കോഴിക്കോട്: കേരളത്തിന്റെ മുഖ്യധാരാ മാധ്യമങ്ങളില്‍ ദേശീയതയുടെ ശബ്ദമായ കേസരിയുടെ പ്രചാരമാസ പ്രവര്‍ത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു.
കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിനു മുന്നില്‍ കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍.മധുഅടുത്തായി ദേശീയ പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന മുന്‍ എം.പി എ.പി അബ്ദുള്ളക്കുട്ടിയെ ആദ്യ വരിക്കാരനായി ചേര്‍ത്തുകൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍.മധു അധ്യക്ഷത വഹിച്ചു. ‘അയോധ്യ – സാംസ്‌കാരിക സമന്വയത്തിന്റെ സാധ്യതകള്‍’ എന്ന വിഷയത്തില്‍ ആര്‍.എസ്.എസ് സംസ്ഥാന ബൗദ്ധിക്ക് ശിക്ഷണ്‍പ്രമുഖ് കെ.പി.രാധാകൃഷ്ണന്‍ പ്രഭാഷണം നടത്തി. എ.പി അബ്ദുള്ളക്കുട്ടി, മുസ്ലീം ലീഗ് സ്ഥാപക പ്രസിഡന്റ് ബാഫഖി തങ്ങളുടെ കൊച്ചുമകന്‍ സയ്യിദ് താഹ ബാഫഖി തങ്ങള്‍എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. കേസരി വരിക്കാരെ ഇന്‍ഷ്വര്‍ ചെയ്യുന്ന പദ്ധതിയുടെ ധാരണാപത്രം ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ എം.രവിയില്‍ നിന്നും മാനേജിങ്ങ് ട്രസ്റ്റി അഡ്വ. പി.കെ ശ്രീകുമാര്‍ ഏറ്റുവാങ്ങി.
ചലച്ചിത്ര താരം കോഴിക്കോട് നാരായണന്‍ നായര്‍, ടി.ബി.എസ് ബുക്ക്‌സ് ഉടമ എന്‍.ഇ.ബാലകൃഷ്ണമാരാര്‍, വേദവ്യാസ വിദ്യാലയം പ്രിന്‍സിപ്പാള്‍ ഷീബാ രാമദാസ്, കേന്ദ്ര സര്‍വ്വകലാശാല ഉപദേശക സമിതി അംഗവും ഗ്രന്ഥകാരനുമായ ഡോ.ഉള്ളൂര്‍ എം.പരമേശ്വരന്‍, സയ്യിദ് താഹ ബാഫഖി തങ്ങള്‍, റിട്ട. എന്‍ഞ്ചിനീയര്‍ പുരുഷോത്തമന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ വരിക്കാരായി ചേര്‍ന്നു. പരിപാടിയില്‍ മാനേജിങ്ങ് ട്രസ്റ്റി പി.കെ.ശ്രീകുമാര്‍ സ്വാഗതവും ടി.എച്ച്.വത്സരാജ് നന്ദിയും പറഞ്ഞു.