Monday, July 7, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖപ്രസംഗം

സ്വത്വബോധത്തിലേക്കുണരുന്ന ഉത്സവക്കാലം

Print Edition: 2 September 2022

രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വര്‍ഷം അമൃതോത്സവമായി ആഘോഷിക്കുമ്പോള്‍ കടന്നു വരുന്ന ഓണക്കാലത്തിനും അതിന്റേതായ ചില പ്രാധാന്യങ്ങളുണ്ട്. ആസുരിക വാഴ്ചയ്ക്കു മേല്‍ ദൈവിക വിജയത്തിന്റെ ആഘോഷമാണ് ഭാരതീയമായ എല്ലാ ആഘോഷങ്ങളുടെയും അന്തഃസത്ത. ഓണാഘോഷത്തിന്റെ പുരാവൃത്തവും ഇതില്‍ നിന്നും വേറിട്ട ഒന്നല്ല.

ഭാരതത്തിന്റെ അതിര്‍ത്തി ഭേദിച്ച് കടന്നു വന്ന് ഇവിടെ ആധിപത്യം സ്ഥാപിച്ചവരില്‍ ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയത്ര ആഴത്തിലുള്ള പരുക്കുകള്‍ മറ്റേതൊരു ശക്തിയും ഉണ്ടാക്കിയിട്ടില്ല. അതിനു കാരണം മറ്റ് അധിനിവേശ ശക്തികളൊക്കെ രാഷ്ട്രീയാധിപത്യത്തിന് സൈനിക ബല തന്ത്രത്തെ മാത്രമാശ്രയിച്ചപ്പോള്‍ ബ്രിട്ടീഷ് മേല്‍ക്കോയ്മ ഉറപ്പിക്കാന്‍ ഭാരതീയരുടെ സ്വത്വബോധം തകര്‍ക്കുന്ന വൈചാരിക മേല്‍ക്കോയ്മ കൊണ്ടുവരാനാണ് അവര്‍ പരിശ്രമിച്ചത്. രാഷ്ട്രീയ സ്വാതന്ത്ര്യം പ്രാപിച്ചു കഴിഞ്ഞിട്ടും കൊളോണിയല്‍ ബൗദ്ധിക മേല്‍ക്കോയ്മ നമ്മെ വിട്ടു പോയിരുന്നില്ല. സ്വാതന്ത്ര്യപ്രാപ്തിയുടെ എഴുപത്തഞ്ചാം വാര്‍ഷികം അമൃത മഹോത്സവമായി ആഘോഷിക്കുന്നതു തന്നെ ഭാരതീയരെ സ്വത്വബോധത്തിലേയ്ക്ക് പുനരാനയിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. നമ്മുടെ ഉജ്ജ്വലമായ ഭൂതകാല ചരിത്രം ആത്മവിശ്വാസവും ആത്മാഭിമാനവും സ്വത്വബോധവും ഉണര്‍ത്താന്‍ പര്യാപ്തമാണ്. നിര്‍ഭാഗ്യവശാല്‍ അത്തരം ഭൂതകാല ചരിത്രങ്ങള്‍ ഭാവി തലമുറ അറിയരുതെന്ന് ആര്‍ക്കൊക്കെയോ നിര്‍ബന്ധബുദ്ധി ഉള്ളതുപോലെ തോന്നിയിരുന്നു. അതാകട്ടെ ഒരു കൊളോണിയല്‍ അജണ്ടയുടെ ഭാഗമായിരുന്നു. സമൃദ്ധമായ സ്വാതന്ത്ര്യ രണചരിത്രമുള്ള കേരളം നാളിതുവരെ അത് പുതുതലമുറയുടെ മുന്നില്‍ വേണ്ടവിധം ചര്‍ച്ച ചെയ്തില്ലെന്ന അക്ഷന്തവ്യമായ തെറ്റ് സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് കേരളത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലൂടെയുള്ള ലഘു സഞ്ചാരമാണ് ഈ വര്‍ഷത്തെ ഓണപ്പതിപ്പിന്റെ മുഖ്യ ഇതിവൃത്തം.

യൂറോപ്യന്‍ അധിനിവേശത്തിന്റെ കവാടമായി മാറിയ കേരളത്തില്‍ 1498 ല്‍ വാസ്‌ഗോഡി ഗാമയുടെ വരവോടെയാണ് ഭാരതം പോരാട്ടത്തിന്റെ പുതിയ യുദ്ധമുഖം തുറക്കേണ്ടി വന്നത്. പോര്‍ച്ചുഗീസുകാരെ തുടര്‍ന്നുവന്ന ഡച്ചുകാര്‍ അക്കാലത്തെ വമ്പന്‍ നാവിക ശക്തിയായിരുന്നെങ്കിലും തിരുവിതാംകൂറിനെ ആക്രമിച്ചതോടെ പരാജയത്തിന്റെ രുചിയറിഞ്ഞു. 1741 ആഗസ്റ്റ് 10ന് ഡച്ച് സേനയെ സമ്പൂര്‍ണ്ണമായി പരാജയപ്പെടുത്തിയ മാര്‍ത്താണ്ഡവര്‍മ്മ ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഒരു ദേശീയ വീരപുരുഷനാണ്. കൊളോണിയല്‍ ശക്തികള്‍ക്ക് ജനകീയ പ്രതിരോധത്തിലൂടെ ശക്തമായ ആഘാതമേല്‍പ്പിച്ച ആറ്റിങ്ങല്‍ കലാപവും വീരകേരളവര്‍മ്മ പഴശ്ശിത്തമ്പുരാന്റെയും വേലായുധന്‍ ചെമ്പകരാമന്‍ തമ്പിയെന്ന വേലുത്തമ്പിയുടെയും പോരാട്ടങ്ങളും വീരബലിദാനവും പുതു തലമുറയ്ക്ക് അര്‍ഹിക്കുന്ന ഗൗരവത്തില്‍ പകര്‍ന്നു കൊടുക്കുന്നതില്‍ നാം പരാജയപ്പെട്ടിരുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തില്‍ വര്‍ദ്ധിച്ച ദേശാഭിമാനബോധത്തോടെ ഭാരതം അതിന്റെ സുദീര്‍ഘമായ സ്വാതന്ത്ര്യ രണചരിത്രം അനുസ്മരിക്കുകയാണ്. പ്രത്യേകിച്ച് ചരിത്രത്തില്‍ അര്‍ഹമായ ഇടം കിട്ടാതെ പോയ നിരവധി ചരിത്ര സംഭവങ്ങളെയും പോരാളികളെയും തേടി എത്തി അനുസ്മരിക്കുന്നതിന് അമൃതമഹോത്സവം നിമിത്തമായിരിക്കുകയാണ്. അഖണ്ഡ ഭാരതത്തിന്റെ അവിഭാജ്യ ഭാഗമായ കേരളത്തില്‍ വിഘടന മതവാദത്തിന്റെയും ഭീകരപ്രവര്‍ത്തനത്തിന്റെയും സാന്നിദ്ധ്യം വര്‍ദ്ധിച്ചു വരുന്ന വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യത്തില്‍ ഭാരതസ്വാതന്ത്ര്യ സമരത്തില്‍ കേരളത്തിന്റെ സംഭാവനകള്‍ അനുസ്മരിക്കേണ്ടതുണ്ട്. കേരളക്കരയിലെ പുതുതലമുറയില്‍ ആത്മാഭിമാനവും സ്വത്വബോധവും ഉണര്‍ത്താനുള്ള എളിയ പരിശ്രമത്തിന്റെ ഭാഗമായാണ് സ്വാതന്ത്ര്യ സമര ചരിത്രം ചര്‍ച്ച ചെയ്യാന്‍ മുതിരുന്നത്. അധിനിവേശത്തിന്റെ ആസുരിക വാഴ്ചയെ പാതാള ലോകത്തേയ്ക്ക് പറഞ്ഞയച്ച വാമന ജയന്തിയെ അനുസ്മരിക്കുന്ന ഓണാഘോഷം മലയാളിയുടെ ചരിത്രബോധത്തിലും പുതിയ വെളിച്ചം വിതറട്ടെ എന്ന് ആശിക്കുന്നു. കേസരിയുടെ എല്ലാ വായനക്കാര്‍ക്കും ഹൃദ്യമായ ഓണാശംസകള്‍.

ഡോ.എന്‍.ആര്‍.മധു
മുഖ്യപത്രാധിപര്‍

 

Tags: FEATUREDOnam
ShareTweetSendShare

Related Posts

ബഹുദൂരം താണ്ടുന്ന ഒരുചുവട്

താലിബാനിസം തലപൊക്കുമ്പോള്‍

മതം കെടുത്തുന്ന ലോകസമാധാനം

നയതന്ത്ര സിന്ദൂര്‍ തുടരുമ്പോള്‍….

പാകിസ്ഥാനിലേക്ക് നീളുന്ന പരവതാനികള്‍

മാവോയിസ്റ്റ് മുക്ത ഭാരതം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies