കൊച്ചി: ചങ്ങമ്പുഴ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രബന്ധമത്സരം സംഘടിപ്പിക്കുന്നു. കുമാരനാശാന്റെ ‘ചണ്ഡാലഭിക്ഷുകി’ പ്രസിദ്ധീകരിച്ചിട്ട് നൂറ് വര്‍ഷം തികയുന്ന പശ്ചാത്തലത്തില്‍ ‘ചണ്ഡാലഭിക്ഷുകിയും സമകാലികതയും’ എന്നതാണ് പ്രബന്ധ മത്സരത്തിനുള്ള വിഷയം. അയ്യായിരത്തൊന്ന് രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ചങ്ങമ്പുഴയുടെ ജന്മദിനാഘോഷ ചടങ്ങില്‍ വെച്ച് സമര്‍പ്പിക്കും. മുപ്പത് പേജില്‍ കവിയാത്ത പ്രബന്ധങ്ങള്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രത്തോടൊപ്പം സപ്തംബര്‍ 15ന് മുമ്പായി സെക്രട്ടറി, ചങ്ങമ്പുഴ സ്മാരകഗ്രന്ഥശാല, ഇടപ്പള്ളി – 682024, എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8078156791 എന്ന നമ്പറില്‍ ബന്ധപ്പെടാം.