ആലപുരം (എറണാകുളം): സ്വന്തം ഭൂമി ഭൂരഹിതര്‍ക്ക് ദാനം ചെയ്തുകൊണ്ട് സാമൂഹ്യപ്രവര്‍ത്തകനും ആര്‍.എസ്.എസ്. പ്രചാരകനുമായ എസ്.രാമനുണ്ണി മാതൃകയായി. ഇലഞ്ഞി, ആലപുരം ചെറുവള്ളി മനയിലെ തന്റെ സ്വത്തില്‍ നിന്നാണ് ഭൂരഹിതരായ രണ്ട് കുടുംബങ്ങള്‍ക്ക് അഞ്ച് സെന്റ് വീതം നല്‍കി രാമനുണ്ണി സമൂഹത്തിന് വെളിച്ചം പകര്‍ന്നത്. ഭൂഅവകാശ സംരക്ഷണസമിതി സംസ്ഥാന സംയോജകനാണ് രാമനുണ്ണി.
39 വര്‍ഷമായി ആര്‍.എസ്.എസ്. പ്രചാരകനായ രാമനുണ്ണി നേരത്തെ വനവാസി വികാസ് കേന്ദ്രത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്നു. എ.ബി.വി.പിയുടെ തിരുവനന്തപുരം വിഭാഗ് സംഘടനാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇലഞ്ഞി പഞ്ചായത്തില്‍പെട്ട ഭൂരഹിതരായ രണ്ടു കുടുംബങ്ങള്‍ക്കാണ് സ്ഥലം നല്‍കിയത്.
പരേതനായ ശ്രീധരന്‍ നമ്പൂതിരിയുടെയും നങ്ങേലി അന്തര്‍ജ്ജനത്തിന്റെയും മകനാണ് രാമനുണ്ണി. കഥകളി ആചാര്യനും ആദ്യകാല ജനസംഘം നേതാവുമായിരുന്ന പരേതനായ കലാമണ്ഡലം സി.ആര്‍.രാമന്‍നമ്പൂതിരി പിതൃസഹോദരനാണ്.
ഒക്‌ടോ. 11ന് ആലപുരത്ത് നടന്ന ചടങ്ങില്‍ ഭൂമി കൈമാറുകയുണ്ടായി. എസ്. സേതുമാധവന്‍ രേഖകള്‍ ഏറ്റുവാങ്ങി. വിഭാഗ് സംഘചാലക് ഇ.വി. നാരായണന്‍, പ്രാന്ത സേവാ പ്രമുഖ് എ.വിനോദ് എന്നിവര്‍ സംസാരിച്ചു.