Wednesday, July 16, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

കടക്കെണിയും കുരങ്ങന്മാരും

എ.ശ്രീവത്സന്‍

Print Edition: 28 April 2023

വിഷുത്തലേന്നുള്ള പരക്കം പാച്ചിലിലായിരുന്നു ഞാന്‍. കണി വെയ്ക്കാന്‍ വെറ്റിലയും അടക്കയും വേണം. അടുത്തുള്ള കടയിലൊന്നും അത് കിട്ടില്ല. ഇക്കാലത്ത് ആരും തന്നെ മുറുക്കുന്നവരില്ലല്ലോ. എന്തായാലും അമ്പലമുക്കിലുള്ള കടയില്‍ എത്തിയപ്പോള്‍ അതേ ആവശ്യത്തിനായി അതാ രാമേട്ടന്‍ അവിടെ. ഇടതുപക്ഷക്കാരനാണെങ്കിലും വീട്ടില്‍ കണി വെയ്ക്കും.

എന്നെ കണ്ടതും മുപ്പര്‍ ചിരിച്ചു.
‘കുറെയായല്ലോ കണ്ടിട്ട്. വിഷു എങ്ങനെ? കുട്ടികളൊക്കെ എത്തിയിട്ടുണ്ടൊ?’
‘ഇല്ല മകന്‍ ജൂണിലേ വരൂ.’

‘രാമേട്ടന്റെ കൊച്ചിയിലുള്ള മകളും കുട്ടിയും എത്തിയില്ലേ?’
‘അവര്‍ വൈകീട്ട് എത്തും.’
ഞാന്‍ ഒന്ന് പിരി കേറ്റാന്‍ വെറുതെ ചോദിച്ചു.. ‘വന്ദേ ഭാരതിനായിരിക്കും അല്ലേ?’

‘ഇല്ല അത് ഓടിത്തുടങ്ങിയിട്ടില്ലല്ലോ..’
‘ഹ..ഹ.. നല്ല വിഷുക്കൈനീട്ടം അല്ലേ?’
രാമേട്ടന്‍ സില്‍വര്‍ ലൈനില്‍ തന്നെ.

‘സില്‍വര്‍ ലൈനിന് ഇതിനേക്കാള്‍ സ്പീഡുണ്ടാവും എന്ന് മാധ്യമങ്ങള്‍.’

‘എന്നാല്‍ പിന്നെ ആ സ്പീഡ് ഒന്ന് കാണിച്ച് കൊടുക്കാന്‍ ഒരു സാംപിള്‍ പ്രൊജക്ട് മംഗലാപുരം തൊട്ട് കണ്ണൂര്‍ വരെ.. ആവാമായിരുന്നല്ലോ?.. ഒരു രണ്ടായിരം കോടിയുടെ.’ എന്ന് ഞാനും.
‘നല്ല കാര്യം.. രണ്ടായിരം കോടിയുടെ കമ്മീഷന്‍ എത്ര കുറവായിരിക്കും?’

‘അല്ല.. ആ മിനി സില്‍വര്‍ ലൈന്‍ നന്നായി ഓടുന്നുണ്ടെങ്കില്‍ അത് കോഴിക്കോട്ടേയ്ക്ക് നീട്ടാന്‍ ജനം ആവശ്യപ്പെടും. അപ്പൊ ഒരു മുവായിരം കോടി പ്രൊജക്ട്. അങ്ങനെ കേരളം മുഴുവന്‍ നീട്ടി തീരുമ്പോഴേയ്ക്കും കമ്മീഷന്‍ മുഴുവനും ഇങ്ങു പോരുമല്ലോ.’
‘അതൊക്കെ എന്ന് തീരാന്‍? ഇത് കേരളമാണ്. ആദ്യ പ്രൊജക്ട് തീരാന്‍ എത്ര കാലമെടുക്കും?.. അപ്പോഴേയ്ക്കും ഭരണം ആരുടെ കയ്യിലാവുമെന്ന് ആര്‍ക്കറിയാം!’

ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.’അപ്പൊ അതാണ് കാര്യം അല്ലേ?..ഒറ്റ അടിക്ക് അറുപതിനായിരം കോടിയുടെ കമ്മീഷന്‍.. ഉം…’

എന്നാലും പദ്ധതി നടപ്പിലാക്കാന്‍ മുപ്പതിനായിരം കോടി കടം എടുക്കേണ്ടി വരില്ലേ? നമ്മുടെ ജനങ്ങളുടെ പണം തന്നെയല്ലേ ഇങ്ങനെ വീതിച്ചെടുക്കുന്നത്?’
രമേട്ടന്‍ ഒരു തോമസ് ഐസക്കായി പറഞ്ഞു. ‘കടം എന്ന് വെച്ചാല്‍ എന്താ? ഏത് സംസ്ഥാനമാണ് കടമെടുക്കാത്തത് ?’
സംഭാഷണം അവിടെ കട്ട് ചെയ്ത് ഞാന്‍ പറഞ്ഞു.
‘റിസര്‍വ് ബാങ്കിനോട് പറഞ്ഞാല്‍ മതി, അവര്‍ നോട്ട് പ്രിന്റ് ചെയ്ത് തരും, അല്ലേ?’

‘ഹ..ഹ..തോമസ് ഐസക്ക് ഒരു കവിയാണ് ഭാവനയിലുള്ളത് പറയും. അതുകൊണ്ടാണ് പിന്നെ മന്ത്രിയാകാഞ്ഞത്.’
‘രാമേട്ടാ..കവിത ഒരു തരം ഭ്രാന്താണ് എന്ന് പ്ലാറ്റോ പറഞ്ഞിട്ടുണ്ട്.. പിന്നെ ഭാവന കൂടിയതുകൊണ്ടാവും മുന്നാറിലേയ്ക്ക് സ്വപ്‌നകുമാരിയെ ക്ഷണിച്ചത്..അല്ലേ?’
രാമേട്ടന്‍ പൊട്ടിച്ചിരിച്ചു.
‘ഹ..ഹ..ഹ.. ‘ പിന്നെ ഒന്നും മിണ്ടിയില്ല.

‘ആര്‍.ബി.ഐ റിപ്പോര്‍ട്ടു പ്രകാരം അഞ്ചു സംസ്ഥാനങ്ങളാണ് കടം കേറി മുടിഞ്ഞിരിക്കുന്നത്. ബീഹാര്‍, കേരളം,പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍.. ഇവയ്‌ക്കൊരു കോമണ്‍ ഫാക്ടര്‍ ഉണ്ട്.
ഈ അഞ്ചും ഭരിക്കുന്നത് പ്രതിപക്ഷമാണ്. വല്ലാതെ ബുദ്ധിമുട്ടിയാല്‍ കേന്ദ്രം സഹായിക്കും എന്ന ധാരണയില്‍ കണ്ണും മൂക്കുമില്ലാതെ കടമെടുപ്പാണ്. നികുതി വര്‍ദ്ധിപ്പിച്ച് ജനങ്ങളുടെ നട്ടെല്ല് ഒടിക്കുമ്പോഴും ധൂര്‍ത്തിന് ഒട്ടും കുറവുമില്ല. ഇനി തിരഞ്ഞെടുപ്പ് വരുമ്പോള്‍ സൗജന്യങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്യും.’

ഇവിടെ രാമേട്ടന്‍ യുക്തിവാദിയായി.
‘സാമ്പത്തിക അച്ചടക്കം പാലിക്കാത്ത സര്‍ക്കാറുകള്‍ക്ക് കനത്ത ശിക്ഷ നല്‍കണം, പിഴ ഈടാക്കണം.’
‘എന്നിട്ട് വേണം അതും നികുതിയില്‍ നിന്ന് ഈടാക്കാന്‍ അല്ലെ? കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ ഇട്ടില്ലേ, അതെങ്ങനെ ഉണ്ടാക്കും? ചുരുക്കത്തില്‍ കേരളം ഇപ്പോള്‍ തന്നെ അനുവദിച്ചതിലും എത്രയോ അധികം തുക കടമെടുത്തു കഴിഞ്ഞു. ഇനി ജനമാണ് വടി എടുക്കേണ്ടത്. അത് ഭരണമാറ്റം കൊണ്ടുവരുന്നതിന്ന്.’

രാമേട്ടന്‍ ചിരിച്ചു.’അത് നടക്കുമോ എന്ന് കണ്ടറിയണം.’
‘അല്ലെങ്കില്‍ അഡ്വ.ജയശങ്കര്‍ പറഞ്ഞതുപോലെ നല്ല മുരുക്കിന്‍ പത്തല്‍ ..വെട്ടി…’
‘ഹ.ഹ.ഹ’

‘കടം മേടിച്ച തുക പലിശ സഹിതം മടക്കിക്കൊടുത്തില്ലെങ്കില്‍ കണ്ടറിയണം. പണ്ട് മുതലേ പല നിഷ്ഠുര പ്രയോഗങ്ങള്‍ക്കും പണമിടപാടുകാര്‍ മുതിരാറുണ്ട്. ഇവിടെ ബ്ലേഡ്, മൊത്തമൂറ്റിക്കുടിക്കുന്നവന്‍ എന്നൊക്കെ പറഞ്ഞ് കളിയാക്കി കടബാദ്ധ്യതയില്‍ നിന്ന് ഒഴിവാകാന്‍ നോക്കുകയാണ് പലരും. ബാങ്കില്‍ നിന്ന് കടം മേടിച്ച് ദുര്‍വ്യയം ചെയ്ത് ദുരിതത്തിലായി ആത്മഹത്യ ചെയ്താല്‍ ബാങ്കിനായി കുറ്റം.’
‘ശരിയാണ്. ദാരിദ്ര്യം വന്നാല്‍ മുണ്ട് മുറുക്കി ഉടുക്കുകയാണ് നല്ലത്. അല്ലാതെ കൊള്ളപ്പലിശക്കാരെ സമീപിക്കുകയല്ല. അതാണ് സര്‍ക്കാരും ചെയ്യേണ്ടത്. അല്ലാതെ ലോക മലയാളസമ്മേളനം വിദേശത്ത് വെച്ച് നടത്തി ധൂര്‍ത്തടിക്കുകയല്ല.’
ഇടതുപക്ഷക്കാരനായ രാമേട്ടനില്‍ മാറ്റം കണ്ടുതുടങ്ങിയോ ?.. സത്യം തിരിച്ചറിഞ്ഞുവോ?..

‘മുമ്പ് ദില്ലിയില്‍ ആയിരുന്നപ്പൊ കേട്ടതാ. സര്‍ദാര്‍ജിമാരുടെ പണമിടപാടു കടയില്‍ ഒരു’തല്ലുകൊള്ളി’ ഉണ്ടാവും. നിങ്ങള്‍ കടം ചോദിക്കാന്‍ ചെന്നാല്‍ സര്‍ദാര്‍ നിങ്ങളോട് നന്നായി, മധുരമായി പെരുമാറും എന്നിട്ട് ഇടയ്ക്കിടയ്ക്ക് ആ ‘തല്ലുകൊള്ളി’ പാവത്തിനിട്ട് രണ്ട് വീക്ക് കൊടുക്കും. കൂട്ടത്തില്‍ പറയും ‘എന്റെ പണം മുഴുവന്‍ പലിശസഹിതം ഇവിടെ വെച്ച് പോയാല്‍ മതി. ഇല്ലെങ്കില്‍ അത് വരെ ഞാന്‍ നിന്നെയിട്ട് ചതയ്ക്കും.’ ഇത് പുതിയ കസ്റ്റമര്‍ക്കുള്ള വാര്‍ണിങ് ആണ്. കസ്റ്റമര്‍ക്കറിയില്ലല്ലോ ‘തല്ല്‌കൊള്ളി’ അവിടത്തെ ജോലിക്കാരനാണെന്ന്.
അത്തരം പേടിയൊന്നും ഇവിടെ മുഖ്യമന്ത്രിയ്ക്കും ധനമന്ത്രിയ്ക്കും ഇല്ലല്ലോ. ആരെയും ചതയ്ക്കുന്നതും കണ്ടിട്ടില്ല.അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ഇറങ്ങിപ്പോകാം. നല്ല പെന്‍ഷനോടുകൂടി സുഖമായി കഴിയാം.’

‘ഹ..ഹ..ശരിയാണ്.. ചില ബ്ലേഡുകാര്‍ വീട്ടിലെ സാധനങ്ങള്‍ എടുത്തുകൊണ്ടുപോവുക മാത്രമല്ല സ്ത്രീകളേയും കുട്ടികളേയും ഉപദ്രവിക്കുക കൂടി ചെയ്യും.’
അന്താരാഷ്ട്ര കടക്കെണിയില്‍ പെട്ട ശ്രീലങ്കയും പാകിസ്ഥാനുമൊക്കെ ചതയ്ക്കലിന് വിധേയരാകേണ്ടവരാണല്ലേ?’

‘ഇവിടെ വില്ലന്‍ ചൈനയാണ്. ശരിക്കും ഉലയ േൃേമു കടക്കെണിയാണ്. ശ്രീലങ്ക 7 ബില്ല്യന്‍ ഡോളറും പാകിസ്ഥാന്‍ 30 ബില്ല്യന്‍ ഡോളറും നല്‍കാനുണ്ട്. ദരിദ്ര ആഫ്രിക്കന്‍ രാജ്യങ്ങള്‍ രണ്ടു മുതല്‍ ഇരുപതുവരെ ബില്ല്യനും. ഏത് രാജ്യത്ത് ചെന്നും എന്തും വേണമെന്ന് അവര്‍ക്ക് പറയാം, ചെയ്യാം. അധികവും പ്രകൃതി വിഭവങ്ങളിലാണ് അവരുടെ കണ്ണ്. കൊടുത്തില്ലെങ്കില്‍ എടുത്ത് കൊണ്ടുപോകും. പാകിസ്ഥാനില്‍ നിന്ന് വിവാഹവ്യാജേന സ്ത്രീകള്‍, മനുഷ്യാവയവങ്ങള്‍ മാത്രമല്ല കഴുതകളെ വരെ ഇപ്പോള്‍ കയറ്റി അയക്കുന്നുണ്ട്.
ശ്രീലങ്കയില്‍നിന്ന് കുരങ്ങുകളെയാണ് കയറ്റി അയക്കാന്‍ പോകുന്നത്. ആദ്യ നടപടി എന്ന നിലയ്ക്ക് കുരങ്ങുകളെ ‘കൃഷികീട’ങ്ങളായി പ്രഖ്യാപിച്ചിരിക്കയാണ്.
മരുന്നുകള്‍ക്കും ഭക്ഷണത്തിനും പുറമേ ചൈനയില്‍ ലാബ് ടെസ്റ്റിന് മാത്രമായി വര്‍ഷം തോറും ആയിരത്തിലേറെ കുരങ്ങുകള്‍ വേണം. എന്നാല്‍ കുരങ്ങുകളുടെ ക്ഷാമം രൂക്ഷമാണ്. ഒരു കുരങ്ങിന് 10,000 ഡോളര്‍ വരെ വിലയുണ്ട്. ഏകദേശം എട്ടു ലക്ഷത്തി ഇരുപതിനായിരം രൂപ. കുരങ്ങന്മാരെ കയറ്റി അയച്ച് കടം വീട്ടാമോ? അറിയില്ല. അതെന്തായാലും ചൈനയ്ക്ക് വേണ്ടത് കൊടുക്കാന്‍ ശ്രീലങ്ക ബാദ്ധ്യസ്ഥരാണ്.’

അപ്പോഴേയ്ക്കും ഞങ്ങള്‍ നടന്ന് ഗേറ്റ് വരെ എത്തിയിരുന്നു.
ഞാന്‍ പറഞ്ഞു.
‘കമ്മ്യൂണിസ്റ്റുകള്‍ വ്യവസായത്തോടും മുതലാളിമാരോടുമുള്ള വിരോധം വെടിയണം. കേരളത്തിന്റെ നിലനില്പിനാവശ്യമായ ധനാഗമ മാര്‍ഗ്ഗങ്ങള്‍ കണ്ടു പിടിക്കണം. ചൈനയിലെപോലെ തൊഴിലാളി സമരങ്ങള്‍ നിരോധിക്കണം.’
അവസാനത്തെ വാചകം കേട്ട ഭാവം നടിക്കാതെ രാമേട്ടന്‍ പറഞ്ഞു.
‘ശരിയാണ്. കേരളം ധനിക സംസ്ഥാനമായി മാറണം. കടബാദ്ധ്യതകള്‍ ഒഴിയണം. അതിന് ഭരണമാറ്റം ആവശ്യമെങ്കില്‍ അങ്ങനെയാവട്ടെ.’
അത് കേട്ടപ്പോള്‍ നല്ല സന്തോഷം തോന്നി. എന്റെ അടിക്കടിയുള്ള വാചാടോപം കൊണ്ട് രാമേട്ടനില്‍ വല്ല മാറ്റവുമുണ്ടായോ?
ഈ ഭരണം ‘സര്‍വ്വേ ഗുണാ: കാഞ്ചനമാശ്രയന്തി’ എന്ന് വേണ്ടിടത്ത് ‘സര്‍വ്വേ ഗുണാ: ഋണമാശ്രയന്തി’ എന്ന രീതിയിലാണ് പോക്ക്. സര്‍വ്വം കടം മേടിച്ച് മാത്രം എന്ന നീചത്വത്തിലേയ്ക്ക്..
അതേത് ശ്ലോകം?
ഭര്‍തൃഹരി – നീതിശതകം – അര്‍ത്ഥപദ്ധതി..

‘യസ്യസ്തി വിത്തം സ നര: കുലീന:
സ പണ്ഡിത സ ശ്രുതവാന്‍ ഗുണജ്ഞ:
സ ഏവ വക്താ സ ച ദര്‍ശനീയ:
സര്‍വ്വേ ഗുണാ: കാഞ്ചനമാശ്രയന്തി’

ആരുടെ പക്കലാണോ ധനമുള്ളത് അവന് കുലീനനാവാം, പണ്ഡിതനും കീര്‍ത്തിമാനും, ഗുണവാനും, പ്രഭാഷകനും കണാന്‍ കൊള്ളാവുന്നവനുമൊക്കെ ആവാം. സര്‍വ്വ ഗുണങ്ങളും സമ്പത്തിനെ അടിസ്ഥാനപ്പെടുത്തി തന്നെ.
രാമേട്ടന്‍ സ്വല്പം ചിന്താധീനനായി പറഞ്ഞു. പക്ഷേ പണം കൊണ്ട് സന്തോഷം വാങ്ങാന്‍ പറ്റില്ല.

‘ശരിയാണ്…’ ഞാന്‍ പറഞ്ഞു.

‘പണം കൊണ്ട് സന്തോഷം വാങ്ങാന്‍ കിട്ടില്ല. പക്ഷേ ദാരിദ്ര്യം കൊണ്ട് ഒന്നും വാങ്ങാന്‍ പറ്റില്ലല്ലോ.’
‘ഹ.ഹ.ഹ..’ രണ്ടാളും ചിരിച്ചു കൊണ്ട് ബൈ ബൈ പറഞ്ഞു.

 

Tags: തുറന്നിട്ട ജാലകം
Share64TweetSendShare

Related Posts

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

കൊട്ടിയൂരിലെ മഴമഹോത്സവം

ജനാധിപത്യ ധ്വംസനത്തിന് അമ്പതാണ്ട്

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

Shopping Cart

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies