Thursday, July 17, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

കരീമേ, കേരളം മാപ്പ് തരില്ല!

സി.ആര്‍.പ്രഫുല്‍കൃഷ്ണന്‍

Print Edition: 22 July 2022

ഭാരതം സ്വതന്ത്രമായത് മുതല്‍ മലയാളികള്‍ കേട്ട മുദ്രാവാക്യമാണ് ‘അന്നം മുടക്കിയ കോണ്‍ഗ്രസ്സേ…. ഉന്നംപോലെ പറപ്പിക്കും’എന്നത്. സിപിഎമ്മുകാരാണ് എന്നുമത് വിളിച്ചു വന്നത്. നമ്മുടെ രാജ്യത്തിന്റെ എല്ലാ പരിതാവസ്ഥയ്ക്കും കാരണം കോണ്‍ഗ്രസ്സിന്റെ ദുര്‍ഭരണമാണെന്ന് പ്രസംഗിച്ചു നടന്ന എല്ലാവരും ചേര്‍ന്ന്, ജനം എഴുതിത്തള്ളിയ കോണ്‍ഗ്രസ്സിനെ കായകല്പ ചികിത്സ നടത്തി നന്നാക്കിക്കൊണ്ടുവരാന്‍ യത്‌നിക്കുന്ന കാഴ്ചയാണ് പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ്കാരുടെ ഭാഗത്ത് നിന്ന് നാം കാണുന്നത്.

നമ്മുടെ നാട്ടിലെ മിക്ക സംസ്ഥാനങ്ങളില്‍ നിന്നും വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചു വന്ന ഭാരതീയ ജനതാ പാര്‍ട്ടിയേയും, പ്രധാനമന്ത്രിയേയും എന്ത് നല്ല കാര്യം ചെയ്താലും മോശമായി ചിത്രീകരിക്കുന്നത് അതിന്റെ ഭാഗമായാണ്. പന്ത്രണ്ട് രൂപ അടച്ച് രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് കവറേജ് നല്‍കിയപ്പോള്‍ അത് അദാനിക്ക് വേണ്ടിയാണെന്ന് പറഞ്ഞവരാണ് സി.പി.എമ്മുകാര്‍. അഞ്ച് സെന്റ് ഭൂമിയെങ്കിലും കൈവശമുളളവര്‍ക്ക് കിസാന്‍ സമ്മാന്‍ നിധിയായി മൂന്ന് ഗഡുക്കളായി വര്‍ഷത്തില്‍ ആറായിരം രൂപ വീതം നല്‍കിയപ്പോഴും പ്രാകിയവരാണ് സി.പി.എമ്മുകാര്‍. കേന്ദ്ര സര്‍ക്കാര്‍ ജന്‍ ഔഷധി തുടങ്ങിയപ്പോഴും അവര്‍ അതേ പല്ലവി തുടര്‍ന്നു. ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ക്കുതകുന്ന ‘അഗ്‌നിപഥ്’ പദ്ധതി പ്രഖ്യാപിച്ചപ്പോഴും സി.പി.എമ്മുകാര്‍ കരിനാക്കുമായി രംഗത്തിറങ്ങി ശകുനം മുടക്കാന്‍ മൂക്ക് മുറിച്ചു.

ഇതേ സമീപനം തന്നെയാണ് നമ്മുടെ അഭിമാന ഭാജനമായ പി.ടി.ഉഷയെ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തപ്പോഴും സിപിഎമ്മുകാര്‍ ചെയ്തത്. എളമരം കരീമിനെക്കൊണ്ടാണ് സിപിഎം ഇത് ചെയ്യിച്ചത്. മുഖ്യമന്ത്രി അഭിനന്ദിക്കാന്‍ ശ്രമിച്ചെങ്കിലും ആത്മാര്‍ത്ഥമായ സമീപനമുണ്ടായില്ല. കരീം പറഞ്ഞത് തെറ്റാണെന്നും സി.പി.എം നിലപാട് അതല്ലെന്നും പറയാന്‍ മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ തയ്യാറായില്ല. പകരം സൈബര്‍ ഇടങ്ങളിലെല്ലാം പി.ടി.ഉഷയ്‌ക്കെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തി. അതിനേയും സി.പി.എം നേതൃത്വം വിലക്കിയില്ല.

രാജ്യസഭയിലെ 250 സീറ്റുകളില്‍ 12 അംഗങ്ങളേയാണ് നോമിനേറ്റ് ചെയ്യേണ്ടത്. പ്രതിഭാശാലികളായ വ്യക്തികളേയാണ് സാധാരണ ഗതിയില്‍ നോമിനേറ്റ് ചെയ്യുക. കേരളത്തിന്റെ അഭിമാനം വാനോളം ഉയര്‍ന്ന നിമിഷമായിരുന്നു ഉഷയുടെ രാജ്യസഭാ നോമിനേഷന്‍. വ്യക്തമായി ഒരു രാഷ്ട്രീയ അഭിപ്രായവും പ്രകടിപ്പിക്കാത്ത, മൂല്യാധിഷ്ഠിത ജീവിതം നയിക്കുന്ന ഒരു വനിതയാണ് പി.ടി.ഉഷ. നാട്ടിന്‍ പുറത്തെ തികച്ചും സാധാരണമായ ഒരു കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഒരു പെണ്‍കുട്ടി സ്വതസിദ്ധമായ കഴിവ് കൊണ്ട് ലോകം കീഴടക്കിയ കാഴ്ചയാണ് ഉഷയില്‍ നാം കണ്ടത്. സ്പ്രിന്റ് റാണിയെന്നും സുവര്‍ണ്ണ വനിതയെന്നും പയ്യോളി എക്‌സ്പ്രസ്സെന്നും വിശേഷിപ്പിക്കപ്പെടുന്ന ഉഷ ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച കായികതാരമാണ്. 1985ലും 86 ലും ലോക അത്‌ലറ്റിക്‌സിലെ മികച്ച പത്ത് താരങ്ങളില്‍ ഒരാള്‍ ഉഷയായിരുന്നു. ഉഷയുടെ മുന്നിലും പിന്നിലും മറ്റൊരാള്‍ ഭാരതത്തില്‍ നിന്ന് ഈ ലിസ്റ്റില്‍ ഇടം നേടിയിട്ടില്ല.

ദ്രോണാചാര്യ ഒ.എം.നമ്പ്യാരുടെ ശിക്ഷണത്തില്‍ 1980ലെ മോസ്‌ക്കോ ഒളിംമ്പിക്‌സില്‍ പങ്കെടുത്തതോടെയാണ് പി.ടി.ഉഷ ലോക ശ്രദ്ധ നേടിയത്. 1982 ഡല്‍ഹിയില്‍ നടന്ന ഏഷ്യാഡില്‍ 100 മീറ്റര്‍ ഓട്ടത്തിലും 200 മീറ്റര്‍ ഓട്ടത്തിലും വെള്ളി മെഡല്‍ കരസ്ഥമാക്കി. 1984ലെ ലോസ് ആഞ്ചലസ് ഒളിംമ്പിക്‌സിലും പങ്കെടുത്തു.

1977-ല്‍ കോട്ടയത്ത് നടന്ന കായിക മേളയില്‍ 13 സെക്കന്റ് കൊണ്ട് നൂറു മീറ്റര്‍ ഓടിക്കയറിയ റിക്കാര്‍ഡ് പിന്നീട് നടന്ന മത്സരങ്ങളില്‍ ഉഷ തന്നെയാണ് ഭേദിച്ചത്. ഒരിക്കലത് 12.9 സെക്കന്റും പിന്നീടത് 12.3 സെക്കന്റുമായിരുന്നു. ആ റിക്കാഡ് ഇപ്പോഴും ഭേദിക്കപ്പെടാതെ കിടക്കുകയാണ്.

1980-ല്‍ നടന്ന കറാച്ചി ഗെയിംസില്‍ നാലു സ്വര്‍ണ്ണ മെഡലുകള്‍ നേടിയ അതേ വര്‍ഷം തന്നെയാണ് മോസ്‌കോ ഒളിംമ്പിക്‌സിലേക്ക് ഉഷ തെരെഞ്ഞെടുക്കപ്പെടുന്നത്. അന്ന് ഉഷയുടെ പ്രായം 16 വയസ്സായിരുന്നു. 1982-ല്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഉഷ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

1984-ലെ ലോസ് ആഞ്ചലസ് ഒളിംമ്പിക്‌സില്‍ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ഉഷ പിന്നീട് വിരമിക്കുകയും ഉഷസ്‌ക്കൂള്‍ ഓഫ് അത്‌ലെറ്റിക്‌സ് എന്ന മഹത്തായ സ്ഥാപനം നടത്തുകയും ചെയ്തു കൊണ്ടിരിക്കുന്നു.

ഇനി നമുക്ക് ഉഷക്ക് ലഭിച്ച പുരസ്‌കാരങ്ങളിലേക്ക് വരാം. 1983ല്‍ അര്‍ജുനാ അവാര്‍ഡ്,1984 ല്‍ പത്മശ്രീ പുരസ്‌ക്കാരം, 1986 മുതല്‍ നാലഞ്ചു വര്‍ഷം ഏറ്റവും മികച്ച കായിക താരത്തിനുള്ള ഇന്ത്യന്‍ സര്‍ക്കാറിന്റെ പുരസ്‌കാരം, 1986-ല്‍ ഏഷ്യന്‍ ഗെയിംസിലെ ഏറ്റവും നല്ല കായിക താരത്തിനുള്ള പുരസ്‌ക്കാരം, ഏഷ്യന്‍ ഗെയിംസിലും മറ്റുമായി 13 സ്വര്‍ണ്ണമടക്കം 33 മെഡലുകള്‍, ദേശീയവും അന്തര്‍ദേശീയവുമായി 102 മെഡലുകള്‍, 1999ല്‍ കാഠ്മണ്ഡുവില്‍ നടന്ന സാഫ് ഗെയിംസില്‍ ഒരു സ്വര്‍ണ്ണ മെഡലും രണ്ട് വെള്ളിയും.

ഇനി പറയൂ. പി.ടി.ഉഷയെക്കുറിച്ച് അപവാദ പ്രചരണം നടത്താന്‍ എളമരം കരീമിനുള്ള അധികാരമെന്തെന്നത് നാം ചിന്തിക്കണം. നൂറാം ക്ലാസ് രാഷ്ട്രീയവും ഗുസ്തിയും, തെറി വിളിയും കൊണ്ട് മന്ത്രി സ്ഥാനം വരെ നേടിയ ഒരു രാഷ്ട്രീയക്കാരനാണ് കരീം. സ്വന്തം കഴിവ് കൊണ്ട് അന്തര്‍ദേശീയ പ്രതിഭയായി ഉയര്‍ന്ന് പരമോന്നത സഭയിലെത്തിയഉഷയോടുള്ള അസൂയയും ആ മഹത്തായ പ്രതിഭയെ വേണ്ട വിധത്തില്‍ ആദരിക്കാതിരുന്നതിന്റെ കുറ്റബോധവുമാണ് സി.പി.എമ്മിനും കരീമിനും ഉള്ളതെന്നാണ് സത്യം.

തെരഞ്ഞെടുക്കപ്പെട്ടിട്ടോ, നോമിനേറ്റ് ചെയ്യപ്പെട്ടിട്ടോ ആയാലും ഒരു മലയാളി രാജ്യസഭയിലെത്തിയാല്‍ അതിന്റെ നേട്ടം മുഴുവന്‍ കേരളത്തിനുമാണെന്ന് ചിന്തിക്കാന്‍ പോലും രാഷ്ട്രീയ അന്ധത കാരണം സി.പി.എം മറന്നിരിക്കുന്നു. ഈ അപരാധത്തിന് കേരളം മാപ്പ് തരില്ല എന്നുറപ്പ്.

ShareTweetSendShare

Related Posts

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

കൊട്ടിയൂരിലെ മഴമഹോത്സവം

ജനാധിപത്യ ധ്വംസനത്തിന് അമ്പതാണ്ട്

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

Shopping Cart

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies