മ കരച്ചിലോട് കരച്ചില്. കൂടെയുള്ള ചിലര്‍ മൊബൈല്‍ ഓഫ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. പക്ഷെ താന്‍ ഇവിടെ മൊബൈല്‍ ഓഫ് ചെയ്താല്‍ തന്റെ അമ്മ അവിടെ ഓഫാകും. എന്തായാലും അമ്മയുടെ കരച്ചില്‍ കേള്‍ക്കാതിരിക്കുവാന്‍ കഴിഞ്ഞില്ല. അമ്മയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി മദ്രസയിലേക്ക് തിരിച്ച് വരാമെന്ന ഉറപ്പിന്മേല്‍ താല്‍കാലികമായി മടങ്ങി.
എന്റെ സ്വന്തം വീട് ഇരിക്കുന്ന സ്ഥലത്ത് മസ്ജിദ് ഇല്ല. ചെറിയമ്മയുടെ വീടിന്റെ അടുത്ത് മസ്ജിദ് ഉണ്ട്. നിസ്‌കാരം മുടക്കുവാന്‍ പറ്റില്ല. അതിനാല്‍ ചെറിയമ്മയുടെ വീട്ടിലെത്തി. അവിടെ നിസ്‌കാരവുമായി താമസം തുടങ്ങി. കാരണം ഇസ്ലാമിക വിശ്വാസം അനുസരിച്ച് എല്ലാവരും ജനിക്കുന്നത് മുസ്ലിമായിട്ടാണ്. പക്ഷെ അവര്‍ ദൈവത്തെ അറിയാതെ തെറ്റായിട്ട് പോകുന്നു.
എന്നെ സ്വധര്‍മത്തിലേക്ക് മടക്കി കൊണ്ടുവരണമെന്ന് വീട്ടുകാര്‍ തീരുമാനിച്ചിരുന്നു. ഞാനിത് അറിഞ്ഞിരുന്നില്ല. അവര്‍ അതിനൊരു കള്ളക്കഥയുണ്ടാക്കി എന്നെ ഒരു വാഹനത്തില്‍ കയറ്റി. യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി എന്നെ ഇവര്‍ എങ്ങോട്ടോ കൊണ്ടുപോകുകയാണെന്ന്. എവിടെ പോയാലും താന്‍ മാറില്ല. എന്റെ തീരുമാനം മാറ്റാന്‍ ഇവര്‍ക്ക് കഴിയില്ല. പോകുന്നിടത്തോളം പോകട്ടെ. ഞാന്‍ വണ്ടിയില്‍ കുലുങ്ങാതെ ഇരുന്നു.
ഒരു രാത്രി മുഴുവന്‍ ഓടിയ വണ്ടി പുലര്‍ച്ചെ നാല് മണിക്ക് ഒരു കെട്ടിടത്തിന് മുന്നിലെത്തി. ആര്‍ഷവിദ്യാ സമാജമെന്നായിരുന്നു ആ കെട്ടിടത്തിന്റെ പേര്. അവിടെ തന്നെ കാത്ത് നിന്നിരുന്നവരില്‍ ഒരാള്‍ സ്വയം പരിചയപ്പെടുത്തി. ആര്‍ഷവിദ്യാ സമാജം ധര്‍മ പ്രചാരിക ശ്രുതി. ഇസ്ലാം തന്നെയാണ് ശരിയെന്നും തനിക്ക് ആരോടും കൂടുതലായി ഒന്നും സംസാരിക്കാനില്ലെന്നും അവരോട് പറഞ്ഞു. പതിവ് ശൈലിയില്‍ അവര്‍ ചിരിച്ചു കൊണ്ട് സ്വീകരിച്ചു. എനിക്ക് തീരെ താല്‍പര്യമുണ്ടായിരുന്നില്ലെങ്കിലും അവിടെ താമസിക്കുവാന്‍ ഞാന്‍ നിര്‍ബന്ധിതനായി. അവിടത്തെ രണ്ട് അദ്ധ്യാപകരായിരുന്ന മധു സാറും സുജിത്ത് സാറുമായി ഞാന്‍ ആ ദിവസങ്ങളില്‍ സംസാരിച്ചു. മധുസാറ് പറഞ്ഞു. ആചാര്യന്‍ മൂന്ന് ദിവസം കഴിഞ്ഞാല്‍ വരും. അതുവരെ ഇവിടെ താമസിക്കൂ. ഇവിടത്തെ സാഹചര്യം ഇഷ്ടപ്പെട്ടില്ലെങ്കില്‍ തിരിച്ച് പോകാം. ആരും തടയില്ല.
ആദ്യ ദിവസം ഭക്ഷണമൊന്നും കഴിച്ചില്ല. രണ്ടാം ദിവസം അവരെല്ലാവരും പറഞ്ഞപ്പോള്‍ ഉപവാസം അവസാനിപ്പിച്ചു. പുലര്‍ച്ചയ്ക്ക് യോഗയും സത്‌സംഗവുമാണ്. ഞാനും അവരോടൊപ്പം ഇരിക്കും. അവര്‍ സത്സംഗം ചെയ്യുമ്പോള്‍ ഞാന്‍ മനസ്സുകൊണ്ട് നിസ്‌കരിക്കും.
മൂന്നാം നാള്‍ ആചാര്യന്‍ എത്തി. കന്നടക്കാരനായ എനിക്കും ആചാര്യനുമിടയില്‍ സംഭാഷണത്തിന്റെ മദ്ധ്യവര്‍ത്തിയായി കാസര്‍കോഡുകാരിയും ആര്‍ഷ സമാജത്തിന്റെ ആദ്യ ധര്‍മ പ്രചാരികയുമായ ശ്രുതി ഉണ്ടായിരുന്നു. ഒരു മാസമെങ്കിലും അവിടെ താമസിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ചകള്‍ തുടങ്ങിയത്.
ഇസ്ലാമിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങി. ഞങ്ങളുടെ മൂന്ന് പേരുടെ കയ്യിലും ഖുറാന്‍ ഉണ്ടായിരുന്നു. ആമുഖമായി സംസാരിച്ച് സംസാരിച്ച് വിഷയം സ്ത്രീയിലേക്ക് കടന്നു. ആചാര്യന്‍ ചോദിച്ചു. സുകേഷിന് സ്ത്രീകളെപ്പറ്റി എന്താണ് കാഴ്ചപ്പാട്? ഞാന്‍ പറഞ്ഞു ഞാന്‍ സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്നു.
ഖുറാനില്‍ സ്ത്രീകളെപ്പറ്റി എന്ത് പറയുന്നു? ആചാര്യന്റെ ചോദ്യം. വളരെ നല്ലതാണ് പറയുന്നത്. ഞാന്‍ മറുപടി പറഞ്ഞു. അങ്ങിനെ പറഞ്ഞാല്‍ പറ്റില്ല. ഖുറാനില്‍ നിന്ന് പറയണം. ആചാര്യന്‍ നിര്‍ദ്ദേശിച്ചു. അതാണല്ലോ ഇസ്ലാമിന്റെ അടിസ്ഥാനം. സത്യത്തില്‍ എനിക്കോ ഈ മതം മാറാന്‍ പോകുന്നവര്‍ക്കോ ഇത്തരം കാര്യങ്ങളെക്കുറിച്ച് ധാരണകള്‍ ഉണ്ടായിരുന്നില്ല. അള്ളാഹു ഏക ദൈവമാണെന്നും കരുണാകരനും കരുണാനിധിയുമാണെന്നും മുഹമ്മദ് അന്ത്യ പ്രവാചകനാണെന്നും തുടങ്ങിയുള്ള കുറെ കാര്യങ്ങളാണ് പഠിപ്പിച്ച് തരുന്നത്. സ്വര്‍ഗം, ഹുറിമാര്, സക്കാത്ത്, പര്‍ദ്ദയിലൂടെ സ്ത്രീ സംരക്ഷണം, പലിശ, നിസ്‌കാരം, ശരിയായ നീതിന്യായ വ്യവസ്ഥ, മനുഷ്യന് തിരുത്തുവാന്‍ പറ്റാത്ത ഗ്രന്ഥം, ദൈവം നേരിട്ട് ഇറക്കിക്കൊടുത്ത ഗ്രന്ഥം, മുഹമ്മദ് അവസാനത്തെ പ്രവാചകന്‍ ഇങ്ങനെയുളള കാര്യങ്ങളാണ് പൊതുവായി പറഞ്ഞു തരുന്നത്. ഖുറാന്‍ പഠനത്തെക്കാള്‍ ഉപരിയായി ഇരയുടെ ഉളളിലുള്ള ദൈവ സങ്കല്പത്തെ തകര്‍ത്ത് അതിന് പകരമുളള സത്യദൈവം അള്ളാഹുവാണെന്ന് സ്ഥാപിക്കലാണ് രീതി. അവരുടെ കൂടെ ആയിക്കഴിഞ്ഞാല്‍ അത് വിശ്വസിച്ച് അങ്ങിനെയങ്ങ് പോകും. ഇങ്ങനെ പോകുന്നവര്‍ പൂര്‍വമതത്തിന്റെ കടുത്ത ശത്രുക്കളുമായി മാറും. ഇതാണ് പൊതുവില്‍ കണ്ടുവരുന്നത്.
നമുക്ക് ഓരോന്നോരോന്നായി ഖുറാനില്‍ നിന്ന് വായിച്ചു തുടങ്ങാമെന്ന് ശ്രുതി ചേച്ചി പറഞ്ഞതോടെ അങ്ങിനെ തുടങ്ങി. ഖുറാനിലെ 2:23 സ്ത്രീയെ സംബന്ധിച്ചിടത്തോളമുള്ള ഖുറാന്റെ അടിസ്ഥാന വിശ്വാസമാണ്. അത് എന്നോട് വായിക്കുവാന്‍ പറഞ്ഞു. ‘നിങ്ങളുടെ പത്‌നിമാര്‍ നിങ്ങളുടെ കൃഷിഭൂമിയാണ്. അതുകൊണ്ട് നിങ്ങളുടെ കൃഷിഭൂമിയില്‍ നിങ്ങള്‍ക്കിഷ്ടപ്പെടുംവിധം ചെന്ന് കൊള്‍ക.’ കൂടാതെ കെ.വി.മുഹമ്മദ് കൂറ്റനാടിന്റെ ഖുറാന്‍ വ്യാഖ്യാനവും വായിച്ചു. ‘ധാന്യോല്‍പ്പാദനത്തിന് കൃഷിസ്ഥലം എപ്രകാരമാണോ അപ്രകാരമാണ് സന്താനോല്‍പ്പാദനത്തിന് സ്ത്രീകള്‍. കൃഷിയുല്‍പ്പാദനത്തിന് ഉപയുക്തമായ സ്ഥാനത്തും സമയത്തും കര്‍ഷകര്‍ വിത്തിറക്കുന്ന പോലെ സന്താനോല്‍പാദനത്തിന് ഉപയുക്തമായ സ്ഥാനത്തും സമയത്തും തന്നെ സംയോഗം ചെയ്യേണ്ടതാണ്. കര്‍ഷകന്‍ ഇഷ്ടപ്പെടുന്ന ഏത് രൂപത്തിലും അവന്റെ കൃഷിസ്ഥലം ഉഴുത് ഉപയോഗപ്പെടുത്തുന്ന പോലെ അവന്‍ ഇഷ്ടപ്പെടുന്ന ഏത് രൂപത്തിലും സംയോഗം ചെയ്യാവുന്നതാണ്.’ ഇതേ കാര്യം ആവര്‍ത്തിച്ചവര്‍ത്തിച്ച് പറയുന്ന മറ്റ് ഇസ്ലാമിക ഗ്രന്ഥങ്ങളും വായിച്ചതോടെ ഇസ്ലാമിലെ സ്ത്രീ സങ്കല്‍പ്പം ബോധ്യപ്പെട്ടു.
ഒരു പുരുഷന് നാല് ഭാര്യമാരെയും അനേകം വെപ്പാട്ടിമാരെയും കൈവശം വെക്കാന്‍ അനുവദിക്കുന്ന ആയത്തും കൂടി വായിച്ചതോടെ ഇസ്ലാമില്‍ ഞാന്‍ അറിഞ്ഞിട്ടില്ലാത്ത ഒരു കാര്യം കൂടി വ്യക്തമായി. 4:3 ല്‍ ഇങ്ങനെ പറയുന്നു. ‘അനാഥകളുടെ കാര്യത്തില്‍ നീതി പാലിക്കാനാവുകയില്ലെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം നിങ്ങള്‍ക്ക് ഉത്തമമായി തോന്നുന്ന സ്ത്രീകളെ രണ്ടോ മൂന്നോ നാലോ വീതം വിവാഹം ചെയ്യുക. അവര്‍ക്കിടയില്‍ നീതി പാലിക്കുവാന്‍ കഴിയുകയില്ലെന്ന് ഭയപ്പെടുകയാണെങ്കിലോ ഒരൊറ്റ വനിതയെ വിവാഹം ചെയ്യുക അല്ലെങ്കില്‍ യുദ്ധത്തില്‍ നിങ്ങളുടെ നിയന്ത്രണത്തില്‍ വന്നിട്ടുളള സ്ത്രീകളെ വിവാഹം കഴിക്കുക. അതാണ് നിങ്ങളുടെ പക്കല്‍ നിന്ന് അനീതി വന്നുഭവിക്കാതിരിക്കുവാന്‍ കൂടുതല്‍ അനുയോജ്യമായ നടപടി.’
സ്വര്‍ഗത്തിലും ബഹുഭാര്യാത്വമാണ്. 52:20 ല്‍ പറയുന്നു. ‘അണിയായി നിരത്തി വെച്ചിരിക്കുന്ന കട്ടിലുകളില്‍ അവര്‍ ചാരിയിരിക്കും. വിശാലാക്ഷികളായ തരുണികളെ നാം അവര്‍ക്ക് ഇണ ചേര്‍ത്തു കൊടുക്കും.’ 4:24 ല്‍ പറയുന്നത് അടിമ സ്ത്രീകളെ ഭര്‍ത്താവുണ്ടെങ്കിലും ഉപയോഗിക്കാമെന്നാണ്. മറ്റുള്ളവരുടെ വിവാഹബന്ധത്തില്‍ ഇരിക്കുന്ന സ്ത്രീകള്‍ നിഷിദ്ധമാണ്. എന്നാല്‍ യുദ്ധത്തില്‍ ബന്ധനസ്ഥരായി നിങ്ങളുടെ നിയന്ത്രണത്തില്‍ വന്ന സ്ത്രീകള്‍ അതില്‍ നിന്ന് ഒഴിവാണ്. അല്ലാഹു നിങ്ങള്‍ക്ക് നിശ്ചയിച്ച നിയമമാണിത്.
4:34 ല്‍ ഭര്‍ത്താവിന് ഭാര്യയെ അടിക്കാമെന്ന് പറയുന്നു. പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍നോട്ടക്കാരാകുന്നു. കാരണം അവരില്‍ ചിലര്‍ക്ക് ചിലരേക്കാള്‍ ചില യോഗ്യതകള്‍ അല്ലാഹു നല്‍കിയിട്ടുണ്ട്. പുരുഷന്മാര്‍ തങ്ങളുടെ ധനത്തില്‍ നിന്ന് സ്ത്രീകള്‍ക്ക് വേണ്ടി ചിലവ് ചെയ്യുന്നുമുണ്ട്. അപ്പോള്‍ ഉത്തമ സ്ത്രീകള്‍ അനുസരണ ശീലമുള്ളവരും ഭര്‍ത്താവിന്റെ അഭാവത്തില്‍ അല്ലാഹു സംരക്ഷിക്കുവാന്‍ കല്‍പ്പിച്ചിട്ടുളളതെല്ലാം സംരക്ഷിക്കുന്നവരുമാണ്. എന്നാല്‍ അനുസരണക്കേട് കാണിക്കുമെന്ന് വല്ല സ്ത്രീകളെയും കുറിച്ചും നിങ്ങള്‍ക്ക് ശങ്ക തോന്നിയാല്‍ അവരെ ഉപദേശിക്കുക. രണ്ടാമത് കിടപ്പറയില്‍ അവരെ ബഹിഷ്‌കരിക്കുക. മൂന്നാമത് അവരെ അടിക്കുക. എന്നിട്ടവര്‍ നിങ്ങള്‍ക്ക് കീഴ്‌പ്പെട്ട് കഴിഞ്ഞാല്‍ അവര്‍ക്കെതിരായ നടപടിയെടുക്കുവാന്‍ മാര്‍ഗമന്വേഷിക്കരുത്. അല്ലാഹു ഉന്നതനാണ്. മഹാനാണ്.
സ്ത്രീകളോടുള്ള ഖുറാന്റെ സമീപനത്തെപ്പറ്റി ഇനിയും അറിയണോ എന്ന് എന്നോട് അവര്‍ ചോദിച്ചു. ഞാന്‍ മൂളി. ഖുറാനിലെ അടുത്തൊരു ആയത്ത് എനിക്കവര്‍ വായിക്കാന്‍ എടുത്ത് തന്നു. അത് 2:282 ആയിരുന്നു. സ്ത്രീയുടെയും പുരുഷന്റെയും മൂല്യം നിശ്ചയിച്ച ഒരു ആയത്തായിരുന്നു അത്. അതില്‍ പറയുന്നു. സത്യവിശ്വാസികളെ (ഖുറാന്‍ ഇസ്ലാം മതവിശ്വാസികളെ അഭിസംബോധനം ചെയ്യുന്നത് സത്യവിശ്വാസികള്‍ എന്നാണ്) നിങ്ങള്‍ അവധി നിശ്ചയിച്ച് കടത്തിന്റെ ഇടപാടു നടത്തുമ്പോള്‍ അത് രേഖപ്പെടുത്തിവെക്കുക. നിങ്ങള്‍ക്കിടയില്‍ ഒരു എഴുത്തുകാരന്‍ അത് നീതിപൂര്‍വം എഴുതട്ടെ. അല്ലാഹു അവനെ പഠിപ്പിച്ച പോലെ അതെഴുതാന്‍ ഒരെഴുത്തുകാരനും വൈമനസ്യം കാണിക്കരുത് – അവന്‍ എഴുതുക തന്നെ ചെയ്യട്ടെ. എഴുതാനുള്ള വാചകം കടബാദ്ധ്യസ്ഥന്‍ പറഞ്ഞു കൊടുക്കട്ടെ. തന്റെ നാഥനായ അള്ളാഹുവിന്റെ സന്നിധിയില്‍ അവന്‍ സൂക്ഷ്മത പാലിക്കട്ടെ. ഇടപാടു സംഖ്യയില്‍ യാതൊരു കുറവും അവന്‍ വരുത്താതിരിക്കരുത്, ഇനി കടബാദ്ധ്യസ്ഥന്‍ ഒരു മഠയനോ ദുര്‍ബല മനസ്‌ക്കനോ അല്ലെങ്കില്‍ വാചകം പറഞ്ഞു കൊടുക്കാന്‍ കഴിവില്ലാത്തവനോ ആണെങ്കില്‍ അവന്റെ രക്ഷാധികാരി നീതീപൂര്‍വം വാചകം പറഞ്ഞു കൊടുക്കട്ടെ. നിങ്ങളുടെ പുരുഷന്മാരില്‍ ഇരുവരെ സാക്ഷി നിര്‍ത്തുക. രണ്ടാണുങ്ങള്‍ ഇല്ലെങ്കില്‍ സാക്ഷി നിര്‍ത്തുവാന്‍ നിങ്ങള്‍ തൃപ്തിപ്പെടുന്ന ആളുകളില്‍ നിന്ന് ഒരാണിനെയും രണ്ട് പെണ്ണിനെയും സാക്ഷി നിര്‍ത്തുക.
നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ നിങ്ങളോടിത് അല്ലാഹു നിര്‍ദ്ദേശിക്കുന്നു. പുരുഷന് രണ്ട് സ്ത്രീകളുടേതിന് തുല്യമായ ഓഹരി ലഭിക്കും. ഇനി ആ സന്താനങ്ങള്‍ സ്ത്രീകളാണ്, രണ്ടു പേരില്‍ കൂടുതലുണ്ട് താനും, എങ്കില്‍ മരിച്ചവന്‍ വിട്ടു പോയ ധനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം അവര്‍ക്കുള്ളതാണ്. ഒരു മകള്‍ മാത്രമാണുള്ളതെങ്കിലോ അവര്‍ക്ക് പകുതി ലഭിക്കും. മരിച്ചയാളുടെ മാതാപിതാക്കള്‍ക്ക് അവരില്‍ ഓരോരുത്തര്‍ക്കും മരിച്ചവര്‍ വിട്ടു പോയ സ്വത്തിന്റെ ആറിലൊന്ന് വീതം ലഭിക്കും. മരിച്ചവന് സന്താനമുണ്ടെങ്കില്‍. ഇനി അവന് സന്താനമില്ല, അവന്റെ മാതാപിതാക്കള്‍ അവകാശികളായി നിലകൊള്ളുന്നുമുണ്ട്, എങ്കില്‍ മാതാവിന് മൂന്നിലൊരംശം ലഭിക്കും. അവനു സഹോദരങ്ങള്‍ ഉണ്ടെങ്കിലോ മാതാവിന് ആറിലൊരംശം ലഭിക്കും, മരിച്ചു പോയവന്‍ ചെയ്തിട്ടുളള കടം ഇവ നിര്‍വഹിച്ച ശേഷം. നിങ്ങളുടെ പിതാക്കളും സന്താനങ്ങളുമാകുന്നു. (ഈ അവകാശികള്‍) അവരില്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടുവാന്‍ കൂടുതല്‍ സാധ്യതയുള്ളവരാരെന്ന് നിങ്ങളറിയില്ല. അല്ലാഹു നിശ്ചയിച്ച ഓഹരിയാണിതെല്ലാം. അഗാധജ്ഞനും വിവേകജ്ഞനുമാണ് അല്ലാഹു.
ഇനിയുമുണ്ട് സ്ത്രീ സമൂഹത്തെ അവമതിക്കുന്ന നിരവധി ആയത്തുകള്‍. വായിക്കണോ? ആചാര്യന്‍ ചോദിച്ചു. വേണ്ടാ ഞാന്‍ പറഞ്ഞു. ഈ ഒരു വിഷയം ഒഴിവാക്കിയാല്‍ ഇസ്ലാമില്‍ നിറയെ നന്മകളുണ്ടല്ലോ? പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്ന പലിശ ഇസ്ലാമില്‍ നിഷിദ്ധമല്ലേ?
ആചാര്യന്‍ ചിരിച്ചു. കൈയ്യിലുള്ള പണം ബാങ്കില്‍ ഇടുന്നതിന് പകരം കച്ചവടങ്ങളില്‍ നിക്ഷേപിച്ച് പലിശയേക്കാള്‍ കൂടുതല്‍ ലാഭവിഹിതം ഉണ്ടാക്കുന്നില്ലേ? പലിശ ഹറാമാണെന്ന് പറയുന്നവര്‍ക്ക് ലാഭം ഹലാലാണ്. യുദ്ധങ്ങളിലും അല്ലാതെയും മറ്റുള്ളവരെ കൊള്ളയടിച്ച് കിട്ടുന്ന കൊള്ളമുതല്‍ (ഗനീമത്ത്) പങ്കു വെക്കുന്നത് പോലും അനുവദനീയമാക്കുന്നവരാണ് പലിശക്കെതിരെ സംസാരിക്കുന്നത്.
ഒരുപാട് ശാസ്ത്രീയ സത്യങ്ങള്‍ മുന്‍കൂട്ടി പ്രവചിച്ച ഒരു മഹാഗ്രന്ഥമാണ് ഖുറാന്‍. എനിക്ക് തോല്‍ക്കാന്‍ പറ്റില്ലായിരുന്നു. ഞാന്‍ വാദിച്ചു.
എന്ത് ശാസ്ത്രം? ആചാര്യന്‍ ചോദിച്ചു. അക്കാലത്ത് ആ നാട്ടുകാര്‍ക്ക് ധാരണയുണ്ടായിരുന്ന കാര്യങ്ങളാണ് ഖുറാനിലെ ശാസ്ത്രം. പിന്നീട് അതെല്ലാം തെറ്റാണെന്ന് തെളിഞ്ഞു. അത് ഖുറാന്റെ തെറ്റല്ല. ആ കാലഘട്ടത്തിലെ സയന്‍സ് അത്രയേയുള്ളൂ. പക്ഷെ ഇത് ലോകവസാനം വരെ മാറ്റം വരാത്തത് എന്ന് അവകാശപ്പെടുമ്പോഴാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ഖുറാനില്‍ പ്രപഞ്ചത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത് നോക്കൂ. അദ്ധ്യായം 71:15, 16 -ല്‍ പറയുന്നു. ‘ഏഴാകാശങ്ങളെ ഒന്നിനു മേല്‍ ഒന്നായി അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. ചന്ദ്രനെ അതില്‍ ഒരു വെളിച്ചവും സൂര്യനെ ഒരു വിളക്കും ആക്കിയിരിക്കുന്നു.’ 25:61ല്‍ പ്രകാശിക്കുന്ന ചന്ദ്രനെ സ്ഥാപിച്ചു, 75:8 ല്‍ അന്ത്യനാളില്‍ ചന്ദ്രന്റെ പ്രകാശം കെട്ടുപോകും. അതുപോലെ ഖുറാന്‍ പറയുന്നു ‘സൂര്യന്‍ പകല്‍ സഞ്ചരിക്കുകയും രാത്രി വിശ്രമിക്കുകയും ചെയ്യുന്നു’ എന്ന് (36:38, 91: 1, 2) ദൈവ സിംഹാസനത്തിന്റെ താഴ്ഭാഗത്ത് ചെന്ന് സുജൂദ് ചെയ്യാന്‍ പോയിരിക്കുകയാണെന്ന് നബി പറയുന്നു. (സഹീഹുല്‍ ബുഖാരി 13, 14). പിന്നെ 18: 86 ല്‍ പറയുന്നു, സൂര്യന്‍ ഒരു ചെളി തടാകത്തില്‍ അസ്തമിക്കുന്നുവെന്ന് ‘ഒരു സാധാരണ മനുഷ്യന്റെ ബുദ്ധിയില്‍ മാത്രമേ സൂര്യന് ഉദയവും അസ്തമയവും ഉള്ളൂ.’ ആചാര്യന്‍ പറഞ്ഞു.
അമ്മ വിഷമിക്കുമെന്ന് കരുതിയിട്ടാണ് മദ്രസയില്‍ നിന്ന് ഇടക്ക് വെച്ച് പഠനം നിര്‍ത്തി പോന്നതെന്ന് പറഞ്ഞുവല്ലോ. ഇസ്ലാം മനുഷ്യ ബന്ധങ്ങളെ എങ്ങിനെയാണ് പഠിപ്പിക്കുന്നതെന്നറിയാമോ? ആചാര്യന്‍ ചോദിച്ചു.
ഇല്ല. ഞാന്‍ പറഞ്ഞു.
കുടുംബാംഗങ്ങള്‍ പോലും സത്യ വിശ്വാസികള്‍ അല്ലെങ്കില്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവരാണെന്നാണ് ഖുറാന്‍ 9:23 ല്‍ പറയുന്നത്. 3:28 ല്‍ പറയുന്നത് സത്യവിശ്വാസികള്‍ (മുസ്ലിം) സത്യവിശ്വാസികളെ വിട്ട് സത്യനിഷേധികളെ (മുസ്ലാം ഇതരര്‍ – കാഫിറുകള്‍) ആത്മ മിത്രങ്ങളാക്കി വെക്കരുത്. വല്ലവനും അത് ചെയ്തുവെങ്കില്‍ അവന് അല്ലാഹുവുമായി യാതൊരു ബന്ധവുമില്ല തന്നെ. 58:22 – അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവിനെയും അവന്റെ ദൂതനെയും എതിര്‍ത്തു നില്‍ക്കുന്നവരുമായി മൈത്രി ബന്ധം പുലര്‍ത്തിപ്പോരുന്നത് നീ കാണുകയില്ല. അത് സ്വപിതാക്കളോ സന്താനങ്ങളോ സ്വസഹോദരന്മാരോ അടുത്ത കുടുംബാംഗങ്ങളോ ആണെങ്കിലും ശരി. 4: 144 സത്യവിശ്വാസികളെ! സത്യ വിശ്വാസികളെ വിട്ട് സത്യനിഷേധികളെ നിങ്ങള്‍ ഉറ്റമിത്രങ്ങളാക്കി വെക്കരുത്. നിങ്ങള്‍ക്കെതിരെ നടപടി എടുക്കുവാന്‍ അല്ലാഹുവിന് വ്യക്തമായ തെളിവുണ്ടാക്കി വയ്ക്കണമെന്നാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്. 25:52 നീ സത്യനിഷേധികളെ അനുസരിക്കരുത്. ഖുര്‍ആനും കൊണ്ട് അവരോട് ഘോരയുദ്ധം ചെയ്യുക. 8:55 അല്ലാഹുവിന്റെ അടുക്കല്‍ ജന്തുക്കളില്‍ വെച്ച് ഏറ്റവും മോശപ്പെട്ടവര്‍ സത്യനിഷേധികളാണ്. അതുകൊണ്ടവര്‍ ഒരിക്കലും വിശ്വസിക്കുകയില്ല. 98: 6 വേദക്കാരിലും ബഹുദൈവ വിശ്വാസികളിലുമുള്ള സത്യനിഷേധികള്‍ നരകാഗ്‌നിയിലായിരിക്കും. അതിലവര്‍ നിത്യ നിവാസികളത്രെ. അവരത്രേ സൃഷ്ടികളില്‍ ഏറ്റവും ദുഷ്ടര്‍ 9:17 ബഹുദൈവ വിശ്വാസികള്‍ക്ക് അല്ലാഹുവിന്റെ ഭവനങ്ങളെ പരിപാലിക്കുവാന്‍ യാതൊരവകാശവുമില്ല. അവരുടെ കര്‍മങ്ങള്‍ നിഷ്ഫലമായിരിക്കുന്നു. നരകത്തിലവര്‍ നിത്യവാസികളാണ്.
