കോഴിക്കോട്:പ്രശസ്ത നോവലിസ്റ്റും കവിയുമായ ടി.പി.രാജീവന് അന്തരിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി കവിതകള്‍ രചിച്ചിട്ടുള്ള അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കമുള്ള നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന നോവൽ അതേ പേരിലും ‘കെടിഎൻ കോട്ടൂർ എഴുത്തും ജീവിതവും’ എന്ന കൃതി ‘ഞാൻ’ എന്ന പേരിലും സിനിമയായിട്ടുണ്ട്. വാതില്‍, രാഷ്ട്രതന്ത്രം, കോരിത്തരിച്ച നാള്, ദീര്‍ഘകാലം, പ്രണയശതകം തുടങ്ങിയ കവിതകളും പുറപ്പെട്ടുപോകുന്ന വാക്ക് എന്ന യാത്രാവിവരണവും വാക്കും വിത്തും, അതേ ആകാശം അതേ ഭൂമി എന്നീ ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.