കുടവയറില്ല, കോമാളിയല്ല
മടിയില്ലൊരോലക്കുട പിടിക്കാന്‍
തേരില്ല, പല്ലക്കിലല്ല യാത്ര
നേര്‍വഴി വിട്ടു നടന്നതില്ല.
പൊന്നിന് കിരീടവും പൊന്‍വളയും
മിന്നുന്ന മാലയും ചേലകളും
ഭൂഷണമല്ലെന്നറിഞ്ഞ മന്നന്
വേഷമൊരാഘോഷമാക്കിയില്ല.
ത്യാഗമാണവിടത്തെ പൊന്മകുടം
ന്യായവും നീതിയുമാഭരണം
ജാതി മത വര്ണചിന്തകള്ക്കു
വേരില്ലാമണ്ണിന്റെ മന്നനല്ലോ.
നല്കിയ വാക്കുപാലിക്കുവാനായ്
തന്തല കാണിച്ച ത്യാഗമല്ലോ.
ഓണമൊരോര്മ പുതുക്കലാണ്
വേണം നമുക്കെന്നുമീബലിയെ.