Monday, October 2, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home മുഖലേഖനം

ഈ നിരോധനം സാമൂഹിക ആവശ്യം

ശരത് എടത്തില്‍

Oct 7, 2022, 12:57 am IST

ഇന്ത്യയിലെ പോപ്പുലര്‍ ഫ്രണ്ടിനെ അഥവാ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയെ ഇക്കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നു. എന്നാല്‍ നിരോധനം കൊണ്ട് കാര്യമില്ലെന്നും വേറെ ചിലരെ കൂടി നിരോധിക്കണമെന്നും ഈ നിരോധനം ഫലവത്താകില്ല എന്നും മറ്റുമുള്ള രോദനരൂപേണയുള്ള ചില വ്യാഖ്യാനങ്ങള്‍ പൊങ്ങിവന്നിരിക്കുന്നു എന്നതൊഴികെ ഈ നിരോധനം വേണ്ട എന്നു പറയാന്‍ ആര്‍ക്കും ധൈര്യം വന്നിട്ടില്ല. അത്ഭുതമെന്തെന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഏറ്റവും അടുത്ത ഫ്രണ്ടായ എസ്.ഡി.പി.ഐ പോലും അവരെ പ്രത്യക്ഷത്തില്‍ കൈ ഒഴിഞ്ഞു എന്നതാണ്. തങ്ങള്‍ക്ക് അവരുമായി യാതൊരു ബന്ധവും ഇല്ലെന്നു സംസ്ഥാന നേതാവ് അമീര്‍ അലി വേദനയോടെ പ്രഖ്യാപിച്ചു.

പൊളിറ്റിക്കല്‍ ഇസ്ലാമിനോട് എക്കാലവും ഐക്യപ്പെട്ടിരുന്ന പലര്‍ക്കും അവരെ പരസ്യമായി പിന്തുണക്കാന്‍ പറ്റാതെപോയ തരത്തിലാണ് സാഹചര്യം. എന്താണ് അവരുടെ ഈ അധൈര്യത്തിന്റെ കാരണങ്ങള്‍ എന്നതാണ് ഈ ലേഖനത്തിലെ വിഷയം. പ്രധാനമായും രണ്ടു കാരണങ്ങളാണ്. ഒന്ന്, ഇന്ദ്രനെയും ചന്ദ്രനെയും തടഞ്ഞവര്‍ക്ക് പോലും കേന്ദ്ര അന്വേഷണ ഏജന്‍സികളെ തടയാനുള്ള വകുപ്പുകള്‍ ഒന്നും ഇന്ത്യന്‍ ഫെഡറലിസത്തില്‍ ഇല്ല. പ്രത്യേകിച്ചും ദേശസുരക്ഷയെ സംബന്ധിക്കുന്ന കാര്യങ്ങളില്‍. ഇക്കാര്യത്തില്‍ പൗരന്റെ മൗലിക അവകാശങ്ങള്‍ പോലും നിയന്ത്രിക്കാന്‍ ഉള്ള അവകാശം- (Reasonable Grounds of Restrictions) സര്‍ക്കാരിനുണ്ട്. ഇവരുടെ ഈ ഭയത്തെക്കാള്‍ പ്രധാനം രണ്ടാമത്തെ കാരണമാണ്. തങ്ങളാല്‍ ചെറുക്കപ്പെടാന്‍ സാധിക്കാത്ത വിധം പോപ്പുലര്‍ ഫ്രണ്ട് കേരള ഭാരത സമൂഹത്തില്‍ അണ്‍പോപ്പുലര്‍ ആയിപ്പോയി എന്ന നഗ്‌നസത്യം കാരണമാണ് ഉള്ളില്‍ സങ്കടമുണ്ടായിട്ടു പോലും ഒന്നു സഹായിക്കാന്‍ പലര്‍ക്കും കഴിയാതെ വന്നത്. കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് രാഷ്ട്രസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തി എന്ന സാങ്കേതിക കാരണം കൊണ്ടാണ്. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം കേരളത്തിന്റെ ഒരു സാമൂഹിക ആവശ്യമാണ്. അതു രാഷ്ട്രസുരക്ഷയെ സംബന്ധിക്കുന്ന ഒരു വിഷയം മാത്രമായിരുന്നില്ല. അതെങ്ങനെയെന്നു നോക്കാം.

ഭാരതത്തിന്റെ സാമൂഹികമായ വികാസപരിണാമ ചരിത്രത്തില്‍ ഒട്ടനവധി രക്തം പുരണ്ട ഏടുകളുണ്ട്. അക്കൂട്ടത്തില്‍ കേരളത്തില്‍ നിന്നുമുള്ള സംഭവങ്ങള്‍ തുലോം വിരളമായിരുന്നു. താരതമ്യേന സന്തുഷ്ടവും സഹിഷ്ണുതാപരവുമായ ജീവിതം നയിച്ചിരുന്ന ഒരു സമൂഹമായിരുന്നു നമ്മുടേത്. അക്കൂട്ടത്തില്‍ സ്വാതന്ത്ര്യപൂര്‍വ്വ കേരളത്തിലെ ഒരേയൊരു അപവാദം 1921ല്‍ മലബാറില്‍ നടന്ന ഹിന്ദു വംശഹത്യാശ്രമമായിരുന്നു. മുസ്ലീം മതമൗലികവാദികളായിരുന്നു കേരളചരിത്രത്തില്‍ ഈ ക്രൂരത എഴുതി ചേര്‍ത്തത്. പിന്നീട് സ്വാതന്ത്ര്യം കൈവന്നപ്പോള്‍ വിപ്ലവച്ചൂടില്‍ വെന്തുപോയ കേരളീയസമൂഹം കമ്മ്യൂണിസ്റ്റ് അധികാരപ്രമത്തതയുടെയും അധികാരദുരയുടെയും ഇരയായി മാറി. ഏറിയും കുറഞ്ഞും കൃത്യമായ ഇടവേളകളില്‍ മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയഭീകരതയ്ക്കും ഇസ്ലാമിക മതഭീകരതയ്ക്കും കേരളീയസമൂഹം സാക്ഷ്യം വഹിച്ചു. ഇക്കൂട്ടത്തില്‍ ഐക്യകേരളത്തിന്റെ മനഃസാക്ഷിയില്‍ കളങ്കമായി അവശേഷിക്കുന്ന ചില കൊലപാതകങ്ങളും അക്രമങ്ങളും ഉണ്ട്. മറക്കാന്‍ പാടില്ലാത്തവ ആയതിനാല്‍ ഓര്‍മ്മ പുതുക്കിയേക്കാം.

