ആലുവ: ഹൈന്ദവ ക്ഷേത്രങ്ങളെയും സംഘടനകളെയും സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് വര്‍ക്കല ശിവഗിരി മഠം സ്വാമി ജ്ഞാനതീര്‍ത്ഥ. കേരള ക്ഷേത്രസംരക്ഷണ സമിതി 56-ാം സംസ്ഥാന സമ്മേളനം ആലുവ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയകാലത്തും കോവിഡ് മഹാമാരിയുടെ സമയത്തും സര്‍ക്കാര്‍ മറ്റ് മതസ്ഥാപന ങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകളും അവശ്യ സാധനങ്ങളും എത്തിച്ചു നല്കിയപ്പോള് ഹൈന്ദവ സ്ഥാപനങ്ങളെയും ക്ഷേത്രങ്ങളെയും അവഗണിക്കുകയായിരുന്നു. ക്ഷേത്രങ്ങളില്‍ വിളക്ക് തെളിക്കാനുള്ള എണ്ണ പോലും ലഭിക്കാത്ത സാഹചര്യമുണ്ടായി. ക്ഷേത്രസംരക്ഷണ സമിതിയാണ് പല ക്ഷേത്രങ്ങള്‍ക്കും സഹായം എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തില്‍ ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ആര്. ഹരി മുഖ്യപ്രഭാഷണം നടത്തി. നവോത്ഥാനത്തെ തെറ്റായി വ്യാഖ്യാനിച്ച് ഹൈന്ദവ ജനതയെ തെറ്റിദ്ധരിപ്പിക്കുന്ന പാശ്ചാത്യ വീക്ഷണത്തിന്റെ ദൗര്‍ബല്യങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാഗതസംഘം അധ്യക്ഷന്‍ ടി.ആര്.രാമനാഥന് അധ്യക്ഷനായി. ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി പി.ഇ.ബി. മേനോന് ഭദ്രദീപം തെളിച്ചു. സംസ്ഥാന പ്രസിഡന്റ് എം.മോഹന്‍ ആമുഖ പ്രഭാഷണവും ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന് മുഖ്യപ്രഭാഷണവും നടത്തി. കലാമണ്ഡലം ശങ്കരവാര്യരെ സമ്മേളനത്തില്‍ ആദരിച്ചു. ചെങ്ങന്നൂര്‍ രാധാകൃഷ്ണന് പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ. ചന്ദ്രന് സ്വാഗതവും എം.വിപിന്‍ നന്ദിയും പറഞ്ഞു.