ഇത്തരത്തിലുള്ള നിരവധി ആയത്തുകള്‍ ഞാന്‍ വായിച്ചു. ഞാന്‍ ഇരുന്നിടത്ത് തന്നെ ഇരുന്ന് ചിന്തിച്ചു. ഇത്തരം കാര്യങ്ങളൊന്നും അറിയാതെ, യഥാര്‍ത്ഥ ഖുറാനും ഇസ്ലാമും എന്താണെന്ന് ശരിക്കും മനസ്സിലാക്കാതെയാണ് മതം മാറാന്‍ മദ്രസയില്‍ പോയിട്ടുള്ളവരെല്ലാം തന്നെ. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ സ്വന്തം മതത്തെപ്പറ്റി അപകര്‍ഷതാബോധം ഉണ്ടാക്കി ഇതാണ് നല്ലതെന്ന് സ്ഥാപിച്ച് മത കെണിയിലേക്ക് വീഴ്ത്തുകയാണ് ചെയ്യുന്നത്. മാനുഷിക ബന്ധങ്ങളെയെല്ലാം മതം കൊണ്ട് വേര്‍തിരിച്ച് ശിക്ഷിക്കുന്ന ഒരു പ്രാകൃത ചിന്താധാരയാണ് ഇസ്ലാമെന്ന് എനിക്ക് ഇസ്ലാം പഠനത്തോടെ ബോധ്യമായി.
എന്റെ നാട്ടില്‍ എത്രയോ പേര്‍ ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ട് മതം മാറി പോയി. എത്രയോ പേര്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്നു. താന്‍ ഖുര്‍ആനില്‍ നിന്ന് പഠിച്ച ഇസ്ലാം അവരോടൊക്കെ പറയേണ്ടതുണ്ട്. ഈ തീരുമാനത്തോടെ ആര്‍ഷവിദ്യാ സമാജത്തില്‍ ചേരാനും സനാതന ധര്‍മത്തെക്കുറിച്ച് ഗഹനമായി പഠിക്കുവാനും തീരുമാനിച്ചു. തുടര്‍ന്നുള്ള നാല് വര്‍ഷം ആര്‍ഷ വിദ്യാ സമാജത്തില്‍ താമസിച്ച് പഠിച്ചു. അച്ഛന്‍ ഒരു മാസം വന്ന് താമസിച്ചു. ആര്‍ഷ വിദ്യാ സമാജം എന്റെ കുടുംബത്തിലെ എല്ലാ കാര്‍മേഘങ്ങളെയും നീക്കി.
ഖുറാന്‍ വായിപ്പിച്ചുകൊണ്ട് തന്നെ ഇസ്ലാമിലേക്ക് പോയവരെ തിരിച്ച് കൊണ്ടുവരുവാന്‍ ആര്‍ഷവിദ്യാ സമാജം പ്രവര്‍ത്തനം തുടങ്ങി വിജയിച്ചതോടെ ഇസ്ലാമിസ്റ്റുകളുടെ പ്രവര്‍ത്തന ശൈലി ആകെ മാറി. ഇസ്ലാമിന്റെ നന്മകളും മറ്റു മതങ്ങളുടെ കുറവുകളും പറഞ്ഞു കൊണ്ടുള്ള മതപരിവര്‍ത്തന ചൂണ്ടയില്‍ കൊത്തുന്നവര്‍ക്ക് ആദ്യം സത്യമതത്തിന്റെ നന്മകള്‍ പറയുന്ന കൊച്ചു കൊച്ചു പുസ്തങ്ങളും ലിങ്കുകളുമാണ് ആദ്യം കൊടുക്കുക. പൂര്‍ണമായും റൂട്ടില്‍ എത്തിക്കഴിഞ്ഞുവെന്ന് ഉറപ്പായാല്‍ മാത്രമേ മതഗ്രന്ഥം നല്‍കുകയുള്ളു. അതും പല വ്യാഖ്യാനങ്ങളും പഠിപ്പിച്ചതിന് ശേഷം.
സുകേഷ് ഇതിനകം കര്‍ണാടകയില്‍ അമ്പതോളം പേര്‍ക്ക് കൗണ്‍സിലിംഗ് കൊടുത്തു സ്വധര്‍മത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു കഴിഞ്ഞു. ഇനിയും ഇങ്ങനെ തന്നെ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം. ഇങ്ങനെ എത്രയെത്ര പേര്‍. ജിഹാദിന്റെ കെണികളില്‍ പെടുന്നവരില്‍ സ്ത്രീ പുരുഷ വത്യാസമോ പ്രായവത്യാസമോ വിദ്യാഭ്യാസ കയറ്റിറക്കങ്ങളോ ഇല്ല. കാസര്‍കോഡുകാരി വൈശാലി ബംഗളൂരില്‍ ഐ. ടി. കമ്പനിയില്‍ ജോലി ചെയ്യുമ്പോഴാണ് സഹപ്രവര്‍ത്തകരുടെ കെണിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. ബി.ടെക് എന്‍ജിനീയറിംഗ് പാസ്സായി ഐ.ടി. മേഖലയിലെത്തിയ വൈശാലിയുടെ ഒരു പ്രൊജക്ട് ഗ്രൂപ്പില്‍ നാല് പേര്‍ മുസ്ലീമുകളായിരുന്നു. വൈശാലിക്ക് ആത്മീയ കാര്യങ്ങളിലുള്ള താല്‍പര്യം നാലംഗ സംഘം മനസ്സിലാക്കി. പിന്നെ നിര്‍ദോഷമായ ചോദ്യങ്ങള്‍ തുടങ്ങി. എന്തിനാ കുറെ ദൈവങ്ങള്‍, ഗണപതിക്കെന്തിനാ കൊമ്പ്, ശ്രീരാമന്‍ എന്തിന് ഭാര്യയെ ഉപേക്ഷിച്ചു. ഒരു ആവശ്യം വന്നാല്‍ ഏത് ദൈവത്തോട് പ്രാര്‍ത്ഥിക്കും. എന്നിങ്ങനെ ചോദ്യങ്ങള്‍. ഒരു പാട് ആത്മീയ ധാരകളുടെ കൂടിച്ചേരലായ ഹിന്ദുധര്‍മത്തില്‍ നിന്ന് ഓരോ ചോദ്യത്തിനും ആത്മീയതയിലധിഷ്ഠിതമായ മറുപടി കൊടുക്കുവാന്‍ കഴിയാതെ വന്നതോടെ അപകര്‍ഷതാ ബോധവും കുറ്റബോധവുമായി. ഇതിനുള്ള ഏക പരിഹാരമായി അവര്‍ അവരുടെ ഏക ദൈവത്തെ മുമ്പില്‍ വെച്ച് കൊടുത്തു. കരുണാകരനും കരുണാമയിയും നല്ലവനുമായ ദൈവം. അവര്‍ ഇസ്ലാമിനെ മഹത്വവല്‍ക്കരിക്കുന്ന വീഡിയോകളും സാഹിത്യങ്ങളും വൈശാലിയിലേക്ക് എത്തിക്കുവാന്‍ തുടങ്ങി. മാറ്റങ്ങള്‍ വളരെ പ്രകടമായിരുന്നു. തങ്ങളുടെ മകള്‍ ഏക ദൈവത്തിലേക്ക് പോകുകയാണെന്നറിഞ്ഞ മാതാപിതാക്കള്‍ മകളെ ആര്‍ഷവിദ്യാസമാജത്തില്‍ എത്തിക്കുകയായിരുന്നു.
ഇത് വൈശാലിയുടെ ജീവിതത്തില്‍ വഴിത്തിരിവായി. വിവിധ മതങ്ങളെ കുറിച്ചുള്ള ഒരു സമഗ്ര പഠനത്തിന് ഇവിടുന്ന് തുടക്കം കുറിച്ചു. സനാതന ധര്‍മത്തെക്കുറിച്ചുള്ള തിരിച്ചറിവ് ആര്‍ഷവിദ്യാ സമാജത്തിലൂടെ ശിഷ്ടകാലം ജീവിക്കുവാന്‍ പ്രചോദനമായി. വൈശാലിയുടെ കഴിവുകളെ പ്രയോജനപ്പെടുത്തുവാന്‍ സമാജവും നിശ്ചയിച്ചു. വൈശാലിക്ക് ഇംഗ്ലീഷ് ഭാക്ഷയിലുളള പ്രാവീണ്യം കണക്കിലെടുത്ത് സമാജം പുറത്തിറക്കുന്ന പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയും പരിശോധനയും ചെയ്യുന്ന ടീമില്‍ വൈശാലി എത്തി. ആര്‍ഷവിദ്യാ സമാജത്തിലെ ധര്‍മ പ്രചാരികമാരായ ശ്രുതിയുടെയും ആതിരയുടെയും പുസ്തകങ്ങള്‍ മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വൈശാലി മൊഴിമാറ്റം നടത്തിക്കഴിഞ്ഞു.
ഇന്നത്തെ കാലഘട്ടം ആവശ്യപ്പെട്ട ഒരു സ്ഥാപനമായിരുന്നു ആര്‍ഷവിദ്യാ സമാജം. മല്‍സരിച്ച് എണ്ണം കൂട്ടാന്‍ ഇറങ്ങുന്ന മതങ്ങളെ പ്രതിരോധിക്കണമെങ്കില്‍ അവരെക്കുറിച്ചുള്ള പഠനം കൂടി അനിവാര്യമാണെന്ന് ആര്‍ഷവിദ്യാ സമാജം കാണിച്ചു തന്നു. സമാജത്തിന്റെ പിന്തുണയെ ആശ്രയിച്ചാണ് ആര്‍ഷവിദ്യാ സമാജത്തിന്റെ ശക്തിയും നിലനില്‍പ്പും.
(അവസാനിച്ചു)