മലപ്പുറത്തെ രാമസിംഹന്‍ വധം (1947), പയ്യോളിയിലെ കണ്ണന്‍ ഗുമസ്തന്‍ വധം (1952), പാലക്കാട്ടെ സിദ്ധന്റെ കൊലപാതകം കൂടാതെ വിഖ്യാതമായ ചേകന്നൂര്‍ മൗലവി വധം (രണ്ടും 1990 കള്‍) എന്നിവ ഇസ്ലാമിക തീവ്രവാദത്തിന്റെ സംഭാവനകളാണ്. അശ്വിനി കുമാര്‍, സച്ചിന്‍, വിശാല്‍ മുതല്‍ അഭിമന്യു വരെയുള്ള കൊലപാതകങ്ങള്‍ രാഷ്ട്രീയപരമായിരുന്നെങ്കിലും ശൈലിയും പ്രേരണയും രാഷ്ട്രീയമായിരുന്നില്ല, ഇസ്ലാമിക മതഭീകരതയായിരുന്നു. ഇതിന്റെ മറ്റൊരു വശമാണ് ജോസഫ് മാഷിന്റെ കൈപ്പത്തി വെട്ടി മാറ്റിയതും ശേഷം അദ്ദേഹത്തിന്റെ പത്‌നിയ്ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നതും. അട്ടപ്പാടിയിലെ മധുവിന്റെ മരണത്തിലും കേസിലും ഉണ്ടായിട്ടുള്ള മതപരമായ ഇടപെടലുകള്‍ സംഘടിത ഇസ്ലാമിന്റെ കേരളത്തിലെ സാമൂഹികനയത്തിന്റെ മറ്റുദാഹരണങ്ങളാണ്. ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ട മാര്‍ക്‌സിസ്റ്റ് സംഭാവനകളെക്കുറിച്ച് കൂടി ചിന്തിക്കേണ്ടി ഇരിക്കുന്നു. പരുമലയില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ എറിഞ്ഞും മുക്കിയും കൊന്നതും ക്ലാസ് മുറിയില്‍ അധ്യാപകനെ വെട്ടിക്കൊന്നതും, അമ്മു അമ്മ എന്ന വയോവൃദ്ധയെ ബോംബ് എറിഞ്ഞു കൊന്നതും അമ്പത്തൊന്നു വെട്ടും പാപ്പിനിശേരിയിലെ മിണ്ടാപ്രാണികളും ഒക്കെ സംഭവങ്ങളുടെ വൈചിത്ര്യം കൊണ്ട് മാനവ ചരിത്രത്തിലെ തന്നെ കറുത്ത ഏടുകളാണ്. കളമശ്ശേരി ബസ് കത്തിക്കലും കോയമ്പത്തൂര്‍ സ്‌ഫോടനവും അടക്കം വീല്‍ ചെയറില്‍ കയറും വരെ ഇസ്ലാമിക രാജ്യത്തിന് വേണ്ടി പാടുപെട്ട മദനിയെ ഇവര്‍ കൂട്ട് പിടിക്കുക കൂടിചെയ്തതോടെ കേരളീയ സമൂഹത്തിന്റെ ദുര്‍ഗതിക്ക് വേഗം കൂടി. അതിന്റെ ഒരു സ്വാഭാവിക പരിണാമദിശയില്‍ ആണ് പോപ്പുലര്‍ഫ്രണ്ടും മാര്‍ക്‌സിസ്റ്റുകാരും ചങ്ങാത്തം കൂടുന്നത്. കെ.ഇ.എന്‍ കുഞ്ഞഹമ്മദിനെ സിംഹവാലന്‍ കുരങ്ങ് എന്ന് അച്ചുതാനന്ദന് വിളിക്കേണ്ടിവന്നതും തടിയന്റവിടെ നസീര്‍ പഴയ ഡി.വൈ.എഫ്.ഐ ക്കാരനായതും പഴയ സിമിക്കാരന്‍ കെ.ടി.ജലീല്‍ ഇടതുപക്ഷ മന്ത്രി ആയതുമൊക്കെ വെറും യാദൃശ്ചികമായിരുന്നില്ല. ഈ മത-രാഷ്ട്രീയ ഭീകരവാദികളുടെ അവിശുദ്ധ കൂട്ടുകെട്ടില്‍ നിന്നും കേരള ജനതയ്ക്കുള്ള മോചനത്തിന്റെ തുടക്കമാണ് ഈ നിരോധനം.

കേരളത്തിലെ ഇസ്ലാമിക പോലീസിങ്ങ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പല രൂപത്തിലും ഭാവത്തിലും അതിവിടെ എക്കാലത്തും ഉണ്ടായിരുന്നു. ഈ ഇസ്ലാമിക പോലീസിങ്ങിന്റെ വക്കാലത്ത് പിടിക്കാനുള്ള രാഷ്ട്രീയ മത്സരത്തിലാണ് ഇടതനും വലതനും. ഇതില്‍ ആരു ജയിക്കുന്നോ അവര്‍ക്കധികാരം എന്ന ഫോര്‍മുല കേരള രാഷ്ട്രീയത്തില്‍ ഉണ്ടാക്കാന്‍ ജമാ അത്തെ ഇസ്ലാമിയാണ് മുന്‍കൈ എടുത്തതെങ്കിലും ഇപ്പോള്‍ അതിന്റെ മൊത്തക്കച്ചവടം ചെയ്യുന്നത് അതാതു മുന്നണികളില്‍ ഉള്ള തീവ്രവാദികളായ എം.എല്‍.എ മാരും എം.പി മാരുമാണ്. ഇവരുടെ ചാലകശക്തി ആയിരുന്നു ഇപ്പോള്‍ കുടുങ്ങിയ പോപ്പുലര്‍ ഫ്രണ്ട്. ഈ ഇസ്ലാമിക പോലീസിങ്ങും ഇസ്ലാമിക വക്കാലത്തും കൊണ്ട് കേരളസമൂഹം പൊറുതി മുട്ടി നില്‍ക്കുമ്പോഴാണ് ഈ നിരോധനം പ്രസക്തമാവുന്നത്. ഭാവത്തില്‍ തീവ്രത മൗദൂദിസ്റ്റുകളായ ജമാ അത്തെയ്ക്ക് ആണെങ്കിലും രൂപത്തില്‍ തീവ്രത പോപ്പുലര്‍ ഫ്രണ്ടിനായിരുന്നു. അവര്‍ നിരോധിക്കപ്പെട്ടതിന്റെയും മറ്റവര്‍ നിരോധിക്കപ്പെടാത്തതിന്റെയും കാരണം ഈ ഭാവരൂപ വ്യത്യാസം കൊണ്ടാണ്. ഈ രൂപതീവ്രതയുടെ പേരാണ് ഇസ്ലാമിക പോലീസിങ്ങ്. കേരളീയ പൊതുജീവിതത്തില്‍ ഇസ്ലാമിക തത്വങ്ങള്‍ ബലം പ്രയോഗിച്ചു അടിച്ചേല്‍പ്പിക്കാനുള്ള വ്യഗ്രതയാണ് പോപ്പുലര്‍ ഫ്രണ്ടിനു വിനയായത്.

തെസ്‌നി ആണ്‍കുട്ടിയോടൊപ്പം യാത്ര ചെയ്തതിനു മര്‍ദ്ദനം ഏറ്റുവാങ്ങി. കണ്ണൂരിലെ ഒരു സ്‌കൂളില്‍ യൂണിഫോമില്‍ വീണയുടെ ചിത്രം ഉണ്ടെന്ന് പറഞ്ഞു പ്രക്ഷോഭം നടത്തി അതു പിന്‍വലിപ്പിച്ചു. ഇതിന്റെ ഏറ്റവും വികൃതവും അപകടകരവുമായ ഉദാഹരണമാണ് തിരൂരില്‍ എഴുത്തച്ഛന്റെ പ്രതിമ വിലക്കിയതും കോട്ടക്കലില്‍ ഒ.വി.വിജയന്റെ പ്രതിമ തകര്‍ത്തതും. ഇങ്ങനെ കൈവെട്ടിയും കാല്‍ വെട്ടിയും ലിംഗം ചതച്ചും തീയിട്ടു കൊന്നും ലോറി കയറ്റി കൊന്നുതുമായ നിരവധി അനവധി കേസുകള്‍ക്ക് കഴിഞ്ഞ കാല്‍ നൂറ്റാണ്ടില്‍ കേരളം സാക്ഷിയായി. ഇതിലെ ഇരകളില്‍ ഭൂരിഭാഗം പേരും ഇസ്ലാമുകളാണ്. കൂടാതെ നാല്പതോളം ഇസ്ലാമിക പോലീസിങ്ങ് കൊലപാതകങ്ങളും ഇവിടെ നടന്നു. അതായത് ഇസ്ലാമിന്റെ ചട്ടക്കൂടില്‍ ജീവിക്കാന്‍ സാധിക്കാത്ത എല്ലാവരെയും ഞങ്ങള്‍ ആയുധമോ അക്രമമോ കൊണ്ട് നേരിടും എന്ന നയമാണ് ഇവിടെ ഒരു കൂട്ടര്‍ സ്വീകരിച്ചു വന്നത്. അതേ സമയം തന്നെ അമുസ്ലീങ്ങളായവരെ രാഷ്ട്രീയ കാരണം പറഞ്ഞു വകവരുത്താനും ഇവര്‍ തയ്യാറായി. തീവ്രവാദ റിക്രൂട്ടിങ്ങും ആയുധ പരിശീലനവും വേറെ. ഇങ്ങനെ മലിനവും ഭീതിദവും ആയ മലയാളിയുടെ ജീവിതത്തില്‍ ഒരു തുള്ളി വെളിച്ചമാണ് ഈ നിരോധനം.

പോപ്പുലര്‍ ഫ്രണ്ടും അനുബന്ധ സംഘടനകളും തീവ്രവാദം മാത്രം പറഞ്ഞിരുന്നെങ്കില്‍ മറ്റു വിഭാഗങ്ങളെ പോലെ ഒരുപക്ഷെ ആരുടേയും കണ്ണില്‍ പെടാതെ മുന്നോട്ടു പോയേനെ. എന്നാല്‍ അതിലും അപ്പുറത്തേക്ക് കള്ളപ്പണവും കള്ളപ്രണയവും കള്ളും കഞ്ചാവും ഉപയോഗിച്ച് ഒരു ജനതയെ എങ്ങനെ തകര്‍ക്കാമോ അതിന്റെ എല്ലാവഴികളും അവര്‍ തുറന്നുവെച്ചു. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ലഹരിയുടെ അടിമകളാക്കിയും മതവാദികള്‍ ആക്കിയും തങ്ങളുടെ കൃത്യം നിറവേറ്റാന്‍ അവര്‍ ഉപയോഗിച്ചു. കലാ-സാഹിത്യ-സിനിമാ-മാധ്യമങ്ങളില്‍ കാശെറിഞ്ഞുകൊണ്ട് അവര്‍ വക്താകളെ ഉണ്ടാക്കി. അതിന്റെ വിശദാംശങ്ങള്‍ എടുത്ത് പറയുന്നില്ല. അങ്ങനെ ഒരു സമൂഹത്തെ തന്നെ തകര്‍ത്തു കൊണ്ട് തങ്ങളുടെ മതരാഷ്ട്രത്തിലേക്കുള്ള വഴി തുറക്കാമെന്ന് അവര്‍ വ്യാമോഹിച്ചു. അതിന് ആമേന്‍ ചൊല്ലുന്ന ജലീലുമാരെയും ആരിഫുമാരെയും അന്‍വര്‍മാരെയും ദേവര്‍കോവില്‍മാരെയും ഫസല്‍ ഗഫൂര്‍മാരെയും അവര്‍ സൃഷ്ടിച്ചെടുത്തു. എന്നാല്‍ ഈ സമൂഹത്തെ അസ്ഥിരമാക്കാനും ഈ സംസ്‌കാരത്തെ തകര്‍ക്കാനുമുള്ള ബലം പോപ്പുലര്‍ഫ്രണ്ടിന്റെ ആഗോള അച്ചുതണ്ടിനില്ല എന്ന സത്യമാണ് കേന്ദ്ര ഏജന്‍സികളുടെ ജാഗ്രതയും മികവും നമുക്ക് തെളിയിച്ചു തന്നത്. ആ അര്‍ത്ഥത്തില്‍ ഇന്ത്യാ റിപ്പബ്ലിക്കിന്റെ അകത്ത് രൂപം കൊണ്ട് വന്നിരുന്ന ഒരു അപ്രഖ്യാപിത ഇസ്ലാമിക്ക് റിപ്പബ്ലിക്കിനെ തകര്‍ക്കുക എന്ന പ്രത്യക്ഷലക്ഷ്യവും സംസ്‌കാരസമ്പന്നമായ മലയാളനാടിന്റെ തനിമയെ ഇസ്ലാമിക പോലീസിങ്ങില്‍ നിന്നും കാത്തുരക്ഷിക്കുക എന്ന പരോക്ഷ ലക്ഷ്യവുമാണ് ഈ നിരോധനം കൊണ്ട് നിറവേറ്റപ്പെട്ടത്.

അതുകൊണ്ട് കേരളത്തിലെ സജ്ജനങ്ങള്‍ ഈ നിരോധനത്തെ ഒരു പാഠമായി എടുക്കണം. താരതമ്യേന സഹിഷ്ണുവും സന്തുഷ്ടവുമായ ഒരു സമൂഹത്തില്‍ ഇസ്ലാമിക അഴിഞ്ഞാട്ടത്തിന് സാധ്യത ഇല്ല എന്നും അതിന് ശ്രമിച്ചാല്‍ മദനിയുടെ ഗതി ആയിരിക്കുമെന്നും രാജ്യദ്രോഹം ചെയ്താല്‍ വെളിച്ചം കാണില്ല എന്നും കേന്ദ്ര സര്‍ക്കാര്‍ നോക്കുകുത്തിയല്ല എന്നും കേരളം ഒരു സ്വതന്ത്ര റിപ്പബ്ലിക്കല്ല എന്നും തീവ്രഇസ്ലാമുകള്‍ മനസിലാക്കണം. ഈ നിരോധനം നല്ലവരായ ഇസ്ലാമുകള്‍ക്കും ഒരു സന്ദേശം നല്‍കുന്നുണ്ട്. ഇസ്ലാമിന്റെ വോട്ടു മാത്രം ലക്ഷ്യം വെച്ച് കൊണ്ട് വര്‍ഗീയത പ്രോത്സാഹിപ്പിച്ച് അവരെ കുഴിയില്‍ ചാടിക്കാന്‍ മാത്രം മത്സരിക്കുന്ന ഇടതു വലതു രാഷ്ട്രീയക്കാരുടെ വോട്ടുകുത്തല്‍ യന്ത്രങ്ങളല്ല ഇസ്ലാം എന്നു അവര്‍ക്ക് മനസ്സിലാക്കി കൊടുക്കേണ്ട ഉത്തരവാദിത്തം ഇവിടുത്തെ സാധാരണ ഇസ്ലാമിനുണ്ട്.
ഭാരതം എന്ന സ്വതന്ത്ര മതേതര പരമാധികാര രാഷ്ട്രത്തില്‍ ഒരു രാഷ്ട്രീയക്കാരന്റെയും രക്ഷാകര്‍തൃത്വം ഇവിടുത്തെ ഇസ്ലാമിന് ആവശ്യമില്ല. ഇവിടുത്തെ ഭരണഘടനയാണ് ഇവിടുത്തെ പൗരന്റെ രക്ഷകന്‍. ഒരുത്തമ പൗരനായി ജീവിച്ചാല്‍ ഡോ.അബ്ദുള്‍കലാമിനെ പോലെ പ്രസിഡന്റ് ആവാനുള്ള വ്യവസ്ഥ ഇവിടുത്തെ ഭരണഘടന എല്ലാ ഇസ്ലാമിനും നല്‍കുന്നുണ്ട്. അതിനെ അനുസരിക്കണം എന്നു മാത്രം. ഇപ്രകാരം തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും അതിനെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും അതില്‍ രഹസ്യമായി ആനന്ദം കണ്ടെത്തുന്നവര്‍ക്കും അതിനെ കണ്ടില്ലെന്ന് നടിക്കുന്നവര്‍ക്കും ഒക്കെയുള്ള ഒരു മുന്നറിയിപ്പ് മാത്രമാണ് ഈ നിരോധനം.

മുഹമ്മദ് എന്ന പേരു ഉപയോഗിച്ചതിനാണ് ജോസഫ് മാഷിന്റെ കൈ വെട്ടിയത്. മുഹമ്മദ് എന്ന പേര് ഇനി ആരെങ്കിലും ഉപയോഗിക്കുമ്പോള്‍ ഞങ്ങളെ ഭയക്കണം എന്ന ചിന്തയാണ് ഇതിന്റെ അടിസ്ഥാനം. കഥകളി പഠിച്ചതിനാണ് തിരൂരിലെ റഷീദിനെ (1999) വെട്ടിയത്. കലാമണ്ഡലം ഹൈദരാലിയുടെ അപകടമരണം ഇതിനോട് ചേര്‍ത്ത് വായിക്കണം. ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനു ശേഷം അവളെ മതം മാറ്റാന്‍ സാധിച്ചില്ല എന്ന കുറ്റത്തിനും മകന് ആദിത്യന്‍ എന്ന് പേരിട്ടതിനുമാണ് പുന്നക്കല്‍ ഷംസുവിനെ വെട്ടി പരിക്കേല്‍പ്പിച്ചത് (2001). അതേസമയം തന്നെ മുസ്ലീം പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിനാണ് ജിത്തു മോഹന്‍ എന്ന ഫുട്ബാള്‍ താരത്തെ തീയിട്ടു കൊന്നത്. മട്ടന്നൂര്‍ കോളേജില്‍ എസ്.എഫ്.ഐക്കാരന്റെ ലിംഗം ചതച്ചതും മുസ്ലീം പെണ്‍കുട്ടിയെ സ്‌നേഹിക്കാന്‍ ശ്രമിച്ചതിനാണ്. കാസര്‍ക്കോട്ടെ റയാനാ കാസിം എന്ന ഏറനോട്ടിക്കല്‍ എന്‍ജിനീയര്‍ ആയ പെണ്‍കുട്ടി പര്‍ദ്ദ ധരിക്കാത്തതിനു ക്രൂശിതയായി. കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ

Share1TweetSendShare

Related Posts

നയതന്ത്ര വിജയതിളക്കത്തില്‍ G-20

ജി ഭാരതീയം

ജി-20 ഉച്ചകോടി ആഗോള നേതൃപദവിയിലേക്കുള്ള സുപ്രധാന ചുവട്

ഭാരതം എന്ന ഹിന്ദുരാഷ്ട്രം

വിഭജനവാദത്തിന്റെ വംശപരമ്പരകള്‍

ചന്ദ്രന്‍ നക്ഷത്രലോകത്തേയ്‌ക്കൊരു വാതായനം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

പലനാള്‍ കള്ളന്‍….ഒരു നാള്‍ പിടിയില്‍…!

ഭാരതീയ ജീവിതത്തിനുനേരെ ഇടതുപക്ഷം ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കണം – ഡോ.മോഹന്‍ ഭാഗവത്

പി.എം.രാഘവന്‍ : സംഘപ്രവര്‍ത്തകര്‍ക്ക് പ്രേരണാസ്രോതസ്സ്

മന്ത്രി രാധാകൃഷ്ണന്റെ അയിത്ത വിലാപം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്

നയതന്ത്ര വിജയതിളക്കത്തില്‍ G-20

ജി ഭാരതീയം

ഇന്ത്യയില്‍ നിന്ന് ഭാരതത്തിലേക്ക്‌

ഭീകരര്‍ നമ്മുടെ പടിവാതില്‍ക്കല്‍

പത്രസ്വാതന്ത്ര്യത്തിന്റെ വായടക്കാന്‍ കരിമ്പട്ടിക

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies